ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി നേതാവ് സൊനാലി ഫൊഗട്ടിന്റെ മരണത്തിൽ പുതിയ ട്വിസ്റ്റുകൾ. സൊനാലിയുടെ ശരീരത്തിൽ 46 മുറിവുകൾ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ ഗോവയിൽ പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ് മൃതദേഹം അയച്ചപ്പോൾ ഈ മുറിവുകളെക്കുറിച്ചു പരാമർശിച്ചില്ലെന്നാണ് റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും മുറിവുകളെക്കുറിച്ചു പറയുന്നില്ല.

അതേസമയം, റസ്റ്ററന്റിൽ വച്ച് ലഹരിമരുന്നു നൽകിയശേഷം സൊനാലിയെ കൈകാര്യം ചെയ്തതിൽ സംഭവിച്ച മുറിവുകളാകാം അതെന്ന് ഗോവ പൊലീസ് പറയുന്നു. ലഹരിമരുന്ന് ചെന്നതിനുപിന്നാലെ അവരെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നുവെന്നും അപ്പോൾ സംഭവിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആഴമുള്ള, ഗുരുതര മുറിവുകൾ സൊനാലിയുടെ ശരീരത്തിൽ ഇല്ലെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ഇക്കാര്യത്തിൽ വിശദീകരണം നൽകേണ്ട അവസ്ഥയാണ് പൊലീസിന്.

അതിനിടെ, ഗോവയിലെ മെഡിക്കൽ സംഘം മെറ്റാബൊളൈറ്റ്സ് പരിശോധന നടത്തണമെന്നു നിർദേശിച്ചെങ്കിലും അതിനാവശ്യമുള്ള ഉപകരണം ലഭ്യമല്ലാതിരുന്നതിനാൽ പരിശോധന നടത്തിയിരുന്നില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയാണിതെന്നും സത്യം പുറത്തുവരാൻ നിർണായക പരിശോധനയായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് അവരുടെ പഴ്സനൽ അസിസ്റ്റന്റും അയാളുടെ സുഹൃത്തും ഉൾപ്പെടെ നിലവിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിഎ ആയ സുധീർ സാങ്‌വന്റെ പാസ്പോർട്ടും പൊലീസ് പരിശോധിച്ചു.

English Summary: New twist in Sonali Phogat's death case, 46 injury marks found on her body

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com