ഓണമായിട്ടും നഴ്സിങ് ഓഫിസർമാർക്ക് ശമ്പളമില്ല; കേരള ഗവ.നഴ്സസ് യുണിയൻ പ്രതിഷേധത്തിന്

തിരുവനന്തപുരം∙ ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർമാരുടെ ഈ മാസത്തെ ശമ്പളവും അലവൻസും ബോണസും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കേരള ഗവ.നഴ്സസ് യൂണിയൻ. മറ്റുള്ള എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടും നഴ്സിങ് ഓഫിസർമാർക്കു മാത്രം ശമ്പളം ലഭിച്ചില്ല. ...Kerala Govt Nurses Union | Nursing Officers | Manorama News

തിരുവനന്തപുരം∙ ഗവ. മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർമാരുടെ ഈ മാസത്തെ ശമ്പളവും അലവൻസും ബോണസും ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് കേരള ഗവ.നഴ്സസ് യൂണിയൻ. മറ്റുള്ള എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടും നഴ്സിങ് ഓഫിസർമാർക്കു മാത്രം ശമ്പളം ലഭിച്ചില്ല. മേൽ ഉദ്യോഗസ്ഥരുടെ വീഴ്ചമൂലമാണ് നഴ്സിങ് ഓഫിസർമാരുടെ ശമ്പളം ലഭിക്കാത്തതെന്നും നഴ്സസ് യൂണിയൻ കുറ്റപ്പെടുത്തി.
എല്ലാ മാസവും ഇതേ അവസ്ഥയാണെന്നും ഓണം അടുത്തിട്ടും ഒരുവിഭാഗത്തിനു മാത്രം ശമ്പളം ലഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രസ്താവനയിൽ കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസ്, ജില്ലാ പ്രസിഡന്റ് വിനു വിജയൻ, ജില്ലാ സെക്രട്ടറി കാർത്തിക് എന്നിവർ അറിയിച്ചു.
English Summary: Kerala Govt Nurses Union to start protest for not getting salary