അവസാന യാത്രയിൽ പ്രിയ സഖാവിനെ തോളിലേറ്റി പിണറായി വിജയൻ; ഹൃദയഭേദകം
കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണൻ ഇനി ജ്വലിക്കുന്ന ഓർമ. ഒരു നാടിന്റെ മുഴുവൻ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളാൻ യാത്രയായത്. പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തന്റെ പ്രിയ സുഹൃത്തിനെ അവസാന യാത്രയിൽ തോളിലേറ്റാൻ മുഖ്യമന്ത്രി

കണ്ണൂർ∙ കോടിയേരി ബാലകൃഷ്ണൻ ഇനി ജ്വലിക്കുന്ന ഓർമ. ഒരു നാടിന്റെ മുഴുവൻ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയാണ് അദ്ദേഹം കണ്ണൂർ പയ്യാമ്പലത്തെ ശ്മശാനത്തിൽ അന്ത്യവിശ്രമം കൊള്ളാൻ യാത്രയായത്. പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തന്റെ പ്രിയ സുഹൃത്തിനെ അവസാന യാത്രയിൽ തോളിലേറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽതന്നെയുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും അടക്കമുള്ള നേതാക്കൾ അഴീക്കോടൻ സ്മാരകം മുതൽ പയ്യാമ്പലം ബീച്ചുവരെ കോടിയേരിയുടെ മൃതദേഹം ചുമലിലേറ്റി നടന്നു. പിബി അംഗങ്ങളായ എം.എ.ബേബി, പ്രകാശ് കാരാട്ട് എന്നിവരും പി.കെ.ശ്രീമതി തുടങ്ങിയ നേതാക്കളും ഇവരെ അനുഗമിച്ചു.
പയ്യാമ്പലം ശ്മശാനത്തില്‍ മക്കളായ ബിനോയിയും ബിനീഷും ചേര്‍ന്ന് കോടിയേരിയുടെ ചിതയ്ക്ക് തീകൊളുത്തി. സാക്ഷ്യം വഹിച്ച് വന്‍ ജനക്കൂട്ടവും സിപിഎം നേതൃനിരയുമുണ്ടായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ പതിനായിരങ്ങളാണ് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതികുടീരങ്ങള്‍ക്ക് മധ്യേ കോടിയേരിക്ക് ഇനി നിത്യനിദ്ര.
English Summary: CM Pinarayi Vijayan paying last tribute to Kodiyeri Balakrishnan