തലശ്ശേരി∙ തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി ഒരു നോക്കു കാണാൻ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ എത്തി. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാനാണു പുഷ്പൻ എത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തലശ്ശേരി∙ തന്റെ പ്രിയപ്പെട്ട സഖാവിനെ അവസാനമായി ഒരു നോക്കു കാണാൻ കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പൻ എത്തി. തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിനു വച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം അവസാനമായി കണ്ട് അന്തിമോപചാരം അർപ്പിക്കാനാണു പുഷ്പൻ എത്തിയത്. തളർന്നു കിടക്കുന്ന പുഷ്പനെ പാർട്ടി പ്രവർത്തകർ എടുത്തുകൊണ്ടുവന്നാണു കോടിയേരിയെ കാണിച്ചത്. 

പുഷ്പൻ എത്തിയപ്പോൾ വികാരനിർഭര രംഗങ്ങൾക്കാണ് ടൗൺഹാൾ സാക്ഷ്യം വഹിച്ചത്. കിടന്ന കിടപ്പിൽ പുഷ്പൻ അന്ത്യാഞ്ജലി അർപ്പിച്ചപ്പോൾ മുദ്രാവാക്യങ്ങളുമായാണു പാർട്ടി പ്രവർത്തകർ അതിനോട് അണിചേർന്നത്. ആയിരക്കണക്കിന് ആളുകളാണ് കോടിയേരിയെ അവസാനമായി കാണാൻ ടൗണ്‍ഹാളിലേക്ക് എത്തിയത്. 

ADVERTISEMENT

കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രീയഭേദമന്യേ നേതാക്കളെല്ലാം ഒഴുകിയെത്തി. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. കോടിയേരിക്ക് പുഷ്പചക്രം സമർപ്പിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ എന്നിവർ അടക്കമുള്ള സിപിഎം നേതാക്കളുമായി സുധാകരൻ സംസാരിച്ചു. 

കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും കോടിയേരിക്ക് അന്ത്യാഞ്ജിലി അർപ്പിക്കാൻ ടൗൺഹാളിലെത്തി. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസും ടൗൺഹാളിലെത്തി കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു. ആർഎംപി നേതാവ് കെ.കെ. രമയും ടൗൺഹാളിലെത്തി കോടിയേരിക്കു യാത്രാമോഴിയേകി. 

ADVERTISEMENT

English Summary: Pushpan paid last tribute to Kodiyeri Balakrishnan