ആരുമറിയാതെ പോയ ‘കോടിയേരിസം’; അന്ന് പിണറായിക്കും വിഎസിനുമിടയിൽ ഇല്ലായിരുന്നെങ്കിൽ...!
കോടിയേരി ബാലകൃഷ്ണൻ കാൻസർ ചികിത്സയ്ക്ക് അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയ സമയം. ഒരു ദിവസം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ വിളിയെത്തി. പോകുന്ന കാര്യം നേരത്തേ തന്നെ ചെന്നിത്തലയോടു പറഞ്ഞിരുന്നു, ഈ വിളി അമേരിക്കയിൽ സുഹൃത്തുക്കളാരെങ്കിലുമുണ്ടോ എന്നു തിരക്കിയായിരുന്നു. അമേരിക്കയിലെ രമേശ് ചെന്നിത്തലയുടെ സുഹൃത്തുക്കളെക്കൊണ്ട് കോടിയേരി ബാലകൃഷ്ണന് ഒരാവശ്യവുമുണ്ടായിട്ടല്ല. പക്ഷേ..
കോടിയേരി ബാലകൃഷ്ണൻ കാൻസർ ചികിത്സയ്ക്ക് അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയ സമയം. ഒരു ദിവസം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ വിളിയെത്തി. പോകുന്ന കാര്യം നേരത്തേ തന്നെ ചെന്നിത്തലയോടു പറഞ്ഞിരുന്നു, ഈ വിളി അമേരിക്കയിൽ സുഹൃത്തുക്കളാരെങ്കിലുമുണ്ടോ എന്നു തിരക്കിയായിരുന്നു. അമേരിക്കയിലെ രമേശ് ചെന്നിത്തലയുടെ സുഹൃത്തുക്കളെക്കൊണ്ട് കോടിയേരി ബാലകൃഷ്ണന് ഒരാവശ്യവുമുണ്ടായിട്ടല്ല. പക്ഷേ..
കോടിയേരി ബാലകൃഷ്ണൻ കാൻസർ ചികിത്സയ്ക്ക് അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയ സമയം. ഒരു ദിവസം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ വിളിയെത്തി. പോകുന്ന കാര്യം നേരത്തേ തന്നെ ചെന്നിത്തലയോടു പറഞ്ഞിരുന്നു, ഈ വിളി അമേരിക്കയിൽ സുഹൃത്തുക്കളാരെങ്കിലുമുണ്ടോ എന്നു തിരക്കിയായിരുന്നു. അമേരിക്കയിലെ രമേശ് ചെന്നിത്തലയുടെ സുഹൃത്തുക്കളെക്കൊണ്ട് കോടിയേരി ബാലകൃഷ്ണന് ഒരാവശ്യവുമുണ്ടായിട്ടല്ല. പക്ഷേ..
കോടിയേരി ബാലകൃഷ്ണൻ കാൻസർ ചികിത്സയ്ക്ക് അമേരിക്കയിലെ ഹൂസ്റ്റണിലേക്കു പോയ സമയം. ഒരു ദിവസം കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റെ വിളിയെത്തി. പോകുന്ന കാര്യം നേരത്തേ തന്നെ പറഞ്ഞിരുന്നു, ഈ വിളി അമേരിക്കയിൽ സുഹൃത്തുക്കളാരെങ്കിലുമുണ്ടോ എന്നു തിരക്കിയായിരുന്നു. ചികിത്സാ വിവരങ്ങളന്വേഷിക്കാൻ അമേരിക്കയിലെ ചെന്നിത്തലയുടെ സുഹൃത്തുക്കൾ കോടിയേരിയുടെ അടുത്തെത്തി. അമേരിക്കയിലെ രമേശ് ചെന്നിത്തലയുടെ സുഹൃത്തുക്കളെക്കൊണ്ട് കോടിയേരി ബാലകൃഷ്ണന് ഒരാവശ്യവുമുണ്ടായിട്ടല്ല. സൗഹൃദങ്ങളും അദ്ദേഹത്തിനു ബലഹീനതയായിരുന്നു. അതു വളർത്താനും പുതുക്കാനുമുള്ള ഒരവസരവും കോടിയേരി കളഞ്ഞില്ല. എതിർ സംഘടനകളിൽ വിദ്യാർഥി പ്രവർത്തനം നടത്തിപ്പോന്ന കാലത്തു തുടങ്ങിയതാണു ചെന്നിത്തലയുമായുള്ള ബന്ധം. അതു കുടുംബത്തിലേക്കും മക്കളിലേക്കും നീണ്ടു. എംഎൽഎമാർ എന്ന നിലയിലുള്ള തുടക്കക്കാലത്ത് നിയമസഭാ ഹോസ്റ്റലിലെ ചന്ദ്രഗിരി ഫ്ലാറ്റിൽ അടുത്തടുത്ത മുറികളിലായിരുന്നു കോടിയേരിയും കോൺഗ്രസ് നേതാവ് കെ.സി.ജോസഫും. നിയമസഭ കഴിഞ്ഞു കണ്ണൂരിലേക്കുള്ള ട്രെയിൻ യാത്രകളിലൂടെ സൗഹൃദം വളർന്നു. കോടിയേരിയുടെ വീട്ടിലെ വിശേഷദിവസങ്ങളെന്തായാലും എംഎൽഎ ഹോസ്റ്റലിലെ അയൽക്കാരന് ഒരു പങ്ക് പായസം എത്തിയിരിക്കും. ഇങ്ങനെ പാർട്ടിയുടെ അതിർവരമ്പുകൾ ഭേദിച്ച സൗഹൃദത്തിലൂടെ പല സങ്കീർണ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കിയിട്ടുണ്ട് കോടിയേരി. സോളർ കേസിൽ സെക്രട്ടേറിയറ്റ് വളഞ്ഞു സിപിഎം സമരം പ്രഖ്യാപിച്ച സമയം. സമരം തുടങ്ങിയതോടെ മന്ത്രിമാരെ തടയലും പ്രശ്നങ്ങളുമായി. നിയന്ത്രിക്കാനാകാത്ത വിധം പ്രവർത്തകർ. അക്രമത്തിലേക്കു പോയേക്കുമെന്ന നിലയായി. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമായി സംസാരിച്ച് സമരത്തിന്റെ സ്വഭാവം മാറ്റിയതും അക്രമം ഒഴിവാക്കിയതും കോടിയേരിയുടെ ഇടപെടലായിരുന്നു. അവിടെയും തുണയായത് അതിരുകളില്ലാത്ത സൗഹൃദം. സ്നേഹവും സൗഹൃദവും ആഗ്രഹിക്കുന്ന ഈ സമീപനത്തിലൂടെ പാർട്ടിയിലും മുന്നണിയിലും എത്രയോ വട്ടം കോടിയേരി അനുരഞ്ജനത്തിന്റെ പാത തുറന്നു.
∙ വിഭാഗീയതയിൽ പാലമിട്ട കോടിയേരി
വിഎസ്–പിണറായി ധ്രുവങ്ങളിൽ സിപിഎമ്മിൽ വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ഇരുവർക്കുമിടയിൽ കോടിയേരി ഇല്ലായിരുന്നെങ്കിൽ ആ തർക്കത്തിന്റെ ഗതി തന്നെ മറ്റൊന്നാകുമായിരുന്നു. വിഎസ് രണ്ടുതവണ പ്രതിപക്ഷ നേതാവാകുമ്പോഴും കോടിയേരി ഉപനേതാവാണ്. വിഎസ് മുഖ്യമന്ത്രിയായപ്പോൾ ആഭ്യന്തരമന്ത്രി. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ പാർട്ടി നേതൃനിരയിൽ രണ്ടാമൻ. കേരളത്തിൽനിന്നു വിഎസും പിണറായിയും മാത്രം പിബിയിൽ ഉണ്ടായിരുന്നപ്പോഴും സംഘടനയിൽ രണ്ടാമൻ കോടിയേരി എന്നതിൽ തർക്കമില്ലായിരുന്നു.
രണ്ട് ഒന്നാമൻമാർക്കിടയിൽ കിടന്നു കളിച്ച രണ്ടാമന്റെ സർക്കസാണ് ഏറെക്കാലം സിപിഎം രാഷ്ട്രീയം കണ്ടത്. നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും പാർട്ടി തീരുമാനങ്ങൾക്കെതിരെ വിഎസ് പലഘട്ടത്തിലും ഒറ്റയാൻ നിലപാടെടുത്തിട്ടുണ്ട്. ആ സമയത്തെല്ലാം വിഎസിനെ പിണക്കാതെ പാർട്ടി നിലപാട് സ്ഥാപിച്ചെടുക്കാൻ തൊട്ടടുത്ത കസേരയിൽനിന്നു കോടിയേരി എഴുന്നേൽക്കുമായിരുന്നു. ഏറ്റവുമൊടുവിൽ വിഎസ് പ്രതിപക്ഷ നേതാവായപ്പോൾ, അനാരോഗ്യം മൂലം സജീവത കുറഞ്ഞു. ഈ സമയത്ത് പ്രതിപക്ഷ നേതാവിന്റെ ചുമതലകൾ ഏറ്റെടുത്തായിരുന്നു സഭയിൽ കോടിയേരിയുടെ ഇടപെടലുകൾ.
വിഎസ് മുഖ്യമന്ത്രിയും പിണറായി പാർട്ടി സെക്രട്ടറിയും കോടിയേരി ആഭ്യന്തര മന്ത്രിയുമായിരുന്ന കാലത്താണു സമാനതകളില്ലാത്ത വിധം സിപിഎം വിഭാഗീയതയുടെ പിടിയിലായത്. ലാവലിൻ കേസ് മുതൽ മൂന്നാർ കുടിയൊഴിപ്പിക്കൽ വരെ എന്തിനും ഏതിനും വിഎസും പിണറായിയും പൂർണമായും രണ്ടു തട്ടിലായ സമയം. പിബിയിൽനിന്ന് ഇരുവരും സസ്പെൻഷൻ പോലും നേരിട്ടു. ഒരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഒരേസമയം നടപടി നേരിട്ടു പാർട്ടിയുടെ പരമോന്നത സമിതിയിൽനിന്നു പുറത്തായെന്ന അപൂർവത. യുദ്ധസമാനമായ ആ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണന്റെ നയചാതുര്യം പാർട്ടിയും രാഷ്ട്രീയ കേരളവും കണ്ടു. കണ്ടാൽ പോലും പരസ്പരം മിണ്ടാത്ത അകൽച്ചയിലേക്കു വിഎസും പിണറായിയും മാറിയ സമയത്ത് ഇരുവർക്കുമിടയിലെ ശബ്ദവും കാഴ്ചയുമെല്ലാം കോടിയേരിയായിരുന്നു.
സമ്മേളനങ്ങളിലും പാർട്ടി പരിപാടികളിലും പിണങ്ങുകയും പരിഭവിക്കുകയും ചെയ്യുന്ന വിഎസിനെ വീട്ടിലെ കാരണവരെയെന്നവണ്ണം കോടിയേരി ഇണക്കി. പരാതികൾ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാനും കൈ പിടിച്ച്, തിരികെ കൂട്ടാനും ഈഗോ കോടിയേരിക്കു തടസ്സമായില്ല. പിണറായിയും വിഎസും ഒരുപോലെ കോടിയേരിക്കു മുതിർന്ന സഖാക്കളായിരുന്നു. ആ സ്നേഹവും ഗുരുത്വവും അവസാനം വരെ കോടിയേരി കാത്തു. കോടിയേരിക്കുറിച്ച് ഇന്നു വരെ മുഷിഞ്ഞൊരു വാക്ക് ഇരു നേതാക്കൾക്കും പറയാനായിട്ടില്ലെന്നതുമോർക്കണം.
∙ അനുരഞ്ജനത്തിന്റെ ‘കോടിയേരിസം’
പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും പിണറായി വിജയൻ കേരള രാഷ്ട്രീയത്തിൽ ഒരു ‘പിണറായിസം’ കൊണ്ടുവന്നിരുന്നു. ആക്രമണോത്സുകത, മാധ്യമങ്ങളോടുള്ള നിലപാട്, പാർട്ടിയിലും പുറത്തും എതിരാളികളോടു സ്വീകരിക്കുന്ന സമീപനം, മുനവച്ച പ്രസംഗം എന്നിവയെല്ലാം കൊണ്ടു പിണറായിസം പെട്ടെന്നു തിരിച്ചറിയപ്പെട്ടു. എന്നാൽ ‘കോടിയേരിസം’ എന്നൊന്നുണ്ടായിരുന്നു. സൗമ്യതയിലും സൗഹൃദഭാവത്തിലും ചേർത്തുവച്ച കണിശതയും കാർക്കശ്യവുമായിരുന്നതിനാൽ അതിനു വലിയ പരിവേഷം ലഭിച്ചില്ലെന്നു മാത്രം.
ആദ്യ ടേമിൽ അഞ്ചുവർഷം പിണറായി വിജയൻ പാർട്ടിയിൽനിന്ന് ഒരു തലവേദനയുമില്ലാതെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നത് പാർട്ടി സെക്രട്ടറിയുടെ കസേരയിൽ കോടിയേരിയുണ്ടായിരുന്നതുകൊണ്ടു കൂടിയാണ്. പാർട്ടിയിൽനിന്നു സർക്കാരിനെതിരെ എതിർശബ്ദങ്ങളും ഒളിയമ്പുകളും ഇല്ലാതിരുന്ന ആ അഞ്ചുവർഷമാണു ‘കോടിയേരിസത്തിന്റെ’ ക്ലാസിക് ഉദാഹരണം. ചരിത്രം സൃഷ്ടിച്ചുകൊണ്ടു പാർട്ടി തുടർഭരണം നേടിയപ്പോഴും മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റനെ മാത്രമേ കേരളം കണ്ടുള്ളൂ. പാർട്ടിയെന്ന സൈന്യത്തെ സർവസന്നാഹത്തോടെയും സജ്ജരാക്കി നിർത്തിയ കോടിയേരി എന്ന സൈന്യാധിപനെ കണ്ടില്ല.
സിപിഎം രൂപീകരിക്കപ്പെട്ട കാലം മുതൽ കേരളത്തിൽ അതിനു രണ്ടു പക്ഷമുണ്ടായിരുന്നു. വിഭാഗീയതയെന്നു പാർട്ടി പേരിട്ടുവിളിച്ച ഗ്രൂപ്പിസം. ചുരുങ്ങിയ കാലമൊഴിച്ചാൽ മുൻനിരയിലെ രണ്ടു നേതാക്കൾ തമ്മിലുള്ള മൂപ്പിളമത്തർക്കമായിരുന്നു എക്കാലവും അതിനു കാരണം. എന്നാൽ ഒരു പക്ഷത്തും കോടിയേരിയുണ്ടായിരുന്നില്ല. വിഎസും പിണറായിയും വിഭാഗീയതയുടെ രണ്ടറ്റത്തു നിന്നപ്പോഴും ഒരു നേർരേഖ പോലെ ഒത്ത നടുക്കായിരുന്നു കോടിയേരി. പാർട്ടി ‘ലൈൻ’ എന്നാൽ നേർരേഖയാണെന്ന വിശ്വാസം. പാർട്ടിയുടെ ദ്വന്ദങ്ങൾ പിണറായിയും കോടിയേരിയുമായി മാറിയ കഴിഞ്ഞ അഞ്ചുവർഷങ്ങളിലും പാർട്ടിക്കു രണ്ടാമതൊരു പക്ഷമുണ്ടായിരുന്നില്ല. പാർട്ടിയും സർക്കാരും ഇത്രയും ഇഴുകിച്ചേർന്ന മറ്റൊരു കാലവുമില്ല.
∙ കരുത്തുറ്റ പാർട്ടിക്കാരൻ, ദുർബലനായ മനുഷ്യൻ
കരുത്തുറ്റ പാർട്ടി നേതാവായിരിക്കുമ്പോഴും മനുഷ്യസഹജമായ ദൗർബല്യങ്ങളുമുണ്ടായിട്ടുണ്ടു കോടിയേരിക്ക്. അതെല്ലാം സ്നേഹത്തിന്റെയും കുടുംബബന്ധത്തിന്റെയും പേരിലുണ്ടായവയായിരുന്നു. പാർട്ടിയുടേതു നിരീശ്വരവാദത്തിന്റെ ലൈൻ ആയിരുന്നെങ്കിലും ഈശ്വര വിശ്വാസത്തിന്റെ കണികകൾ കോടിയേരിയുടെ കുടുംബത്തിൽ പലഘട്ടത്തിൽ ഏറിയും കുറഞ്ഞും കണ്ടു. കുടുംബത്തിൽ ചിലരെങ്കിലും ചില വിശ്വാസങ്ങളിൽ മുറുകെപ്പിടിച്ചപ്പോൾ അവരോടുള്ള സ്നേഹത്തിൽ കോടിയേരിക്ക് അതിനൊപ്പം നിൽക്കേണ്ടിവന്നിട്ടുണ്ട്. അതു പലപ്പോഴും വിവാദങ്ങളുമായി.
ഒരു വർഷത്തെ ജയിൽവാസം കഴിഞ്ഞ് ഇളയ മകൻ ബിനീഷ് ആദ്യമായി വീട്ടിലെത്തുന്നു. കൂട്ടം തെറ്റിപ്പോയ കുഞ്ഞാടിനെ ആട്ടിടയൻ ചേർത്തു പിടിക്കുന്നതുപോലെ പരിസരം മറന്നു കോടിയേരി മകനെ ആലിംഗനം െചയ്തു. ഒരു വർഷം തീ തീറ്റിച്ച മകനോടുള്ള ദേഷ്യമോ, ശുണ്ഠിയോ ഒന്നുമായിരുന്നില്ല, വാൽസല്യത്തിന്റെ അലിവായിരുന്നു അപ്പോൾ കോടിയേരിയുടെ കണ്ണിൽ കണ്ടത്. മക്കൾ ആയിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ഏറ്റവും വലിയ ദൗർബല്യം. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ആരോപണത്തിന്റെ ഒരു കറ പോലും കേൾപ്പിക്കാത്ത മനുഷ്യനു മക്കളുടെ പേരിൽ പലതും കേൾക്കേണ്ടിവന്നിട്ടുണ്ട്.
മക്കളുടെ കാര്യത്തിൽ മാത്രമായിരുന്നില്ല, മക്കളെപ്പോലെ കരുതുന്നവരുടെ കാര്യത്തിലും വാൽസല്യനിധിയായിരുന്നു കോടിയേരി. ആ വാൽസല്യം ഏറെ അനുഭവിച്ചിട്ടുണ്ട് ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. തന്റെ പിൻഗാമിയായി തലശ്ശേരിയിൽ ഷംസീറിനെ നിർദേശിച്ചതു കോടിയേരിയായിരുന്നു. രണ്ടാം വട്ടം എംഎൽഎയായ ഷംസീർ മന്ത്രിസഭയിലെത്തുമെന്ന് എല്ലാവരും സ്വാഭാവികമായും കരുതി. കോടിയേരിയോടുള്ള അടുപ്പവും ആ ചിന്തയ്ക്ക് ഒരു കാരണമായിരുന്നു. എന്നാൽ മുഖ്യമന്ത്രി മന്ത്രിമാരുടെ പട്ടിക തയാറാക്കിയപ്പോൾ അതിൽ ഷംസീറിനെ ഉൾപ്പെടുത്തണമെന്നു കോടിയേരി പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കിൽ അതു നടക്കുമായിരുന്നു. അതു കോടിയേരി പഠിച്ച പാർട്ടി ലൈൻ ആയിരുന്നില്ല. പക്ഷേ, ഷംസീറിന്റെ അനുഭവ സമ്പത്തു പ്രയോജനപ്പെടുത്താനും ഉചിതമായ സ്ഥാനത്തിരുത്താനും കഴിഞ്ഞില്ലെന്ന വ്യക്തിപരമായ ദുഃഖം അദ്ദേഹത്തിനുണ്ടായിരുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ പാർട്ടിയിൽ അടിച്ചേൽപിക്കാൻ അദ്ദേഹം തുനിഞ്ഞില്ല. എന്നാൽ ഷംസീർ കേരള നിയമസഭയുടെ സ്പീക്കർ ആയെന്ന സന്തോഷവാർത്ത രോഗക്കിടക്കയിലായിരിക്കുമ്പോൾ അദ്ദേഹത്തെ തേടിയെത്തി.
വ്യക്തിപരമായി ഏൽക്കുന്ന ഏതു മുറിവും കോടിയേരി താങ്ങുമായിരുന്നു. പക്ഷേ, അതു പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ എന്ന സന്ദേഹത്തിലായിരുന്നു അദ്ദേഹം എപ്പോഴും. അനാരോഗ്യത്തെ പാർട്ടി പ്രവർത്തനത്തിലെ സജീവത കൊണ്ടാണു കോടിയേരി മറികടന്നിരുന്നത്. എന്നിട്ടും അതേ അനാരോഗ്യത്തിന്റെ പേരു പറഞ്ഞു പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയാൻ ആലോചിച്ചു. മക്കളുടെ പേരിലുള്ള കേസുകളും ആരോപണങ്ങളുമായിരുന്നു അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. താനോ, കുടുംബമോ മൂലം ഒരിറ്റ് ചെളി പോലും പാർട്ടിയുടെ മേൽ തെറിക്കരുതെന്ന നിർബന്ധം.
∙ ഭരണത്തിലെ ‘കോടിയേരി ടച്ച്’
വേണ്ടിവന്നാൽ പൊലീസ് സ്റ്റേഷനിൽ വച്ചു ബോംബ് ഉണ്ടാക്കുമെന്നു പറഞ്ഞ നേതാവ് പൊലീസ് മന്ത്രിയായാൽ എങ്ങനെയിരിക്കും? 2006ലെ വിഎസ് സർക്കാരിൽ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായപ്പോൾ രാഷ്ട്രീയ എതിരാളികൾ ഉന്നയിച്ച ചോദ്യം. എന്നാൽ പൊലീസ്–ജയിൽ സേനകളുടെ ചരിത്രത്തിൽ ചരിത്രപരമായ മുന്നേറ്റങ്ങളുണ്ടാക്കിയ ആഭ്യന്തരമന്ത്രിയെയാണ് അഞ്ചുവർഷം കേരളം കണ്ടത്.
അടിയന്തരാവസ്ഥയിൽ 16 മാസം ‘മിസ’ (The Maintenance of Internal Security Act) തടവുകാരനായി കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ടു കോടിയേരി. വിദ്യാർഥി വിഷയങ്ങളിൽ പങ്കെടുത്തുള്ള സമരങ്ങളിലും കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരത്തിലും പൊലീസിന്റെ ക്രൂരമർദനമേറ്റിട്ടുണ്ട്. അനുഭവങ്ങൾ കൊണ്ടു പൊലീസിനെയും ജയിലിനെയും മനസ്സിലാക്കിയ കോടിയേരി, അവസരം കിട്ടിയപ്പോൾ രണ്ടു സംവിധാനങ്ങളെയും കഴിയുംവിധമെല്ലാം പരിഷ്കരിക്കാൻ ശ്രമിച്ചു. സ്റ്റുഡന്റ് പൊലീസ് കെഡറ്റ് മുതൽ ജനമൈത്രി പൊലീസ് വരെ കോടിയേരിയുടെ പരിഷ്കാരങ്ങളായിരുന്നു.
പൊലീസിലും ജയിലിലും കാലഹകരണപ്പെട്ട നിയമങ്ങൾ പൊളിച്ചെഴുതി. കോൺസ്റ്റബിൾ എന്ന ബ്രിട്ടിഷ് കാലത്തെ വിളി സിവിൽ പൊലീസ് ഓഫിസർ എന്ന അഭിമാനമുള്ള പേരിലേക്കു മാറ്റിയ കോടിയേരിയുടെ ഭരണകാലം അഭിമാനകാലമായി പൊലീസ് സേന കണ്ടു. വിയ്യൂരിലെ ഹൈ സെക്യൂരിറ്റി ജയിൽ ഉൾപ്പെടെ പത്തിലേറെ ജയിലുകൾ വന്നതു കോടിയേരിയുടെ കാലത്താണ്. ജയിലുകളിലെ ‘ഗോതമ്പുണ്ട’യെ തടവുകാരുടെ ഭക്ഷണക്രമത്തിൽനിന്നു പുറത്താക്കിയതും ഇതേ ഗോതമ്പ് ഉപയോഗിച്ചുള്ള ചപ്പാത്തി വിറ്റു ജയിലിനു വരുമാനമുണ്ടാക്കാമെന്നു കാണിച്ചുകൊടുത്തതും കോടിയേരിയുടെ ഭരണമികവ്.
പാർട്ടിയിൽ മാത്രമല്ല, ഭരണത്തിലുമുണ്ടായിരുന്നു മികവിന്റെ മുദ്ര ചാർത്തിയ കോടിയേരി ടച്ച്.
English Summary: The 'Kodiyeri Touch' that CPM and Kerala Can Never Forget