ഹിന്ദി പ്രാദേശിക ഭാഷകള്‍ക്ക് എതിരാളിയല്ല, ‘സുഹൃത്ത്’: അമിത് ഷാ
സൂറത്ത്∙ ഹിന്ദി ഭാഷ രാജ്യത്തെ പ്രാദേശിക ഭാഷകള്‍ക്ക് എതിരാളിയല്ല, മറിച്ച് ‘സുഹൃത്ത്’ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബുധനാഴ്ച, ഹിന്ദി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ സൂറത്തിൽ നടന്ന അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം | Amit Shah | Hindi Language | Hindi Language Row | native languages | Hindi Diwas | Manorama Online

സൂറത്ത്∙ ഹിന്ദി ഭാഷ രാജ്യത്തെ പ്രാദേശിക ഭാഷകള്‍ക്ക് എതിരാളിയല്ല, മറിച്ച് ‘സുഹൃത്ത്’ ആണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബുധനാഴ്ച, ഹിന്ദി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ സൂറത്തിൽ നടന്ന അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘എനിക്ക് ഒരു കാര്യം വ്യക്തമായി പറയാനുണ്ട്. ഹിന്ദിയും ഗുജറാത്തിയും, ഹിന്ദിയും തമിഴും, ഹിന്ദിയും മറാത്തിയും മത്സരിക്കുകയാണെന്ന് ചിലർ തെറ്റായി പ്രചരിപ്പിക്കുന്നു. രാജ്യത്തെ മറ്റൊരു ഭാഷയോടും ഹിന്ദിക്ക് മത്സരിക്കാനാവില്ല. ഹിന്ദിയാണ് രാജ്യത്തെ എല്ലാ ഭാഷകളുടെയും സുഹൃത്ത്’’– അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷ അഭിവൃദ്ധിപ്പെടുമ്പോൾ മാത്രമേ രാജ്യത്തെ മറ്റു മാതൃഭാഷകൾ അഭിവൃദ്ധിപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘‘എല്ലാവരും ഇത് അംഗീകരിക്കുകയും മനസ്സിലാക്കുകയും വേണം. ഭാഷകളുടെ സഹവർത്തിത്വം അംഗീകരിക്കാത്തിടത്തോളം കാലം നമ്മുടെ സ്വന്തം ഭാഷയിൽ രാജ്യം നടത്തുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയില്ല. അത് നമ്മുടെ ലക്ഷ്യമായിരിക്കണം. എല്ലാ ഭാഷകളെയും മാതൃഭാഷകളെയും സജീവമായും സമൃദ്ധമായും നിലനിർത്തുക. എല്ലാ ഭാഷകളുടെയും അഭിവൃദ്ധിയോടെ മാത്രമേ ഹിന്ദി അഭിവൃദ്ധി പ്രാപിക്കൂ’’– അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി എല്ലാവരേയും ഉൾക്കൊള്ളുന്ന ഭാഷയാണെന്നും ഹിന്ദിയ്‌ക്കൊപ്പം പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘‘രാജ്യത്തും വിദേശത്തും സ്വീകാര്യത വർധിപ്പിക്കുന്നതിന് ഹിന്ദി നിഘണ്ടു വലുതും വിശദവുമാക്കേണ്ടതുണ്ട്. മറ്റ് ഭാഷകളിൽ നിന്നുള്ള വാക്കുകൾ സ്വീകരിക്കുന്നതിലൂടെ ഒരു ഭാഷ തരംതാണുപോകില്ല. പകരം അതിന്റെ വ്യാപ്തി വിശാലമാകുന്നു. നമ്മൾ ഹിന്ദിയെ വഴക്കമുള്ളതാക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യാത്തിടത്തോളം നമുക്ക് ഹിന്ദിയെ വളർത്താൻ കഴിയില്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Amit Shah On Hindi Language Stand