അത് തമാശയല്ല; സാഹോദര്യത്തെ അലർജിയായി കാണുന്നവർക്ക് ഓണാഘോഷം ഞെട്ടലുണ്ടാക്കി’
തിരുവനന്തപുരം∙ മലയാളികൾ കെട്ടുകഥയുടെ പേരിലാണ് ഓണമാഘോഷിക്കുന്നതെന്ന കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ അഭിപ്രായ പ്രകടനത്തിനെതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മനുഷ്യൻ ഒന്നായാൽ തങ്ങൾ ഉദ്ദേശിക്കുന്ന രാഷ്ട്രീയത്തിനു നിലനിൽപില്ലെന്ന തിരിച്ചറിവിലാണു മുരളീധരന്റെ...PA Muhammed Riyas | V Muraleedharan | Manorama News

തിരുവനന്തപുരം∙ മലയാളികൾ കെട്ടുകഥയുടെ പേരിലാണ് ഓണമാഘോഷിക്കുന്നതെന്ന കേന്ദ്രസഹമന്ത്രി വി.മുരളീധരന്റെ അഭിപ്രായ പ്രകടനത്തിനെതിരെ മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മനുഷ്യൻ ഒന്നായാൽ തങ്ങൾ ഉദ്ദേശിക്കുന്ന രാഷ്ട്രീയത്തിനു നിലനിൽപില്ലെന്ന തിരിച്ചറിവിലാണു മുരളീധരന്റെ അഭിപ്രായപ്രകടനമെന്നു മന്ത്രി വിമർശിച്ചു. ഇതു തമാശയായി കാണേണ്ട കാര്യമല്ല. ഗൗരവത്തിലെടുക്കേണ്ടതാണ്. മലയാളികളുടെ കൂട്ടായ്മയ്ക്കു നേരെയുള്ള വിരൽചൂണ്ടലാണു വി.മുരളീധരൻ നടത്തിയത്. മാനവികതയുടെ സന്ദേശത്തെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്.
എല്ലാ മതധാരികളും ഒരുമിക്കുന്ന ആഘോഷമാണ് ഓണം. എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്നത്, എല്ലാവരും ഒരുമിക്കണമെന്ന് ആഗ്രഹമില്ലാത്തവരെ വിറളി പിടിപ്പിക്കും. സാഹോദര്യത്തെ അലർജിയായി കാണുന്നവർക്ക് ഇത്തവണത്തെ ഓണാഘോഷം ഞെട്ടലുണ്ടാക്കിയിട്ടുണ്ടാകാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മഹാബലി കേരളം ഭരിച്ചു എന്നത് കെട്ടുകഥയാണെന്നും മധ്യപ്രദേശിൽ ഭരണം നടത്തിയിരുന്ന രാജാവിന് ഓണവുമായുള്ള ബന്ധം മനസ്സിലാകുന്നില്ലെന്നുമാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടത്. മലയാളികളൾ കെട്ടുകഥ ആഘോഷിക്കുകയാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ നന്മകളെ അടർത്തിയെടുത്ത് ആഘോഷിക്കുന്നതിൽ തെറ്റില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
English Summary: PA Muhammed Riyas against V Muraleedharan's controversial statement on onam