ഏതാനും ദിവസം മുൻപാണ് ആന്ധ്രപ്രദേശിൽ ദമ്പതികൾ വായ്‌പാ ആപ്പിന്റെ കുരുക്കിൽപ്പെട്ട് ആത്മഹത്യ ചെയ്തത്. ഭാര്യയുടെ നഗ്നചിത്രങ്ങൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലെ വാട്‌സാപ് നമ്പറുകളിലേക്ക് അയയ്ക്കുമെന്ന ഭീഷണിക്കു മുന്നിൽ ഭയന്നായിരുന്നു അവരുടെ ആത്മഹത്യ. ആപ്പുകളിൽനിന്ന് വായ്പയെടുത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സംഭവങ്ങൾ കേരളത്തിലും ഏറെ. നടി ലക്ഷ്മി വാസുദേവന്റെ ഫോണിലേക്ക് പ്രൈസ് മണി അടിച്ചെന്നു പറഞ്ഞ് ലിങ്ക്..

ഏതാനും ദിവസം മുൻപാണ് ആന്ധ്രപ്രദേശിൽ ദമ്പതികൾ വായ്‌പാ ആപ്പിന്റെ കുരുക്കിൽപ്പെട്ട് ആത്മഹത്യ ചെയ്തത്. ഭാര്യയുടെ നഗ്നചിത്രങ്ങൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലെ വാട്‌സാപ് നമ്പറുകളിലേക്ക് അയയ്ക്കുമെന്ന ഭീഷണിക്കു മുന്നിൽ ഭയന്നായിരുന്നു അവരുടെ ആത്മഹത്യ. ആപ്പുകളിൽനിന്ന് വായ്പയെടുത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സംഭവങ്ങൾ കേരളത്തിലും ഏറെ. നടി ലക്ഷ്മി വാസുദേവന്റെ ഫോണിലേക്ക് പ്രൈസ് മണി അടിച്ചെന്നു പറഞ്ഞ് ലിങ്ക്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും ദിവസം മുൻപാണ് ആന്ധ്രപ്രദേശിൽ ദമ്പതികൾ വായ്‌പാ ആപ്പിന്റെ കുരുക്കിൽപ്പെട്ട് ആത്മഹത്യ ചെയ്തത്. ഭാര്യയുടെ നഗ്നചിത്രങ്ങൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലെ വാട്‌സാപ് നമ്പറുകളിലേക്ക് അയയ്ക്കുമെന്ന ഭീഷണിക്കു മുന്നിൽ ഭയന്നായിരുന്നു അവരുടെ ആത്മഹത്യ. ആപ്പുകളിൽനിന്ന് വായ്പയെടുത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സംഭവങ്ങൾ കേരളത്തിലും ഏറെ. നടി ലക്ഷ്മി വാസുദേവന്റെ ഫോണിലേക്ക് പ്രൈസ് മണി അടിച്ചെന്നു പറഞ്ഞ് ലിങ്ക്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഇനി ഇതുപോലെ ഒരു തെറ്റ് ആർക്കും പറ്റരുത്. അതിനു വേണ്ടിയാണ് ഞാനീ വിഡിയോ സന്ദേശം നൽകുന്നത്...’– പറയുന്നത് പ്രശസ്ത തമിഴ്–തെലുങ്ക് നടി ലക്ഷ്മി വാസുദേവൻ. എന്താണ് ലക്ഷ്മിക്ക് പറ്റിയ തെറ്റ്? തന്റെ ഫോണിലേക്കു വന്ന മെസേജിലെ ഒരു ലിങ്കിൽ അറിയാതെയൊന്ന് ക്ലിക്ക് ചെയ്തു. 5 ലക്ഷം രൂപ പ്രൈസ് മണിയുണ്ടെന്നു പറഞ്ഞ് സെപ്റ്റംബർ 11നായിരുന്നു മെസേജ് വന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്തതും കുറച്ചു നേരത്തേക്ക് ഫോൺ ഹാങ്ങായി. പിന്നീട് 2–3 ദിവസം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് തന്റെ ഫോണിൽ ഒരു അജ്ഞാത ആപ് ഇന്‍സ്റ്റാൾ ചെയ്യപ്പെട്ടെന്നും തന്റെ കോണ്ടാക്ട് ലിസ്റ്റ് ഉൾപ്പെടെ ഹാക്ക് ചെയ്യപ്പെട്ടെന്നും. ആപ്പിൽനിന്ന് വായ്പ എടുത്തെന്നും അത് തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ട് ഫോൺ കോളുകളും പിന്നാലെ എത്തി. പണം അടയ്ക്കാതായതോടെ ഭീഷണിയുമായി കോളുകളെത്തി. വോയിസ് മെസേജുകളും വാട്‌സാപ് സന്ദേശങ്ങളും തുടരെയെത്തി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ ലക്ഷ്മിയുടെ മാതാപിതാക്കൾക്ക് ഉൾപ്പെടെ സകല വാട്‌സാപ് കോണ്ടാക്ടിലേക്കുമാണ് മോർഫ് ചെയ്ത ‘മോശം’ ചിത്രങ്ങൾ എത്തിയത്. 20–25 നമ്പറുകളിൽനിന്നായിരുന്നു മെസേജ്. ഓരോ നമ്പർ ട്രാക്ക് ചെയ്യുമ്പോഴും ശ്രീലങ്ക, ഓസ്ട്രേലിയ പോലെ വിവിധ ഇടങ്ങളിലെ ഐപി അഡ്രസാണ് കാണിച്ചത്. ഹൈദരാബാദ് സൈബർ സെല്ലിൽ ലക്ഷ്മി കേസ് കൊടുക്കുകയും ചെയ്തു. കണ്ണീരോടെയാണ് ലക്ഷ്മി തന്റെ അനുഭവം വിവരിച്ചത്. ഈ സംഭവത്തിനും ഏതാനും ദിവസം മുൻപാണ് ആന്ധ്രപ്രദേശിൽത്തന്നെ ദമ്പതികൾ വായ്‌പാ ആപ്പിന്റെ കുരുക്കിൽപ്പെട്ട് ആത്മഹത്യ ചെയ്തത്. ഭാര്യയുടെ നഗ്നചിത്രങ്ങൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലെ വാട്‌സാപ് നമ്പറുകളിലേക്ക് അയയ്ക്കുമെന്ന ഭീഷണിക്കു മുന്നിലായിരുന്നു അവരുടെ ആത്മഹത്യ. ആപ്പുകളിൽനിന്ന് വായ്പയെടുത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത സംഭവങ്ങൾ കേരളത്തിലും ഏറെ. എങ്ങനെയാണ് നമ്മുടെ ചിത്രങ്ങളും കോണ്ടാക്ട് നമ്പറും ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ആപ്പുകൾക്കു ലഭിക്കുന്നത്? മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചിട്ടും അതിന്റെ ഉറവിടം കണ്ടെത്താൻ സാധിക്കില്ലേ? എങ്ങനെയാണ് ഓൺലൈൻ വായ്പ തട്ടിപ്പ് നടക്കുന്നത്? ഇതിൽനിന്നെങ്ങനെ രക്ഷ നേടാം?

 

ADVERTISEMENT

∙ നമ്മൾ നിരീക്ഷണത്തിലാണ്!

 

വരിനിൽക്കേണ്ട, ഡോക്യുമെന്റ്സുമായി കയറിയിറങ്ങേണ്ട, ജാമ്യമായി  വസ്തുവോ മറ്റോ നൽകേണ്ട– ഓൺലൈൻ വായ്പാ ആപ്പുകളുടെ വാഗ്ദാനങ്ങൾ മനോഹരമാണ്. പലിശ ലേശം കൂടുതലാണ് എന്നു മാത്രം. എന്നാൽ ഈ പലിശകൊണ്ടു മാത്രം ഈ ആപ്പുകൾക്ക് പിടിച്ചു നിൽക്കാനാകുമോ? ഇല്ല. വായ്പ നൽകൽ അവരുടെ സൂത്രമാണ്, നമ്മുടെ സ്വകാര്യ വിവരങ്ങളടക്കം ചോർത്താനുള്ള ‘അധികാരം’ നമ്മളിൽനിന്നു പിടിച്ചുവാങ്ങുന്നതിനുള്ള സൂത്രം. ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ ചോദിക്കുന്ന പെർമിഷനുകൾ നമ്മൾ കൊടുക്കാറില്ലേ, അത് എന്തിനാണെന്നു ചിന്തിച്ചിട്ടുണ്ടോ? ഗെയിമിങ് ആപ്പ് പോലും കോൺടാക്ട്സ്, ഫോൺവിളി വിവരങ്ങൾ ചോദിക്കില്ല, ആ പെർമിഷൻ നൽകുന്നതു മുതൽ നമ്മളുടെ ഫോൺ അവരുടെ നിരീക്ഷണത്തിലാണ്. അതെ, സൈബർ ലോകം നമ്മളെ ഓരോരുത്തരെയും നിരീക്ഷിക്കുകയാണ്, ഏറെ വിലപ്പെട്ട വിവരങ്ങളാണ് അവർക്ക് ഓരോ ഇന്റർനെറ്റ് ഉപയോക്താവും. 

‘ഓപ്പറേഷൻ ജാവ’ എന്ന സിനിമയിൽ മാളിലെ ഗിഫ്റ്റ് ബോക്സിൽനിന്ന് ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നത് കാണിക്കുന്നില്ലേ, അതിനു സമാനമായ സോഫ്റ്റ്‌വെയർ പ്രവർത്തനമാണ് നമ്മുടെ ഡിജിറ്റൽ ഉപകരണത്തിൽ നടക്കുന്നത്.

 

ADVERTISEMENT

∙ എന്തിനും പെർമിഷൻ

 

Representative Image

ഓരോ ആപ്പും പ്രവർത്തിക്കുന്നതിന് നമ്മുടെ ഫോണിൽനിന്നുള്ള ചില സെൻസറുകൾ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. അതിനാണ് പെർമിഷനുകൾ ആവശ്യപ്പെടുന്നത്. എന്നാൽ പലപ്പോഴും അതിരുവിട്ടാണ് പെർമിഷൻ ചോദിക്കൽ. കോൺടാക്ട്സ്, മെസേജ്, കോൾ, ഫയൽ, ഫോട്ടോ, മൈക്രോഫോൺ തുടങ്ങിയവയാണ് പ്രധാനമായും ആവശ്യപ്പെടുന്നത്. ഇവ ഒന്നുംതന്നെ ഉപയോഗിക്കേണ്ടി വരാത്ത ഗെയിം ആപ്പുകൾക്ക് എന്തിനാണ് ഈ പെർമിഷനുകൾ. ഗെയിമിന്റെ തുടർച്ച സേവ് ചെയ്യാനാണെങ്കിൽ ഫയൽ പെർമിഷൻ മാത്രം പോരേ, മറ്റുള്ളവ എന്തിനാണ്. ഗെയിമിന്റെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ മാത്രമല്ല, നിങ്ങളുടെ വിവരങ്ങൾ ഡാർക് വെബ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിൽ വിൽപനയ്ക്കു വച്ച് പണമുണ്ടാക്കാനാണ് അവരുടെ ശ്രമം. 

 

ADVERTISEMENT

‘ഓപ്പറേഷൻ ജാവ’ എന്ന സിനിമയിൽ മാളിലെ ഗിഫ്റ്റ് ബോക്സിൽനിന്ന് ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നത് കാണിക്കുന്നില്ലേ, അതിനു സമാനമായ സോഫ്റ്റ്‌വെയർ പ്രവർത്തനമാണ് നമ്മുടെ ഡിജിറ്റൽ ഉപകരണത്തിൽ നടക്കുന്നത്. ഉദാഹരണത്തിന് ഫ്ലിപ്കാർട്ടിൽ വാട്ടർ ബോട്ടിൽ സേർച്ച് ചെയ്തെന്നു കരുതാം. സേർച്ച് ചെയ്ത സാധനത്തിന്റെ പരസ്യങ്ങൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലുൾപ്പെടെ നിങ്ങളുടെ മുന്നിലേക്കു വരുന്നില്ലേ, നിങ്ങൾക്ക് വാട്ടർ ബോട്ടിൽ വാങ്ങാൻ ഉദ്ദേശമുണ്ടെന്ന് ആരാണ് ഇവരോടെല്ലാം പറഞ്ഞത്? മറ്റൊരു ആപ്പിലെ നിങ്ങളുടെ പ്രവർത്തനം പോലും പങ്കുവയ്ക്കപ്പെടുന്നു എന്നതിന് ഉദാഹരണമാണിത്. 

 

∙ എന്താണ് ലോൺ ആപ്പുകൾ?

പ്രതീകാത്മക ചിത്രം: NICOLAS ASFOURI / AFP

 

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾ പ്രകാരമാണ് പ്രവർത്തിക്കുന്നത്. എന്നാൽ 90% ലോൺ ആപ്പുകളും ചട്ടവിരുദ്ധമായാണു പ്രവർത്തനം. ലോൺ എടുക്കുന്നയാളുടെ പശ്ചാത്തലമോ, അയാൾക്കു തുക തിരിച്ചടയ്ക്കാനുള്ള പ്രാപ്തിയുണ്ടോ എന്നൊന്നും ഇവർ നോക്കാറില്ല. ഉയർന്ന പലിശയാണ് ഈടാക്കുക. 15- 20 ശതമാനമാണ് പലിശയായി ഈടാക്കുന്നത്. പല ആപ്പുകളും ലോൺ അനുവദിക്കുന്ന തുകയിൽനിന്ന് ലോൺ തിരിച്ചടവ് കാലയളവിലേക്കുള്ള പലിശ കുറച്ചതിനു ശേഷമുള്ള തുകയാണ് നൽകുക. 

 

ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ലോൺ അനുവദിക്കുന്നതിനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആധാർ കാർഡ് വിവരങ്ങളുമടക്കം ചോദിക്കും. ‘ആവശ്യക്കാരന് ഔചിത്യമില്ല’ എന്നു പറയുംപോലെ പണത്തിന് ആവശ്യക്കാരൻ നമ്മൾ ആയതിനാൽ ആപ്പിൽ കാണുന്ന ഫോമുകളെല്ലാം പൂരിപ്പിച്ചു നൽകും. ഉയർന്ന പലിശയുൾപ്പെടെ പണം തിരിച്ചടച്ചാലും നമ്മുടെ വിവരങ്ങൾ വിവിധ ഡേറ്റാബേസുകളിൽ പങ്കുവച്ച് അവർ പണമുണ്ടാക്കും. ഇനി തിരിച്ചടച്ചില്ലെങ്കിൽ ഭീഷണിപ്പെടുത്തുന്ന വിളികളാകും ആദ്യം. പിന്നെ നമ്മളുടെ എന്തൊക്കെ വിവരങ്ങൾ അവരുടെ പക്കലുണ്ടെന്നു വ്യക്തമാക്കും, അതുകൊണ്ട് അവർക്ക് എന്തു ചെയ്യാനാകുമെന്നും പറയും. ചിലപ്പോൾ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്യും. സാമ്പത്തിക നഷ്ടത്തെക്കാളേറെ, ഇത്തരം ആപ്പുകൾ ഓരോരുത്തരുടെയും സ്വകാര്യതയാണ് നശിപ്പിക്കുന്നത്. 

 

∙ വിവരം ചോർത്തുന്നത് വായ്പാ ആപ്പുകൾ മാത്രമോ?

 

ഇന്ന് ലഭ്യമായ ഒട്ടുമിക്ക ആപ്പുകളും നമ്മളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വിശ്വസ്തതയുള്ള ചില കമ്പനികൾ അവരുടെ പഠന–ഗവേഷണ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. അവരുടെ സേവനം കൂടുതൽ മെച്ചപ്പെടുത്താനും ഓരോ വ്യക്തികളെയും മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ പ്രവർത്തിക്കാനും ഈ സ്വകാര്യ വിവരങ്ങൾ സഹായിക്കും. എന്നാൽ അത്ര ക്രെഡിബിലിറ്റി ഇല്ലാത്ത ആപ്പുകൾ പലപ്പോഴും സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നത് അവരുടെ സേവനം മെച്ചപ്പെടുത്താനല്ല, പകരം ഈ വിവരങ്ങൾ വിറ്റു കാശുണ്ടാക്കാനാണ്. ഒരാളുടെ സ്വകാര്യ വിവരത്തിന് വലിയ വില ലഭിക്കില്ലെങ്കിലും ചെറിയ തുക വച്ച്് ഒരുപാടു പേരുടേത് ആകുമ്പോൾ തുക വലുതാകും. 

 

∙ സ്വകാര്യ വിവരങ്ങളുടെ ആവശ്യക്കാർ ആര്?

 

നാട്ടിലെ ജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുന്നവരാണ് എല്ലാ കോർപറേറ്റ് സ്ഥാപനങ്ങളും. പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുന്നതിനു മുൻപായുള്ള മാർക്കറ്റ് പഠനത്തിന് ഇത്തരം വിവരങ്ങൾ ഉപയോഗിക്കാറുണ്ട്. ജനങ്ങളുടെ ആവശ്യങ്ങൾ അറിയുന്നതാണ് പ്രധാനമെന്നതിനാൽ മിക്ക കോർപറേറ്റ് സ്ഥാപനങ്ങളും സ്വകാര്യ വിവരങ്ങളുടെ ആവശ്യക്കാരാണ്. ഡേറ്റ അനാലിസിസ് വഴി വ്യക്തികേന്ദ്രീകൃതമായാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ വരെ എത്തുന്നത്. ഒരു പക്ഷേ, നമ്മുടെ ഇഷ്ടങ്ങൾ, ആവശ്യങ്ങൾ നമ്മളേക്കാൾ മുൻപേ മനസ്സിലാക്കുന്നത് കോർപറേറ്റുകളാണ്. 

 

വിവരം ചോർത്തുന്നതിന്റെ കാര്യത്തിൽ ഫോണിലെ ഡയലർ പോലും മോശമല്ല. വിളിക്കുന്ന നമ്പറിന്റെ മുതൽ വിളികളുടെ വിശദാംശങ്ങൾ വരെ ചോർത്തുന്നവയുണ്ട്. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികളെ മുൻകൂട്ടി കണ്ടെത്തി അവരെ ചില സ്ഥാപനങ്ങളിൽ ചേരാൻ പ്രേരിപ്പിക്കുക, മുതൽ നമുക്ക് വരുന്ന കോൾസെന്റർ വിളികൾ വരെ, ചോർത്തിയെടുത്ത വിവരങ്ങൾ വച്ചുള്ള കളിയാണ്. ഫോൺ നമ്പറും പേരും മാത്രമായും സൈബർ ലോകത്ത് വിൽക്കപ്പെടുന്നു. അതിനോടൊപ്പം ഫോട്ടോ, ആധാർ നമ്പർ തുടങ്ങിയവ കൂടി ഉണ്ടെങ്കിൽ കൂടുതൽ പണം ലഭിക്കും. വൻ തുക മുടക്കി നിർമിക്കുന്ന ആപ്പിൽനിന്ന് വേഗത്തിൽ ലാഭം കൊയ്യാനാണ് ഈ മാർഗങ്ങൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിച്ച ചൈനീസ് ആപ്പുകൾക്കാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ പുതിയ മട്ടിലും പുതിയ ഭാവത്തിലും ഇത്തരം ആപ്പുകൾ വന്നുകൊണ്ടേയിരിക്കുകയാണ്. ആവശ്യമുള്ള ആപ്പുകൾ മാത്രം ഇൻസ്റ്റാൾ ചെയ്യുക, അവയ്ക്ക് ആവശ്യമുള്ള പെർമിഷൻ മാത്രം കൊടുക്കുക തുടങ്ങിയ കാര്യങ്ങൾ മാത്രമാണ് നമുക്ക് ചെയ്യാനാകുന്നത്.

 

∙ ക്യാമറ ഓഫാണെന്ന് ഉറപ്പുണ്ടോ?

 

നിങ്ങളുടെ ഫോണിലെ, അല്ലെങ്കിൽ കംപ്യൂട്ടറിലെ ക്യാമറ ഇപ്പോൾ ഓഫാണെന്ന് ഉറപ്പുണ്ടോ? നിങ്ങളുടെ സ്ക്രീനിൽ അതു കാണുന്നില്ലെന്നല്ലേ ഉള്ളൂ. ക്യാമറ ഓണാക്കുമ്പോൾ അതിനു മുൻപിൽനിന്ന് അടപ്പ് ഒന്നും മാറുന്നില്ലല്ലോ. ഓൺ ആക്കുന്നതും ഓഫ് ആക്കുന്നതും സോഫ്റ്റ്‌വെയർ ആണ്. അതിനെ നിയന്ത്രിക്കാനായാൽ സ്ക്രീനിൽ ഡിസ്പ്ലേ നൽകാതെ തന്നെ ക്യാമറ ഉപയോഗിക്കാൻ കഴിയും. ഫോണിലെ സ്ക്രീൻ സാധാരണ പോലെത്തന്നെ പ്രവർത്തിക്കാമെന്നിരിക്കെ രഹസ്യമായി ക്യാമറ റിക്കോർഡ് ചെയ്യാവുന്ന ആപ്പുകൾ ലഭ്യമാണ്. പ്ലേ സ്റ്റോറിലുൾപ്പെടെ അത്തരം ആപ്പ് ലഭിക്കുമ്പോൾ, മുൻപ് പറഞ്ഞതു പോലെ ക്യാമറ ചോർത്തപ്പെടാനുള്ള സാധ്യത കാണുന്നില്ലേ. 

 

ഇനിയും വിശ്വാസം വരുന്നില്ലെങ്കിൽ ‘ക്യാമറ സ്പൈ ഗാർഡ് ഫോർ ലാപ്ടോപ്’ എന്നു സേർച്ച് ചെയ്തു നോക്കൂ. സ്പൈ ഗാർഡോടു കൂടിയ ചില ലാപ്ടോപ്പുകൾ പുറത്തിറങ്ങിയിക്കുന്നതായി കാണാം. ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗ് പോലും തന്റെ ലാപ്ടോപ്പിലെ ക്യാമറ ടേപ് ഉപയോഗിച്ചു മറച്ചാണ് ഉപയോഗിക്കുന്നത്. ആ ചിത്രം ഏറെ വൈറലാവുകയും ചെയ്തിരുന്നു.  ‘ചാരന്മാർ’ എവിടെയും ഉണ്ടെന്നല്ലേ അതിനർഥം.

 

English Summary: Loan Apps Used to Lure and Blackmail People: How it Works? | Explainer

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT