രത്തൻ ടാറ്റയും ജസ്റ്റിസ് കെ.ടി.തോമസും പിഎം കെയേഴ്സ് ഫണ്ടിന്റെ പുതിയ ട്രസ്റ്റിമാർ
ന്യൂഡൽഹി∙ പിഎം കെയേഴ്സ് ഫണ്ടിന്റെ പുതിയ ട്രസ്റ്റിയായി ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ്, ലോക്സഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരെ നാമനിർദേശം ചെയ്തു. 4,345 കുട്ടികളെ സഹായിക്കുന്ന ‘പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി’ | PM CARES Fund | Ratan Tata | Justice KT Thomas | Kariya Munda | Narendra Modi | Manorama Online

ന്യൂഡൽഹി∙ പിഎം കെയേഴ്സ് ഫണ്ടിന്റെ പുതിയ ട്രസ്റ്റിയായി ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ, മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ്, ലോക്സഭാ മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരെ നാമനിർദേശം ചെയ്തു. 4,345 കുട്ടികളെ സഹായിക്കുന്ന ‘പിഎം കെയേഴ്‌സ് ഫോർ ചിൽഡ്രൻ പദ്ധതി’ ഉൾപ്പെടെ, പിഎം കെയേഴ്സ് ഫണ്ടിന്റെ സഹായത്തോടെ നടപ്പാക്കിയ വിവിധ സംരംഭങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന പിഎം കെയേഴ്സ് ഫണ്ടിന്റെ ട്രസ്റ്റി ബോർഡ് യോഗത്തിൽ അവതരിപ്പിച്ചു.
പിഎം കെയേഴ്‌സ് ഫണ്ട് ട്രസ്റ്റിമാരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ധനമന്ത്രി നിർമലാ സീതാരാമനും യോഗത്തിൽ പങ്കെടുത്തു. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് പൂർണമനസോടെ സംഭാവന നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിനന്ദിച്ചു.
പിഎം കെയേഴ്സ് ഫണ്ടിന്റെ ഉപദേശക സമിതിയുടെ രൂപീകരണത്തിനായി മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്‌റിഷി, ഇൻഫോസിസ് ഫൗണ്ടേഷൻ മുൻ ചെയർപഴ്‌സൻ സുധാ മൂർത്തി, ടീച്ച് ഫോർ ഇന്ത്യയുടെ സഹസ്ഥാപകനും ഇൻഡികോർപ്‌സിന്റെയും പിരമൽ ഫൗണ്ടേഷന്റെയും മുൻ സിഇഒയുമായ ഡോ. ആനന്ദ് ഷാ എന്നിവരെ നാമനിർദേശം ചെയ്യാനും തീരുമാനിച്ചു. പുതിയ ട്രസ്റ്റിമാരുടെയും ഉപദേഷ്ടാക്കളുടെയും പങ്കാളിത്തം പിഎം കെയേഴ്സ് ഫണ്ടിന്റെ പ്രവർത്തനത്തിന് വിശാലമായ കാഴ്ചപ്പാടുകൾ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
English Summary: Ratan Tata, Justice KT Thomas Joins As Trustee Of PM CARES Fund