ശ്രീനഗർ∙ വിനോദസഞ്ചാരികൾ പറുദീസയെന്നു കരുതുന്ന ശ്രീനഗറിലെ മറ്റൊരു കാഴ്ചാദ്ഭുതവുമായി ഇന്ത്യൻ റെയിൽവ. ചെനാബ് നദിയിൽ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ അതിമനോഹര ചിത്രങ്ങളാണ് റെയിൽവേ പങ്കുവച്ചത്... - Indian Railway | Stunning Photos Of Chenab Bridge | World's Highest Rail Bridge | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശ്രീനഗർ∙ വിനോദസഞ്ചാരികൾ പറുദീസയെന്നു കരുതുന്ന ശ്രീനഗറിലെ മറ്റൊരു കാഴ്ചാദ്ഭുതവുമായി ഇന്ത്യൻ റെയിൽവ. ചെനാബ് നദിയിൽ പണിയുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിന്റെ അതിമനോഹര ചിത്രങ്ങളാണ് റെയിൽവേ പങ്കുവച്ചത്. ‌ഉധംപുർ – ശ്രീനഗർ – ബാരാമുള്ള റെയിൽവേ സെക്‌ഷനിൽ കട്രയിൽനിന്നു ബനിഹാളിലേക്കുള്ള 111 കിലോമീറ്റർ വരുന്ന പാതയുടെ ഭാഗമാണ് ഈ പാലം.

വെളുത്ത മേഘക്കൂട്ടങ്ങൾക്കിടയിൽ പൊങ്ങിക്കിടക്കുന്നതു പോലുള്ള പാലത്തിന്റെ വിവിധ ചിത്രങ്ങൾ ആരെയും കൊതിപ്പിക്കും. സൂര്യോദയത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണു അഭിനന്ദവുമായി രംഗത്തെത്തിയത്. ‘‘ഒഴിവുസമയം ചെലവിടാനുള്ള നിർമിതിയല്ല, വികസനാവശ്യത്തിനുള്ള നിർമാണമാണ് ഇതെന്നതാണു പ്രത്യേകത. ഈഫൽ ടവറിനേക്കാൾ വലുതാണിത്. വികസനം അത്യുന്നതിയിൽ എന്നതിന് ഉദാഹരണമാണിത്’’ – ഒരു ട്വിറ്റർ ഉപയോക്താവ് കമന്റിട്ടു.

ചെനാബ് പാലം. Photo @RailMinIndia/Twitter
ADVERTISEMENT

നിർമാണത്തിന്റെ എല്ലാ ഘട്ടവും പൂർത്തിയാകുമ്പോൾ പാരിസിലെ ഈഫൽ ടവറിനേക്കാൾ 30 മീറ്റർ കൂടുതൽ ഉയരം ഉണ്ടാകും. നവീനവും സവിശേഷവുമായ രൂപകൽപനയുള്ള പാലത്തിന്റെ നിർമാണം നദിയുടെ ഇരുകരകളിൽ നിന്നുമാണ് തുടങ്ങിയത്. ഓരോ കരയിൽ നിന്നും 85,000 കിലോ ഭാരമുള്ള ഘടന മുന്നോട്ട്. ഓരോ ഘടനയിലും 93 ഭാഗങ്ങൾ കൂട്ടിയോജിപ്പിക്കപ്പെട്ട നിലയിൽ. ഈ രണ്ടു ഘടനകളും നദിയുടെ നടുക്ക് ഹൈ സ്ട്രെങ്ത് ഫങ്ഷൻ ഗ്രിപ് എന്ന ബോൾട്ടുപയോഗിച്ച് സംയോജിപ്പിച്ചു. ഗോൾഡൻ ജോയിന്റ് എന്നാണ് ഈ സംയോജന സ്ഥലത്തിന് എൻജിനീയർമാർ കൊടുത്തിരിക്കുന്ന പേര്.

ചെനാബ് പാലം. Photo @RailMinIndia/Twitter

ഓഗസ്റ്റിലാണു റെയിൽവേ പാലത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിച്ചത്. പാലം പൂർത്തിയാകുന്നതോടെ സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ശ്രീനഗറിലേക്ക് ട്രെയിനുകൾ ചൂളം വിളിച്ചു ചെല്ലും. 1250 കോടി രൂപ മുടക്കി നിർമിക്കുന്ന പാലത്തിന് 1.3 കിലോമീറ്ററാണു നീളം. 1,300 തൊഴിലാളികളും 300 എൻജിനീയർമാരും നിർമാണത്തിൽ പങ്കാളിയായി. ചെനാബ് നദിക്ക് മുകളിൽ 350 മീറ്റർ ഉയരത്തിലാണ് പാലം. 2004ൽ തുടങ്ങിയ പാലംപണി കാറ്റ് തടസ്സമായതോടെ 2008ൽ നിർത്തിവച്ചിരുന്നു. 120 വർഷമാണ് പാലത്തിന്റെ ആയുസ്സ്.  

ADVERTISEMENT

English Summary: Railways Shares Stunning Photos Of Chenab Bridge, World's Highest Rail Bridge

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT