കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയിൽ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ
കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നു നിൽക്കുന്നു. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവുമാണ് ജലനിരപ്പ് ഉയരാൻ കാരണം. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിലും...Kuttanad, Kuttanad Manorama news, Kuttanad Latest nwes, Kuttanad Flood

ആലപ്പുഴ ∙ കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നു നിൽക്കുന്നു. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയും കിഴക്കൻ വെള്ളത്തിന്റെ വരവുമാണ് ജലനിരപ്പ് ഉയരാൻ കാരണം. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിലും കായംകുളം നഗരത്തിലെ താഴ്ന്നയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയ്ക്ക് ഇന്ന് ഉച്ചയോടെയാണ് അൽപം ശമനമുണ്ടായത്. നീരേറ്റുപുറം, കാവാലം, മങ്കൊമ്പ്, നെടുമുടി പള്ളാത്തുരുത്തി തുടങ്ങിയ മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്. അപ്പർ കുട്ടനാട്ടിലെ തലവടി, വീയപുരം, എടത്വാ, മുട്ടാർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം കയറി.
കാവാലത്തും മിത്രക്കരി ഭാഗത്തും റോഡിൽ വെള്ളം നിറഞ്ഞു. കൃഷ്ണപുരം, കണ്ടല്ലൂർ, പത്തിയൂർ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ആലപ്പുഴ നഗരത്തിന്റെ കിഴക്കൻ മേഖലയിൽ താഴ്ന്നയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
English Summary: Waterlogging in Kuttanad