100+ കേസുകള്; ഡാർക് ലിപ്സ്റ്റിക്, ബ്രാൻഡഡ് ഗ്ലാസ്; ‘കൗമാര കൊള്ളക്കാരി’ (35) പുറത്ത്, ഇനി?

ഗുജ്ജർ ഇല്ലാത്ത വേളയിൽ ഈ കൗമാരക്കാരി സംഘത്തിന് നിർദേശങ്ങൾ കൊടുക്കാനും കൊള്ളയ്ക്കു നേതൃത്വം നൽകാനും തുടങ്ങി. എന്നാൽ ഇതോടെ, നീലവും ശ്യാം ജാദവും ഒരുമിച്ചു. ഇരുവർക്കും സരളയുടെ നേതൃത്വം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പിന്നാലെയാണ് ഗുജ്ജറിനെതിരെ ഇവർ ഗൂഡാലോചന നടത്തുന്നതും ഒളിച്ചോടി പൊലീസിൽ കീഴടങ്ങുന്നതും. Sarla Jatav
ഗുജ്ജർ ഇല്ലാത്ത വേളയിൽ ഈ കൗമാരക്കാരി സംഘത്തിന് നിർദേശങ്ങൾ കൊടുക്കാനും കൊള്ളയ്ക്കു നേതൃത്വം നൽകാനും തുടങ്ങി. എന്നാൽ ഇതോടെ, നീലവും ശ്യാം ജാദവും ഒരുമിച്ചു. ഇരുവർക്കും സരളയുടെ നേതൃത്വം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പിന്നാലെയാണ് ഗുജ്ജറിനെതിരെ ഇവർ ഗൂഡാലോചന നടത്തുന്നതും ഒളിച്ചോടി പൊലീസിൽ കീഴടങ്ങുന്നതും. Sarla Jatav
ഗുജ്ജർ ഇല്ലാത്ത വേളയിൽ ഈ കൗമാരക്കാരി സംഘത്തിന് നിർദേശങ്ങൾ കൊടുക്കാനും കൊള്ളയ്ക്കു നേതൃത്വം നൽകാനും തുടങ്ങി. എന്നാൽ ഇതോടെ, നീലവും ശ്യാം ജാദവും ഒരുമിച്ചു. ഇരുവർക്കും സരളയുടെ നേതൃത്വം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പിന്നാലെയാണ് ഗുജ്ജറിനെതിരെ ഇവർ ഗൂഡാലോചന നടത്തുന്നതും ഒളിച്ചോടി പൊലീസിൽ കീഴടങ്ങുന്നതും. Sarla Jatav
ഫൂലൻ ദേവി എന്ന ‘ബൻഡിറ്റ് ക്യൂൻ’ എന്ന ചമ്പൽ റാണി മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു മുന്നിൽ ആയുധങ്ങൾവച്ച് കീഴടങ്ങുന്നിടത്ത് ഉണ്ടായിരുന്നത് 10,000–ത്തിലേറെ കാഴ്ചക്കാരും 300–ഓളം പൊലീസുകാരും അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അർജുൻ സിങ്ങുമായിരുന്നു. ചമ്പൽ കൊള്ളക്കാരെക്കുറിച്ച് പരാമർശിക്കുമ്പോഴൊക്ക ഉയരുന്ന ഏറ്റവും പ്രധാന പേരും അവരുടേത് തന്നെ. സമാജ്‍വാദി പാർട്ടി അംഗമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫൂലൻ ദേവി ഒടുവിൽ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. ഫുലൻ ദേവി കീഴടങ്ങിയ 1983 വരെയുള്ള ജീവിതത്തെ ആസ്പദമാക്കി ശേഖർ കപൂർ സംവിധാനം ചെയ്ത ‘ബൻഡിറ്റ് ക്യൂൻ’ എന്ന സിനിമയും ഏറെ പ്രസിദ്ധമാണ്. ഇതുപോലെ ചമ്പലിനെ വിറപ്പിച്ച നിരവധി കൊള്ളക്കാരുണ്ട്. അതിൽ ഏറ്റവും ഒടുവിൽ പുറത്തു വരുന്ന വാർത്തയാണ് ചമ്പലിലെ ‘ബൻഡിറ്റ് ബ്യൂട്ടി’ എന്ന സരള ജാദവിന്റേത്. 18 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം സരള ജാദവിനെ അടുത്തിടെ ജയിൽ മോചിതയാക്കി. സരള ജാദവിനെ അറിയണമെങ്കിൽ ആദ്യം നിർഭയ് സിങ് ഗുജ്ജർ എന്ന ചമ്പലിന്റെ അവസാന കൊള്ളത്തലവനെ അറിയണം.
∙ ‘ചമ്പലിലെ അവസാന സിംഹം’
പതിനൊന്നാം വയസ്സിൽ തന്റെ കൺമുന്നിൽ വച്ച് സ്വന്തം പിതാവിനെ വധിച്ച കുപ്രസിദ്ധ ചമ്പൽ കൊള്ളക്കാരൻ നിർഭയ് സിങ് ഗുജ്ജറിനൊപ്പം പോകേണ്ടി വന്നില്ലായിരുന്നെങ്കിൽ, ഒരു പക്ഷേ സരള ജാദവെന്ന പതിനൊന്നുകാരിയുടെ ജീവിതം മറ്റൊന്നായേനെ! ചമ്പൽ കാടുകളിലെ അവസാനത്തെ കൊള്ളക്കാരനും കൊടുംകുറ്റവാളിയുമായ നിർഭയ് സിങ് ഗുജ്ജറിന്റെ കൊള്ളസംഘത്തലവയായി, കൊലപാതകവും തട്ടിക്കൊണ്ടുപോകലും കവർച്ചയുമടക്കം നൂറിലേറെ ക്രിമിനൽ കേസുകളിലെ പ്രതിയായി മാറിയ സരള ജാദവെന്ന ‘ചമ്പൽ കാടിന്റെ കൊള്ള സുന്ദരി’ 2004ൽ 18–ാം വയസ്സിലാണ് യുപി പൊലീസിന്റെ പിടിയിലാകുന്നത്. ഇതിനടുത്ത വർഷം ഗുജ്ജർ കൊല്ലപ്പെടുകയും ചെയ്തു. 18 വർഷത്തെ ജയിൽ ശിക്ഷയ്ക്കു ശേഷം കഴിഞ്ഞയാഴ്ച അലഹാബാദ് ഹൈക്കോടതി സരള ജാദവിനെ ജയിൽ മോചിതയാക്കി.
‘ചമ്പലിലെ അവസാന സിംഹം’ എന്നായിരുന്നു നിർഭയ് സിങ് ഗുജ്ജർ അറിയപ്പെട്ടിരുന്നത്. 2005–ൽ വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ 205 ക്രിമിനൽ കേസുകളുണ്ടായിരുന്നു ചമ്പലിലെ ഈ അവസാന കൊള്ളത്തലവനെതിരെ. ഉത്തർ പ്രദേശ്, മധ്യപ്രദേശ് പൊലീസുകൾ അന്ന് രണ്ടര ലക്ഷം തലയ്ക്ക് ഇനാമും പ്രഖ്യാപിച്ചിരുന്നു. യുപിയിലെ ഇട്ടാവയിൽ ജനിച്ച ഗുജ്ജര്‍ 1990–കളുടെ ആദ്യമാണ് ചമ്പലിലെ പേടിസ്വപ്നമായി മാറുന്നത്. യുപിയിലും മധ്യപ്രദേശിലും ഒരുപോലെ പ്രശ്നം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
∙ കീഴടങ്ങാൻ പോലും പദ്ധതി
സമാധാനപരമായ ഒരു ജീവിതം നയിക്കാനുള്ള വളർത്തു മകൻ ശ്യാം ജാദവിന്റെ ആഗ്രഹമാണ് ഒരുപക്ഷേ ഗുജ്ജറിന്റെ പതനത്തിലേക്ക് നയിച്ചത് എന്നു വേണമെങ്കിൽ പറയാം. 2004ൽ ഗുജ്ജറിന്റെ നാലാമത്തെയോ അഞ്ചാമത്തേയോ ഭാര്യയായിരുന്ന നീലം ഗുപ്തയ്ക്കൊപ്പം ഒളിച്ചോടി പൊലീസിൽ കീഴടങ്ങുകയായിരുന്നു ശ്യാം ജാദവ്. ജാദവിന്റെ ഭാര്യയായിരുന്ന സർള പിന്നീട് ഗുജ്ജറിനെ വിവാഹം കഴിച്ചെന്നും റിപ്പോർട്ടുകളുണ്ട്. പക്ഷേ ഗുജ്ജർ കൊല്ലപ്പെടുന്നതിന് രണ്ടു മാസം മുമ്പ് മുംബൈയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ സർള പിടിയിലാവുകയായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ഗുജ്ജർ തട്ടിക്കൊണ്ടു പോയി പിന്നീട് മകനായി വളർത്തിയതായിരുന്നു ശ്യാം ജാദവിനെ. സരളയെ തട്ടിക്കൊണ്ടു വന്ന നാളുകൾക്ക് ശേഷമാണ് നീലം ഗുപ്തയെ ഗുജ്ജർ തട്ടിക്കൊണ്ടു വരുന്നതും വിവാഹം കഴിക്കുന്നതും.
അനുയായികൾ കൊല്ലപ്പെടുകയും നിലനിൽപ്പ് പ്രതിസന്ധിയിലാവുകയും ചെയ്തതോടെ കീഴടങ്ങാനും രാഷ്ട്രീയത്തിലിറങ്ങാനും ഗുജ്ജറിന് പദ്ധതിയുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി മുലായം സിങ് യാദവ് മുമ്പാകെ മാത്രമേ താൻ കീഴടങ്ങുകയുള്ളൂ എന്നും അയാൾ ഉപാധി വച്ചു. തനിക്ക് സമാജ്‍വാദി പാർട്ടി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് ഗുജ്ജർ നിരന്തരം അഭിമുഖങ്ങളും നൽകി. എന്നാൽ മുലായവും എസ്പി നേതാക്കളും ഇതൊക്കെ നിഷേധിച്ചു. വൈകാതെ, പൊലീസ് ഏറ്റുമുട്ടലിനിടെ ഗുജ്ജർ കൊല്ലപ്പെട്ടു.
25 വർഷത്തോളമാണ് മധ്യേന്ത്യൻ ഗ്രാമങ്ങളെ തോക്കിന്റെ ബലം കൊണ്ട് ഗുജ്ജർ അടക്കി ഭരിച്ചത്. 35–ഓളം കേസുകളിൽ ശിക്ഷിക്കപ്പെട്ട മറ്റൊരു ചമ്പൽ കൊള്ളക്കാരിയായ കുസുമ നയ്ൻ ആയിരുന്നു ഗുജ്ജറിന്റെ ആദ്യ ഭാര്യമാരിലൊരാൾ. ഇതിനു ശേഷമായിരുന്നു പിൽക്കാലത്ത് ചമ്പലിനെ വിറപ്പിച്ച സീമ പരിഹറിനെ വിവാഹം കഴിക്കുന്നത്. ഇതിനു ശേഷമായിരുന്നു ബസന്തിയുടെ ഊഴം. അതാകട്ടെ, സരളയുടെ ജീവിതവും മാറ്റി മറിച്ച കാര്യമായിരുന്നു.
∙ ചമ്പൽ കൊള്ളക്കാരിയായ ‘സുന്ദരി’
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിൽ ജനിച്ച സരള ജാദവിനെ 11–ാം വയസ്സിലാണ് ആ വിധി തേടിയെത്തുന്നത്. തൊണ്ണൂറുകളിൽ ചമ്പൽ കാടുകളെ അടക്കി ഭരിച്ച കാട്ടുകൊള്ളക്കാരൻ നിർഭയ് സിങ് ഗുജ്ജറിന്റെ രണ്ടാം ഭാര്യ ബസന്തിയുടെ സഹോദരന്റെ മകളായിരുന്നു സരള ജാദവ്. കഷ്ടിച്ച് 25 വയസ്സുണ്ടായിരുന്ന ബസന്തിയെ ബലപ്രയോഗത്തിലൂടെ വിവാഹം കഴിച്ച ഗുജ്ജറിന്റെ സംഘത്തിൽ നിന്ന് തക്കം കിട്ടിയപ്പോൾ ബസന്തി രക്ഷപെട്ടു. ആ ബസന്തിയോടുള്ള പകയായിരുന്നു ഗുജ്ജറിനെ സരളയിലേക്കെത്തിച്ചത്. 1999ൽ ബസന്തിയെ തിരഞ്ഞ് ഗ്രാമത്തിലെത്തിയ ഗുജ്ജർ ബസന്തിയോടൊപ്പം അവരുടെ സഹോദരനെയും വധിച്ചു. അന്ന് 11 വയസ്സ് മാത്രമുണ്ടായിരുന്ന സരള ജാദവിനെ ഗുജ്ജർ തട്ടിക്കൊണ്ടു പോയി. ആയുധധാരികളായ 30–ലേറെ അംഗങ്ങളുള്ള കൊള്ളസംഘത്തെ എതിർക്കാൻ ഗ്രാമത്തിലുള്ള സാധാരണക്കാർക്ക് കഴിയുമായിരുന്നില്ല. സരളയെ ദത്തു മകളായി വളർത്തിയ ഗുജ്ജർ പതിനാലാം വയസ്സിൽ തന്റെ ദത്തുമകനായ ശ്യാം ജാദവുമായി ഇവരെ വിവാഹം കഴിപ്പിച്ചു. എന്നാൽ പല റിപ്പോർട്ടുകളും പറയുന്നത് ഗുജ്ജർ മകന്റെ ഭാര്യയേയും ബലാത്സംഗം ചെയ്തിരുന്നു എന്നാണ്.
∙ ഡാർക് ലിപ്സ്റ്റിക്, ബ്രാൻഡഡ് ഗ്ലാസ്
തുടക്കത്തിൽ കൊള്ളസംഘവുമായി ഒത്തുപോകാൻ കഴിയാതിരുന്ന സരള പതിയെ കാട്ടിലെ നിയമങ്ങളുമായും സംഘത്തിന്റെ രീതിയുമായും സമരസപ്പെട്ടു. തിരകളുള്ള ബുള്ളറ്റ് ബെൽറ്റും എകെ 47 തോക്കും കയ്യിൽ കരുതിയിരുന്ന സരള ടീഷർട്ട്, കാക്കി ഷർട്ട്, ജീൻസ്, ബ്രാൻഡഡ് കൂളിങ് ഗ്ലാസ് എന്നിവ ധരിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. നെറ്റിയിൽ നീളത്തിൽ തിലകം ചാർത്തുന്നതും അവരുടെ രീതിയായിരുന്നെന്ന് സംഘത്തിൽ നിന്നു പുറത്തുവന്ന നീലം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഗുജ്ജറിന്റെ വിശ്വാസം നേടിയെടുത്ത സരള പതിയെ ഗ്യാങ്ങിന്റെ നേതൃത്വത്തിലേക്കെത്തി. ഗുജ്ജർ ഇല്ലാത്ത വേളയിൽ ഈ കൗമാരക്കാരി സംഘത്തിന് നിർദേശങ്ങൾ കൊടുക്കാനും കൊള്ളയ്ക്കു നേതൃത്വം നൽകാനും തുടങ്ങി. എന്നാൽ ഇതോടെ, നീലവും ശ്യാം ജാദവും ഒരുമിച്ചു. ഇരുവർക്കും സരളയുടെ നേതൃത്വം അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പിന്നാലെയാണ് ഗുജ്ജറിനെതിരെ ഇവർ ഗൂഡാലോചന നടത്തുന്നതും ഒളിച്ചോടി പൊലീസിൽ കീഴടങ്ങുന്നതും.
∙ കവർച്ച, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം
ഒരിക്കൽ ചമ്പൽ കാടുകളോടു ചേർന്നു നിൽക്കുന്ന ഗ്രാമത്തിൽ നിന്ന് സരളയുടെ നേതൃത്വത്തിൽ ഏതാനും കർഷകരെ തട്ടിക്കൊണ്ടു പോകാൻ ശ്രമമുണ്ടായി. ഇതിനിടെ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടു. ഇതോടെയാണ് സരള ജാദവ് പൊലീസിന്റെ നോട്ടപ്പുള്ളിയാകുന്നത്. പിന്നീട് തുടർച്ചയായ കവർച്ച, ആളുകളെ തട്ടിക്കൊണ്ടു പോയി വിലപേശൽ, കൊലപാതകം തുടങ്ങി ഒട്ടേറെ കേസുകളിൽ പെട്ട സരളയ്ക്കായി യുപി, മധ്യപ്രദേശ് പൊലീസ് വലവിരിച്ചു. 2004 സെപ്റ്റംബറിൽ ഇട്ടാവ റെയിൽവേ സ്റ്റേഷനിൽ നിന്നു മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായ സരളയ്ക്ക് അലഹാബാദ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സഹോദരൻ സമർപ്പിച്ച ഹർജിയിൽ 35–ാം വയസ്സിൽ ജയിൽമോചിതയാകുമ്പോൾ അന്നത്തെ കൊള്ളസംഘത്തലവൻ നിർഭയ് സിങ് ഗുജ്ജറോ കാട്ടുകൊള്ളക്കാർ വാഴുന്ന ‘ചമ്പൽ അധോലോകമോ’ ഇന്നില്ല. ചമ്പലിലെ കുപ്രസിദ്ധമായ ഇടവഴികൾ കൃഷിസ്ഥലമാക്കി മാറ്റിയെടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായ റിപ്പോർട്ടുകൾ രണ്ടു വര്‍ഷം മുമ്പ് പുറത്തു വന്നിരുന്നു.
∙ ചമ്പലിലെ ക്രിമിനലുകള്‍
ഫൂലൻ ദേവി, പാൻ സിങ് തോമർ, മാൻ സിങ് തുടങ്ങി ചമ്പൽ ഭരിച്ചിരുന്ന കാട്ടുകൊള്ളക്കാരുടെ നീണ്ട നിര തന്നെയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ചമ്പൽ കാടിന്റെ ഭൂപ്രകൃതിയിലെ പ്രത്യേകതയാണ് കൊള്ളസംഘങ്ങളുടെ ഇഷ്ട താവളമാക്കാൻ പ്രേരിപ്പിച്ച ഘടകം. ‘ബൻഡിറ്റ്’ ക്വീൻ’ ഫൂലൻദേവി പൊലീസിൽ കീഴടങ്ങിയതിനു ശേഷം എൺപതുകളുടെ അവസാനത്തോടെയാണ് നിർഭയ് സിങ് ഗുജ്ജറെന്ന കൊള്ളത്തലവന്റെ ഉദയം. ഈ ഗുജ്ജറിന്റെ രണ്ടാം ഭാര്യയായിരുന്നു സീമ പരിഹർ.
