തുറമുഖ കവാടത്തിലേക്ക് ആയിരങ്ങളുടെ ബഹുജന മാർച്ച്; സമരത്തിനെതിരെ പ്രദേശവാസികൾ
തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലേക്ക് ബഹുജന മാർച്ച് നടത്തി. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ പങ്കെടുത്ത മാർച്ച് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹിക...Vizhinjam Strike | Natives against Strike | Manorama News

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലേക്ക് ബഹുജന മാർച്ച് നടത്തി. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികൾ പങ്കെടുത്ത മാർച്ച് ആർച്ച് ബിഷപ് ഡോ.എം.സൂസപാക്യം ഫ്ലാഗ് ഓഫ് ചെയ്തു. സാമൂഹിക പ്രവർത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
കെസിബിസിയുടെ പിന്തുണയോടെ നടന്ന മാർച്ചിൽ വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികളും പരിസ്ഥിതി സംഘടനകളും പങ്കെടുത്തു. മൂലംപള്ളിയിൽനിന്ന് ഈ മാസം 14ന് തുടങ്ങിയ മാർച്ചാണ് ഞായറാഴ്ച തുറമുഖ കവാടത്തിൽ എത്തിയത്.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവച്ചുകൊണ്ട് തീരശോഷണത്തെ കുറിച്ച് പഠിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടാണ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം തുടരുന്നത്. 62 ദിവസമായി സമരം തുടരുകയാണ്. എന്നാൽ സമരത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തി. ഇവരെ പൊലീസ് തടഞ്ഞു.
English Summary: Huge march to Vizhinjam port gate