‘ഇന്ത്യൻ പ്രേമം’ തുടർന്ന് യുഎസ്; കോടികൾ ശമ്പളം, ആരാണ് ലക്ഷ്മൺ നരസിംഹൻ?
‘സായിപ്പിന്റെ നാടുകളിലെ’ ബഹുരാഷ്ട്ര കമ്പനികളിൽ സിഇഒയും പ്രസിഡന്റും ചെയർമാനും പോലുള്ള തസ്തികകളിൽ ഇന്ത്യാക്കാരെ എന്തുകൊണ്ടു നിയമിക്കുന്നു? പാക്കിസ്ഥാൻകാരനോ ഫിലിപ്പീനിയോ ചൈനാക്കാരനോ മേധാവിയായി അധികമൊന്നും വരുന്നില്ലല്ലോ? അമേരിക്കയിലും ബ്രിട്ടനിലും മറ്റും പാക്കിസ്ഥാൻകാർക്കും ചൈനക്കാർക്കും ഫിലപ്പീനികൾക്കും കുറവൊന്നുമില്ല താനും. ഇപ്പോൾ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ.. Starbucks . Laxman Narasimhan
‘സായിപ്പിന്റെ നാടുകളിലെ’ ബഹുരാഷ്ട്ര കമ്പനികളിൽ സിഇഒയും പ്രസിഡന്റും ചെയർമാനും പോലുള്ള തസ്തികകളിൽ ഇന്ത്യാക്കാരെ എന്തുകൊണ്ടു നിയമിക്കുന്നു? പാക്കിസ്ഥാൻകാരനോ ഫിലിപ്പീനിയോ ചൈനാക്കാരനോ മേധാവിയായി അധികമൊന്നും വരുന്നില്ലല്ലോ? അമേരിക്കയിലും ബ്രിട്ടനിലും മറ്റും പാക്കിസ്ഥാൻകാർക്കും ചൈനക്കാർക്കും ഫിലപ്പീനികൾക്കും കുറവൊന്നുമില്ല താനും. ഇപ്പോൾ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ.. Starbucks . Laxman Narasimhan
‘സായിപ്പിന്റെ നാടുകളിലെ’ ബഹുരാഷ്ട്ര കമ്പനികളിൽ സിഇഒയും പ്രസിഡന്റും ചെയർമാനും പോലുള്ള തസ്തികകളിൽ ഇന്ത്യാക്കാരെ എന്തുകൊണ്ടു നിയമിക്കുന്നു? പാക്കിസ്ഥാൻകാരനോ ഫിലിപ്പീനിയോ ചൈനാക്കാരനോ മേധാവിയായി അധികമൊന്നും വരുന്നില്ലല്ലോ? അമേരിക്കയിലും ബ്രിട്ടനിലും മറ്റും പാക്കിസ്ഥാൻകാർക്കും ചൈനക്കാർക്കും ഫിലപ്പീനികൾക്കും കുറവൊന്നുമില്ല താനും. ഇപ്പോൾ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ.. Starbucks . Laxman Narasimhan
‘സായിപ്പിന്റെ നാടുകളിലെ’ ബഹുരാഷ്ട്ര കമ്പനികളിൽ സിഇഒയും പ്രസിഡന്റും ചെയർമാനും പോലുള്ള തസ്തികകളിൽ ഇന്ത്യാക്കാരെ എന്തുകൊണ്ടു നിയമിക്കുന്നു? ഇന്ത്യക്കാരെപ്പോലെ പാക്കിസ്ഥാൻകാരനോ ഫിലിപ്പീനിയോ ചൈനാക്കാരനോ മേധാവിയായി അധികമൊന്നും വരുന്നില്ലല്ലോ? അമേരിക്കയിലും ബ്രിട്ടനിലും മറ്റും പാക്കിസ്ഥാൻകാർക്കും ചൈനക്കാർക്കും ഫിലപ്പീനികൾക്കും കുറവൊന്നുമില്ല താനും. ഇപ്പോൾ ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹൻ ആഗോള കോഫി കമ്പനി സ്റ്റാർബക്ക്സിന്റെ സിഇഒ ആയി നിയമിതനായപ്പോഴാണ് ഈ ചിന്ത വീണ്ടും വന്നത്. ഇന്ത്യൻ വംശജരായ ബഹുരാഷ്ട‍്ര കമ്പനി മേധാവികളുടെ വലിയൊരു നിരയിലേക്കാണ് ലക്ഷ്മണിന്റെ വരവ്; ഗൂഗിൾ– സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ്–സത്യ നദെല്ല, അഡോബെ– ശന്തനു നാരായൻ, ഐബിഎം– അരവിന്ദ് കൃഷ്ണ, ഷാനൽ–ലീന നായർ, ബാറ്റ–സന്ദീപ് കടാരിയ, ട്വിറ്റർ–പരാഗ് അഗർവാൾ തുടങ്ങിയവരുടെ നിരയിലേക്ക്. ആരാണ് ലക്ഷ്മൺ നരസിംഹൻ? എന്തുകൊണ്ടാണ് അദ്ദേഹത്തെ സിഇഒ ആയി സ്റ്റാർബക്ക്സ് തിരഞ്ഞെടുത്തത്? മുൻ കമ്പനിയെ അപേക്ഷിച്ച് എന്തെല്ലാം ആനുകൂല്യങ്ങൾ സ്റ്റാർബക്ക്സിൽ ലക്ഷ്മണിനു ലഭിക്കും? എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഇപ്പോഴും വൻകിട യുഎസ് കമ്പനികളുടെ തലപ്പത്തേക്കുള്ള പ്രിയപ്പെട്ട ‘ചോയിസ്’ ആകുന്നത്?
∙ പുണെയിലെ പയ്യൻ
‘പുണെ ബോയ്’ ആകുന്നു ലക്ഷ്മൺ. പുണെ എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീറിങ് പഠിച്ചു. 1967ൽ ജനനം, 55 വയസ്സ് മാത്രം. പുണെയിലെ പഠനം കഴിഞ്ഞ് നേരെ പോയത് യുഎസിലെ പെൻസിൽവേനിയ സർവകലാശാലയുടെ വാർട്ടൻ ബിസിനസ് സ്കൂളിൽ എംബിഎയ്ക്ക്. അവിടെത്തന്നെ ലൗഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇന്റർനാഷനൽ സ്റ്റഡീസിലും ജർമൻ ഭാഷയിലും മാസ്റ്റേഴ്സ്. സ്പാനിഷ് ഉൾപ്പടെ 6 ഭാഷകൾ സംസാരിക്കാനറിയാം.
ബഹുരാഷ്ട്ര കൺസൽട്ടിങ് കമ്പനിയായ മക്കിൻസിയിൽ സീനിയർ പാർട്ട്ണറായിരുന്നു. 2012ൽ പെപ്സികോയിൽ ചേർന്നതോടെയാണ് ലക്ഷ്മണിനെ ലോകം ശ്രദ്ധിക്കുന്നത്. അക്കാലത്ത് തമിഴ്നാട്ടുകാരി അയ്യങ്കാർ വനിത ഇന്ദ്ര നൂയിയാണ് പെപ്സികോ ചെയർമാൻ. അവരുടെ ഏതോ ബന്ധുവിനെ പെപ്സിയിൽ ഉന്നത സ്ഥാനത്തു കയറ്റിയതാണ് ലക്ഷ്മൺ എന്ന് അസൂയക്കാരായ അമേരിക്കൻ വെള്ളക്കാർ അന്നു സ്വകാര്യം പറഞ്ഞിരുന്നത്രെ; അവർ തമ്മിൽ യാതൊരു ബന്ധവുമില്ലെങ്കിലും.
ലക്ഷ്മണിന് പെപ്സികോയുടെ ചുമതല ലാറ്റിൻ അമേരിക്കയിലായിരുന്നു. സ്പാനിഷ് ഭാഷ സംസാരിക്കാനറിയാവുന്നത് അവിടെ ഏറെ സഹായകരമായി. പിന്നീട് യൂറോപ്പിലും ആഫ്രിക്കയിലും ചുമതല വഹിച്ച കാലത്തെല്ലാം പെപ്സി ഉത്പന്നങ്ങളുടെ വിൽപ്പന കുതിച്ചു കയറി. പെപ്സികോള മാത്രമല്ല ലെയ്സ് പോലുള്ള ലഘുഭക്ഷണമെല്ലാം പെപ്സികോയുടേതാണ്. 2019ൽ ലക്ഷ്മൺ പെപ്‌സികോ വിട്ടു, ബ്രിട്ടിഷ് കമ്പനി റെക്കിറ്റ് ബൻകൈസറിൽ ചേർന്നു.
ലൈസോളും ഡ്യൂറക്സും മറ്റും വിപണനം ചെയ്യുന്ന കമ്പനിയാണിത്. കോവിഡ് കാലത്ത് തട്ടുകേട് പറ്റാതെ കമ്പനിയെ ലക്ഷ്മൺ ‘കാപ്പാത്തിയത്’ ലോകമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷേ ഈ കമ്പനിയിലും പെപ്സികോയിലും യുഎസിനു പുറത്തായിരുന്നു ദൗത്യങ്ങൾ. ലക്ഷ്മണിന് തിരികെ യുഎസിലേക്കു മടങ്ങണം. സ്റ്റാർബക്ക്സിന്റെ സിഇഒ ആകുമ്പോൾ യുഎസിൽ വാഷിങ്ടൻ സ്റ്റേറ്റിലെ സിയാറ്റിലിലെ അവരുടെ ആസ്ഥാനത്തേക്കു പോകാം. ഇങ്ങനെ വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത പരിചയമാണ് ലക്ഷ്മണിനെ സ്റ്റാർബക്ക്സിന് ആകർഷകമാക്കി മാറ്റിയത്. 35,000 കോഫി കടകൾ, 3.8 ലക്ഷം ജീവനക്കാർ! അതാണ് ലക്ഷ്മൺ ഏറ്റെടുത്ത ചുമതലയുടെ വലുപ്പം!
∙ ശമ്പളം അമ്പട!
സ്റ്റാർബക്ക്സിൽ ലക്ഷ്മണിന് 13 ലക്ഷം ഡോളർ (10.4 കോടി രൂപ) വാർഷിക ശമ്പളവും 15 ലക്ഷം ഡോളർ (12 കോടി രൂപ) ബോണസും ലഭിക്കും. എന്നാൽ എല്ലാ ആനുകൂല്യങ്ങളുമടക്കം ഏകദേശം 138 കോടി രൂപ വാർഷിക ഇനത്തിൽ സ്റ്റാർബക്ക്സിൽനിന്ന് ലക്ഷ്മണിനു ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ പ്രൈവറ്റ് ജെറ്റും അദ്ദേഹത്തിന്റെ സേവനത്തിനു ലഭ്യമാക്കും. ഭാര്യയും 2 മക്കളും കണക്റ്റിക്കട്ടിലെ ഗ്രീൻവിച്ചിലാണു ലക്ഷ്മണിന്റെ താമസം. 2022 ഒക്ടോബർ ഒന്നിനു ചുമതലയേൽക്കുമെങ്കിലും നിലവിലെ സിഇഒ ഹൊവാർഡ് ഷൾട്സ് ഇടക്കാല സിഇഒ സ്ഥാനത്ത് തുടരും. സ്റ്റാർബക്ക്സ് സംസ്കാരം മനസ്സിലാക്കിയെടുക്കാനും ആഗോള ഓപ്പറേഷൻസ് പരിചയപ്പെടാനും ഏതാനും മാസങ്ങൾ. ഷൾട്സ് വിടവാങ്ങിയതിനു ശേഷം 2023 ഏപ്രിൽ ഒന്നിന് പൂർണ ചുമതലയേൽക്കും.
∙ സ്റ്റാർബക്ക്സ്– കൊമ്പുള്ള വമ്പൻ
ലോകത്തിലെ ഏറ്റവും വലിയ കോഫി ചെയിനാണ് സ്റ്റാർബക്ക്സ്. ലോകമാകെ 35,000 കോഫി ഷോപ്പുകൾ. ഓരോന്നും കമ്പനി ഉടമസ്ഥതയിലാണ്. അല്ലാതെ ഫ്രാഞ്ചൈസി ഏർപ്പാടില്ല. നമ്മുടെ കഫെ കോഫി ഡേ പോലുള്ള കോഫി ശൃംഖലകൾ സ്റ്റാർബക്ക്സിനെ അനുകരിക്കാനും ഇന്ത്യയുടെ സ്റ്റാർബക്ക്സ് ആകാനുമാണു ശ്രമിച്ചത്. അതു വിജയിച്ചില്ലെങ്കിലും.
