മെലോനിയുടെ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ മറ്റൊരു കാര്യം കാണാം. 1945 ഏപ്രിൽ 28 ന് കമ്യൂണിസ്റ്റ് ഗറില്ലകൾ മുസോളിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മിലാനടുത്ത് തെരുവിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. പിന്നീട് മൃതശരീരം നഗരത്തിലെ ശ്മശാനങ്ങളിലൊന്നിൽ രഹസ്യമായി സംസ്കരിച്ചു. എന്നാൽ വൈകാതെ ഒരു അനുയായി ഇത് കണ്ടെത്തുകയും മൃതദേഹം മോഷ്ടിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ..Giorgia Meloni

മെലോനിയുടെ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ മറ്റൊരു കാര്യം കാണാം. 1945 ഏപ്രിൽ 28 ന് കമ്യൂണിസ്റ്റ് ഗറില്ലകൾ മുസോളിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മിലാനടുത്ത് തെരുവിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. പിന്നീട് മൃതശരീരം നഗരത്തിലെ ശ്മശാനങ്ങളിലൊന്നിൽ രഹസ്യമായി സംസ്കരിച്ചു. എന്നാൽ വൈകാതെ ഒരു അനുയായി ഇത് കണ്ടെത്തുകയും മൃതദേഹം മോഷ്ടിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ..Giorgia Meloni

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെലോനിയുടെ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ മറ്റൊരു കാര്യം കാണാം. 1945 ഏപ്രിൽ 28 ന് കമ്യൂണിസ്റ്റ് ഗറില്ലകൾ മുസോളിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മിലാനടുത്ത് തെരുവിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. പിന്നീട് മൃതശരീരം നഗരത്തിലെ ശ്മശാനങ്ങളിലൊന്നിൽ രഹസ്യമായി സംസ്കരിച്ചു. എന്നാൽ വൈകാതെ ഒരു അനുയായി ഇത് കണ്ടെത്തുകയും മൃതദേഹം മോഷ്ടിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ..Giorgia Meloni

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കാനിരിക്കെ, ജോർജ മെലോനി തന്റെ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ പാർട്ടിയിലെ നേതാക്കൾക്കായി ഒരു നിർദേശം കൈമാറി. യാതൊരു വിധത്തിലും പ്രകോപനപരമോ തീവ്രമോ ആയ പ്രസ്താവനകൾ നടത്തരുത്, പ്രസ്താവനകളിൽ ഫാഷിസത്തെ കുറിച്ച് പരാമർശിക്കുന്നത് ഒഴിവാക്കുക എന്നിങ്ങനെയായിരുന്നു അവ. ‘റോമൻ സല്യൂട്ട്’ എന്ന, ഹിറ്റ്ലറും നാത്‌സികളുമൊക്ക െചയ്തിരുന്ന, ഫാഷിസ്റ്റ് പാർട്ടിയുടെ നേതാവു കൂടിയായ ബെനിറ്റോ മുസോളിനി എന്ന മുൻ ഇറ്റാലിയൻ ഭരണാധികാരി പിന്തുടർന്ന, കൈ നീട്ടിപ്പിടിച്ചുള്ള സല്യൂട്ട് ചെയ്യരുതെന്നും മെലോനി നിർദേശം നൽകി. കഴി‍ഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിലെ സൂചനകളനുസരിച്ച് 43 ശതമാനം വോട്ട് നേടി മെലോനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി, മാറ്റിയോ സാൽവിനിയുടെ ലീഗ് പാർട്ടി, സിൽവിയോ ബെർലുസ്കോണിയുടെ ഫോർവേഡ് ഇറ്റാലി (ഫോർസ ഇറ്റാലിയ) എന്നിവ അധികാരത്തിൽ വരും. അതായത്, ഭരിക്കാൻ വേണ്ടത് 104 സീറ്റുകളാണെങ്കിലും ഇവരുടെ സഖ്യത്തിന് 114 സീറ്റുകൾ വരെ ലഭിക്കാം. അങ്ങനെ ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാവുകയാണ് മെലോനി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അധികാരത്തിലെത്തുന്ന ഏറ്റവും വലതുപക്ഷക്കാരിയായ നേതാവാണ് മെലോനി. മുസോളിനി സ്ഥാപിച്ച രാഷ്ട്രീയ പാർട്ടിയിൽനിന്നാണ് മെലോനിയുടെ രാഷ്ട്രീയ ജീവിതത്തിനും തുടക്കം. മെലോനിയുടെ തീവ്ര വലതുപക്ഷ സഖ്യം അധികാരത്തിൽ വരുന്നത് ആശങ്കയ്ക്കു വക നൽകുന്നതാണെന്നാണ് ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂത്ത് പറഞ്ഞത്. എന്തുകൊണ്ടാണ് ഒരു ലോകനേതാവിന് ഇത്തരത്തിൽ പറയേണ്ടി വന്നത്? എന്താണ് മെലോനിയുടെ രാഷ്ട്രീയം? എങ്ങനെയാണവർ പ്രധാനമന്ത്രിസ്ഥാനത്തേക്കു വിജയിച്ചു കയറിയത്? മെലോനിക്ക് കീഴിലെ ഇറ്റലി, യൂറോപ്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുണ്ടാക്കുമോ?

 

ADVERTISEMENT

∙ ‘‘മുസോളിനി സങ്കീർണമായ വ്യക്തിത്വം’’

ജോർജ മെലനി പ്രചാരണത്തിനിടെ. ചിത്രം: twitter/GiorgiaMeloni

 

ജോർജ മെലനി പ്രചാരണത്തിനിടെ. പശ്ചാത്തലത്തിൽ ദീപനാളത്തിന്റെ ആകൃതിയിലുള്ള അടയാളം ഉൾപ്പെടുത്തിയ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’യുടെ പതാകയും കാണാം. ചിത്രം: REUTERS/Ciro De Luca

മുസോളിനിയെയും ഫാഷിസത്തെയും സംബന്ധിച്ച് മെലോനിയുടെ അഭിപ്രായം ആരാഞ്ഞാൽ എങ്ങും തൊടാതുള്ള മറുപടിയാണ് അവരിൽ നിന്നുണ്ടാവുക. മുസോളിനിയെ വളരെ ‘സങ്കീർണമായ വ്യക്തിത്വ’മെന്നാണ് അവർ വിശേഷിപ്പിക്കുന്നത്. ‘നമ്മൾ നമ്മുടെ ചരിത്രത്തിന്റെ മക്കളാണ്. നമ്മുടെ മുഴുവൻ ചരിത്രത്തിന്റെയും. മറ്റു രാജ്യങ്ങളെ വച്ചു നോക്കിയാൽ ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ സഞ്ചരിച്ച ദൂരം വളരെ സങ്കീർണമായതാണ്. ഒരുപക്ഷേ, മിക്കവർക്കും മനസ്സിലാക്കാൻ സാധിക്കുന്നതിലേറെ കുഴഞ്ഞു മറിഞ്ഞത്’, എന്നാണ് മുസോളിനിയുമായും ഇറ്റാലിയൻ രാഷ്ട്രീയവുമായും ബന്ധപ്പെട്ട് അവർ ഒരിക്കൽ എഴുതിയത്. മുസോളിനിയെ പൂർണമായി തള്ളിപ്പറയാതിരിക്കുമ്പോൾ തന്നെ ഫാഷിസത്തിന്റെ നേതാവായി തന്നെ ഉയർത്തിക്കാട്ടുന്നതിനെയും അവർ അനുകൂലിക്കുന്നില്ല. അതായിരുന്നു തിരഞ്ഞെടുപ്പ് അടുത്തു വന്നപ്പോൾ പാർട്ടി അനുയായികൾക്ക് അവർ നൽകിയ നിർദേശങ്ങളുടെ പിന്നിലുള്ളതും.  

 

മെലോനിക്ക് രണ്ടു ഭാഷയിൽ സംസാരിക്കാനറിയാം– വീട്ടമ്മമാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ഭാഷയും പുരുഷന്മാരുടെ ഭാഷയും.

ADVERTISEMENT

പക്ഷേ, മെലോനിയുടെ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ മറ്റൊരു കാര്യം കാണാം. 1945 ഏപ്രിൽ 28 ന് കമ്യൂണിസ്റ്റ് ഗറില്ലകൾ മുസോളിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മിലാനടുത്ത് തെരുവിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. പിന്നീട് മൃതശരീരം നഗരത്തിലെ ശ്മശാനങ്ങളിലൊന്നിൽ രഹസ്യമായി സംസ്കരിച്ചു. എന്നാൽ വൈകാതെ ഒരു അനുയായി ഇത് കണ്ടെത്തുകയും മൃതദേഹം മോഷ്ടിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ അധികൃതർ മൃതദേഹം കണ്ടെത്തി. പിന്നീട് ഒരു ദശകത്തോളം വിവിധ ഇടങ്ങളിലായി ഒളിപ്പിച്ച ഈ മൃതദേഹം ഒടുവിൽ കുടുംബത്തിന് വിട്ടുനൽകുകയായിരുന്നു. അതോടെ കഥ മാറി. മുസോളിനിയുടെ സ്വദേശമായ വടക്കൻ‌ ഇറ്റലിയിലെ പ്രിഡാപ്പിയോയിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്കരിച്ചു. ഇന്ന് ലോകമെങ്ങുമുള്ള പഴയകാല ഫാഷിസ്റ്റുകളുടെയും നിയോ ഫാഷിസ്റ്റുകളുടെയും ‘തീർഥാടന കേന്ദ്ര’മാണ് ഇവിടം. ഈ ശവകുടീരത്തിൽ ഇറ്റാലിയൻ പതായകയ്ക്കൊപ്പം ഒരിക്കലും അണയാത്ത ഒരു ദീപവും പ്രദർശിപ്പിച്ചിട്ടുണ്. മെലോനിയുടെ പാർട്ടിയുടെ ചിഹ്നം, ഇറ്റാലിയൻ‌ പതാകയിലെ പച്ച, വെള്ള, ചുവപ്പ് കളറുകൾ ഒരു ദീപത്തിന്റെ ആകൃതിയിൽ നിൽക്കുന്നതാണ്. മുസോളിനിയുടെ ശവകുടീരത്തിലെ നാളം ഓർമിപ്പിക്കുന്നതു പോലെ!

ജോർജ മെലനി. ചിത്രം: twitter/GiorgiaMeloni

 

∙ മെലോനിയെ ‘രക്ഷിച്ച’ പ്രചാരണങ്ങൾ  

 

ADVERTISEMENT

തിരഞ്ഞെടുപ്പിൽ മെലോനിയുടെ പാർട്ടിക്ക് 25.99 ശതമാനം വോട്ടും ലീഗ് പാർട്ടിക്ക് 8.77 ശതമാനവും ബെർലുസ്കോണിയുടെ ഫോർവേഡ് ഇറ്റലിക്ക് 8.11 ശതമാനവും വോട്ടാണു കിട്ടിയത്. രണ്ടാമതെത്താൻ സാധ്യതയുള്ള ഡമോക്രാറ്റിക് പാർട്ടിക്ക് മറ്റ് ഇടത്–മധ്യ പാർട്ടികളുമായി സഖ്യത്തിലെത്താൻ സാധിച്ചിരുന്നില്ല. ഡമോക്രാറ്റിക് പാർട്ടി 19.07 ശതമാനം വോട്ടു നേടി. തകർന്നു കൊണ്ടിരിക്കുന്നു എന്നു കരുതുന്ന ഫൈവ് സ്റ്റാർ മൂവ്മെന്റ് എന്ന പാർട്ടി പക്ഷേ നില മെച്ചപ്പെടുത്തി 15.43 ശതമാനം വോട്ടുകളാണു പാർട്ടി നേടിയത്. 5സ്റ്റാർ മൂവ്മെന്റിന്റെ നേതാവായ ഗിസെപ്പേ കോണ്ടെ മാത്രമായിരുന്നു വോട്ടെടുപ്പിനു മുൻപുള്ള അഭിപ്രായ സര്‍വെകളിൽ മെലോനിക്ക് മുന്നിലുണ്ടായിരുന്നത്. 

ജോർജ മെലനി. ചിത്രം: twitter/GiorgiaMeloni

 

മെലോനിക്കെതിരെയുള്ള പ്രചരണങ്ങളൊന്നുംതന്നെ ഫലപ്രാപ്തിയിലെത്തിയില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചിലതാകട്ടെ തിരിച്ചടിക്കുകയും ചെയ്തു. അതിലൊന്ന‌് ഇങ്ങനെ: ‘‘ഞാൻ ജോർജിയ, ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്, ഞാന്‍ ഇറ്റലിക്കാരിയാണ്, ഞാന്‍ ക്രിസ്ത്യാനിയാണ്, ഇതൊന്നും എന്നിൽ നിന്നെടുത്തു മാറ്റാൻ നിങ്ങൾക്കാകില്ല’’– 2019ൽ റോമിൽ നടന്ന റാലിയിൽ എല്‍ജിബിടിക്യു സമൂഹത്തെ രൂക്ഷമായി ആക്രമിച്ചു കൊണ്ടുള്ള ജോർജിയ മെലോനിയുടെ പ്രസംഗത്തിലെ വരികളായിരുന്നു ഇത്. മെലോനി ഫാഷിസ്റ്റ് നയങ്ങൾ പിന്തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി അവരുടെ രാഷ്ട്രീയ എതിരാളികളായ ഇടതുപക്ഷത്തെ ചില ഡിജെമാർ ഈ വാക്കുകൾ ചേർത്ത് ഒരു സംഗീത വിഡിയോ പുറത്തിറക്കി. മെലോനിയെ പരിഹസിക്കലും രാഷ്ട്രീയമായി എതിർക്കലുമായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, സംഭവം തിരിച്ചടിച്ചു. തിരഞ്ഞെടുപ്പുകാലത്ത് മെലോനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാർട്ടി സ്വന്തം നിലയിൽ ഈ ആൽബം പ്രചരിപ്പിക്കുകയായിരുന്നു. ഡിസ്കോതെക്കുകളിൽ യുവാക്കൾ ഡാൻസ് ചെയ്യാൻ ഉപയോഗിക്കുന്ന ഈ ഗാനത്തിന്റെ കാഴ്ചക്കാർ യുട്യൂബില്‍ മാത്രം ഒരു കോടി കവിഞ്ഞു. 

ജോർജ മെലോനി. ചിത്രം: Piero CRUCIATTI / AFP

 

ഇറ്റലിയിലേക്ക‌് കുടിയേറുന്നവർ‌ക്കുണ്ടാകുന്ന കുട്ടികൾക്ക് പൗരത്വം കൊടുക്കാൻ പാടില്ല, കുറ്റകൃത്യങ്ങൾ തടയാൻ സൈന്യത്തെ വിന്യസിക്കുക തുടങ്ങിയവയാണ് മെലോനിയുടെ വാദങ്ങൾ. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപ് ആരാധിക കൂടിയാണ് ഈ നാൽപത്തിയഞ്ചുകാരി. 

 

ഫാഷിസ്റ്റ് എന്നും നാത്‌സി ഫാഷിസ്റ്റ് എന്നും വിളിച്ചുള്ള അവഹേളനങ്ങൾ താൻ‌ ഏൽക്കുന്നുണ്ടെന്നും മുസോളിനിയെ പോലെ ഒരന്ത്യമാണ് തന്നെ കാത്തിരിക്കുന്നത് എന്ന് ഭീഷണിപ്പെടുത്തുന്നവർ തനിക്കു ചുറ്റും ഉണ്ടെന്നും മെലോനി പറഞ്ഞിട്ടുണ്ട്.

∙ ‘‘രണ്ടു ഭാഷ പറയുന്ന മെലോനി’’

ജോർജ മെലോനി. ചിത്രം: Vincenzo PINTO / AFP

 

സ്വവര്‍ഗ ലൈംഗികതയോടും എൽജിബിടിക്യു അവകാശങ്ങളോടും കടുത്ത എതിർപ്പാണ് മെലോനിക്ക്. 2015 ലെ അത്തരമൊരു ‘കുടുംബദിവസ’മാണ് താൻ ഗർഭിണിയാണെന്ന കാര്യം അവർ പ്രസ്താവിക്കുന്നത്. എൽജിബിടിക്യു സമൂഹത്തോട് തനിക്കുള്ള എതിർപ്പും അന്ന് അവർ പ്രഖ്യാപിച്ചു. എന്നാൽ വിവാഹബന്ധത്തിന് പുറത്താണ് മെലോനി അമ്മയായത് എന്ന വൈരുധ്യം ഉണ്ടായിട്ടും, ഇറ്റലിയിലെ യാഥാസ്ഥിതിക സമൂഹം ഇത് അംഗീകരിച്ചു എന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. തന്റെ മകൾക്കും വളർത്തു പൂച്ചയ്ക്കുമൊപ്പമുള്ള മെലോനിയുടെ, സമൂഹമാധ്യമത്തിലെ ചിത്രങ്ങൾ ധാരാളമായി ഇറ്റലിയിലെ സാധാരണ സ്ത്രീകളെ ആകർഷിക്കുകയും ചെയ്യുന്നുണ്ട്. 

 

‘‘മെലോനിക്ക് രണ്ടു ഭാഷയിൽ സംസാരിക്കാനറിയാം– വീട്ടമ്മമാരായ സ്ത്രീകളുടെയും തൊഴിലാളികളുടെയും ഭാഷയും പുരുഷന്മാരുടെ ഭാഷയും’’ എന്ന് അവരുടെ രാഷ്ട്രീയ ഗുരുക്കന്മാരിലൊരാളായ ഫെഡ‍റികോ മോളികോൺ ഒരു പോർട്ടലിനോട് നേരത്തേ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് വേണ്ടിയാണ് വാദിക്കുന്നത് എങ്കിലും പുരുഷന്മാരുടെ രാഷ്ട്രീയവും ഭാഷയുമാണ് അവർ ഇതിനായി ഉപയോഗിക്കുന്നത് എന്ന വിമർശനവും ശക്തമാണ്. ഒരു ഫെമിനിസ്റ്റായി ഇറ്റലിയിലെ പ്രമുഖ സ്ത്രീവാദ പ്രവർത്തകരൊന്നും അവരെ കണക്കാക്കിയിട്ടില്ല. സംവരണം വഴി സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകുന്നതിനെ അവർ അനുകൂലിക്കുന്നില്ല. സാമൂഹികമായ പ്രശ്നങ്ങൾകൊണ്ടാണ് സ്ത്രീകൾക്ക് നേതൃത്വത്തിലേക്ക് ഉയർന്നു വരാൻ കഴിയാത്തത് എന്നാണ് മെലോനി വിശ്വസിക്കുന്നത്. 

ജോർജ മെലോനി. ചിത്രം: Piero CRUCIATTI / AFP

 

മെലോനി ഭരണം ആരംഭിക്കുന്നതോടെ, വൈകാതെ യൂറോപ്യൻ യൂണിയനിൽനിന്ന് ഇറ്റലി വിടുതൽ നേടുമെന്ന പ്രചാരവും ശക്തമാണ്.

‘‘പുരുഷന്മാരോട് മത്സരിക്കാൻ ഞങ്ങൾക്കു കഴിയില്ല, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ എന്നാണ് സ്ത്രീകൾ കരുതുന്നത്’ എന്ന് അവർ പറയുന്നു. കുടുംബം എന്നതാണ് മെലോനിയുടെ രാഷ്ട്രീയത്തിന്റെ ആണിക്കല്ല്. ജോലി ചെയ്യുന്ന അമ്മമാരുടെ പിന്തുണ അവർ ഉറപ്പിക്കാൻ ശ്രമിക്കുന്നു, കുടൂതൽ കുട്ടികളെ ജനിപ്പിക്കാൻ അവരോട് ആഹ്വാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ മെലോനി അധികാരത്തിൽ വന്നാൽ ഗർഭച്ഛിദ്രം നടത്താനുള്ള ഇറ്റാലിയൻ സ്ത്രീകളുടെ അവകാശവും എടുത്തു കളയപ്പെടും എന്ന പേടിയും വലിയൊരു വിഭാഗത്തിന് നിലനിൽക്കുന്നുണ്ട്. 

ജോർജ മെലോനി. ചിത്രം: AFP

 

മെലോ‌നി 2016–ൽ റോമിലെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ വ്യാപകമായ എതിർപ്പ് അവർ നേരിട്ടിരുന്നു. അന്ന് അവർ ഗർഭിണിയുമായിരുന്നു. അന്ന് മെലോനിക്കൊപ്പം വേദിയിലുണ്ടായിരുന്ന മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന സിൽവിയോ ബെർലുസ്കോണി പറഞ്ഞത്, രാഷ്ട്രീയത്തിനു പകരം കുട്ടിയെ നോക്കി വളർത്താനായിരുന്നു. ‘‘ഒരു അമ്മയ്ക്ക് ഇത്തരം പ്രധാനപ്പെട്ട പദവികളൊന്നും വഹിക്കാൻ കഴിയില്ല, അതുകൊണ്ട് പുറകോട്ടു മാറി നിൽക്കൂ എന്നായിരുന്നു അവർ പറഞ്ഞത്’’– പിന്നീടൊരിക്കൽ മെലോനി അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അന്ന് 21 ശതമാനം വോട്ട് മെലോനി നേടി.

 

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബെർലുസ്‌കോണി. ചിത്രം: FILIPPO MONTEFORTE / AFP

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മെലോനി ട്വിറ്ററിൽ പങ്കുവച്ച ഒരു വിഡിയോ രൂക്ഷവിമർശനത്തിനിടയാക്കിയിരുന്നു. 55 വയസ്സുള്ള യുക്രെയ്ൻകാരി ഇറ്റലിയിൽ ബലാത്സംഗത്തിനിരയാകുന്ന വിഡിയോ ആയിരുന്നു അത്. വിഡിയോയിലെ ദൃശ്യങ്ങൾ ‘അവ്യക്തമായിട്ടുണ്ടെങ്കിലും’ അവരെ തിരിച്ചറിയാൻ കഴിയുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അവരുടെ കരച്ചിലും ദൃശ്യങ്ങളിൽ കേൾക്കാം. പ്രതിയായി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് അഭയാര്‍ഥിയായി ഇറ്റലിയിലെത്തിയ ഒരു ഗ്വിനിയൻ വംശജനെയാണ്. ട്വിറ്ററും യുട്യൂബും ഉൾപ്പെടെ പിന്നീട് ഈ വിഡിയോ നീക്കം ചെയ്തിരുന്നു. 

 

∙ പിതാവ് ഇടതുപക്ഷക്കാരന്‍, മാതാവ് വലതുപക്ഷം

ജോർജ മെലോനി.

 

ഇറ്റലിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മെലോനിയുടെ പിതാവ് ഇടതുപക്ഷക്കാരനും മാതാവ് വലതുപക്ഷക്കാരിയുമായിരുന്നു. മെലോനിയുടെ വളരെ ചെറുപ്പത്തിൽ തന്നെ പിതാവ് കുടുംബത്തെ വിട്ടുപോയി. തുടർന്ന് മാതാവ് ഒറ്റയ്ക്കാണ് അവരെ വളർത്തിയത്. കുട്ടിയായിരിക്കുമ്പോൾ തന്നെ ദക്ഷിണ റോമിലെ ഗർബറ്റെലാ എന്നയിടത്തെ, മാതാവിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അവർ താമസം മാറ്റിയിരുന്നു. ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്നു അവിടമെങ്കിലും തീവ്ര വലതു പാർട്ടികളും അവിടെ ശക്തമായിരുന്നു. പിതാവിനോടുള്ള എതിർപ്പായിരിക്കാം ചെറുപ്പത്തിൽ തന്നെ വലതുരാഷ്ട്രീയത്തിലേക്ക് മെലോനി ആകർഷിക്കപ്പെടാൻ കാരണമെന്ന് പിന്നീട് അക്കാദമിക് വിദഗ്ധർ നിരീക്ഷിച്ചിട്ടുണ്ട്. 

 

രണ്ടു വർഷം മുൻപ് അഭയാർഥികളുമായി ഒരു കപ്പൽ സിസിലിയിൽ അടുത്തപ്പോൾ, കപ്പൽ പിടിച്ചെടുത്ത് അത് മുക്കിക്കളയാനും കപ്പൽ ജീവനക്കാരെ അറസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട് മെലോനി. ഇപ്പോള്‍ മെലോനിയുടെ കൂട്ടാളിയായ സാൽവിനിയായിരുന്നു അന്ന് ആഭ്യന്തര മന്ത്രി. എന്നാൽ മന്ത്രിയേക്കാൾ, മെലോനിയുടെ വാക്കുകൾക്കാണ് അന്ന് കൂടുതൽ ശ്രദ്ധ കിട്ടിയത്. എൻറിക്ക ലക്സി എന്ന ഇറ്റാലിയൻ കപ്പലിലെ നാവികർ, കേരള തീരത്തിനടുത്ത് ഇന്ത്യൻ സമുദ്രാതിർത്തിയിൽ വച്ച് മത്സ്യത്തൊഴിലാളികളായ അജേഷ് പിങ്കി, ജലസ്റ്റിൻ എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിലും മെലോനി ക‌ടുത്ത നിലപാടുമായി രംഗത്തു വന്നിരുന്നു. ചികിത്സയ്ക്കായി ഇറ്റലിയിലെത്തിയ നാവികരെ കരാറനുസരിച്ച് ഇന്ത്യയിലേക്ക് തിരിച്ചു വിടുന്നതിനെതിരെ വലിയ പ്രക്ഷോഭവുമായി അവർ രംഗത്തുവരികയും ചെയ്തു.

∙ ‌മുസോളിനിയുടെ ഫാഷിസം, മെലോനിയുടെ ഉദയം

 

പൗരസ്വാതന്ത്ര്യം നിഷേധിക്കുകയും മറ്റ് രാഷ്ട്രീയ പാർട്ടികളെ വിലക്കുകയും എതിരഭിപ്രായങ്ങളെ അടിച്ചമർത്തുകയും സൈനികാധിപത്യവും തീവ്രദേശീയതയും ചേർന്ന ഫാഷിസ്റ്റ് ഭരണക്രമം കൊണ്ടുവരികയും ചെയ്ത നാഷണൽ‌ ഫാഷിസ്റ്റ് പാർട്ടി നേതാവും രണ്ടു ദശകത്തോളം ഇറ്റാലിയൻ പ്രധാനമന്ത്രിയാകുകയും ചെയ്തയാളാണ് ബെനിറ്റോ മുസോളിനി. ഹിറ്റ്ലറിന്റെ നാത്‌സി ജർമനിയായിരുന്നു മുസോളിനിയുടെ കൂട്ട്. ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന സമയത്തുണ്ടായ ആഭ്യന്തര കലാപത്തിനിടെ സ്വിറ്റ്സർലൻഡിലേക്ക് രക്ഷപെടാൻ ശ്രമിക്കുമ്പോൾ ഫാഷിസ്റ്റ്–നാത്‌സി വിരുദ്ധ കമ്യൂണിസ്റ്റ് ഗറില്ലകൾ‌ വെടിവച്ചു കൊല്ലുകയും പിന്നീട് പരസ്യമായി തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തു മുസോളിനിയെ. ആ ഫാഷിസ്റ്റ് നേതാവിന്റെ ഒപ്പം പ്രവർത്തിച്ചിരുന്നവർ ചേർന്ന് പിന്നീട് രൂപം നൽകിയ ഇറ്റാലിയൻ സോഷ്യലിസ്റ്റ് മൂവ്മെന്റിന്റെ പിൻഗാമിയായി രൂപീകരിക്കപ്പെട്ട യാഥാസ്ഥിതിക രാഷ്ട്രീയ പാർട്ടിയാണ് നാഷണൽ അലയൻസ്. ഇതിന്റെ യുവജന സംഘടയുടെ നേതാവായാണ് മെലോനിയുടെ രാഷ്ട്രീയ തുടക്കം. 

 

പിന്നീട് ബെർലുസ്കോണിയുടെ വലതുപക്ഷ ‘പീപ്പിൾ ഓഫ് ലിബർട്ടി’ പാർട്ടിയുമായി യോജിച്ചു പ്രവർത്തിക്കുമ്പോഴും അവരുടെ ആശയാടിത്തറയിൽ വ്യത്യാസമൊന്നും വന്നില്ല. ഇതിനു പിന്നാലെ 1998–ൽ മെലോനി ഇറ്റലിയിലെ യുവ ‘രാജ്യസ്നേഹികള്‍’ എന്ന പേരിൽ യുവജനങ്ങളെ ലക്ഷ്യമിട്ട് ‘അത്രേജു’ എന്ന വാർഷിക കൂട്ടായ്മ സംഘടിപ്പിച്ചു. മെലോനിയുടെ നേതൃത്വത്തിൽ ഇപ്പോഴും ഈ സംഘടന വാർഷിക കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു. ‍ഡോണൾഡ് ട്രംപിന്റെ മുൻ ഉപദേശകൻ സ്റ്റീവ് ബാനൻ, തീവ്ര വലതുനിലപാടുകാരനായ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബാൻ തുടങ്ങിയവരായിരുന്നു ഒടുവിൽ ഇതിൽ പ്രസംഗിച്ചവർ.

 

ഇറ്റാലിയൻ ദേശീയഗാനത്തിന്റെ ആദ്യവരിയായ ‘ബ്രദേഴ്സ് ഓഫ് ഇറ്റലി’ എന്നതാണ് തന്റെ രാഷ്ട്രീയ പാർട്ടിക്ക് മെലോനി ഇട്ട പേര്. ബെർലുസ്കോണിക്കെതിരായ ലൈംഗികാതിക്രമ കേസുകളും രാജ്യത്തെ സാമ്പത്തിക മാന്ദ്യവും അതുവഴി വലതുപക്ഷ രാഷ്ട്രീയത്തിന് സംഭവിച്ച ക്ഷീണവുമെല്ലാം നിലനിന്ന സമയത്തായിരുന്നു നാഷണൽ അലയൻസിൽ തനിക്കൊപ്പമുണ്ടായിരുന്നവരെ ചേർത്ത് മെലോനി ബ്രദേഴ്സ് ഓഫ് ഇറ്റലിക്ക് രൂപം നൽകുന്നത്. തീവ്ര വലതുപക്ഷ, ഫാഷിസത്തെ പിൻപറ്റിയുള്ള ഫ്രിഞ്ച് ഗ്രൂപ്പ് (ഇടുങ്ങിയ ചിന്താഗതിയും തീവ്രദേശീയതയും അക്രമോത്സുകരുമായവർ) എന്നു പറഞ്ഞ് തുടക്കത്തിൽ മാറ്റി നിർത്തിയിരുന്ന പാർട്ടിയാണിത്. പക്ഷേ ഇന്ന് ഇറ്റലിയിലെ ഏറ്റവും ജനപ്രിയ പാർട്ടികളിൽ നാലാം സ്ഥാനത്താണ് ബ്രദേഴ്സ് ഓഫ് ഇറ്റലി. 

 

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ മുസോളിനിയുടെ കൊച്ചുമക്കളും അവര‌ുടെ മക്കളുമൊക്കെ മെലോനിയുടെ പാർട്ടിയുടെ സ്ഥാനാർഥി പട്ടികയിലുണ്ടായിരുന്നു. 2018–ലെ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് മെലോനി തുടക്കം കുറിച്ചത് ദക്ഷിണ റോമിലെ ലാറ്റിന എന്ന, മുസോളിനി നിർമിച്ച പട്ടണത്തിലാണ്. ആ മുൻ ഇറ്റാലിയൻ സ്വേച്ഛാധിപതിയുടെ കൊച്ചുമകള്‍ റേച്ചലിനെ ഒപ്പം നിർത്തി മെലോനി പ്രഖ്യാപിച്ചു: ‘‘ഇറ്റാലിയൻ ചരിത്രത്തിൽ‌ ഈ സ്ഥലത്തിനുള്ള പ്രാധാന്യം ഞാൻ വീണ്ടെടുക്കും’’. എന്നാൽ മുസോളിനിയെ പ്രത്യക്ഷത്തിൽ പുകഴ്ത്താതിരിക്കാനും അവർ ശ്രദ്ധിക്കാറുണ്ട്. 

 

ഇറ്റലി ഇന്നും അതിന്റെ ആശയപരമായ വൈരുധ്യങ്ങള്‍ ‌പരിഹരിച്ചിട്ടില്ല. ഔദ്യോഗികമായി ഫാഷിസ്റ്റുകൾ 1945 ൽ തറപറ്റിയെങ്കിലും, തുടർന്നും മുസോളിനിക്കും അയാളുടെ ഫാഷിസ്റ്റ് ആശയങ്ങൾക്കും ഇറ്റലിയിലെ വലതുപക്ഷ രാഷ്ട്രീയക്കാർക്കിടയിൽ ആരാധകർ ഉണ്ടായിരുന്നു. ജർമനിയിൽ നാത്‌സിസത്തിന് ഉണ്ടായതു പോലെ പ്രശ്നങ്ങൾ ഇറ്റലിയിൽ ഫാഷിസത്തിന് ഉണ്ടായതുമില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം അധികാരത്തിൽ വന്നവർ ഫാഷിസ്റ്റ് വിരുദ്ധ മൂല്യങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ടുള്ള ഭരണഘടനയ്ക്കാണ് രൂപം നൽകിയത്. എന്നാൽ പടിപടിയായി തീവ്ര വലതുപക്ഷ രാഷ്ട്രീയം ഇറ്റലിയിൽ മേൽക്കോയ്മ നേടുകയും ചെയ്തു. അതിലെ പ്രധാനപ്പെട്ട ആളുകളിലൊരാളായിരുന്നു മുൻ പ്രധാനമന്ത്രിയും കോടീശ്വരനുമായ സിൽവിയോ ബെർലുസ്കോണി.

 

∙ മെലോനിയെ മന്ത്രിയാക്കിയ ബെർലുസ്കോണി

 

1994 മുതൽ പല ഘട്ടങ്ങളിലായി ഒൻപതു വർഷം പ്രധാനമന്ത്രിയായി അധികാരത്തിൽ ഇരുന്നിട്ടുള്ള ബെർലുസ്കോണിയും പാർട്ടിയും ഇത്തവണ മെലോനിയുടെയും സാല്‍വിനിയുടെയും സഖ്യത്തിലുണ്ടായിരുന്നു. ബെർലുസ്കോണി വിജയം നേടുകയും ചെയ്തു. അഴിമതിയും നികുതി വെട്ടിപ്പും സെക്സ് പാര്‍ട്ടികളുമൊക്കയായി എന്നും വാർത്തകളിൽ നിറഞ്ഞു നിന്നയാളാണ് ബെർലുസ്കോണി. ബെർലുസ്കോണിയുടെ ഭരണകാലവും, ടെലിവിഷനിൽ അടക്കം വ്യാപകമായ ‘സെക്സിസ’വും ഇറ്റാലിയൻ സമൂഹത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് വിദഗ്ധർ പറയുന്നു. ഇറ്റാലിയൻ രാഷ്ട്രീയത്തിലുള്ള സ്ത്രീകൾ നേരിടുന്ന ഓൺലൈൻ ആക്രമണങ്ങളും അവഹേളനങ്ങളും, വലതുപക്ഷ രാഷ്ട്രീയം പിന്തുടർന്നിട്ടും മെലോനിയും നേരിടുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഫാഷിസ്റ്റ് എന്നും നാത്‌സി ഫാഷിസ്റ്റ് എന്നും വിളിച്ചുള്ള അവഹേളനങ്ങൾ താൻ‌ ഏൽക്കുന്നുണ്ടെന്നും മുസോളിനിയെ പോലെ ഒരന്ത്യമാണ് തന്നെ കാത്തിരിക്കുന്നത് എന്ന് ഭീഷണിപ്പെടുത്തുന്നവർ ഉണ്ടെന്നും മെലോനി പറഞ്ഞിട്ടുണ്ട്. 

 

ബെർലുസ്കോണിയാണ് മെലോനിയെ പൊതുസമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 2008–ൽ, അന്ന് 29 വയസ്സുള്ള മെലോനിയെ മന്ത്രിയായി നിയമിച്ച ബെർലുസ്കോണിയുടെ നടപടിയും വിവാദമായിരുന്നു. ബെർലുസ്കോണിക്കെതിരെ നിരവധി ‘ലൈംഗിക പാർട്ടി’ ആരോപണങ്ങളും വേശ്യാവൃത്തിക്കായി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് പണം നൽകിയതും ഉൾപ്പെടെ അനേകം ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍‌ അനുഭവ സമ്പത്തിനേക്കാൾ സൗന്ദര്യമുള്ള മോഡലുകളെയും മറ്റുള്ളവരേയും മന്ത്രിമാരായി നിയമിക്കുന്നു എന്നത്. അദ്ദേഹത്തിന്റെ മുൻ ഭാര്യ തന്നെ ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു.  

 

∙ മെലോനി ഇനി എങ്ങോട്ട്?

 

എന്നാൽ സൗന്ദര്യം മാത്രമായിരുന്നില്ല മെലോനിയെ വ്യത്യസ്തയാക്കിയത്. 15 വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയിരുന്നു അവർ. കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലി വരെ അവർ ജീവിക്കാൻ വേണ്ടി ചെയ്തു. പിന്നീട് മാധ്യമ പ്രവർത്തകയായി. ഈ അനുഭവങ്ങളാണ് മെലോനിയുടെ രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ‌ഇടമുണ്ട്. ഇറ്റാലിയൻ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാകുന്നതിനു മുന്‍പേതന്നെ, ലോകം അവരെക്കുറിച്ച് ചർച്ച ചെയ്തു തുടങ്ങിയിരിക്കുന്നു. ഫ്രഞ്ച് പ്രസിഡ‍ന്റ് ഇമ്മാനുവൽ മക്രോയും മുൻ ജർമൻ ചാൻസിലർ ഏയ്ഞ്ചല മെർക്കലും അവരുടെ വിമർശനങ്ങൾക്ക് ഇരയാകുന്നു. 

 

മെലോനി ഭരണം ആരംഭിക്കുന്നതോടെ, വൈകാതെ യൂറോപ്യൻ യൂണിയനിൽനിന്ന് ഇറ്റലി വിടുതൽ നേടുമെന്ന പ്രചാരവും ശക്തമാണ്. എന്നാൽ തന്റെ രാഷ്ട്രീയ മുൻഗാമിയെപ്പോലെ വലിയ നീക്കങ്ങൾക്ക് മെലോനി മുതിരുമോ എന്നു സംശയിക്കുന്നവരുമുണ്ട്. ‘ഫ്രിഞ്ച് ഗ്രൂപ്പ്’ എന്ന വിശേഷണത്തിൽനിന്നും തന്റെ പാർട്ടിയെ മുഖ്യാധാരയിലെത്തിക്കുക, ഇനി അതിനെ മധ്യമാർഗം പിന്തുടരുന്ന ഒരു വലതുപക്ഷ പാർട്ടിയാക്കി ഭരിക്കുക എന്നതായിരിക്കും മെലോനി പിന്തുടരുന്ന രാഷ്ട്രീയം എന്നാണ് വിലയിരുത്തലുകൾ. ‘ഇറ്റലിയെ നയിക്കാൻ ഒരു മധ്യ–വലതുപക്ഷ സർക്കാരാണ് വേണ്ടതെന്ന വ്യക്തമായ സൂചനയാണ് ജനങ്ങൾ നൽകിയിരിക്കുന്നത്’ എന്നായിരുന്നു വോട്ടെടുപ്പ് കഴിഞ്ഞപ്പോഴുള്ള അവരുടെ ആദ്യ പ്രതികരണവും. 

 

English Summary: Far-right Leader Giorgia Meloni's Party Won in Italy: What it Mean's for European Politics?