മൂന്നു കാലം, മൂന്നു വനിതകൾ.... പക്ഷേ, സിപിഎമ്മിൽ സമീപനങ്ങൾക്ക് മാത്രം ഒരു മാറ്റവുമില്ല. പറഞ്ഞു പറ്റിക്കൽ എന്നോ പറയാതെ പറ്റിക്കൽ എന്നോ ഒക്കെ പറയാവുന്ന തരത്തിലുള്ള മൂലയ്ക്കിരുത്തൽ. കെ.ആർ. ഗൗരിയമ്മയുടെയും സുശീല ഗോപാലന്റെയും പാതയിലൂടെയാണോ കെ.കെ. ശൈലജയും നീങ്ങുന്നത്. കെ.കെ. ശൈലജയെ പാർട്ടിയിൽ ഒരു വിഭാഗം ഭയക്കുന്നുണ്ടോ. K.K. Shailaja

മൂന്നു കാലം, മൂന്നു വനിതകൾ.... പക്ഷേ, സിപിഎമ്മിൽ സമീപനങ്ങൾക്ക് മാത്രം ഒരു മാറ്റവുമില്ല. പറഞ്ഞു പറ്റിക്കൽ എന്നോ പറയാതെ പറ്റിക്കൽ എന്നോ ഒക്കെ പറയാവുന്ന തരത്തിലുള്ള മൂലയ്ക്കിരുത്തൽ. കെ.ആർ. ഗൗരിയമ്മയുടെയും സുശീല ഗോപാലന്റെയും പാതയിലൂടെയാണോ കെ.കെ. ശൈലജയും നീങ്ങുന്നത്. കെ.കെ. ശൈലജയെ പാർട്ടിയിൽ ഒരു വിഭാഗം ഭയക്കുന്നുണ്ടോ. K.K. Shailaja

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു കാലം, മൂന്നു വനിതകൾ.... പക്ഷേ, സിപിഎമ്മിൽ സമീപനങ്ങൾക്ക് മാത്രം ഒരു മാറ്റവുമില്ല. പറഞ്ഞു പറ്റിക്കൽ എന്നോ പറയാതെ പറ്റിക്കൽ എന്നോ ഒക്കെ പറയാവുന്ന തരത്തിലുള്ള മൂലയ്ക്കിരുത്തൽ. കെ.ആർ. ഗൗരിയമ്മയുടെയും സുശീല ഗോപാലന്റെയും പാതയിലൂടെയാണോ കെ.കെ. ശൈലജയും നീങ്ങുന്നത്. കെ.കെ. ശൈലജയെ പാർട്ടിയിൽ ഒരു വിഭാഗം ഭയക്കുന്നുണ്ടോ. K.K. Shailaja

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു കാലം, മൂന്നു വനിതകൾ.... പക്ഷേ, സിപിഎമ്മിൽ സമീപനങ്ങൾക്ക് മാത്രം ഒരു മാറ്റവുമില്ല. പറഞ്ഞു പറ്റിക്കൽ എന്നോ പറയാതെ പറ്റിക്കൽ എന്നോ ഒക്കെ പറയാവുന്ന തരത്തിലുള്ള മൂലയ്ക്കിരുത്തൽ. കെ.ആർ. ഗൗരിയമ്മയുടെയും സുശീല ഗോപാലന്റെയും പാതയിലൂടെയാണോ കെ.കെ. ശൈലജയും നീങ്ങുന്നത്. കെ.കെ. ശൈലജയെ പാർട്ടിയിൽ ഒരു വിഭാഗം ഭയക്കുന്നുണ്ടോ. ഒന്നാം പിണറായി സർക്കാരിൽ മികച്ച ആരോഗ്യ മന്ത്രിയെന്ന സൽപേര് ശൈലജയ്ക്ക് ലഭിച്ചു. സർക്കാരിനും ആ പേരിൽ പങ്കു ലഭിച്ചു. രണ്ടാം പിണറായി സർക്കാരിൽ ശൈലജ മന്ത്രിയായി തുടരുമെന്ന് പലരും ധരിച്ചു. അതുണ്ടായില്ല. അതിനായി പാർട്ടി പല കാരണങ്ങൾ നിരത്തി. മന്ത്രി സഭാ പുനസംഘടനയിലും ശൈലജയുടെ പേരു വന്നു. ടീച്ചർ തിരിച്ചു വരണമെന്ന് ചിലരെങ്കിലും പാർട്ടിയിലും ആഗ്രഹിച്ചു. അതും നടന്നില്ല. ഒടുവിൽ മഗ്സസേ പുരസ്കാരം വാങ്ങാനും ശൈലജയെ പാർട്ടി സമ്മതിച്ചില്ല. എല്ലാത്തിനും വ്യക്തവും ശക്തവുമായ ന്യായീകരണങ്ങൾ സിപിഎമ്മിനുണ്ട്. ഇതൊക്കെ കാണുമ്പോൾ ഒരു സംശയം ഉയരുന്നു. സിപിഎമ്മിന് വനിതാ നേതാക്കളെ ഭയമാണോ. 

∙ കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിക്കാത്തതെന്തു കൊണ്ട് ?

ADVERTISEMENT

1987ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾക്കു മുമ്പേ കേരളമൊട്ടാകെ അലയടിക്കുകയും ചുവരുകളിൽ നിറയുകയും ചെയ്തൊരു മുദ്രാവാക്യമുണ്ട്. ‘‘കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും’’ഭൂരിപക്ഷ വർഗീയതയെപ്പോലെ തന്നെ അപകടമാണ് ന്യൂനപക്ഷ വർഗീയതയും എന്ന ഇഎംഎസിൻറെ പ്രസിദ്ധമായ പ്രസ്താവനയുടെയും ധീരതയുടെ പ്രതീകമായ കെ.ആർ. ഗൗരിയമ്മയുടെ ജനപ്രീതിയുടെയും  ബലത്തിൽ, ഗൗരിയമ്മയെ മുൻനിർത്തി നടത്തിയ പ്രചാരണം വിജയം കണ്ടു. ഇടതുപക്ഷം ഭൂരിപക്ഷം നേടി ഭരണത്തിലെത്തി. പക്ഷേ, നേതാവിനെ തിരഞ്ഞെടുക്കാൻ സിപിഎം നിയമസഭാകക്ഷി യോഗം ചേർന്നപ്പോൾ കേരള നാടിന്റെ ഭരണസാരഥ്യം ഗൗരിയമ്മയ്ക്ക് നിഷേധിക്കപ്പെട്ടു. അരൂരിൽ നിന്നു വിജയിച്ച ഗൗരിയമ്മയെ അരികിലേക്കു മാറ്റി തൃക്കരിപ്പൂരിൽ നിന്നു വിജയിച്ച ഇ.കെ. നായനാർ മുഖ്യമന്ത്രിയായി.

കെ.ആർ. ഗൗരിയമ്മ (ഫയൽ ചിത്രം).

വ്യവസായ മന്ത്രി എന്ന പദവി കൊണ്ട് തൃപ്തിപ്പെടാനായിരുന്നു അന്ന് ഗൗരിയമ്മയുടെ വിധി. ഇഎംഎസിന്റെ നമ്പൂതിരിമേധാവിത്തമാണ് ഈഴവ സമുദായക്കാരിയായ തന്റെ മുഖ്യമന്ത്രി സാധ്യത തട്ടിക്കളഞ്ഞതെന്ന് മരണം വരെ ഗൗരിയമ്മ വിശ്വസിച്ചു. 87ൽ നീതി നിഷേധിക്കപ്പെട്ടതിന്റെ ചൊരുക്കു കൂടി തീർക്കാനാണ് ഗൗരിയമ്മ പിന്നീട് പാർട്ടിയിലെ അച്ചടക്കമില്ലാത്ത പ്രവർത്തകയായി മാറി നടപടി ഏറ്റുവാങ്ങിയതും ജെഎസ്എസ് എന്നൊരു പാർട്ടി രൂപീകരിച്ച് വെല്ലുവിളിച്ചതും. അവസാന നാളുകളിൽ വീണ്ടും സഹയാത്രികയായെങ്കിലും സിപിഎമ്മിലെ പുരുഷമേധാവിത്ത ചട്ടക്കൂട്ടിനുള്ളിൽ അവർക്ക് ഒരിക്കലും ആഗ്രഹിച്ച പരിഗണന ലഭിച്ചില്ല. 

∙ ആരാണ് സുശീല ഗോപാലന്റെ കസേര തട്ടിത്തെറിപ്പിച്ചത് ? 

കെ.ആർ. ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രിക്കസേര നിഷേധിച്ചതിന്റെ പേരിൽ 87 മുതൽ പഴി കേൾക്കാൻ തുടങ്ങിയ സിപിഎമ്മിന് 96ലെ അസംബ്ലി തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ പേരുദോഷം മാറ്റാനൊരു അവസരമൊരുങ്ങിയതാണ്. വി.എസ്. അച്യുതാനന്ദനെ മുൻനിർത്തിയായിരുന്നു അത്തവണ തിരഞ്ഞെടുപ്പു പ്രചാരണം. ഇ.കെ. നായനാർ മൽസരിച്ചുമില്ല. പക്ഷേ, തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അച്യുതാനന്ദൻ 1965 വോട്ടിന്  മാരാരിക്കുളത്ത് പരാജയപ്പെട്ടു. എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കുകയും അച്യുതാനന്ദൻ തിരഞ്ഞെടുക്കപ്പെടാതെ വരികയും ചെയ്തപ്പോൾ  സ്വാഭാവികമായും എല്ലാവരുടെയും കണ്ണുകൾ തിരഞ്ഞെടുക്കപ്പെട്ടവരിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവിലേക്കു തിരിഞ്ഞു. അതു മറ്റാരുമായിരുന്നില്ല. എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റുകാരനായി അറിയപ്പെടുന്ന എ.കെ. ഗോപാലൻറെ ഭാര്യ സുശീല ഗോപാലൻ.

സുശീല ഗോപാലൻ (ഫയൽ ചിത്രം).
ADVERTISEMENT

മുമ്പ് മൂന്നു തവണ തിരഞ്ഞെടുപ്പു വിജയിച്ച് ലോക്സഭാംഗമായിട്ടുള്ള സുശീല മുഖ്യമന്ത്രിയായി എന്നു തന്നെ എല്ലാവരും കരുതി. പക്ഷേ, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടിയപ്പോൾ തിരഞ്ഞെടുപ്പിൽ മൽസരിക്കാത്ത ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാനാണ് തീരുമാനമുണ്ടായത്. സെക്രട്ടേറിയറ്റിൽ വോട്ടെടുപ്പ് ഉണ്ടായെങ്കിലും ഒരു വോട്ടിന് നായനാർക്ക് ഭരണസാരഥ്യം ലഭിച്ചു. സുശീലയെ വെട്ടാൻ അന്നു മുൻകയ്യെടുത്തത് ആലപ്പുഴ ജില്ലക്കാരൻ തന്നെയായ വി.എസ്. ആണ് എന്നു പാർട്ടിയിൽനിന്നു തന്നെ ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രിയായ ശേഷം നായനാർ തലശ്ശേരി മണ്ഡലത്തിൽ നിന്നു മൽസരിച്ച് നിയമസഭയിലെത്തി. കെ.പി. മമ്മു എംഎൽഎ സ്ഥാനം രാജിവച്ച് ഉപതിരഞ്ഞെടുപ്പിന് അവസരമുണ്ടാക്കി നായനാരെ നിയമസഭയിലെത്തിക്കുകയായിരുന്നു. സിപിഎമ്മിന്റെ, വനിതകളെ ഒതുക്കൽ തന്ത്രത്തിലെ രണ്ടാമത്തെ ഇരയും മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായി അരികുവൽക്കരിക്കപ്പെട്ടു.

സ്ത്രീ പുരുഷ സമത്വത്തിനും നവോത്ഥാനത്തിനുമൊക്കെ വേണ്ടി മതിലും ചങ്ങലയുമൊക്കെ പണിയുമെങ്കിലും യഥാർഥത്തിൽ സ്ത്രീകൾ പാർട്ടിയുടെയോ പാർട്ടി നിയന്ത്രിക്കുന്ന ഭരണത്തിന്റെയോ തലപ്പത്തെത്തുന്നതു തടയാൻ എന്തോ ഒരു സംവിധാനം സ്ഥിരമായി പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നു വേണം അനുമാനിക്കാൻ.

∙ പുതുമുഖത്തിന്റെ പേരിൽ ശൈലജയെ ‘വെട്ടി’

ഒന്നാം പിണറായി സർക്കാരിലെ ആരോഗ്യമന്ത്രി എന്ന നിലയിൽ രാജ്യാന്തരതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ കെ. കെ. ശൈലജയിലും കേരളം ഭാവി മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശൈലജയ്ക്ക് സീറ്റ് നിഷേധിക്കാൻ സിപിഎമ്മിൽ ചില കരുനീക്കങ്ങളുണ്ടായി. പക്ഷേ, ശൈലജയെ മാറ്റിനിർത്തുന്നത്, സിപിഎമ്മിന് തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്നും രണ്ടാമതൊരിക്കൽ കൂടി മുഖ്യമന്ത്രിയാകാനുള്ള മോഹവുമായി മൽസരിക്കുന്ന പിണറായിയുടെ സാധ്യത ഇല്ലാതാക്കുമെന്നും കണ്ട സിപിഎം അവർക്ക്  മട്ടന്നൂരിൽ സീറ്റ് അനുവദിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവുമായി തിരഞ്ഞെടുപ്പു വിജയിച്ച ശൈലജയെ മുഖ്യമന്ത്രിയാക്കിയില്ലെന്നതോ പോകട്ടെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ  പോലും പാർട്ടി ഇഷ്ടപ്പെട്ടില്ല. ശൈലജയെ ഒഴിവാക്കാൻ വേണ്ടി പുതിയൊരു തന്ത്രമാണ്  മുന്നോട്ടു വച്ചത്. പിണറായി ഒഴികെ മന്ത്രിസഭയിലെ സിപിഎം അംഗങ്ങളെല്ലാവരും പുതുമുഖങ്ങളായിരിക്കണം. പദ്ധതി വിജയിച്ചു. ശൈലജ മന്ത്രിസഭയിൽ നിന്നു പുറത്തായി. 

കെ.കെ. ശൈലജ (ഫയൽ ചിത്രം).

മഗ്സസെ അവാർഡിനു തിരഞ്ഞെടുക്കപ്പെടുകയും അവാർഡ് സ്വീകരിക്കുമോ എന്ന് അഭിപ്രായം ചോദിക്കുകയും ചെയ്തപ്പോൾ പാർട്ടി വീണ്ടും  ശൈലജയെ ഭയന്നു. മഗ്സസെ അവാർഡ് സ്വീകരിക്കുന്ന ശൈലജ പിണറായിയേക്കാളും പാർട്ടിയിലെ മറ്റ് പുരുഷ നേതാക്കളേക്കാളുമൊക്കെ ജനപ്രീതിയുള്ള ആളായി മാറും. പാർട്ടിയുടെ ‘സുഗമ’മായ പോക്കിന് അതൊഴിവാക്കിയേ കഴിയൂ. അങ്ങനെ അവാർഡ് സ്വീകരിക്കാനുള്ള അനുമതി ശൈലജയ്ക്ക് നിഷേധിക്കപ്പെട്ടു. കാരണം പറഞ്ഞതോ അവാർഡിന്റെ പേരിനു കാരണഭൂതനായ രമൺ മഗ്സസെ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു എന്നും. അപ്പോഴാണ് പിൻവലിക്കാൻ വേണ്ടിയിട്ടാണെങ്കിലും ഒരു കുഞ്ഞു പ്രതിഷേധ പ്രസ്താവനയിറക്കാൻ പാർട്ടി സഹയാത്രികൻ കൂടിയായ കവി സച്ചിദാനന്ദൻ പോലും നിർബന്ധിതനായത്. 

ADVERTISEMENT

സ്ത്രീ പുരുഷ സമത്വത്തിനും നവോത്ഥാനത്തിനുമൊക്കെ വേണ്ടി മതിലും ചങ്ങലയുമൊക്കെ പണിയുമെങ്കിലും യഥാർഥത്തിൽ സ്ത്രീകൾ പാർട്ടിയുടെയോ പാർട്ടി നിയന്ത്രിക്കുന്ന ഭരണത്തിന്റെയോ തലപ്പത്തെത്തുന്നതു തടയാൻ എന്തോ ഒരു സംവിധാനം സ്ഥിരമായി പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നു വേണം അനുമാനിക്കാൻ. മഗ്സസെ അവാർഡിന് അനുമതി നിഷേധിച്ചതൊക്കെ പോട്ടെ, ശൈലജയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ സീറ്റ് കിട്ടുമോ എന്ന കാര്യമാണ് ഇനി  കാത്തിരുന്നു കാണേണ്ടത്. 

 

English Summary: CPM Politics; K.K. Shailaja shares similar fate of K.R. Gouri Amma and Susheela Gopalan 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT