കൊല്ലം ∙ കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിൽ. യാത്ര ഒരാഴ്ച പിന്നിടുമ്പോൾ ഒരു ദിവസം വിശ്രമം ക്രമീകരിച്ചിരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച യാത്ര ഉണ്ടാവില്ല | Rahul Gandhi | Congress | Bharat Jodo Yatra | Kollam | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിൽ. യാത്ര ഒരാഴ്ച പിന്നിടുമ്പോൾ ഒരു ദിവസം വിശ്രമം ക്രമീകരിച്ചിരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച യാത്ര ഉണ്ടാവില്ല.

രാവിലെ ആറരയ്ക്കു വർക്കല ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിന്റെ സമാധിയില്‍ തൊഴുതു വണങ്ങി മഠാധിപതി ഉള്‍പ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും പ്രസാദവും സ്വീകരിക്കുകയും ചെയ്ത ശേഷം നാവായിക്കുളത്തുനിന്നാണ് കൊല്ലത്തേക്കുള്ള പ്രയാണം തുടങ്ങിയത്. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളി മുക്കട കവലയില്‍ രാഹുലും സംഘവും എത്തുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒരു വന്‍ ജനനിര അവിടെ കാത്ത് നിന്നു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലെത്തിയപ്പോൾ.
ADVERTISEMENT

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍, മുന്‍ പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, കെ.മുരളീധരന്‍, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി.സിദ്ദിഖ്, വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍, ട്രഷറര്‍ വി.പ്രതാപചന്ദ്രന്‍, നേതാക്കളായ വി.ടി.ബലറാം, ഷാഫി പറമ്പില്‍, ചാണ്ടി ഉമ്മന്‍, പഴകുളം മധു, ജെബി മേത്തര്‍ രാഹുല്‍ മാംകൂട്ടത്തില്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ്  ബി.വി. ശ്രീനിവാസ് എന്നിവർക്കൊപ്പമെത്തിയ രാഹുലിനെ ത്രിവര്‍ണ ഖദര്‍മാല അണിയിച്ചാണ് കൊല്ലം ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് സ്വീകരിച്ചത്.

വാദ്യമേളങ്ങളുടെ അകമ്പടിയില്‍ രാഹുലിന്റെ നെറ്റിയില്‍ സിന്ദൂരം തൊട്ടു. മോഹിനിയാട്ട കലാകാരികള്‍ ഒപ്പം നടന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഡോ.ശൂരനാട് രാജശേഖരന്‍, സി.ആര്‍.മഹേഷ്, ഷാനവാസ്ഖാന്‍, ബിന്ദുകൃഷ്ണ, കെ.സി. രാജന്‍, മോഹന്‍ ശങ്കര്‍, ആര്‍.ചന്ദ്രശേഖരന്‍, കോയിവിള രാമചന്ദ്രന്‍, എകെ ഹഫീസ്, സൂരജ് രവി, എല്‍.കെ.ശ്രീദേവി, അഡ്വ ജര്‍മിയാസ്, ഡോ നടക്കല്‍ ശശി, നെടുങ്ങോലം രഘു തുടങ്ങിയവര്‍ രാഹുലിനെ സ്വീകരിച്ച് ആനയിച്ചു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലെത്തിയപ്പോൾ.
ADVERTISEMENT

എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും രാഹുലിനെ സ്വീകരിക്കാനെത്തി. ചാത്തന്നൂര്‍ ജംക്‌ഷനു അടുത്തുള്ള എംപയര്‍ കൺവന്‍ഷന്‍ സെന്ററില്‍ ആയിരുന്നു ഉച്ചവിശ്രമം. പിന്നീട് പ്ലസ് ടു വരെയുള്ള സ്‌കൂള്‍ കുട്ടികളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. ചിത്രകലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് രാഹുല്‍ സമ്മാനങ്ങള്‍ നല്‍കി. മുന്‍ കെപിസിസി പ്രസിഡന്റ് സി.വി. പത്മരാജനുമായി ചര്‍ച്ച നടത്താനും രാഹുല്‍ സമയം കണ്ടെത്തി.

വൈകിട്ട് ഇരവിപുരം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകര്‍ രാഹുലിന് വന്‍ സ്വീകരണമൊരുക്കി. ബേബിസണ്‍, അന്‍സാര്‍ അസീസ് തുടങ്ങിയവര്‍ സ്വീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പള്ളിമുക്കിലെ സമാപനയോഗത്തിൽ രാഹുല്‍ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് നേതാവ് പരേതനായ യൂനുസ്‌കുഞ്ഞിന്റെ പേരിലുള്ള എന്‍ജിനീയറിങ് കോളജില്‍ ആണ് പദയാത്ര സംഘം ക്യാംപ് ചെയ്യുന്നത്. സാംസ്‌കാര സാഹിതി സംസ്ഥാന കണ്‍വീനര്‍ എന്‍.വി.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള നാടകസംഘം പദയാത്ര അംഗങ്ങൾക്കായി ‘ഞാന്‍ ഭാരതീയന്‍’ എന്ന നാടകവും ഒരുക്കി.

രാഹുൽ ഗാന്ധി ശിവഗിരി മഠം സന്ദർശിച്ചപ്പോള്‍.
ADVERTISEMENT

16 ന് പോളയത്തോട് യാത്ര പുനരാരംഭിക്കും. ഉച്ചയ്ക്ക് നീണ്ടകരയിൽ കശുവണ്ടിതൊഴിലാളികളുമായി രാഹുൽ സംവദിക്കും. 16 ന് വൈകിട്ട് കരുനാഗപ്പള്ളിയിലാണ് സമാപനം. 17 ന് രാവിലെ 10ന് ഓച്ചിറ വഴി ആലപ്പുഴയിൽ പ്രവേശിക്കും.

English Summary: Rahul's Bharat Jodo Yatra Enters Kollam

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT