പുറംലോകത്തിന്റെ കണ്ണുപറ്റാൻ അനുവദിക്കാതെ എല്ലാം ഗൂഢമായി ഒളിപ്പിച്ചു വയ്ക്കുന്ന ചൈനയ്ക്ക് പക്ഷേ ഒരു നിർണായക മേഖലയുടെ തകർച്ചയെ മാത്രം മൂടിവയ്ക്കാനാകുന്നില്ല. കോടിക്കണക്കിന് രൂപ മുതൽമുടക്കി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ, അതേ കോടികൾ മുടക്കി ഇല്ലാതാക്കിയെങ്കിൽ അതിനു പിന്നിൽ തകർന്നടിയുന്ന മറ്റൊന്നു കൂടിയുണ്ട് –ചൈനയുടെ സാമ്പത്തിക ശക്തിയെ എക്കാലത്തും പിടിച്ചു നിർത്തിയിട്ടുള്ള.. Real Estate Crisis China

പുറംലോകത്തിന്റെ കണ്ണുപറ്റാൻ അനുവദിക്കാതെ എല്ലാം ഗൂഢമായി ഒളിപ്പിച്ചു വയ്ക്കുന്ന ചൈനയ്ക്ക് പക്ഷേ ഒരു നിർണായക മേഖലയുടെ തകർച്ചയെ മാത്രം മൂടിവയ്ക്കാനാകുന്നില്ല. കോടിക്കണക്കിന് രൂപ മുതൽമുടക്കി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ, അതേ കോടികൾ മുടക്കി ഇല്ലാതാക്കിയെങ്കിൽ അതിനു പിന്നിൽ തകർന്നടിയുന്ന മറ്റൊന്നു കൂടിയുണ്ട് –ചൈനയുടെ സാമ്പത്തിക ശക്തിയെ എക്കാലത്തും പിടിച്ചു നിർത്തിയിട്ടുള്ള.. Real Estate Crisis China

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുറംലോകത്തിന്റെ കണ്ണുപറ്റാൻ അനുവദിക്കാതെ എല്ലാം ഗൂഢമായി ഒളിപ്പിച്ചു വയ്ക്കുന്ന ചൈനയ്ക്ക് പക്ഷേ ഒരു നിർണായക മേഖലയുടെ തകർച്ചയെ മാത്രം മൂടിവയ്ക്കാനാകുന്നില്ല. കോടിക്കണക്കിന് രൂപ മുതൽമുടക്കി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ, അതേ കോടികൾ മുടക്കി ഇല്ലാതാക്കിയെങ്കിൽ അതിനു പിന്നിൽ തകർന്നടിയുന്ന മറ്റൊന്നു കൂടിയുണ്ട് –ചൈനയുടെ സാമ്പത്തിക ശക്തിയെ എക്കാലത്തും പിടിച്ചു നിർത്തിയിട്ടുള്ള.. Real Estate Crisis China

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനഞ്ച് ബഹുനില കെട്ടിടങ്ങൾ ഒന്നിനു പിറകെ ഒന്നായി തകർന്നു വീഴുന്നു. ഈ കെട്ടിടങ്ങൾ നിന്ന പ്രദേശമാകെ വെളുത്ത പുക പടരുന്നു. ആ പുകപടലങ്ങൾ, കണ്ടുനിന്നവരുടെ കാഴ്ച മറയ്ക്കുന്നു. പിന്നെ കാഴ്ചയ്ക്കു മുന്നിലെത്തുന്നത്, തലയുയർത്തി നിന്ന കൂറ്റൻ കെട്ടിടങ്ങളുടെ സ്ഥാനത്തെ വെറും ചാരം മാത്രം. കാതടപ്പിക്കുന്ന സ്ഫോടനത്തിനു പിന്നാലെ ഈ കെട്ടിടങ്ങൾക്കു നിലംപതിക്കാൻ വേണ്ടി വന്നത് വെറും 45 സെക്കൻഡ്. 2021 ഒക്ടോബറിൽ ചൈനയിൽനിന്ന് പുറത്തുവന്ന വിഡിയോ ദൃശ്യമാണിത്. ചൈനയിലെ യുനാൻ പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ കുൻമിങ് നിമിഷനേരം കൊണ്ട് ഒരു ‘പ്രേത കെട്ടിടങ്ങളുടെ’ നഗരമായി പരിണമിക്കുന്ന കാഴ്ച അന്നു ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. പതിനായിരക്കണക്കിന് ജനങ്ങളാണ് അന്ന് ഈ കാഴ്ച കാണാൻ എത്തിയത്. 15.4 കോടി യുഎസ് ഡോളർ (ഏകദേശം 1230 കോടി ഇന്ത്യൻ രൂപ) വിലമതിക്കുള്ള വസ്തുവകകളാണ് വെറും 45 നിമിഷം കൊണ്ട് മനുഷ്യനിർമിത സ്ഫോടനത്തിൽ തകർന്നടിഞ്ഞത്. ചൈനയ്ക്ക് ഇതെന്തുപറ്റി എന്നു ചിന്തിക്കാൻ തുടങ്ങുമ്പോൾതന്നെ, കഴിഞ്ഞ ഒരു വർഷമായി ചൈനയിലെ പലയിടങ്ങളിൽ ഇത്തരത്തിലുള്ള ‘പൊളിക്കൽ’ പ്രതിഭാസം അരങ്ങേറുന്നുണ്ട് എന്ന കാര്യം തിരിച്ചറിയണം. കൊച്ചി മരടിൽ അനധികൃതമായി കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു മാറ്റിയതെങ്കിൽ ചൈനയിൽ പൊളിച്ചു മാറ്റിയത് എട്ടു വർഷത്തോളമായി പണിതീരാതെ കിടന്ന കെട്ടിടങ്ങളാണ്. ഇത്തരത്തിൽ നിരവധി കെട്ടിടങ്ങൾ ഇനിയും ചൈനയിലുണ്ട്. അവയെയെല്ലാം സമാന വിധി കാത്തിരിപ്പുണ്ട്. അവയിൽ ഏതെല്ലാം തകർന്നടിഞ്ഞിട്ടുണ്ടെന്ന വിവരം പക്ഷേ പുതിയ സാഹചര്യത്തിൽ ചൈനയ്ക്കു പുറത്തെത്തില്ല. കഴിഞ്ഞ വർഷം കെട്ടിടങ്ങൾ തകരുന്ന വിഡിയോ പുറത്തായത് അത്രയേറെ നാണക്കേടാണ് രാജ്യത്തിനുണ്ടാക്കിയത്. പുറംലോകത്തിന്റെ കണ്ണുപറ്റാൻ അനുവദിക്കാതെ എല്ലാം ഗൂഢമായി ഒളിപ്പിച്ചു വയ്ക്കുന്ന ചൈനയ്ക്ക് പക്ഷേ ഒരു നിർണായക മേഖലയുടെ തകർച്ചയെ മാത്രം ഇപ്പോഴും ഒളിപ്പിക്കാനാകുന്നില്ല. കോടിക്കണക്കിന് രൂപ മുതൽമുടക്കി കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ, പണി തീരുന്നില്ല എന്ന ഒറ്റക്കാരണത്താൽ, അതേ കോടികൾ മുടക്കി ഇല്ലാതാക്കിയെങ്കിൽ അതിനു പിന്നിൽ തകർന്നടിയുന്ന മറ്റൊന്നു കൂടിയുണ്ട് –ചൈനയുടെ സാമ്പത്തിക ശക്തിയെ എക്കാലത്തും പിടിച്ചു നിർത്തിയിട്ടുള്ള റിയൽ എസ്റ്റേറ്റ് മേഖല. കുമിഞ്ഞു കൂടിയ കടക്കെണിയിൽ നട്ടം തിരിയുകയാണ് ചൈനയിലെ നിർമാണ മേഖലയും അതിന്റെ പിന്നിലെ വൻകിട ‘രാജാക്കന്മാരും’. ചൈനയിലെ അതികായർ അടക്കിവാണ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് എന്താണു സംഭവിച്ചത്? ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തി കടപുഴകി വീഴുന്നതിന്റെ ദൃശ്യങ്ങളാണോ ഇത്? പണമില്ലാത്തതിനാൽ നിർമാണം പാതിവഴിയിൽ പൊലിഞ്ഞതിനാൽ ചൈനയിൽ ഇപ്പോൾ നിരവധി ജനവാസമില്ലാത്ത ‘പ്രേതനഗര’ങ്ങളുണ്ട്. അവയുടെയും ഗതി ഇതുതന്നെയാകുമോ?...

∙ പണിയുക, നിർത്തുക, പൊളിക്കുക... റിപ്പീറ്റ്!

ADVERTISEMENT

‘‘ചൈനയിലെ പ്രധാന നഗരങ്ങളായ ഷാങ്ഹായ് അല്ലെങ്കിൽ ബെയ്ജിങ്ങിലൂടെ ഏതാനും മണിക്കൂർ നിങ്ങൾ വെറുതെ വാഹനം ഓടിച്ചു പോകൂ, നിങ്ങൾക്ക് അസാധാരണമായി എന്തോ ഒന്ന് തോന്നിയേക്കാം. ഈ നഗരങ്ങളെല്ലാം അംബരചുംബികളായ കെട്ടിടങ്ങൾകൊണ്ട് സമൃദ്ധവും ആധുനികത തുളുമ്പുന്നവയുമാണ്. എന്നാൽ ഉയർന്നു നിൽക്കുന്ന ഈ കെട്ടിടങ്ങളെല്ലാം അനാഥമാണ്. മനുഷ്യവാസം ഇല്ല. ഇവയെല്ലാം ചൈനയുടെ പ്രേതനഗരങ്ങളുടെ ഭാഗമാണ്’’–കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒരു രാജ്യാന്തര മാധ്യമത്തിലെ റിപ്പോർട്ടർ ചൈനയിലൂടെയുള്ള തന്റെ യാത്ര വിശദീകരിക്കുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചൈനയിൽ ഇത്തരത്തിൽ പ്രേത നഗരങ്ങൾ ഏറുകയാണ്. ഏഴോ എട്ടോ വർഷങ്ങൾക്കു മുൻപ് പണി തുടങ്ങിയ കെട്ടിടങ്ങൾ, പണം ഇല്ലാത്തതിനാൽ പാതിവഴിയിൽ നിർമാണം നിലച്ചവ. നിർമാണം പൂർത്തിയാകാത്തതിനാൽ ഇവിടെ താമസിക്കാൻ ആളുകൾ എത്തുന്നില്ല. അതോടെ ഇവയെല്ലാം അനാഥമാകുന്നു. ഇങ്ങനെ നിന്ന കെട്ടിടങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി ചൈന പൊളിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അടയാളപ്പെടുത്തുന്നതാണ് കോടികൾ മുടക്കിയ കെട്ടിടങ്ങളുെട പതനമെങ്കിലും, അതിൽനിന്ന് കരകയറാനുള്ള മാർഗങ്ങളുടെ ഭാഗമാണിതെന്നാണ് ഇപ്പോൾ പറയുന്നത്.

ചൈനയിൽ പണിതീരാത്ത കെട്ടിടങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നു.

പണിയുക, താൽക്കാലികമായി നിർത്തുക, പൊളിക്കുക, ആവർത്തിക്കുക... റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ച പരിഹരിക്കാനായി ചൈന ഇപ്പോൾ സ്വീകരിക്കുന്നത് ഈയൊരു രീതിയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതായത് വർഷങ്ങളായി പണിതീരാതെ കിടക്കുന്ന കെട്ടിടങ്ങളുടെ പണി തീർക്കാൻ ഇനി ശ്രമിക്കുന്നില്ല. പകരം അവ പൊളിച്ചു കളഞ്ഞ് പുതിയ കെട്ടിടങ്ങൾ നിർമിക്കുക. റിയൽ എസ്റ്റേറ്റ് മേഖയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഈ പദ്ധതികളുടെ ഭാഗമായി കൂറ്റൻ കെട്ടിടങ്ങളാണ് ചൈനീസ് സർക്കാർ ഇടപെട്ട് പൊളിച്ചു നീക്കുന്നത്. 7.5 കോടിയോളം ആളുകളെ, അതായത് ജനസംഖ്യാ കണക്കെടുത്താൻ യുകെയിലെ മുഴുവൻ ആളുകളെയും അല്ലെങ്കിൽ അതിൽകൂടുതൽപ്പേരെ താമസിപ്പിക്കാൻ ശേഷിയുള്ള, നിർമാണങ്ങളാണ് ചൈനയിൽ പണി പാതിവഴിയിലായി കിടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇവയുടെയെല്ലാം നിർമാണം ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്.

ചൈനയിൽ പുതിയതായി നിർമിക്കുന്ന 90 ശതമാനം കെട്ടിടങ്ങളുടെയും പണി പാതിവഴിയിലാണ്. ഇത് തുടർന്നാൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ പാപ്പരാകും.

കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 300 കോടി ചതുരശ്ര മീറ്റർ പ്രദേശത്തെ വീടുകൾ താൽക്കാലികമായി പണിനിർത്തുകയോ പൊളിക്കുകയോ ചെയ്തതായാണ് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിനിനസ് കൺസൽട്ടൻസിയായ ഫാതം കൺസൾട്ടിങ്ങിലെ ഗവേഷകരെ ഉദ്ധരിച്ച് ‘ദ് ടെലഗ്രാഫ്’ റിപ്പോർട്ടു ചെയ്തത്. ചൈനയിൽ ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നത് ഇത്തരത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളുമാണ്. ചൈനീസ് സർക്കാർ സ്വീകരിച്ച രാജ്യാന്തര അടിസ്ഥാന സൗകര്യ വികസന തന്ത്രമായ ബിആർഐയുടെ (ബെൽറ്റ് ആൻഡ് റോഡ് ഇൻനിഷ്യേറ്റിവ്) ഈ മാസം ആദ്യം പുറത്തിറക്കിയ റിപ്പോർട്ടു പ്രകാരം, ചൈനയിലെ ശൂന്യമായി കിടക്കുന്ന താമസസ്ഥലങ്ങൾ 12.1 ശതമാനമാണ്. യുകെയിൽ ഇത് 0.9 ശതമാനമാണെങ്കിൽ ഓസ്ട്രേലിയയിൽ 11.1 ശതമാനവും യുഎസിൽ 9.8 ശതമാനവുമാണ്.

∙ എങ്ങനെ ജീവിക്കും ഇവിടെ!?

ADVERTISEMENT

ചൈനയിലെ പല പ്രവിശ്യകളിലും പ്രാദേശിക സര്‍ക്കാർ ഇടപെട്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾക്കു പണം നൽകുന്നുണ്ട്. ഇത്തരം കമ്പനികൾ, പാതിയിൽ നിർത്തിയ നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാൽ മറ്റിടങ്ങളിൽ കെട്ടിടങ്ങൾ ഉപേക്ഷിച്ച നിലയിലാണ്. പല കെട്ടിടങ്ങളിലും ഇലക്ട്രിക് ജോലികൾക്കായി ദ്വാരങ്ങളിട്ടു വച്ചിരിക്കുന്ന നിലയിലും പെയിന്റടിക്കാത്ത നിലയിലും മറ്റു നിർമാണപ്പണികൾ പാതിയിൽ നിലച്ച അവസ്ഥയിലുമാണ്. ‘ജീർണിക്കുന്ന’ അപാർട്മെന്റുകൾ എന്നാണ് ജനങ്ങൾ ഇതിനെ വിളിക്കുന്നത്. സ്വച്ഛവായു, പുഴയോടു ചേർന്നുള്ള കാഴ്ചകൾ, പച്ചപ്പും ഹരിതാഭയും..എന്നിങ്ങനെ ‘വർണാഭമായ’ ഓഫറുകള്‍ നൽകി പലരിൽനിന്നും പണം വാങ്ങി നിർമാണം ആരംഭിച്ച കെട്ടിടങ്ങൾക്കാണ് ഈ സ്ഥിതിയെന്നോർക്കണം.

ചൈനയിലെ പണിതീരാത്ത അപാർട്മെന്റുകളിലൊന്നിൽ താമസിക്കുന്ന യുവതി. ചിത്രം: REUTERS TV

എന്നാലിപ്പോൾ ചൈനയിലെ പലരും ഇത്തരം കെട്ടിടങ്ങളിലേക്കു താമസം മാറിയിരിക്കുകയാണ്. വെള്ളമോ വൈദ്യുതിയോ ഇല്ലെങ്കിലും ഇവർ ഇത്തരം കെട്ടിടങ്ങളിൽ താമസം ആരംഭിച്ചിരിക്കുന്നു. എല്ലാവർക്കുമായി ഒരു ശുചിമുറിയും ഡൈനിങ് ഹാളുമൊക്കെയായിരിക്കും (അതിനെ അങ്ങനെ വിളിക്കാമെങ്കിൽ) ഉണ്ടാകുക. ഇവരെല്ലാം തന്നെ മൊത്തം തുകയും മുൻകൂറായി നൽകിയിട്ടുള്ളവരാണ്. ജീവിതകാലം മുഴുവൻ അധ്വാനിച്ച പണം റിയൽ എസ്റ്റേറ്റ് കമ്പനികള്‍ക്കു നൽകിയവരും ഉണ്ട്. അവർ എവിടെപ്പോകും? അതീവ അപകടകരമായ സാഹചര്യത്തിലുള്ള ഈ ജീവിതം കണ്ടെങ്കിലും സർക്കാർ വിഷയത്തിൽ ഇടപെടുമെന്നാണ് ‘ജീർണിച്ച’ അപാർട്മെന്റുകളിൽ കഴിയുന്നവർ കരുതുന്നത്. ഷാങ്ഹായ് ഇ–ഹൗസ് റിയൽ എസ്റ്റേറ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കു പ്രകാരം, ചൈനീസ് ഭവനനിർമാണ മേഖലയിലെ 3.85 ശതമാനവും ഇത്തരത്തിൽ പണി പാതിയിൽ നിർത്തിയ വീടുകളോ അപാർട്മെന്റ് സമുച്ചയങ്ങളോ ആണ്. 2022 ആദ്യപകുതിയിലെ കണക്കാണിത്.

വാഗ്ദാനം ചെയ്തതു പ്രകാരം അപാർട്മെന്റുകൾ നിർമിച്ചു തരാത്തത് ചൈനീസ് സമൂഹമാധ്യമങ്ങളെയും വൻ പ്രതിഷേധത്തിന്റെ വേദിയാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ജൂണിൽ, രാജ്യത്തെ നൂറോളം നഗരങ്ങളിലെ, ആയിരക്കണക്കിന് ജനം പ്രതിഷേധവുമായി റിയൽ എസ്റ്റേറ്റ് ഓഫിസുകള്‍ക്കു മുന്നിലെത്തി. കെട്ടിടം കൃത്യസമയത്ത് നിർമിച്ചു നൽകിയില്ലെങ്കിൽ ഒരു തരി പൈസ പോലും ഇനി നൽകില്ലെന്നു തീരുമാനിച്ചു. നിർമാണം പൂർത്തിയാക്കുന്ന മുറയ്ക്ക്, ഘട്ടംഘട്ടമായാണ് ഇത്തരം റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ഉപയോക്താക്കൾ പണം നൽകുക. പലരും ബാങ്ക് വായ്പയെടുത്താണ് പണം നൽകുക. എന്നാലിപ്പോൾ പ്രതിസന്ധി അനിശ്ചിതമായി തുടരുന്നതോടെ പല ബാങ്കുകളും വായ്പയും നിർത്തിവച്ചു. റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും ബാങ്കുകൾ വായ്പ നൽകുന്നില്ല.

2022 ജൂലൈ 18 ലെ കണക്ക് അനുസരിച്ച് ചൈനയിലെ 80 നഗരങ്ങളിലെ ഉപയോക്താക്കളും മൂൻകൂർ പണം നൽകുന്നത് നിർത്തലാക്കിയിട്ടുണ്ട്. അതോടെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനത്തോളമാണ് വീട്–ഫ്ലാറ്റ് വിൽപന തകർന്നത്. റിയൽ എസ്റ്റേറ്റ് വിൽപനാ രംഗത്ത് കഴിഞ്ഞ 11 മാസത്തിനിടെ ഉണ്ടായ ഇടിവ് ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമേറിയതുമായിരുന്നു. ചൈനയിൽ പുതിയതായി നിർമിക്കുന്ന 90 ശതമാനം കെട്ടിടങ്ങളുടെയും പണി പാതിവഴിയിലാണ്. ഇത് തുടർന്നാൽ റിയൽ എസ്റ്റേറ്റ് കമ്പനികൾ പാപ്പരാകും. ചൈനീസ് കമ്യൂണിസ്റ്റ് സർക്കാരിന്റെ പ്രതിച്ഛായയും നഷ്ടമാകും. ഇതോടൊപ്പം കോവിഡ് നിയന്ത്രണവും തുടരുന്നതോടെ തിരിച്ചടിയുടെ ശക്തിയേറുമെന്നുറപ്പാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് ഒക്ടോബർ 16ന് നടക്കാനിരിക്കെ സർക്കാരിനും നിർണായകമാകുകയാണ് റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുകയെന്നത്.

ADVERTISEMENT

∙ എന്തുപറ്റി ചൈനയ്ക്ക്?

ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ചൈനയെ പിടിച്ചുനിർത്തുന്നതിൽ വലിയൊരു പങ്കുതന്നെ റിയൽ എസ്റ്റേറ്റ് മേഖല വഹിക്കുന്നുണ്ട്്. ഒരു സമയം വരെ, അല്ല, കുറച്ചു വർഷം മുൻപു വരെ പണം എറിഞ്ഞു പണം വാരി സമ്പന്നതയുടെ പരകോടിയിൽ തന്നെയാണ് ഈ മേഖലയിലെ അതികായർ വിഹരിച്ചതും. കഴിഞ്ഞ വർഷം വരെ എഷ്യയിലെ അതിസമ്പന്നരായ സ്ത്രീകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കയ്യാളിയത് ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്‍സിന്റെ മേധാവിയായ യാങ് ഹുയാനാണ്. എന്നാൽ ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയിൽ ഹുയാനും പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടി. അതോടെ അവർ മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

ഷാങ്‌ഹായിയിലെ എവർഗ്രാൻഡെ സെന്ററിനു മുന്നിലെ കാഴ്ച. ചിത്രം: Hector RETAMAL / AFP

ചൈനയിൽ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് സംരംഭമായ എവർഗ്രാൻഡിന്റെ പതനത്തോടെയാണ് ചൈനീസ് റിയൽ എസ്റ്റേറ്റ് മേഖല എത്രത്തോളം പ്രതിസന്ധിയിലാണെന്ന് ലോകം അറിയുന്നത്. 2020ൽ 7800 കോടി ഡോളർ വരുമാനവും ചൈനയിലെ ഇരുന്നൂറോളം നഗരങ്ങളിലായി നിരവധി നിർമാണ പദ്ധതികളും നടത്തിവന്നിരുന്നതാണ് എവർഗ്രാൻഡ്. ബാങ്ക് വായ്പകളെടുത്തുമായിരുന്നു ഈ മുന്നേറ്റം. എന്നാൽ 2021 സെപ്റ്റംബറിൽ ആദ്യ അടവ് തെറ്റിച്ചപ്പോൾ 8.4 കോടി ഡോളറായിരുന്നു എവർഗ്രാൻഡ് പലിശ ഇനത്തിൽ അടയ്ക്കേണ്ടി വന്നത്. ഇപ്പോൾ 30,000 കോടിയിലധികമാണ് അവരുടെ ബാധ്യത!

2020ൽ നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച് പ്രസിദ്ധീകരിച്ച പഠനം പ്രകാരം, രാജ്യത്തിന്റെ ജിഡിപിയുടെ 29 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവനയാണ്. ഇത് ഏതാണ്ട് നാലു ലക്ഷം കോടി ഡോളർ വരെ വരും.

സാമ്പത്തിക മേഖലയുടെ മുതൽകൂട്ടായതിനാൽത്തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ധാരാളം വായ്പകൾ ചൈനീസ് ബാങ്കുകൾ അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഈ മേഖലയിലെ പ്രവർത്തനം മന്ദഗതിയിൽ ആയി. ചിലതൊക്കെ പൂർണമായും നിലയ്ക്കുകയും ചെയ്തു. അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ‘സീറോ കോവിഡ്’ നയം കൂടി പ്രഖ്യാപിച്ചതോടെ നിർമാണ മേഖല ഏതാണ്ട് പൂർണമായും സ്തംഭിച്ച അവസ്ഥയായി. കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്നതിനാൽ, 2020 ആയപ്പോൾ കൂടുതൽ കടം കൊടുക്കുന്നതു തടയാൻ ചൈനീസ് സർക്കാർ തീരുമാനിച്ചു. ഇതോടെ നടന്നുകൊണ്ടിരുന്ന നിർമാണ പ്രവർത്തനങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു.

ഷി ചിൻപിങ്. ചിത്രം: AFP

കോവിഡ് പ്രതിസന്ധിക്കു പിന്നാലെയെത്തിയ റഷ്യ–യുക്രെയ്ൻ യുദ്ധവും ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ വിറപ്പിച്ചു. വീടുകളുടെ വില കുത്തനെ കുറഞ്ഞത് വളരെ പെട്ടെന്നാണ്. ജൂണിനെ അപേക്ഷിച്ച്, പുതിയ വീടുകളുടെ വിലയിൽ ജൂലൈയിൽ 0.01 ശതമാനമാണു കുറവുണ്ടായതെന്ന് റിയൽ എസ്റ്റേറ്റ് റിസർച് കമ്പനിയായ ചൈന ഇൻഡെക്സ് അക്കാദമിയുടെ പഠനത്തിൽ പറയുന്നു. ചൈനയിൽ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ ജീവിക്കുന്ന, തലസ്ഥാന നഗരമായ ബെയ്ജിങ്ങില്‍ വിൽപനയിൽ 34% ആണു കുറവ്. കോടീശ്വരന്മാരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഗ്വാങ്ഷുവിൽ 48 ശതമാനവുമാണിത്

∙ പൊളിക്കലോ പരിഹാരം...!

നിർമാണമേഖലയിലെ പ്രതിസന്ധി ചൈനയുടെ സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്, എങ്ങനെയും ഈ മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ബാങ്കുകളുമൊക്കെ ചേർന്നു നടത്തുന്ന ശ്രമങ്ങൾ. പണക്കാരെയും സാധാരണക്കാരെയും ഒരുപോലെ പ്രതിസന്ധി ബാധിച്ചതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്ഥിരത വീണ്ടെടുക്കണമെന്ന ആവശ്യം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗങ്ങളിൽ ഉയരാൻ തുടങ്ങി. വർഷങ്ങൾ പഴക്കമുള്ള, പണിതീരാത്ത കെട്ടിടങ്ങൾ പൊളിച്ച് പകരം പുതിയ നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുക. പണി തീർക്കാർ കഴിയുന്നവയെ അത്തരത്തിലും സഹായിക്കുക എന്നതാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടി. പറഞ്ഞ സമയത്തു തന്നെ വീടുകളും ഫ്ലാറ്റുകളും ഉപയോക്താക്കൾക്കു കൈമാറാൻ നടപടിയെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ചൈനയിലെ സ്റ്റേഡിയങ്ങളിലൊന്ന് 2007ൽ പൊളിച്ചു മാറ്റിയപ്പോൾ. നിയന്ത്രിത സ്ഫോടനങ്ങളിലൂടെയുള്ള ഇത്തരം തകർക്കലുകൾ ചൈനക്കാർക്ക് ഒരു പുതുമയല്ലാതായിരിക്കുന്നു ഇപ്പോൾ. ചിത്രം: chinalert.com/

റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ തദ്ദേശീയ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയതോടെ ഇതിനായി എഴുപതോളം പുതിയ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വസ്തുക്കൾ വായ്പയെടുത്തു വാങ്ങുമ്പോൾ തുടക്കത്തിൽ അടയ്ക്കുന്ന പണത്തിന്റെ അഥവാ ഡൗൺ പേയ്മെന്റിന്റെ അനുപാതം വെട്ടിക്കുറയ്ക്കുക, സ്വന്തം ഭവന പ്രൊവിഡന്റ് ഫണ്ട് ഉപയോഗിച്ച് വീട് വാങ്ങുന്നതിന് കുട്ടികളെ സഹായിക്കാൻ മാതാപിതാക്കളോട് ആവശ്യപ്പെടുക എന്നിവ അവയിൽ ഉൾപ്പെടുന്നു. ഭവന ആവശ്യത്തെ പിന്തുണയ്ക്കുന്നതിന് പ്രാദേശിക സർക്കാരുകൾ നഗരകേന്ദ്രീകൃതമായ ക്രെഡിറ്റ് നയങ്ങൾ ഉപയോഗിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. തെക്കൻ ചൈനീസ് നഗരമായ ലിയുയാങ്, വീടുകൾ വാങ്ങുന്നതിനായി ഹോം പർച്ചേസ് സബ്സിഡിയും കൂടുതൽ ക്രെഡിറ്റ് പിന്തുണയും പ്രഖ്യാപിച്ചതായി ചൈന സെക്യൂരിറ്റീസ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ചില പ്രവിശ്യകൾ തദ്ദേശീയരല്ലാത്തവർക്ക് വസ്തുവിൽപന നടത്തുന്നത് വിലക്കിയിരുന്നു. ഇത് ഇപ്പോൾ പിൻവലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ഇത്തരത്തിൽ പുതിയ നടപടികൾ സ്വീകരിച്ചതോടെ ചൈനയിലെ 2.4 ലക്ഷം കോടി ഡോളർ വിലവരുന്ന, പുതുതായി വീടുകളും അപാർട്മെന്റുകളും മറ്റും വാങ്ങുന്ന വ്യവസായം, വീണിടത്തുനിന്ന് പതിയെ എഴുന്നേൽക്കാൻ തുടങ്ങിയതിന്റെ സൂചന കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. റിയൽ എസ്റ്റേറ്റ് വിപണിയിൽ സ്ഥിരത തിരിച്ചുകൊണ്ടുവരാൻ തദ്ദേശീയ ഭരണകൂടങ്ങൾ ഭവന–വസ്തു വിൽപനാ നടപടികൾ പരിഷ്കരിക്കണമെന്ന ഷി ചിൻപിങ്ങിന്റെ നിർദേശം എത്രത്തോളം ഫലപ്രദമായി നടപ്പാകുമെന്ന് കാത്തിരുന്നു തന്നെ കാണണം. അതിനിടെ ചൈനീസ് സർക്കാരിനു കീഴിലുള്ള ചൈന കൺസ്ട്രക്‌ഷൻ ബാങ്ക് (സിസിബി) വിവിധ റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്കായി 420 കോടി ഡോളർ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പാതിവഴിയിൽ കിടക്കുന്ന കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കാനാണിത്.

നിലവിലെ സാഹചര്യത്തിൽ, റിയൽ എസ്റ്റേറ്റ് മേഖല എഴുന്നേറ്റു നിൽക്കേണ്ടത് ചൈനയ്ക്ക് അത്യാവശ്യമാണ്. ചൈനീസ് ജിഡിപിയുടെ 18–30 ശതമാനത്തോളം റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതുതന്നെ കാരണം. 2020ൽ നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച് പ്രസിദ്ധീകരിച്ച പഠനം പ്രകാരം, രാജ്യത്തിന്റെ ജിഡിപിയുടെ 29 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയുടെ സംഭാവനയാണ്. ഇത് ഏതാണ്ട് നാലു ലക്ഷം കോടി ഡോളർ വരെ വരും. ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നതിൽ റിയൽ എസ്റ്റേറ്റ് മേഖല വഹിക്കുന്ന പങ്ക് ചെറുതല്ലെന്നു ചുരുക്കം. അതു തകർന്നു വീഴുന്നത്, അല്ലെങ്കിൽ സ്ഫോടനത്തിൽ തകർക്കുന്നത് കണ്ടുനിൽക്കാൻ സർക്കാരിന് എങ്ങനെ സാധിക്കും!

English Summary: China Demolishing Unfinished 'Ghost' Skyscrapers: What is the Real Estate Crisis in the Country?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT