ടെക്സ്റ്റൈൽ മേഖലയ്ക്ക് സർക്കാർവക കോടികൾ; പക്ഷേ ബോണസ് ചോദിച്ചാൽ നഷ്ടക്കണക്കുകൾ
കോഴിക്കോട്∙ സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്ത് ചേർന്ന ടെക്സ്റ്റൈൽ വ്യവസായ ബന്ധ സമിതി (ഐആർസി) യോഗം വളരെയേറെ പ്രതീക്ഷയോടെയായിരുന്നു സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ കണ്ടിരുന്നത്. കാരണം..Textile Industry
കോഴിക്കോട്∙ സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്ത് ചേർന്ന ടെക്സ്റ്റൈൽ വ്യവസായ ബന്ധ സമിതി (ഐആർസി) യോഗം വളരെയേറെ പ്രതീക്ഷയോടെയായിരുന്നു സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ കണ്ടിരുന്നത്. കാരണം..Textile Industry
കോഴിക്കോട്∙ സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്ത് ചേർന്ന ടെക്സ്റ്റൈൽ വ്യവസായ ബന്ധ സമിതി (ഐആർസി) യോഗം വളരെയേറെ പ്രതീക്ഷയോടെയായിരുന്നു സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ കണ്ടിരുന്നത്. കാരണം..Textile Industry
കോഴിക്കോട്∙ സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്ത് ചേർന്ന ടെക്സ്റ്റൈൽ വ്യവസായ ബന്ധ സമിതി (ഐആർസി) യോഗം വളരെയേറെ പ്രതീക്ഷയോടെയായിരുന്നു സംസ്ഥാനത്തെ ടെക്സ്റ്റൈൽ മില്ലുകളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികൾ കണ്ടിരുന്നത്. കാരണം ഓണത്തിന് വെറും ഒരാഴ്ച മാത്രം ബാക്കിനിൽക്കെആഘോഷസ്വപ്നങ്ങളിൽ ബോണസിന്റെ തീരുമാനം അറിയാനാകുമെന്നതായിരുന്നു അവരുടെ പ്രതീക്ഷ.
സർക്കാർ ജീവനക്കാർക്കെല്ലാം 4,000 രൂപ ബോണസും 20,000 രൂപ അഡ്വാൻസും പ്രഖ്യാപിച്ച അവസരത്തിൽ ഏറെ പ്രതീക്ഷയിലായിരുന്നു മിൽത്തൊഴിലാളികൾ. എന്നാൽ ആ പ്രതീക്ഷകളെ മുഴുവൻ അസ്ഥാനത്താക്കിയാണ് യോഗം അവസാനിച്ചത്. സാമ്പത്തികമായി പ്രതിസന്ധി നിൽക്കുന്ന സാഹചര്യത്തിൽ ഒന്നും നൽകാനാവില്ലെന്ന നിലപാട് മാനേജ്മെന്റ് സ്വീകരിച്ചതോടെ തീരുമാനമെടുക്കാതെയാണ് യോഗം പിരിഞ്ഞത്.
∙ ടെക്സ്റ്റൈൽ മില്ലുകളിൽ എന്താണ് സംഭവിക്കുന്നത്
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലാണെന്നും അതിൽത്തന്നെ ടെക്സ്റ്റൈൽ മില്ലുകളെല്ലാം നല്ല ലാഭത്തിലാണെന്നുമായിരുന്നു മാനേജ്മെന്റും സർക്കാരും ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ ബോണസിന്റെ കാര്യം വന്നപ്പോൾ യാഥാർഥ്യം പുറത്തായിരിക്കുകയാണെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. സർക്കാരിന് മേനി നടിക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ലാഭത്തിലാണെന്ന് പറഞ്ഞുനടക്കുമ്പോൾ ഇവിടെ വേലി തന്നെ വിളവു തിന്നിതീർക്കുന്നതാണ് യഥാർഥ അവസ്ഥയെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. മാനേജ്മെന്റ് തലത്തിലെ ചെറിയൊരു വിഭാഗം ഉന്നതദ്യോഗസ്ഥർ തടിച്ചുകൊഴുക്കുന്നതു മാത്രമാണ് ഈ മേഖലയിൽ ഇപ്പോൾ കാണാനാവുകയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
∙ നഷ്ടത്തിലോടാൻ കോടികളുടെ സർക്കാർ സഹായം
കേരളത്തിലെ ടെക്സ്റ്റൈൽ മില്ലുകൾക്ക് കഴിഞ്ഞ 6 വർഷംകൊണ്ട് സംസ്ഥാന സർക്കാർ നൽകിയ സഹായം 110 കോടിയിലേറെ രൂപ വരും. എന്നിട്ടും ഈ മില്ലുകളൊന്നും ലാഭത്തിലെത്തിയിട്ടില്ല. ഇതൊക്കെ എവിടേക്കു പോകുന്നുവെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്. തൊഴിലാളികളുടെ വേതനപരിഷ്കരണത്തിനും ബോണസിനും ആവശ്യമുന്നയിക്കുമ്പോൾ മാത്രമാണ് നഷ്ടത്തിന്റെ കണക്ക് ഉയരുന്നത്. മാനേജ്മെന്റ് തലത്തിലെ ഉന്നതോദ്യഗസ്ഥരുടെ സ്വന്തം കാര്യങ്ങൾക്ക് പ്രതിസന്ധിയൊന്നും തടസമാകുന്നില്ല. ധൂർത്തിന്റെ വഴികൾ അടക്കാതെ ഈ മേഖല രക്ഷപ്പെടില്ലെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
∙ കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) ജനറൽ സെക്രട്ടറി കെ.ഉദയകുമാറിന്റെ തുറന്ന കത്ത്:
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആഘോഷദിവസങ്ങളിൽ നൽകാറുള്ള ആനുകൂല്യങ്ങൾ നൽകുക എന്നത് ഏതൊരു മാനേജ്മെന്റിന്റെയും കടമയാണ്. കഴിഞ്ഞതവണ നൽകിയ ആനുകൂല്യങ്ങൾ നൽകാൻ സാധിക്കില്ല എന്ന് വാശിപിടിക്കുമ്പോൾ, ഈ തൊഴിലാളിയുടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും ഫലമാണ് തങ്ങൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ എന്ന ബോധം ഇവർക്കുണ്ടാവണം. വ്യവസായ മന്ത്രിയുടെ പ്രീതി സമ്പാധിക്കാൻ ഇക്കൂട്ടർ കാണിച്ചുകൂട്ടുന്ന പേക്കൂത്തുകൾ കാണുമ്പോൾ സഹതാപം തോന്നുന്നു.
ലക്ഷങ്ങൾ ശമ്പളം പറ്റി സ്ഥാപന മേധാവികളായി ഇരിക്കുന്നവരും, മാറി മാറി വരുന്ന ഭരണക്കാരെ മണിയടിച്ച് അർഹിക്കാത്ത സ്ഥാനങ്ങളിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നവരും, മാറി മാറി വരുന്ന സർക്കാരുകൾ നൽകുന്ന കോടിക്കണക്കിന് രൂപയുടെ ധൂർത്തിന് മറുപടി പറയേണ്ടതില്ല എന്ന ധൈര്യത്തോടെ അഹങ്കരിച്ച് മുന്നേറുമ്പോൾ, അവർക്ക് കുതിരകയറാനുള്ളതാണ് കേരളത്തിലെ ടെക്സ്റ്റൈൽ മില്ലുകളിലെ തൊഴിലാളികൾ എന്ന ധാരണയാണ് വച്ചുപുലർത്തുന്നത്.
കോടികൾ നൽകുന്നത് സർക്കാരുകൾ ആണെങ്കിലും പാവപ്പെട്ടവന്റേതുൾപ്പടെയുള്ളവരുടെ നികുതിപ്പണത്തിൽ നിന്ന് നൽകുന്നതായതിനാൽ, അതൊക്കെ അന്വേഷിക്കാനുള്ള സംവിധാനം ഈ സംസ്ഥാനത്തുതന്നെ ഉണ്ട് എന്ന് അവരെ ഓർമ്മപ്പെടുത്തട്ടെ. കഴിഞ്ഞ ആറുവർഷം കൊണ്ട് എൻഡസിഡിസിയുടെ ഫണ്ട് ഉൾപ്പടെ ഏകദേശം 250 കോടി രൂപ ടെക്സ്റ്റൈൽ മേഖലയിൽ ചെലവഴിച്ചിട്ടും തൊഴിലാളികളുടെ നിയമപരമായ ആനുകൂല്യങ്ങൾ പൂർണ്ണമായും കുടിശ്ശിക വരുത്തിയതും, വൈദ്യുതി ബില്ലിൽ കോടികൾ വീഴ്ചവരുത്തിയതും അന്വേഷണ വിധേയമാക്കേണ്ടതാണ്.
മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും, അഴിമതിയും സ്ഥാപനങ്ങളെ മുഴുവൻ നഷ്ടത്തിലേക്ക് നയിക്കുമ്പോഴും, മന്ത്രിയുടെ മുന്നിൽ ലാഭത്തിന്റെ കണക്ക് കാട്ടി വിസ്മയം സൃഷ്ടിക്കുമ്പോഴും, ആഴ്ചതോറും ഹെഡ് ഓഫ്സുകളിലും, മാസം തോറും റിയാബിലും മന്ത്രിയുടെ ഓഫിസിലും സ്ഥാപനമേധാവികളുടെ അവലോകനയോഗങ്ങൾ വിളിച്ചുചേർക്കുന്നവർ, ഒരു നേരമെങ്കിലും തൊഴിലാളികളെ വിളിച്ചിരുത്തി എന്താണ് നിങ്ങളുടെ പ്രശ്നങ്ങൾ എന്നോ, സ്ഥാപനത്തിന്റെ സ്ഥിതി എങ്ങനെയുണ്ട് എന്നോ ചോദിക്കാനുള്ള സന്മനസ് കാണിക്കാതെ പോവുന്നു എന്നത്, ഒരു തൊഴിലാളി സർക്കാർ എന്ന് പറഞ്ഞ് മേനി നടിക്കുന്നവർക്ക് ഭൂഷണമല്ല. സ്ഥാപന മേധാവികളോട് ഒരു വാക്ക്; പാവപ്പെട്ട തൊഴിലാളിയ്ക്ക് ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിലും ഈ ഓണവും കടന്നുപോകും. പക്ഷേ, നിങ്ങൾ ഇത്രത്തോളം അധഃപതിക്കാമോ എന്ന് ചിന്തിക്കുന്നത് നിങ്ങൾക്ക് നല്ലത്.
English Summary: Textile Industry in Kerala