ബലാത്സംഗ വിഡിയോ പങ്കുവച്ച നേതാവ്; ട്രംപ്, മുസോളിനി പ്രിയപ്പെട്ടവർ: ആരാണ് മെലോണി?
ബെർലുസ്കോണിയാണ് മെലോണിയെ പൊതുസമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 2008–ൽ, അന്ന് 29 വയസ്സുള്ള മെലോണിയെ മന്ത്രിയായി നിയമിച്ച ബെർലുസ്കോണിയുടെ നടപടിയും വിവാദമായിരുന്നു. ബെർലുസ്കോണിക്കെതിരെ നിരവധി ‘ലൈംഗിക പാർട്ടി’ ആരോപണങ്ങളും വേശ്യാവൃത്തിക്കായി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് പണം നൽകിയതും ഉൾപ്പെടെ അനേകം ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു Italy
ബെർലുസ്കോണിയാണ് മെലോണിയെ പൊതുസമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 2008–ൽ, അന്ന് 29 വയസ്സുള്ള മെലോണിയെ മന്ത്രിയായി നിയമിച്ച ബെർലുസ്കോണിയുടെ നടപടിയും വിവാദമായിരുന്നു. ബെർലുസ്കോണിക്കെതിരെ നിരവധി ‘ലൈംഗിക പാർട്ടി’ ആരോപണങ്ങളും വേശ്യാവൃത്തിക്കായി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് പണം നൽകിയതും ഉൾപ്പെടെ അനേകം ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു Italy
ബെർലുസ്കോണിയാണ് മെലോണിയെ പൊതുസമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 2008–ൽ, അന്ന് 29 വയസ്സുള്ള മെലോണിയെ മന്ത്രിയായി നിയമിച്ച ബെർലുസ്കോണിയുടെ നടപടിയും വിവാദമായിരുന്നു. ബെർലുസ്കോണിക്കെതിരെ നിരവധി ‘ലൈംഗിക പാർട്ടി’ ആരോപണങ്ങളും വേശ്യാവൃത്തിക്കായി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് പണം നൽകിയതും ഉൾപ്പെടെ അനേകം ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു Italy
‘ഞാൻ ജോർജിയ, ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്, ഞാന്‍ ഇറ്റലിക്കാരിയാണ്... ഇതൊന്നും എന്നിൽനിന്നെടുത്തു മാറ്റാൻ നിങ്ങൾക്കാകില്ല’, 2019ൽ റോമിൽ നടന്ന റാലിയിൽ എല്‍ജിബിടിക്യു സമൂഹത്തെ രൂക്ഷമായി ആക്രമിച്ചു കൊണ്ടുള്ള, ഇറ്റാലിയൻ വലതുപക്ഷ വനിതാ നേതാവ് ജോർജിയ മെലോണിയുടെ പ്രസംഗത്തിലെ വരികളാണിത്. ഫാഷിസ്റ്റ് നയങ്ങൾ പിന്തുടരുന്നുവെന്ന് ആരോപിച്ച്, മെലോണിയുടെ രാഷ്ട്രീയ എതിരാളികളായ ഇടതുപക്ഷത്തെ ചില ഡിജെമാർ ഈ വാക്കുകൾ ചേർത്ത് ഒരു സംഗീത വിഡിയോ പുറത്തിറക്കി. മെലോണിയെ പരിഹസിക്കലും രാഷ്ട്രീയമായി എതിർക്കലുമായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, സംഭവം തിരിച്ചടിച്ചു. ഇന്ന് മെലോണിയുടെ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ എന്ന രാഷ്ട്രീയ പാർട്ടി സ്വന്തം നിലയിൽ ഏറ്റവുമധികം പ്രചരിപ്പിക്കുന്ന ആൽബമാണിത്. ഡിസ്കോതെക്കുകളിൽ യുവാക്കൾ ഡാൻസ് ചെയ്യാൻ ഉപയോഗിക്കുന്ന ഈ ഗാനത്തിന്റെ കാഴ്ചക്കാർ യു ട്യൂബില്‍ മാത്രം ഒരു കോടി കവിഞ്ഞു. ഇറ്റലിയിലേക്ക‌് കുടിയേറുന്നവർക്കുണ്ടാകുന്ന കുട്ടികൾക്ക് പൗരത്വം കൊടുക്കാൻ പാടില്ല, കുറ്റകൃത്യങ്ങൾ തടയാൻ സൈന്യത്തെ വിന്യസിക്കുക തുടങ്ങിയവയാണ് മെലോണിയുടെ വാദങ്ങൾ. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപ് ആരാധിക കൂടിയാണ് ഈ നാൽപത്തിയഞ്ചുകാരി.
ഇറ്റലിയുടെ ക്രൈസ്തവ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം കടുത്ത ഇസ്ലാം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും മെലോണി പ്രകടിപ്പിക്കുന്നു. സെപ്റ്റംബർ 25–ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുൻപുള്ള അഭിപ്രായ സർവേകളിൽ 25 ശതമാനം വോട്ടുകളോടെ മെലോണി മുന്നിലാണ്. മുൻ പ്രധാനമന്ത്രിയും 5 സ്റ്റാർ മൂവ്മെന്റ് നേതാവുമായ ഗിസെപ്പേ കോണ്ടെ മാത്രമാണ് മെലോണിക്ക് മുന്നിലുള്ളത്. മെലോണി ഉൾപ്പെടുന്ന മുന്നണി വിജയിച്ചാൽ ഇറ്റാലിയന്‍ ഫാഷിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷേ നേതാവായിരിക്കും ഭരണത്തിൽ വരിക. മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോണി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും.
∙ ബലാത്സംഗ വിഡിയോ പങ്കുവച്ചും പ്രചാരണം
ഇറ്റാലിയൻ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം അതിന്റെ മൂർധന്യത്തിലാണ്. അതിനിടെ, കഴിഞ്ഞയാഴ്ച മെലോണി ട്വിറ്ററിൽ പങ്കുവച്ച ഒരു വിഡിയോ രൂക്ഷവിമർശനത്തിനിടയാക്കി. 55 വയസ്സുള്ള യുക്രെയ്ൻകാരി ഇറ്റലിയിൽ വച്ച് ബലാത്സംഗത്തിനിരയാകുന്ന വിഡിയോ ആയിരുന്നു അത്. വീിഡിയോയിലെ ദൃശ്യങ്ങൾ ബ്ലർ ചെയ്തിട്ടുണ്ടെങ്കിലും അവരെ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അവരുടെ കരച്ചിലും ദൃശ്യങ്ങളിൽ കേൾക്കാം. പ്രതിയായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് അഭയാര്‍ഥിയായി ഇറ്റലിയിലെത്തിയ ഒരു ഗ്വിനിയൻ വംശജനെയാണ്. ട്വിറ്ററും യുട്യൂബും ഉൾപ്പെടെ പിന്നീട് ഈ വിഡിയോ നീക്കം ചെയ്തിരുന്നു.
ബലാത്സംഗത്തിനെതിരെ പ്രതികരിക്കാതിരിക്കാൻ ആർക്കായാലും സാധ്യമല്ല എന്നു പറഞ്ഞായിരുന്നു മെലോണി ഈ വിഡിയോ പങ്കുവച്ചത്. അവരുടെ സഖ്യകക്ഷിയായ ലീഗെയുടെ നേതാവും തീവ്ര വലതു രാഷ്ട്രീയക്കാരനുമായ മാറ്റിയോ സാൽവിനിയും ഇതേ വിഡിയോ പങ്കുവച്ചിരുന്നു. അതേ സമയം, ഡമോക്രാറ്റിക് പാര്‍ട്ടി ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ മെലോണിയുടെ നടപടി ഒരു പരിഷ്കൃത സമൂഹത്തിന് യാതാരു വിധത്തിലും ചേർന്നതല്ല എന്ന് കുറ്റപ്പെടുത്തി. ബലാത്സംഗത്തിന് എതിരെ പ്രതികരിക്കുന്നതു പോലെയല്ല ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുന്നത് പങ്കുവയ്ക്കുന്നത് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞയാഴ്ച ഇറ്റലിയിലെ കാഗ്ലിയാരി എന്ന സ്ഥലത്ത് നടന്ന മെലോണിയുടെ ഒരു പ്രചാരണ പരിപാടിക്കിടെ എൽജിബിടിക്യു ആക്ടിവിസ്റ്റ് പതാകയുമായി വേദിയിൽ കയറി പ്രതിഷേധിച്ചിരുന്നു. ‘വ്യത്യസ്തമായി ചിന്തിക്കാൻ എനിക്ക് അവകാശമുണ്ട്, ഇത് ജനാധിപത്യമാണ്, അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കുമ്പോൾ തന്നെ ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്നു’– മഴവിൽ പതാകയേന്തിയ ചെറുപ്പക്കാരൻ പറയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനോട് മെലോണി പ്രതികരിച്ചതാകട്ടെ, സ്വയം വിശ്വസിക്കുന്ന കാര്യങ്ങൾക്കു വേണ്ടി നിലകൊള്ളാൻ ആളുകൾക്കുള്ള ധൈര്യത്തിന് ഒരു കൈയടി നൽകാൻ ആൾക്കൂട്ടത്തോട് ആവശ്യപ്പെട്ടു കൊണ്ടാണ്. മെലോണിയുടെ രാഷ്ട്രീയത്തിന്റെ അടിസ്ഥാനവും ഇതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഒരേ സമയം, തീവ്ര വലതു രാഷ്ട്രീയം പിന്തുടരുകയും അതേ സമയം, അതിൽ സംശയിക്കുന്നവർക്കായി ഇടയ്ക്കൊക്കെ നിലപാട് മയപ്പെടുത്തുകയും ചെയ്യുക എന്നതാണ് മെലോണി ചെയ്യാറുള്ളത്.
∙ വിവാഹബന്ധത്തിന് പുറത്ത് കുട്ടി, ‘നല്ല കുടുംബ’ത്തിനായി നിലപാട്
സ്വവര്‍ഗ ലൈംഗികതയോടും എൽജിബിടിക്യു അവകാശങ്ങളോടും കടുത്ത എതിർപ്പാണ് മെലോണിക്ക്. 2015–ലെ അത്തരമൊരു ‘കുടുംബദിവസ’മാണ് താൻ ഗർഭിണിയാണെന്ന കാര്യം അവർ പ്രസ്താവിക്കുന്നത്. എൽജിബിടിക്യു സമൂഹത്തോട് തനിക്കുള്ള എതിർപ്പും അന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ വിവാഹബന്ധത്തിന് പുറത്താണ് മെലോണി അമ്മയായത് എന്ന വൈരുധ്യം ഉണ്ടായിട്ടും, ഇറ്റലിയിലെ യാഥാസ്ഥിതിക സമൂഹം ഇത് അംഗീകരിച്ചു എന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. തന്റെ മകൾക്കും വളർത്തു പൂച്ചയ്ക്കുമൊപ്പമുള്ള മെലോണിയുടെ, സമൂഹമാധ്യമത്തിലെ ചിത്രങ്ങൾ ധാരാളമായി ഇറ്റലിയിലെ സാധാരണ സ്ത്രീകളെ ആകർഷിക്കുകയും ചെയ്യുന്നുണ്ട്. ‘മെലോണിക്ക് രണ്ടു ഭാഷയിൽ സംസാരിക്കാനറിയാം– വീട്ടമ്മമാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ഭാഷയും പുരുഷന്മാരുടെ ഭാഷയും’ എന്ന് അവരുടെ രാഷ്ട്രീയ ഗുരുക്കന്മാരിലൊരാളായ ഫെഡറികോ മോളികോൺ ഒരു പോർട്ടലിനോട് അഭിപ്രായപ്പെട്ടിട്ടുണ്ട്.
സ്ത്രീകൾക്ക് വേണ്ടിയാണ് വാദിക്കുന്നത് എങ്കിലും പുരുഷന്മാരുടെ രാഷ്ട്രീയവും ഭാഷയുമാണ് അവർ ഇതിനായി ഉപയോഗിക്കുന്നത് എന്ന വിമർശനവും ശക്തമാണ്. ഒരു ഫെമിനിസ്റ്റായി ഇറ്റലിയിലെ പ്രമുഖ സ്ത്രീവാദ പ്രവർത്തകരൊന്നും അവരെ കണക്കാക്കിയിട്ടില്ല. സംവരണം വഴി സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുന്നതിനെ അവർ അനുകൂലിക്കുന്നില്ല. സാമൂഹികമായ പ്രശ്നങ്ങൾകൊണ്ടാണ് സ്ത്രീകൾക്ക് നേതൃത്വത്തിലേക്ക് ഉയർന്നു വരാൻ കഴിയാത്തത് എന്നാണ് മെലോണി വിശ്വസിക്കുന്നത്.
‘‘പുരുഷന്മാരോട് മത്സരിക്കാൻ ഞങ്ങൾക്കു കഴിയില്ല, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ എന്നാണ് സ്ത്രീകൾ കരുതുന്നത്’ എന്ന് അവർ പറയുന്നു. കുടുംബം എന്നതാണ് മെലോണിയുടെ രാഷ്ട്രീയത്തിന്റെ ആണിക്കല്ല്. ജോലി ചെയ്യുന്ന അമ്മമാരുടെ പിന്തുണ അവർ ഉറപ്പിക്കാൻ ശ്രമിക്കുന്നു, കുടൂതൽ കുട്ടികളെ ജനിപ്പിക്കാൻ അവരോട് ആഹ്വാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ മെലോണി അധികാരത്തിൽ വന്നാൽ ഗർഭച്ഛിദ്രം നടത്താനുള്ള ഇറ്റാലിയൻ സ്ത്രീകളുടെ അവകാശവും എടുത്തു കളയപ്പെടും എന്ന പേടിയും വലിയൊരു വിഭാഗത്തിന് നിലനിൽക്കുന്നുണ്ട്.
മെലോണി 2016–ൽ റോമിലെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വ്യാപകമായ എതിർപ്പ് അവർ നേരിട്ടിരുന്നു. അന്ന് അവർ ഗർഭിണിയുമായിരുന്നു. അന്ന് മെലോണിക്കൊപ്പം വേദിയിലുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന സിൽവിയോ ബെർലുസ്കോണി പറഞ്ഞത്, രാഷ്ട്രീയത്തിനു പകരം കുട്ടിയെ നോക്കി വളർത്താനായിരുന്നു. ‘‘ഒരു അമ്മയ്ക്ക് ഇത്തരം പ്രധാനപ്പെട്ട പദവികളൊന്നും വഹിക്കാൻ കഴിയില്ല, അതുകൊണ്ട് പുറകോട്ടു മാറി നിൽക്കൂ എന്നായിരുന്നു അവർ പറഞ്ഞത്’’– പിന്നീടൊരിക്കൽ മെലോണി അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അന്ന് 21 ശതമാനം വോട്ടുകൾ മെലോണി നേടി.
∙ പിതാവ് ഇടതുപക്ഷക്കാരന്‍, മാതാവ് വലതുപക്ഷം
ഇറ്റലിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മെലോണിയുടെ പിതാവ് ഇടതുപക്ഷക്കാരനും മാതാവ് വലതുപക്ഷക്കാരിയുമായിരുന്നു. മെലോണിയുടെ വളരെ ചെറുപ്പത്തിൽ തന്നെ പിതാവ് കുടുംബത്തെ വിട്ടുപോയി. തുടർന്ന് മാതാവ് ഒറ്റയ്ക്കാണ് അവരെ വളർത്തിയത്. കുട്ടിയായിരിക്കുമ്പോൾ തന്നെ ദക്ഷിണ റോമിലെ ഗർബറ്റെലാ എന്നയിടത്തെ, മാതാവിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അവർ താമസം മാറ്റിയിരുന്നു. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു അവിടമെങ്കിലും തീവ്ര വലതു പാർട്ടികളും അവിടെ ശക്തമായിരുന്നു. പിതാവിനോടുള്ള എതിർപ്പായിരിക്കാം ചെറുപ്പത്തിൽ തന്നെ വലതുരാഷ്ട്രീയത്തിലേക്ക് മെലോണി ആകർഷിക്കപ്പെടാൻ കാരണമെന്ന് പിന്നീട് അക്കാദമിക് വിദഗ്ധർ നിരീക്ഷിച്ചിട്ടുണ്ട്.
രണ്ടു വർഷം മുൻപ് അഭയാർഥികളുമായി ഒരു കപ്പൽ സിസിലിയിൽ അടുത്തപ്പോൾ, കപ്പൽ പിടിച്ചെടുത്ത് അത് മുക്കാനും കപ്പൽ ജീവനക്കാരെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട് മെലോണി. ഇപ്പോള്‍ മെലോണിയുടെ കൂട്ടാളിയായ സാൽവിനിയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. എന്നാൽ മെലോണിയുടെ വാക്കുകൾക്കാണ് കൂടുതൽ ശ്രദ്ധ കിട്ടിയത്. എൻറിക്ക ലക്സി എന്ന ഇറ്റാലിയൻ കപ്പലിലെ നാവികർ, കേരള തീരത്തിനടുത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് മത്സ്യത്തൊഴിലാളികളായ അജേഷ് പിങ്കി, ജലസ്റ്റിൻ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിലും മെലോണി കടുത്ത നിലപാടുമായി രംഗത്തു വന്നിരുന്നു. ചികിത്സയ്ക്കായി ഇറ്റലിയിലെത്തിയ നാവികരെ കരാറനുസരിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വിടുന്നതിനെതിരെ വലിയ പ്രക്ഷോഭവുമായി അവർ രംഗത്തുവരികയും ചെയ്തു.
∙ മുസോളിനിയുടെ ഫാഷിസം, മെലോണിയുടെ ഉദയം
പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും മറ്റ് രാഷ്ട്രീയ പാർട്ടികളെ വിലക്കുകയും എതിരഭിപ്രായങ്ങളെ അടിച്ചമർത്തുകയും സൈനികാധിപത്യവും തീവ്രദേശീയതയും ചേർന്ന ഫാഷിസ്റ്റ് ഭരണക്രമം കൊണ്ടുവരികയും ചെയ്ത നാഷണൽ ഫാഷിസ്റ്റ് പാർട്ടി നേതാവും രണ്ടു ദശകത്തോളം ഇറ്റാലിയൻ പ്രധാനമന്ത്രിയാകുകയും ചെയ്തയാളാണ് ബെനിറ്റോ മുസോളിനി. ഹിറ്റ്ലറിന്റെ നാത്‌സി ജർമനിയായിരുന്നു മുസോളിനിയുടെ കൂട്ട്. ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന സമയത്തുണ്ടായ ആഭ്യന്തര കലാപത്തിനിടെ സ്വിറ്റ്സർലൻഡിലേക്ക് രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഫാഷിസ്റ്റ്–നാത്‌സി വിരുദ്ധ കമ്യൂണിസ്റ്റ് ഗറില്ലകൾ വെടിവച്ചു കൊല്ലുകയും പിന്നീട് പരസ്യമായി തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തു മുസോളിനിയെ. ആ ഫാഷിസ്റ്റ് നേതാവിന്റെ ഒപ്പം പ്രവർത്തിച്ചിരുന്നവർ ചേർന്ന് പിന്നീട് രൂപം നൽകിയ ഇറ്റാലിയൻ സോഷ്യലിസ്റ്റ് മൂവ്മെന്റിന്റെ പിൻഗാമിയായി രൂപീകരിക്കപ്പെട്ട യാഥാസ്ഥിതിക രാഷ്ട്രീയ പാർട്ടിയാണ് നാഷണൽ അലയൻസ്. ഇതിന്റെ യുവജന സംഘടയുടെ നേതാവായാണ് മെലോണിയുടെ രാഷ്ട്രീയ തുടക്കം.
പിന്നീട് ബെർലുസ്കോണിയുടെ വലതുപക്ഷ പീപ്പിൾ ഓഫ് ലിബർട്ടി പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കുമ്പോഴും അവരുടെ ആശയാടിത്തറയിൽ വ്യത്യാസമൊന്നും വന്നില്ല. ഇതിനു പിന്നാലെ 1998–ൽ മെലോണി ഇറ്റലിയിലെ യുവ ‘രാജ്യസ്നേഹികള്‍’ എന്ന പേരിൽ യുവജനങ്ങളെ ലക്ഷ്യമിട്ട് ‘അത്രേജു’ എന്ന വാർഷിക കൂട്ടായ്മ സംഘടിപ്പിച്ചു. മെലോണിയുടെ നേതൃത്വത്തിൽ ഇപ്പോഴും ഈ സംഘടന വാർഷിക കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. ഡോണൾഡ് ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, തീവ്ര വലതുനിലപാടുകാരനായ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാൻ തുടങ്ങിയവരായിരുന്നു ഒടുവിൽ ഇതിൽ പ്രസംഗിച്ചവർ.
ഇറ്റാലിയൻ ദേശീയഗാനത്തിന്റെ ആദ്യവരിയായ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ എന്നതാണ് തന്റെ രാഷ്ട്രീയ പാർട്ടിക്ക് മെലോണി ഇട്ട പേര്. ബെർലുസ്കോണിക്കെതിരായ ലൈംഗികാതിക്രമ കേസുകളും രാജ്യത്തെ സാമ്പത്തിക മാന്ദ്യവും അതുവഴി വലതുപക്ഷ രാഷ്ട്രീയത്തിന് സംഭവിച്ച ക്ഷീണവുമെല്ലാം നിലനിന്ന സമയത്തായിരുന്നു നാഷണൽ അലയൻസിൽ തനിക്കൊപ്പമുണ്ടായിരുന്നവരെ ചേർത്ത് മെലോണി ബ്രദേഴ്സ് ഓഫ് ഇറ്റലിക്ക് രൂപം നൽകുന്നത്. തീവ്ര വലതുപക്ഷ, ഫാഷിസത്തെ പിൻപറ്റിയുള്ള ഫ്രിഞ്ച് ഗ്രൂപ്പ് (ഇടുങ്ങിയ ചിന്താഗതിയും തീവ്രദേശീയതയും അക്രമോത്സുകരുമായവർ) എന്നു പറഞ്ഞ് തുടക്കത്തിൽ മാറ്റി നിർത്തിയിരുന്ന പാർട്ടിയാണിത്. പക്ഷേ ഇന്ന് ഇറ്റലിയിലെ ഏറ്റവും ജനപ്രിയ പാർട്ടികളിൽ നാലാം സ്ഥാനത്താണ് ബ്രദേഴ്സ് ഓഫ് ഇറ്റലി. ഇത്തവത്തെ തിരഞ്ഞെടുപ്പിൽ മുസോളിനിയുടെ കൊച്ചുമക്കളും അവരുടെ മക്കളുമൊക്കെ മെലോണിയുടെ പാർട്ടിയുടെ സ്ഥാനാർഥി പട്ടികയിലുണ്ട്.
2018–ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മെലോണി തുടക്കം കുറിച്ചത് ദക്ഷിണ റോമിലെ ലാറ്റിന എന്ന, മുസോളിനി നിർമിച്ച പട്ടണത്തിലാണ്. ആ മുൻ ഇറ്റാലിയൻ സ്വേച്ഛാധിപതിയുടെ കൊച്ചുമകള്‍ റേച്ചലിനെ ഒപ്പം നിർത്തി മെലോണി പ്രഖ്യാപിച്ചു: ‘‘ഇറ്റാലിയൻ ചരിത്രത്തിൽ ഈ സ്ഥലത്തിനുള്ള പ്രാധാന്യം ഞാൻ വീണ്ടെടുക്കും’’. എന്നാൽ മുസോളിനിയെ പ്രത്യക്ഷത്തിൽ പുകഴ്ത്താതിരിക്കാനും അവർ ശ്രദ്ധിക്കാറുണ്ട്. താനും മുസോളിനിയും ജീവിച്ചിരിക്കുന്ന കാലഘട്ടം വ്യത്യസ്മാണെന്നും ചരിത്രപുരുഷനായ അയാളെ വിലയിരുത്തേണ്ടത് അതിന്റെ അടിസ്ഥാനത്തിലാണെന്നുമുള്ള മറുപടികളാണ് അവർ പറയാറുള്ളത്.
ഇറ്റലി ഇന്നും അതിന്റെ ആശയപരമായ വൈരുദ്ധ്യങ്ങള്‍ പരിഹരിച്ചിട്ടില്ല. ഔദ്യോഗികമായി ഫാഷിസ്റ്റുകൾ 1945–ൽ തറപറ്റിയെങ്കിലും, തുടർന്നും മുസോളിനിക്കും അയാളുടെ ഫാസിസ്റ്റ് ആശയങ്ങൾക്കും ഇറ്റലിയിലെ വലതുപക്ഷ രാഷ്ട്രീയക്കാർക്കിടയിൽ ആരാധകർ ഉണ്ടായിരുന്നു. ജർമനിയിൽ നാത്‌സിസത്തിന് ഉണ്ടായതു പോലെ പ്രശ്നങ്ങൾ ഇറ്റലിയിൽ ഫാഷിസത്തിന് ഉണ്ടായതുമില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അധികാരത്തിൽ വന്നവർ ഫാഷിസ്റ്റ് വിരുദ്ധ മൂല്യങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഭരണഘടനയ്ക്കാണ് രൂപം നൽകിയത്. എന്നാൽ പടിപടിയായി തീവ്ര വലതുപക്ഷ രാഷ്ട്രീയം ഇറ്റലിയിൽ മേൽക്കോയ്മ നേടുകയും ചെയ്തു. അതിലെ പ്രധാനപ്പെട്ട ആളുകളിലൊരാളായിരുന്നു മുൻ പ്രധാനമന്ത്രിയും കോടീശ്വരനുമായ സിൽവിയോ ബെർലുസ്കോണി.
∙ സിൽവിയോ ബെർലുസ്കോണി: അഴിമതി, നികുതി വെട്ടിപ്പ്, സെക്സ് പാര്‍ട്ടി...!
1994 മുതൽ പല ഘട്ടങ്ങളിലായി ഒൻപതു വർഷം പ്രധാനമന്ത്രിയായി അധികാരത്തിൽ ഇരുന്നിട്ടുള്ള ബെർലുസ്കോണിയും പാർട്ടിയും ഇത്തവണ മെലോണിയുടെയും സാല്‍വിനിയുടെയും സഖ്യത്തിലുണ്ട്. അഴിമതിയും നികുതി വെട്ടിപ്പും സെക്സ് പാര്‍ട്ടികളുമൊക്കയായി എന്നും വാർത്തകളിൽ നിറഞ്ഞു നിന്നയാളാണ് ബെർലുസ്കോണി. ബെർലുസ്കോണിയുടെ ഈ ഭരണകാലവും ടെലിവിഷനിൽ അടക്കം വ്യാപകമായ ‘സെക്സിസ’വും ഇറ്റാലിയൻ സമൂഹത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് വിദഗ്ധർ പറയുന്നു. ഇറ്റാലിയൻ രാഷ്ട്രീയത്തിലുള്ള സ്ത്രീകൾ നേരിടുന്ന ഓൺലൈൻ ആക്രമണങ്ങളും അവഹേളനങ്ങളും, വലതുപക്ഷ രാഷ്ട്രീയം പിന്തുടർന്നിട്ടും മെലോണിയും നേരിടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഫാഷിസ്റ്റ് എന്നും നാത്‌സി ഫാഷിസ്റ്റ് എന്നും വിളിച്ചുള്ള അവഹേളനങ്ങൾ താൻ ഏൽക്കുന്നുണ്ടെന്നും മുസോളിനിയെ പോലെ ഒരന്ത്യമാണ് തന്നെ കാത്തിരിക്കുന്നത് എന്ന് ഭീഷണിപ്പെടുത്തുന്നവർ ഉണ്ടെന്നും മെലോണി പറഞ്ഞിട്ടുണ്ട്.
ബെർലുസ്കോണിയാണ് മെലോണിയെ പൊതുസമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 2008–ൽ, അന്ന് 29 വയസ്സുള്ള മെലോണിയെ മന്ത്രിയായി നിയമിച്ച ബെർലുസ്കോണിയുടെ നടപടിയും വിവാദമായിരുന്നു. ബെർലുസ്കോണിക്കെതിരെ നിരവധി ‘ലൈംഗിക പാർട്ടി’ ആരോപണങ്ങളും വേശ്യാവൃത്തിക്കായി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് പണം നൽകിയതും ഉൾപ്പെടെ അനേകം ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അനുഭവ സമ്പത്തിനേക്കാൾ സൗന്ദര്യമുള്ള മോഡലുകളെയും മറ്റുള്ളവരേയും മന്ത്രിമാരായി നിയമിക്കുന്നു എന്നത്. അദ്ദേഹത്തിന്റെ മുൻ ഭാര്യ തന്നെ ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു.
എന്നാൽ സൗന്ദര്യം മാത്രമായിരുന്നില്ല മെലോണിയെ വ്യത്യസ്തയാക്കിയത്. 15 വയസു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് മെലോണി തന്റെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോണിക്ക് ഇടമുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും മുൻ ജർമൻ ചാൻസിലർ ഏയ്ഞ്ചല മെർക്കലും അവരുടെ വിമർശനങ്ങൾക്ക് ഇരയാകുന്നു. മെലോണിയാണ് ഭരിക്കുന്നതെങ്കിൽ വരുംകാലത്ത് യൂറോപ്യൻ യൂണിയനിൽനിന്ന് ഇറ്റലി വിടുതൽ നേടുന്ന കാലവും വിദൂരമല്ല എന്നും വിദഗ്ധർ പറയുന്നു.
English Summary: Will Right-wing's Giorgia Meloni be the Next Prime Minister of Italy?