സെർവിക്കൽ കാൻസർ തടയാൻ വാക്സീനുമായി ഇന്ത്യ; 200-400 രൂപയ്ക്ക് ലഭ്യമാകും
ന്യൂഡൽഹി ∙ സെർവിക്കൽ കാൻസർ തടയുന്നതിന് ആദ്യമായി തദ്ദേശീയ നിർമിത വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. ‘സെർവാവാക്’ (CERVAVAC) എന്ന പേരിൽ വാക്സീൻ വികസിപ്പിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് അറിയിച്ചത്. Cervical Cancer Vaccine, Made In India Vaccine For Cervical Cancer, Cervavac Vaccine

ന്യൂഡൽഹി ∙ സെർവിക്കൽ കാൻസർ തടയുന്നതിന് ആദ്യമായി തദ്ദേശീയ നിർമിത വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. ‘സെർവാവാക്’ (CERVAVAC) എന്ന പേരിൽ വാക്സീൻ വികസിപ്പിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് അറിയിച്ചത്. പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനാവാലയുടെയും മറ്റ് പ്രമുഖ ശാസ്ത്രജ്ഞരുടെയും സാന്നിധ്യത്തിൽ, ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്‌സീൻ നിർമാണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി പൂർത്തീകരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.
200 മുതൽ 400 രൂപ വരെ വിലയിൽ വാക്സീൻ ലഭ്യമാകുമെന്നാണു റിപ്പോർട്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാൻസറുകളിൽ രണ്ടാമതാണ് സെർവിക്കൽ കാൻസർ. ഈ രോഗം മൂലം സംഭവിക്കുന്ന മരണങ്ങളിൽ ഏകദേശം നാലിലൊന്നും ഇന്ത്യയിലാണെന്നു കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ പ്രതിവർഷം ഏതാണ്ട് 1.25 ലക്ഷം സ്ത്രീകൾക്കു സെർവിക്കൽ കാൻസർ ബാധിക്കുന്നതായും 75,000ത്തിലധികം പേർ ഈ രോഗം ബാധിച്ചു മരിക്കുന്നതായും നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നു.
English Summary: Cervical Cancer Vaccine, Made In India, To Be Available Soon At ₹ 200-400