അമ്മയുടെ പ്രിയപ്പെട്ട മണി, സിപിഎം ‘ഫയർ ബ്രാൻഡ്’; കേരളത്തിന്റെ സ്വന്തം കോടിയേരി
പിണറായിയും കോടിയേരിയും കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായതെങ്ങനെയാണ്? ഒരുപക്ഷേ ഇരുവരും പരസ്പരം മനസ്സിലാക്കിയതു കൊണ്ടാകാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ സൗഹൃദമായിരുന്നു കോടിയേരിക്ക്. ഒരാൾ ഭരണത്തിന്റെ ക്യാപ്റ്റനും, മറ്റൊരാൾ പാർട്ടിയുടെ കപ്പിത്താനും. ആർക്കും നിർവചിക്കാനാകാത്ത രസതന്ത്രത്തിന്റെ ചേരുവ പോലെയാണ് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും. താനും പിണറായിയുമായുള്ള ബന്ധത്തെ.
പിണറായിയും കോടിയേരിയും കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായതെങ്ങനെയാണ്? ഒരുപക്ഷേ ഇരുവരും പരസ്പരം മനസ്സിലാക്കിയതു കൊണ്ടാകാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ സൗഹൃദമായിരുന്നു കോടിയേരിക്ക്. ഒരാൾ ഭരണത്തിന്റെ ക്യാപ്റ്റനും, മറ്റൊരാൾ പാർട്ടിയുടെ കപ്പിത്താനും. ആർക്കും നിർവചിക്കാനാകാത്ത രസതന്ത്രത്തിന്റെ ചേരുവ പോലെയാണ് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും. താനും പിണറായിയുമായുള്ള ബന്ധത്തെ.
പിണറായിയും കോടിയേരിയും കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായതെങ്ങനെയാണ്? ഒരുപക്ഷേ ഇരുവരും പരസ്പരം മനസ്സിലാക്കിയതു കൊണ്ടാകാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ സൗഹൃദമായിരുന്നു കോടിയേരിക്ക്. ഒരാൾ ഭരണത്തിന്റെ ക്യാപ്റ്റനും, മറ്റൊരാൾ പാർട്ടിയുടെ കപ്പിത്താനും. ആർക്കും നിർവചിക്കാനാകാത്ത രസതന്ത്രത്തിന്റെ ചേരുവ പോലെയാണ് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും. താനും പിണറായിയുമായുള്ള ബന്ധത്തെ.
പാർട്ടിയിലെ സൗമ്യ മുഖം, പരിചയപ്പെട്ടു കഴിഞ്ഞാൽ സുഹൃത്ത്. കേരള രാഷ്ട്രീയത്തിൽ കോടിയേരി എന്നത് ഒരു ഒരു നാടിന്റെ പേരല്ല. മറിച്ച് ഒരു നാട്ടുകാരന്റെ സാമീപ്യമാണ്. മൊട്ടമ്മൽ ബാലകൃഷ്ണനിൽ നിന്ന് കോടിയേരി ബാലകൃഷ്ണനായപ്പോഴും കോടിയേരി പല കാര്യത്തിലും ‘ബാലനാ’യിരുന്നു. പ്രത്യേകിച്ചു സ്നേഹത്തിന്റെ കാര്യത്തിൽ. പാർട്ടിയും കുടുംബവും അദ്ദേഹത്തിന് ഒന്നായിരുന്നു. പാർട്ടിയെപ്പോലെ കുടുംബത്തെയും കുടുംബത്തെപ്പോലെ പാർട്ടിയെയും സ്നേഹിച്ചു. സഖാക്കൾക്ക് അദ്ദേഹം മികച്ച സംഘാടകനും പാർട്ടി നേതാവുമായിരുന്നു. എന്നാൽ പൊതുപ്രവർത്തകനായ കോടിയേരിയുടെ നിഴലിൽ മറ്റൊരു കോടിയേരിയും ജീവിച്ചു. സ്നേഹ സമ്പന്നായ കോടിയേരി ബാലകൃഷ്ണനായിരുന്നു അത്. പാർട്ടിയുടെ പ്രിയസഖാവിന്റെ കുട്ടിക്കാലം മുതൽ നമുക്കു കേൾക്കാൻ ഒട്ടേറെ അനുഭവ കഥകളുണ്ട്. അതിൽ നിറയെ സ്നേഹമുണ്ട്, മക്കളോടും പാർട്ടിയോടുമുള്ള കരുതലുണ്ട്, അമ്മയുടെ വാത്സല്യമുണ്ട്, പ്രിയതമയോടുള്ള സ്നേഹമുണ്ട്, ഒരു നാടു മുഴുവനും ഒപ്പം നിന്ന കഥയുണ്ട്, നിറയെ വിപ്ലവത്തിന്റെ തീച്ചൂടുമുണ്ട്... എങ്ങനെയാണ് അമ്മയുടെ പ്രിയപ്പെട്ട മണി നാട്ടുകാരുടെ കോടിയേരി സഖാവായത്? ‘എന്റെ യഥാർഥ സഹോദരൻ’ എന്ന് പിണറായി വികാരനിർഭരനാകുമ്പോൾ എന്നാണ് ഇരുസഖാക്കളും ആദ്യമായി കൂടിക്കണ്ടത്? അമ്മയ്ക്കും അച്ഛനും വൈകി ജനിച്ച മകനായിരുന്നു കോടിയേരി. അവരുടെ ലാളനയേറ്റ് വളർന്ന് പിന്നീട് സിപിഎമ്മിന്റെ സൗമ്യമുഖവും ആവശ്യമുള്ളപ്പോഴെല്ലാം ‘ഫയർ ബ്രാൻഡുമായി’ മാറിയ കോടിയേരിയുടെ ജീവിതത്തിലെ മറക്കാനാകാത്ത ചില മുഹൂർത്തങ്ങളിലൂടെ ഒരു യാത്ര...
∙ വൈകി വന്ന മകൻ, വളർന്നത് സ്നേഹക്കടലിലും
അതിശയോക്തികൾ കൊണ്ടു കെട്ടിപ്പൊക്കിയതല്ല കോടിയേരി ബാലകൃഷ്ണന്റെ കുടുംബസ്നേഹം. അത് കുഞ്ഞുന്നാൾ മുതൽ കിട്ടിയും കൊടുത്തും പങ്കുവച്ചും ഹൃദയത്തിൽ സ്വരൂപിച്ചെടുത്തതാണ്. സഖാവും സ്നേഹവും തമ്മിലുള്ള ആ വലിയ ആത്മബന്ധത്തിന്റെ ആഴവും പരപ്പും നമ്മളിൽ പലരും കേട്ടതാണ്, കണ്ടതുമാണ്. പാർട്ടിക്കൊപ്പം കുടുംബവും നെഞ്ചേറ്റിയ കോടിയേരിക്കു പാർട്ടി കരുത്തും കുടുംബസ്നേഹം ദൗർബല്യവുമായിരുന്നു. വീട്ടിലെത്തിയാൽ കോടിയേരി നാടനാണ്. ടി ഷർട്ടും കള്ളിമുണ്ടുമാണ് വേഷം.
അതിമനോഹരമായ വീടിന്റെ ചുറ്റുപാടിലേക്കും ഉൾമുറി വെളിച്ചത്തിലേക്കും കടന്നപ്പോഴും വിനോദിനിയെന്ന വീട്ടുകാരിയോട് തമാശ പറഞ്ഞും കഥകൾ പങ്കുവച്ചും സ്നേഹനിർഭരമായ ഗൃഹാന്തരീക്ഷം ഒരുക്കും കോടിയേരി. കോടിയേരിയുടെ ജീവിതകഥയിൽ ഒരു ആയുസ്സു മുഴുവൻ നെഞ്ചേറ്റാവുന്ന സ്നേഹക്കടലാണുള്ളത്. കോടിയേരിക്കു ചിരിക്കാനും കരുതലോടെ കൂടെ നിൽക്കാനും മാത്രമേ സാധിക്കൂ. കാരണം, അച്ഛനമ്മമാർക്കു വൈകിക്കിട്ടിയ മകൻ വളർന്നത് സ്നേഹം കിട്ടി മാത്രമാണ്. അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് കല്ലറത്തലായി എൽപി സ്കൂളിൽ അധ്യാപകനായിരുന്നു. കുഞ്ഞുണ്ണിക്കുറുപ്പിനും ഭാര്യ നാരായണിയമ്മയ്ക്കും വൈകിപ്പിറന്ന മകനാണു ബാലകൃഷ്ണൻ.
മൊട്ടമ്മൽ ബാലകൃഷ്ണൻ എന്നായിരുന്നു അന്നൊക്കെ അറിയപ്പെട്ടിരുന്നത്. മകൻ ജനിച്ചപ്പോൾ നാരായണിയമ്മയ്ക്കു പ്രായം 42. നാലു പെൺമക്കളെ ഇതിനകം കെട്ടിച്ചു വിട്ടതിനാൽ കുഞ്ഞുണ്ണിക്കുറുപ്പിനും നാരായണിയമ്മയ്ക്കും സ്നേഹം കൊണ്ടു മൂടാൻ ബാലകൃഷ്ണനല്ലാതെ മറ്റാരുണ്ട്. അവർ ബാലകൃഷ്ണനെ താലോലിച്ചു വളർത്തി. ചെറുമീനുകൾ നോക്കിവാങ്ങി മകനു വേണ്ടി പ്രത്യേകം വേവിച്ചു നൽകി. എല്ലാ ദിവസവും അമ്മ പാലും പുഴുങ്ങിയ നേന്ത്രപ്പഴവും നിർബന്ധിച്ചു കഴിപ്പിക്കും. ചോറിനൊപ്പം കഴിക്കാൻ അമ്മ പ്രത്യേകം ചെമ്മീൻ ചമ്മന്തിയുണ്ടാക്കും. വിവാഹം കഴിയും വരെ അമ്മയ്ക്കൊപ്പം മാത്രം ഉറങ്ങിയ മൊട്ടമ്മൽ ബാലകൃഷ്ണനാണു പിന്നീട് പാർട്ടിയെ ആവോളം നയിച്ച സഖാവ് കോടിയേരിയായി വളർന്നത്. പാർട്ടിയുടെ ചിട്ടവട്ടങ്ങളിൽ കടുകിട വ്യതിചലിച്ചില്ലെങ്കിലും സ്നേഹം തന്നെയായിരുന്നു പാർട്ടിയിലെയും അദ്ദേഹത്തിന്റെ മൂലമന്ത്രം.
∙ അച്ഛനെ ഭയന്നു വെള്ളത്തിൽ മുങ്ങിക്കിടന്ന മകൻ
കോൺഗ്രസ് പൊതുയോഗങ്ങൾ കണ്ടാണു കോടിയേരി വളർന്നത്. അച്ഛൻ കല്ലറത്തലായി എൽപി സ്കൂൾ അധ്യാപകനായിരുന്ന കുഞ്ഞുണ്ണിക്കുറുപ്പ് സാമാന്യം മോശമല്ലാത്ത കോൺഗ്രസുകാരനായിരുന്നു. തോളത്തിരുത്തി പട്ടം താണുപിള്ളയുടെ പ്രസംഗമൊക്കെ കേൾക്കാൻ അച്ഛൻ കൊണ്ടുപോയിട്ടുണ്ട്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. 12–ാം വയസ്സ് മുതൽ അമ്മയായി കോടിയേരിയുടെ ലോകം. പുറത്തേക്കൊന്നും ഒറ്റയ്ക്കു വിടില്ലായിരുന്നു. വീട്ടുകാരറിയാതെ നീന്തൽ പഠിക്കാൻ വീടിനടുത്തുള്ള കുളത്തിൽ പോയ ഒരു ദിവസം അച്ഛൻ വരുന്നതു കണ്ടു വെള്ളത്തിൽ മുങ്ങിക്കിടന്ന കഥ കോടിയേരി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.
∙ വിവാഹ സൽക്കാരം, ഒരു ചായ മാത്രം
അമ്മ നാരായണിയമ്മയാണു ബാലകൃഷ്ണന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയതെന്നു പറയാം. എസ്എഫ്ഐ പ്രവർത്തനമൊക്കെ ഊർജിതമായ കാലത്തു രാത്രി എത്ര വൈകിയാലും ബാലകൃഷ്ണൻ വീട്ടിലെത്തിയാൽ മാത്രമം ഉറങ്ങാൻ കിടക്കുന്ന അമ്മ. സമരം ചെയ്ത് അറസ്റ്റിലായപ്പോഴൊക്കെ സങ്കടപ്പെട്ട അമ്മ. ബാലകൃഷ്ണൻ എന്തു പറയുന്നുവോ അത് അതേപടി വിശ്വസിക്കുന്ന ആ അമ്മ. ‘‘കുടുംബത്തിന്റെ സംരക്ഷണം എനിക്കുള്ളത് വലിയൊരു ധൈര്യമാണ്. തലശ്ശേരിക്കാരാണ് എന്നെ വളർത്തിയത്. അവരുടെ സ്നേഹവും വലിയൊരു ബലമാണ്’’– കോടിയേരി പറഞ്ഞിരുന്നു. വിവാഹശേഷം കോടിയേരി, വിനു എന്നു സ്നേഹത്തോടെ വിളിക്കുന്ന വിനോദിനിയും ആ സ്നേഹത്തിന്റെ തണൽപറ്റി നിന്നു. തലശേരി എംഎൽഎ ആയിരുന്ന എം.വി. രാജഗോപാലൻ മാഷിന്റെ മകളെ പണ്ടേ അറിയാവുന്നതിനാൽ ഒരു കല്യാണാലോചന എന്ന മട്ടിലൊന്നും ചടങ്ങുകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജാതകം പോലുമില്ലാത്ത വിനോദിനിയുമായി തലശേരി ടൗൺഹാളിൽ വച്ചായിരുന്നു വിവാഹം. ഒരു ചായ മാത്രമായിരുന്നു വിവാഹത്തിനെത്തിയവർക്കു നൽകിയത്. എ.വി.കുഞ്ഞമ്പുവിന്റെ കാർമികത്വത്തിൽ നടന്ന ആ വിവാഹത്തോടെ കുടുംബസ്നേഹം കൈമുതലാക്കിയ കോടിയേരി സഖാവിന്റെ പ്രിയസഖിയായി വിനോദിനി മാറി. മക്കൾ ജനിച്ചതോടെ ആ ലോകം അൽപം കൂടി വിപുലപ്പെട്ടു. പാർട്ടിയെ നയിക്കുമ്പോഴും വിനോദിനിയുടെ മേൽനോട്ടത്തിൽ കുട്ടികൾ വളരുന്നതു കോടിയേരി നിരീക്ഷിക്കുമായിരുന്നു. സിനിമയും ബിസിനസുമെല്ലാമായി മക്കൾ ഇഷ്ടമേഖല തിരഞ്ഞെടുത്തപ്പോഴും കോടിയേരി അവരെ തടയാനൊന്നും പോയില്ല. മക്കളും മരുമക്കളും കൊച്ചുമക്കളും അടങ്ങിയ ഒരു സമാന്തര ലോകം പാർട്ടിയോളം തന്നെ നെഞ്ചേറ്റി കൊണ്ടുനടക്കാനേ കോടിയേരി എന്ന മനുഷ്യസ്നേഹിക്കു കഴിയൂ. കാരണം, സ്നേഹം എന്ന വൈകാരിക സ്വാധീനത്തിലൂടെ മാത്രം പിച്ചവച്ചു വളർന്ന കോടിയേരിക്ക് അങ്ങനെയല്ലാതെ മറ്റൊന്നാകാനാകില്ലല്ലോ.
∙ കോടിയേരി പറഞ്ഞു, പിണറായി എന്റെ സഖാവ്
പിണറായിയും കോടിയേരിയും കേരള രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടായതെങ്ങനെ? ഒരുപക്ഷേ ഇരുവരും പരസ്പരം മനസ്സിലാക്കിയതു കൊണ്ടാകാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉറ്റ സൗഹൃദമായിരുന്നു കോടിയേരി ബാലകൃഷ്ണന്. ഒരാൾ ഭരണത്തിന്റെ ക്യാപ്റ്റനും, മറ്റൊരാൾ പാർട്ടിയുടെ കപ്പിത്താനും. ആർക്കും നിർവചിക്കാനാകാത്ത രസതന്ത്രത്തിന്റെ ചേരുവ പോലെയാണ് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും. താനും പിണറായിയുമായ ബന്ധത്തെക്കുറിച്ച് കോടിയേരി തന്നെ വിശദീകരിച്ചിട്ടുണ്ട്. ‘‘ഞങ്ങളിരുവരും ഒരേ നാട്ടുകാരാണ്. കോടിയേരിയിൽ നിന്നു പിണറായിയിലേക്കുള്ള ദൂരം 12 കിലോമീറ്റർ. പ്രായത്തിന്റെ കണക്കെടുത്താൽ എന്നേക്കാൾ 10 വയസ്സ് കൂടുതലാണ് പിണറായി വിജയൻ എന്ന സഖാവിന്. കോടിയേരിയിലെ സ്കൂളിൽ 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് പിണറായിയെ ഞാൻ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്നെനിക്ക് 14 വയസ്സ്. അന്നു കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (കെഎസ്എഫ്) സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി. സ്കൂളിൽ കെഎസ്എഫിന്റെ യൂണിറ്റ് ഉദ്ഘാടനത്തിനാണ് പിണറായിയെ ക്ഷണിച്ചത്. അന്നു മുതൽ ആരംഭിച്ച ആ ബന്ധം ഇന്നും ശക്തമായി തുടരുന്നു’’–മുൻപൊരു അഭിമുഖത്തിൽ കോടിയേരി പറഞ്ഞു.
കോടിയേരിയുടെ അസുഖവും പിണറായി വിജയനെ ദുഃഖിതനാക്കിയിരുന്നു. ‘‘എനിക്ക് രോഗം ബാധിച്ച വിവരം ആശുപത്രി അധികൃതരിൽനിന്ന് അദ്ദേഹത്തിനു ലഭിച്ച നിമിഷം മുതൽ, ചികിത്സാ കാര്യങ്ങൾ എങ്ങനെ നടത്തണം, എവിടെയാണ് നടത്തേണ്ടത്, ഏറ്റവും മികച്ച വിദ്ഗധ ചികിത്സ എവിടെ നിന്നു ലഭിക്കും, സാമ്പത്തിക ബാധ്യത തുടങ്ങി ഓരോ വിശദാംശങ്ങളിലും അദ്ദേഹം ഇടപെട്ടു. വിദേശത്ത് ഞാൻ ചികിത്സയ്ക്കായി പോയപ്പോൾ 2 ദിവസത്തിലൊരിക്കൽ അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു’’– കോടിയേരി ഒരിക്കൽ പറഞ്ഞു.
∙ കിറുകൃത്യം, കൃത്യനിഷ്ഠ
കൃത്യനിഷ്ഠയാണ് കോടിയേരിയുടെ പ്രത്യേകത. അതേ സമയം സാഹചര്യങ്ങൾക്ക് അനുസരിച്ച് നയം മാറ്റാനും കോടിയേരി തയാറാകും. ആരെങ്കിലും കാണാൻ ചെല്ലുമെന്ന് പറഞ്ഞാൽ കാത്തിരിക്കാനും മടിയില്ല. എന്താണു വൈകിയത് എന്ന ചോദ്യം പോലുമില്ല. ഇന്റർവ്യൂകളില്‍ ഒരു ചോദ്യത്തിനും മറുപടിയില്ലാതില്ല, ഒരു ചോദ്യവും പ്രകോപിപ്പിക്കുകയുമില്ല– അതാണു കോടിയേരിയുടെ പ്രത്യേകത. അതേ സമയം പറയയേണ്ടയിടത്ത് പറയേണ്ടത് പറയാനും കോടിയേരിക്കറിയാം. പാർട്ടി വിചാരിച്ചാൽ പൊലീസ് സ്റ്റേഷനിലും ബോംബ് ഉണ്ടാക്കുമെന്നും, പാടത്തു പണിതാൽ വരമ്പത്താണു കൂലിയെന്നും പ്രസംഗിച്ച ഫയർ ബ്രാൻഡും കോടിയേരി തന്നെയാണ്.
∙ എങ്ങനെ ‘കോടിയേരി’യായി?
മൊട്ടമ്മൽ ബാലകൃഷ്ണൻ കോടിയേരി ബാലകൃഷ്ണനായതിനു പിന്നിൽ ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ്: മണി എന്ന ഓമനപ്പേരിലായിരുന്നു അമ്മ കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നത്. അങ്ങനെ വീട്ടുകാർക്കും നാട്ടുകാരിൽ ഏറ്റവും അടുത്ത ചിലർക്കും മണിയായി. ആ മണിയാണ് ആദ്യകാലത്ത് മൊട്ടമ്മൽ ബാലകൃഷ്ണനായും പിന്നീട് കോടിയേരി ബാലകൃഷ്ണനായും അറിയപ്പെട്ടത്.
മാഹി കോളജിൽ എത്തുമ്പോഴേക്കും എസ്‌എഫ്‌ഐ നേതാവായി വളർന്നു കഴിഞ്ഞിരുന്നു കോടിയേരി ബാലകൃഷ്ണൻ. അന്നു സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥി സംഘടനാ പ്രവർത്തനവുമായി പോകാൻ വണ്ടിക്കൂലിക്കു കാശുണ്ടായിരുന്നില്ല. ഈങ്ങയിൽപീടിക ബീഡിക്കമ്പനിയിലെ തൊഴിലാളികൾ തങ്ങളുടെ നാടിന്റെ അഭിമാനമായി വളരുന്ന ബാലകൃഷ്‌ണന് എവിടെ പോകാനുമുള്ള വണ്ടിക്കൂലി നൽകാനും തയാറായിരുന്നു. കെഎസ്എഫിന്റെ ക്യാംപിൽ ഓണിയൻ ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചു മൂഴിക്കരയിലെ ബാലകൃഷ്‌ണനും മൊട്ടേമ്മൽ ബാലകൃഷ്‌ണനും പങ്കെടുക്കുന്നുണ്ടായിരുന്നു. റജിസ്‌ട്രേഷൻ സമയത്ത് മൂഴിക്കരയിലെ ബാലകൃഷ്‌ണൻ മൊട്ടേമ്മൽ ബാലകൃഷ്‌ണനു നിർദേശിച്ച പേരാണ് കോടിയേരി എന്നത്. ആ പേരാണ് രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന പേരായി വളർന്നത്.
ആ സംഭവത്തിനു ശേഷം സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കോടിയേരിയെന്ന പേര് തലശ്ശേരിക്കു പരിചയമായി കഴിഞ്ഞിരുന്നു. പുറത്തുള്ളവർ അങ്ങനെ വിളിച്ചു തുടങ്ങിയത് മറ്റൊരു സന്ദർഭത്തിലാണെന്ന് കോടിയേരി പറഞ്ഞിരുന്നു. കാഞ്ഞങ്ങാട് കെഎസ്എഫിന്റെ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ റജിസ്ട്രേഷൻ കൗണ്ടറിൽ കൂടെയുണ്ടായിരുന്നവർ എഴുതിക്കൊടുത്തത് കോടിയേരി ബാലകൃഷ്ണൻ എന്നായിരുന്നു. അതിനു ശേഷമാണ് വിദ്യാർഥി രാഷ്ട്രീയ രംഗത്തും തുടർന്നും കോടിയേരിയെന്ന് അറിയപ്പെടാൻ തുടങ്ങിയതെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. വിവിധ തലങ്ങളിൽ ഭാരവാഹിയായി വന്നപ്പോൾ മാധ്യമങ്ങളും ആ പേരു തന്നെ കൊടുത്തു. പാസ്പോർട്ടിലും മറ്റു രേഖകളിലുമെല്ലാം ആ പേരു സ്വീകരിക്കുകയും ചെയ്തു.
English Summary: Unknown Life Stories of Late CPM Leader Kodiyeri Balakrishnan