∙ സീമ പരിഹർ
നിർഭയ് സിങ് ഗുജ്ജാറിന്റെ ഭാര്യയായിരുന്ന സീമ പരിഹർ നിരവധി കൊലപാതകങ്ങള്‍ ഉൾപ്പെടെ നടത്തി പിന്നീട് കീഴടങ്ങിയ പഴയ ചമ്പൽ കൊള്ളക്കാരിയായിരുന്നു. ശിവസേനയിൽ തുടങ്ങി സമാജ‍്‍വാദി പാർട്ടിയിൽ വരെ അംഗമാവുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്. തന്നെക്കുറിച്ചെടുത്ത ‘വൂണ്ടഡ്–ദി ബൻഡിറ്റ് ക്യൂൻ’ എന്ന സിനിമയിൽ സ്വന്തം ജീവിതം ഇവർ അഭിനയിക്കുകയും ചെയ്തു. 2010–ലെ ‘ബിഗ്ബോസ്’ ഷോയിലും ഇവർ പങ്കെടുത്തു.
13–ാം വയസിൽ രണ്ട് ചമ്പൽ കൊള്ളക്കാരാൽ തട്ടിക്കൊണ്ടു പോകപ്പെട്ട സീമ പിന്നീട് സ്വയം ഒരു കൊള്ളക്കാരിയാവുകയായിരുന്നു. ഫൂലൻ ദേവി കീഴടങ്ങിയ വർഷം തന്നെയായിരുന്നു സീമയെ തട്ടിക്കൊണ്ടു പോയതും. എന്നാൽ വൈകാതെ ചമ്പൽക്കാടുകളിൽ സീമ തുടങ്ങിയ തേരോട്ടം 18 വർഷത്തോളം നീണ്ടുനിന്നു. ഒടുവിൽ 2000–ത്തിൽ ആയുധം വച്ച് കീഴടങ്ങി. 70-ലേറെ കൊലപാതക കേസുകളും 150–ഓളം തട്ടിക്കൊണ്ടു പോകൽ കേസുകളുമാണ് അവരുടെ പേരിലുണ്ടായിരുന്നത്. ഗുജ്ജറിന്റെ ഭാര്യയായിരുന്നെങ്കിലും പിന്നീട് അയാളെ ഉപേക്ഷിച്ച് തന്നെ തട്ടിക്കൊണ്ടു പോയ ലാല റാമിനടുത്തേക്ക് തന്നെ മടങ്ങിപ്പോവുകയും അയാളെ വിവാഹം കഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
∙ പാൻ സിങ് തോമർ
അന്തരിച്ച വിഖ്യാത നടൻ ഇർഫാൻ ഖാൻ അഭിനയിച്ച പാൻ സിങ് തോമർ എന്ന ചലച്ചിത്രത്തിലൂടെയാവണം ഈ പേര് കൂടുതൽ പേര്‍ക്കും പരിചിതമാവുന്നത്. സ്റ്റീപ്പിള്‍ചേസിൽ ഏഴുവട്ടം ദേശീയ ചാംപ്യനും 1958–ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്ത തോമർ ഒരു സൈനികനുമായിരുന്നു.
എന്നാൽ സൈന്യത്തിൽ നിന്നു വിരമിച്ച ശേഷം മധ്യപ്രദേശിലെ ജന്മനാട്ടില്‍ തിരിച്ചെത്തിയ തോമറിനെ കാത്തിരുന്നത് മറ്റൊന്നാണ്. അടുത്ത ബന്ധുക്കളുൾപ്പെട്ട ഒരു സ്ഥല തർക്കത്തെ തുടർന്ന് തോമറിന്റെ ജീവിതം കീഴ്മേൽ മറിഞ്ഞു. തന്റെ ഭൂമി പിടിച്ചെടുക്കാനും ബന്ധുക്കളെ കൊല്ലാനും ശ്രമിച്ചവരെ തോമർ കൊലപ്പെടുത്തി. പിന്നീട് കേൾക്കുന്നത് ചമ്പൽക്കാടുകളിൽ നിന്നുള്ള തോമർ എന്ന കൊള്ളക്കാരനെ കുറിച്ചുള്ള കഥകളാണ്. ഒടുവിൽ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു.
English Summary: Sarla Jatav, dreaded woman bandit who has been released from jail after 18 years