ചെന്നൈ ∙ ഒപ്പമുള്ള സഖാക്കളിൽ ആത്മവിശ്വാസം നിറച്ച പ്രിയ നേതാവിനുവീരോചിതമായി വിട ചൊല്ലി തമിഴ്നാട് പാർട്ടി ഘടകം. മരണ വാർത്തയറിഞ്ഞ് രാത്രി അപ്പോളോ ആശുപത്രിയിൽ എത്തിയവരിൽ പലരും, ഇന്ന് ചെന്നൈയിൽനിന്ന് എയർ ആബുലൻസ് കണ്ണൂരിലേക്കു തിരിക്കുംവരെ ചെങ്കൊടിയും, കനലെരിയുന്ന മുദ്രാവാക്യങ്ങളുമായി ചേർന്നുനിന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഒപ്പമുള്ള സഖാക്കളിൽ ആത്മവിശ്വാസം നിറച്ച പ്രിയ നേതാവിനു വീരോചിതമായി വിട ചൊല്ലി തമിഴ്നാട് പാർട്ടി ഘടകം. മരണ വാർത്തയറിഞ്ഞ് രാത്രി അപ്പോളോ ആശുപത്രിയിൽ എത്തിയവരിൽ പലരും, ഇന്ന് ചെന്നൈയിൽനിന്ന് എയർ ആബുലൻസ് കണ്ണൂരിലേക്കു തിരിക്കുംവരെ ചെങ്കൊടിയും, കനലെരിയുന്ന മുദ്രാവാക്യങ്ങളുമായി ചേർന്നുനിന്നു. ഒച്ച ഉയർത്തേണ്ട ഇടങ്ങളിൽ ഉറപ്പുള്ള ശബ്ദമായ സഖാവിന് അവർ ചുവപ്പൻ അഭിവാദ്യങ്ങളർപ്പിച്ചു.

40 വർഷം മുൻപേ തനിക്ക് കോടിയേരിയുമായി അടുപ്പമുണ്ടെന്ന് സിപിഎം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ സിപിഎമ്മിനെ തളരാതെ മുന്നോട്ടുകൊണ്ടുപോയ ആളാണ് കോടിയേരി. രണ്ടാമതും കേരളത്തിൽ അധികാരം പിടിച്ചതിൽ ആദ്യത്തെ പങ്ക് പിണറായി വിജയനാണെങ്കിൽ രണ്ടാമത്തെ അവകാശി അദ്ദേഹത്തിന്റെ വലംകയ്യായ കോടിയേരിയാണെന്നും  ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.

ADVERTISEMENT

‘‘ഏറ്റെടുത്ത എല്ലാ കാര്യങ്ങളും മികച്ച രീതിയിൽ പൂർത്തിയാക്കിയ ആളാണ് കോടിയേരി. തികവാർന്ന മാർക്സിസ്റ്റുകാരനാണ്. അഖിലേന്ത്യാതലത്തിൽ പാർട്ടിയുടെ പല നിലപാടുകളും കൈക്കൊള്ളുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. തമിഴ്നാട് ഘടകത്തിന്റെ പല ആവശ്യങ്ങളിലും സഹായിച്ചിട്ടുണ്ട്. ഞങ്ങളുടെ രണ്ടുപേരുടെ പേരും ഒന്നായതിനാൽ പരസ്പരം ഒരിക്കലും മറന്നിരുന്നില്ല’’ – അദ്ദേഹം പറഞ്ഞു.

English Summary: Tamil Nadu CPM gave a red salute to Kodiyeri Balakrishnan