സ്റ്റാർബക്ക്സ് തുടങ്ങുന്നത് 3 സ്ഥാപകർ ചേർന്നാണ്. ജെറി ബാൾഡ്‌വിൻ, ഗോർഡൻ ബോക്കർ, സെവ് സിയെഗൽ എന്നിവർ. സിയാറ്റിലിലെ പൈക് പ്ളേസ് മാർക്കറ്റിൽ 1971ൽ ആദ്യ സ്റ്റാർബക്ക്സ് പിറന്നു. ഇംഗ്ലിഷ് സാഹിത്യത്തിലെ അക്കാദമിക്കുകളായ ഇവർ കാപ്പി ആസ്വാദകരായിരുന്നു. ലോക ക്ലാസിക് ‘മോബിഡിക്ക്’ നോവലിലെ സ്റ്റാർബക്ക് എന്ന കഥാപാത്രത്തിന്റെ പേരാണ് അവർ തങ്ങളുടെ കോഫി ഷോപ്പിനു നൽകിയത്.
സ്വന്തം പണവും കടം വാങ്ങിയ പണവും ഉപയോഗിച്ചായിരുന്നു ആദ്യ സ്റ്റോർ തുടങ്ങിയത്. സിയാറ്റിലിൽ തന്നെ 1980കളുടെ തുടക്കത്തിൽ 4 കോഫി ഷോപ്പുകളിലേക്കു വളർന്നിരുന്നു. സ്ഥാപകരിലൊരാൾ സെവ് സിയെഗൽ 1981ൽ മതിയാക്കി പങ്കാളികളെ വിട്ടുപിരിഞ്ഞു പോയി. ബാൾഡ്‌വിൻ അതോടെ കമ്പനി പ്രസിഡന്റായി. 1981ൽ ഹൊവാർഡ് ഷൾട്സ് സ്റ്റാർബക്ക്സ് കണ്ട് ഇഷ്ടപ്പെട്ടു. അവിടെ ജോലിക്കു കയറാൻ ആഗ്രഹിച്ച ഷൾട്സ് 1982ൽ മാർക്കറ്റിങ് മേധാവിയായി ചേർന്നു. ഉപഭോക്താക്കളോട് നന്നായി പെരുമാറാൻ ജീവനക്കാർക്കു പരിശീലനം നൽകി. 1983ൽ കോഫിക്കു പുറമേ ഭക്ഷണവിൽപ്പനയും സ്റ്റാർബക്ക്സ് ആരംഭിച്ചിരുന്നു. പലതരം പ്രത്യേക ലഘുഭക്ഷണങ്ങൾ.
ഷൾട്സ് ഇറ്റലിയിലെ മിലാനിൽ പോയപ്പോൾ 1500 കോഫി ഷോപ്പുകൾ ആ നഗരത്തിൽ മാത്രം ഉണ്ടെന്നു കണ്ടു. അതുപോലെ അമേരിക്കയിൽ ചെയിനായി വളരണമെന്ന് അദ്ദേഹം സ്ഥാപകരോടു പറഞ്ഞപ്പോൾ അവർ യോജിച്ചില്ല. എക്സ്പ്രസോയും കപ്യൂച്ചിനോയും മറ്റും വിൽക്കുന്ന കഫെയായി മാറേണ്ട എന്നായിരുന്നു അവരുടെ നിലപാട്. കാപ്പിയും കോഫി ബീൻസ് വറുത്തു പൊടിക്കുന്ന യന്ത്രങ്ങളും മാത്രം വിറ്റാൽ മതിയെന്ന നിലപാടിനോടു യോജിക്കാതെ ഷൾട്സ് കമ്പനി വിട്ടു. സ്വന്തമായി ഇൽ ജിയോർനാലെ എന്ന കോഫി ഷോപ്പ് ഷൾട്സ് തുടങ്ങി വിജയിപ്പിക്കുകയും ചെയ്തു.
1987ൽ സ്റ്റാർബക്ക്സ് വിൽക്കാൻ സ്ഥാപകർ തീരുമാനിച്ചപ്പോൾ നിക്ഷേപകരുടെ സഹായത്തോടെ ഷൾട്സ് അതു വാങ്ങി. 4 വർഷം കൊണ്ട് കഫെകളുടെ എണ്ണം 20ൽ നിന്ന് 100 ആക്കി. 1992ൽ ഓഹരി വിപണിയിൽ സ്റ്റാർബക്ക്സ് ലിസ്റ്റ് ചെയ്തതോടെ വൻ വളർച്ചയുടെ കാലമായി. 1996ൽ അമേരിക്കയ്ക്കു പുറത്തും കഫെകൾ തുടങ്ങി. 2000 ആവുമ്പോഴേക്കും ഡസൻ രാജ്യങ്ങളിലായി 2500 എണ്ണമായി ഉയർന്നു. 2007 ആയപ്പോഴേക്ക് അവയുടെ എണ്ണം 15,000 കവിഞ്ഞു. 2021ൽ കഫെകളുടെ എണ്ണം 31,000. ഇപ്പോൾ 35,000.
കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ടപ്പോൾ അന്നത്തെ സിഇഒ വിട്ടുപോയി. ഷൾട്സ് പിന്നെയും ചെയർമാൻ സ്ഥാനത്തു നിന്ന് ഇടക്കാല സിഇഒ ആയി ചുമതലയേറ്റു. ലക്ഷ്മൺ നരസിംഹനെ കണ്ടെത്തി സിഇഒ ആയി വാഴിച്ച് ഷൾട്സ് പിന്നെയും ചെയർമാൻ പദവിയിലേക്കു തിരിച്ചു പോകുകയാണ്.
∙ എന്തുകൊണ്ട് ഇന്ത്യാക്കാർ വിദേശ കമ്പനി മേധാവികളാവുന്നു?
നിരവധി കാരണങ്ങളുണ്ടത്രെ. ഒന്നാന്തരം വിദ്യാഭ്യാസം. ഇന്ത്യയിലും വിദേശത്തുമായി ആർക്കും പിന്നിലാകാത്ത വിധം സർവകലാശാല ഡിഗ്രികൾ അവർക്കുണ്ട്. വിവിധ സ്ഥലങ്ങളിലേക്കു ലൊക്കേറ്റ് ചെയ്യാൻ അവർക്കു മടിയില്ല. വിവിധ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരും. വേറൊരു പ്രധാന പ്രത്യേകതയുണ്ട്. ഹ്യുമിലിറ്റി. എളിമ! വൻ കമ്പനി മേധാവിയായി ശതകോടീശ്വരൻ ആവുന്നതോടെ സായിപ്പിന്റെ വിധം മാറുന്നു. തലമറന്ന് എണ്ണ തേക്കുന്നു. പിന്നെ തറയിലല്ല. ഇന്ത്യാക്കാർക്ക് അത്തരം സൂക്കേടുകളില്ല. സഹപ്രവർത്തകരോട് മാന്യമായി പെരുമാറും. ജീവിതം ആഘോഷമാക്കി മാറ്റാതെ മര്യാദയ്ക്കു പണിയെടുക്കുന്നു. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം പെപ്സികോ ചെയർമാൻ ഇന്ദ്ര നൂയിയാണ്. 11 വർഷം അവർ പെപ്സി മേധാവിയായിരുന്നു!
ഇത്തരം ഇന്ത്യാക്കാർ ഇവിടുത്തെ ഇടത്തരം കുടുംബങ്ങളിൽ നിന്നാണു വരുന്നത്. നേരേ ചൊവ്വേ വളർത്തിയവർ. വളർത്തു ഗുണം ഏത് കമ്പനി മേധാവി ആയാലും കാണിക്കും. മൂല്യബോധവും അച്ചടക്കവുമുള്ളവരാണ്. കഠിനമായി ജോലി ചെയ്ത് കമ്പനിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നു.
ഫോർച്യൂൺ 500 കമ്പനികളുടെ സിഇഒമാരിൽ 30% ഇന്ത്യാക്കാരാണ്. സിലിക്കൺ വാലിയിലെ മൂന്നിലൊന്ന് എൻജിനീയർമാരും ഇന്ത്യാക്കാർ!!!
English Summary: Who is Laxman Narasimhan, the New CEO of Starbucks? Why do Indian-born CEOs dominate US Companies?