രാജമലയിൽ കടുവയുടെ ദൃശ്യം പുറത്ത്; പകർത്തിയത് യാത്രക്കാർ
മൂന്നാർ∙ രാജമലയിൽ വളർത്തുമൃഗങ്ങളെ കൊന്ന കടുവയുടേതെന്നു സംശയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പെരിയവാര എസ്റ്റേറ്റിനു സമീപം കടുവ റോഡിലൂടെ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യാത്രക്കാരാണ് കടുവയുടെ ദൃശ്യങ്ങൾ പകർത്തിയത്. വനംവകുപ്പ് ദൗത്യസംഘം ഉൾപ്പെടെ തിരച്ചിൽ തുടരുന്നതിനിടെയാണ് കടുവയെ കണ്ടത്.

രാജമലയിൽ കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പത്തു പശുക്കളാണ് കൊല്ലപ്പെട്ടത്. കടുവയാക്രമണത്തിൽ സഹികെട്ട് തൊഴിലാളികൾ കഴിഞ്ഞദിവസം റോഡ് ഉപരോധിച്ചിരുന്നു. പശുവിന്റെ ജഡവുമായി മൂന്നാർ – ഉദുമൽപേട്ട അന്തർ സംസ്ഥാനപാതയാണ് 3 മണിക്കൂർ ഉപരോധിച്ചത്. തൊഴിലാളി ലയങ്ങൾക്കു സമീപമുള്ള തൊഴുത്തിൽ കെട്ടിയിട്ടിരുന്ന 5 പശുക്കളെയാണ് കടുവ ആക്രമിച്ചു കൊന്നത്. പ്രദേശത്ത് മാസങ്ങളായി നൂറോളം കന്നുകാലികൾ കടുവയാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
English Summary: Suspected footage of a tiger moving through Rajamala road is out