തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഗവർണർ നിരസിച്ചു. നവംബർ ഒന്നിലെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് ഗവർണറെ ക്ഷണിച്ചത്. എക്സൈസ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തി ഗവർണറെ Governor, Arif muhammed khan, Anti-drug-campaign, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഗവർണർ നിരസിച്ചു. നവംബർ ഒന്നിലെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണ് ഗവർണറെ ക്ഷണിച്ചത്. എക്സൈസ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറി വി.പി. ജോയിയും രാജ്ഭവനിലെത്തി ഗവർണറെ പരിപാടിയിലേക്ക് ക്ഷണിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. സർക്കാരിന്റെ ഓണം വാരാഘോഷത്തിൽ ക്ഷണിക്കാത്തതിലുള്ള അതൃപ്തിയും ഗവർണർ മന്ത്രിയെ അറിയിച്ചു.

ലഹരിക്കെതിരെ ഒക്ടോബർ രണ്ടു മുതൽ നവംബർ ഒന്നുവരെയാണ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. യുവാക്കള്‍, വിദ്യാര്‍ഥികള്‍,  മഹിളകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മത – സാമുദായിക സംഘടനകള്‍, ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, റസിഡന്‍റ്സ് അസോസിയേഷനുകള്‍, സാമൂഹിക സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഈ ക്യാംപയിനില്‍ അണിചേര്‍ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. സിനിമ, സീരിയല്‍, സ്പോര്‍ട്സ് മേഖലയിലെ പ്രമുഖരും ക്യാംപയിനു പിന്തുണ നല്‍കും.

ADVERTISEMENT

നവംബര്‍ ഒന്നിനു സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പൂര്‍വ്വ വിദ്യാര്‍ഥികളെയും ഉള്‍പ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധചങ്ങല സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അന്ന് പ്രതീകാത്മകമായി ലഹരിവസ്തുക്കള്‍ കത്തിക്കും. ബസ് സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബുകള്‍, എന്നിവിടങ്ങളില്‍ ജനജാഗ്രതാ സദസും സംഘടിപ്പിക്കും.

English Summary: The governor declined invitation to participate in the anti-drug campaign