കൊച്ചി∙ മാലപ്പടക്കം പോലെ ഉരുൾപൊട്ടലുകൾ; എന്നിട്ടും നാടും സർക്കാരും അറിഞ്ഞില്ല. നിരവധി വീടുകൾ തകർന്നു. 140ൽ ഏറെ കുടുംബങ്ങൾക്കു ജീവൻ ബാക്കിയായെങ്കിലും കൃഷിയും കൃഷിയിടങ്ങളും ജീവിതവും നഷ്ടമായി. കനത്ത മഴയും കാലാവസ്ഥയിലെ മാറ്റങ്ങളുമാണു പ്രധാന കാരണമായതെങ്കിൽ സമീപ പ്രദേശങ്ങളിലെ ക്വാറികളും നിർമാണങ്ങളും പോലെ

കൊച്ചി∙ മാലപ്പടക്കം പോലെ ഉരുൾപൊട്ടലുകൾ; എന്നിട്ടും നാടും സർക്കാരും അറിഞ്ഞില്ല. നിരവധി വീടുകൾ തകർന്നു. 140ൽ ഏറെ കുടുംബങ്ങൾക്കു ജീവൻ ബാക്കിയായെങ്കിലും കൃഷിയും കൃഷിയിടങ്ങളും ജീവിതവും നഷ്ടമായി. കനത്ത മഴയും കാലാവസ്ഥയിലെ മാറ്റങ്ങളുമാണു പ്രധാന കാരണമായതെങ്കിൽ സമീപ പ്രദേശങ്ങളിലെ ക്വാറികളും നിർമാണങ്ങളും പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മാലപ്പടക്കം പോലെ ഉരുൾപൊട്ടലുകൾ; എന്നിട്ടും നാടും സർക്കാരും അറിഞ്ഞില്ല. നിരവധി വീടുകൾ തകർന്നു. 140ൽ ഏറെ കുടുംബങ്ങൾക്കു ജീവൻ ബാക്കിയായെങ്കിലും കൃഷിയും കൃഷിയിടങ്ങളും ജീവിതവും നഷ്ടമായി. കനത്ത മഴയും കാലാവസ്ഥയിലെ മാറ്റങ്ങളുമാണു പ്രധാന കാരണമായതെങ്കിൽ സമീപ പ്രദേശങ്ങളിലെ ക്വാറികളും നിർമാണങ്ങളും പോലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ മാലപ്പടക്കം പോലെ ഉരുൾപൊട്ടലുകൾ; എന്നിട്ടും നാടും സർക്കാരും അറിഞ്ഞില്ല. നിരവധി വീടുകൾ തകർന്നു. 140ൽ ഏറെ കുടുംബങ്ങൾക്കു ജീവൻ ബാക്കിയായെങ്കിലും കൃഷിയും കൃഷിയിടങ്ങളും ജീവിതവും നഷ്ടമായി. കനത്ത മഴയും കാലാവസ്ഥയിലെ മാറ്റങ്ങളുമാണു പ്രധാന കാരണമായതെങ്കിൽ സമീപ പ്രദേശങ്ങളിലെ ക്വാറികളും നിർമാണങ്ങളും പോലെ മനുഷ്യനിർമിത കാരണങ്ങളുമുണ്ട് ഒരു നാടിനെ തന്നെ തകർത്ത ഉരുൾപൊട്ടലുകൾക്കു പിന്നിൽ. പക്ഷേ, വിവരങ്ങൾ പുറംലോകം അറിയുന്നത് കുസാറ്റിൽനിന്നുള്ള സംഘം സ്ഥലത്തെത്തി നടത്തിയ പഠന റിപ്പോർട്ടു പുറത്തു വന്നപ്പോഴാണെന്നു മാത്രം.

ഒരു സർക്കാർ സംവിധാനവും നാട്ടുകാരുടെ പ്രശ്നങ്ങൾ അറിയാൻ മുന്നോട്ടു വരാതിരുന്നപ്പോൾ കണ്ണൂർ കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പർ ജിമ്മി ഏബ്രഹാമിന്റെ സ്വകാര്യ അപേക്ഷയിൽ കുസാറ്റ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ്.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം. റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ ഇക്കാര്യങ്ങൾ കാണിച്ച് പഞ്ചായത്ത് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കു കത്തയച്ചു. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കണ്ണവം റിസർവ് വനത്തിൽ ഉരുൾപൊട്ടലുകളുടെ പ്രഭവ കേന്ദ്രങ്ങളിൽ വരെയെത്തി പഠനം നടത്തിയിട്ടുണ്ട്. റിപ്പോർട്ട് വൈകാതെ സർക്കാരിനു സമർപ്പിക്കും.

കണിച്ചാർ കാളയാട് പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപാട്ടൽ
ADVERTISEMENT

ഓഗസ്റ്റ് ഒന്നാം തീയതി മാത്രം കണ്ണൂർ ജില്ലയിലെ കണിച്ചാർ, കൊളയാട് പഞ്ചായത്തുകളിൽ 35 ഉരുൾപൊട്ടലുകൾ‌ ഉണ്ടായി. തൊട്ടടുത്ത ദിവസങ്ങളിലായി ആകെ 65ൽ ഏറെ ഉരുൾ പൊട്ടി. പുറംലോകം അറിയാതെ പോയ ദുരന്തം ഇവിടെയുള്ള കർഷകരുടെ കൃഷിയും പുരയിടവും നഷ്ടമാക്കി. ജീവിത സാഹചര്യം മുഴുവനായും മാറിമറിഞ്ഞു. പകൽ സമയങ്ങളിലും വൈകിട്ട് ആറ് – ഏഴു മണി സമയങ്ങളിലുമായിരുന്നു ഉരുൾപൊട്ടലുകൾ ഏറെയും. ആൾത്താമസം ഉള്ള സ്ഥലങ്ങളിലും ഉൾവനത്തിലും ഉരുൾപൊട്ടലുകളുണ്ടായി. ദുരന്തം മുന്നിൽ കണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതിനാൽ അവരുടെ ജീവനെങ്കിലും രക്ഷിക്കാനായി. അതുകൊണ്ടു തന്നെ ജില്ലാ ഭരണകൂടത്തിന്റെയോ സർക്കാരിന്റെയോ ശ്രദ്ധയിൽപ്പെടാതെപോയി ഈ മഴ ദുരന്തങ്ങൾ.

കണിച്ചാർ കാളയാട് പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപാട്ടൽ

സംസ്ഥാന ദുരന്തനിവാരവണ അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പഠനം നടത്തുമ്പോൾ ഉരുൾപൊട്ടലിന്റെ തീവ്രത അവരെ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ട്. ഇത്ര വലിയ മഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായിട്ടും ജില്ലാ തലത്തിൽനിന്നുള്ള അറിയിപ്പോ റിപ്പോർട്ടോ ലഭിച്ചില്ലെന്നാണു ഉദ്യോഗസ്ഥരിൽനിന്നു വ്യക്തമായതെന്നു പഞ്ചായത്ത് മെമ്പർ ജിമ്മി ഏബ്രഹാം പറയുന്നു. പരമാവധി ഏഴു കിലോമീറ്റർ ചുറ്റളവിലാണ് ഉരുൾപൊട്ടൽ. കാലാവസ്ഥയിൽ പ്രകടമാകുന്ന പുതിയ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെ മാത്രമാണ് ആ സമയം ഇത്ര ശക്തമായ മഴ പെയ്തിട്ടുള്ളത്. കലക്ടറേറ്റിൽ വിളിക്കുമ്പോൾ അവിടെ വെയിൽ, ഇവിടെ ആർത്തലച്ചു പെയ്യുന്ന മഴ!. അവരെയും പറഞ്ഞിട്ടു കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.

കണിച്ചാർ കാളയാട് പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപാട്ടൽ
ADVERTISEMENT

ജൂലൈയിൽ ശരാശരിക്കു മുകളിൽ നിർത്താതെ പെയ്ത മഴ; കുതിർന്നു കിടന്നിരുന്ന ഭൂമിയിൽ ഓഗസ്റ്റ് ഒന്നാം തീയതി നിന്നു പെയ്ത മഴ ഇതു രണ്ടുമാണ് തുടർ ഉരുൾ പൊട്ടലുകൾക്കു കാരണമായതെന്നു കുസാറ്റ് പഠന വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. മേഘവിസ്ഫോടനത്തിന്റെ സൂചനകൾ ഉപഗ്രഹ ചിത്രങ്ങളിൽനിന്നു ലഭിച്ചിട്ടില്ല. മഴയ്ക്കു പുറമേ മലയുടെ അടിവാരത്തും ചെരിവുകളിലും നടക്കുന്ന ഖനനവും റോഡ് നിർമാണവും പരിസ്ഥിതിക്കു യോജിക്കാത്ത കൃഷിരീതികളുമെല്ലാം ഉരുൾപൊട്ടലുകളുടെ കാരണങ്ങളായി അന്വേഷണ സംഘം വിലയിരുത്തുന്നു.

വെള്ളം ഒഴുകിയിരുന്ന ചാലുകൾക്കു സമീപമാണ് ഏറെയും ഉരുൾപൊട്ടലുകൾ എന്നതിനാൽ വെള്ളത്തിന്റെ സ്വതന്ത്രമായ ഒഴുക്കു തടസ്സപ്പെട്ടത് ഉരുൾപൊട്ടലിനു കാരണമാക്കി എന്ന നിഗമനത്തിലെത്തിച്ചു. പ്രദേശത്തു പ്രവർത്തിക്കുന്ന രണ്ടു ക്വാറികളും അപകടങ്ങളുണ്ടായ സ്ഥലങ്ങളുടെ ഒന്നു മുതൽ അഞ്ചു കിലോമീറ്റർ ദൂരപരിധിയിലാണ് എന്നതു വിശദമായ പഠനത്തിന്റെ ആവശ്യത്തിലേക്കു വിരൽ ചൂണ്ടുന്നു. ക്വാറികളിലെ നിർബാധം തുടരുന്ന സ്ഫോടനങ്ങൾ ഭൂമിയെ ദുർബലപ്പെടുത്തിയിട്ടുണ്ടെന്ന പ്രദേശവാസികളുടെ ആശങ്ക അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. ഇക്കാര്യത്തിൽ വിശദമായ പഠനം മൈനിങ് വിഭാഗമോ ഏജൻസികളോ നടത്തണമെന്നാണ് കുസാറ്റ് സംഘത്തിന്റെ ശുപാർശ. ഓരോ പ്രദേശത്തെയും ഉരുൾ പൊട്ടലുകളുടെ കാരണങ്ങളിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾ വിശദമായ പഠനം നടത്തണമെന്നും കുസാറ്റ് സംഘം ആവശ്യപ്പെടുന്നു.

കണിച്ചാർ കാളയാട് പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപാട്ടൽ
ADVERTISEMENT

ആൾനാശം കാര്യമായി ഇല്ലെങ്കിലും ഇവിടെ പത്തു വീടുകൾ പൂർണമായും നശിച്ചിട്ടുണ്ട്. നിരവധി വീടുകൾ താമസയോഗ്യമല്ലെന്നു സാക്ഷ്യപ്പെടുത്തിയവയുണ്ട്, കുറെ വീടുകളെങ്കിലും ഭാഗികമായി തകർന്നവയാണ്. ഇവരിൽ 40 വീട്ടുകാർക്കു മാത്രമാണ് എന്തെങ്കിലും ധനസഹായം ലഭിച്ചിട്ടുള്ളത്. അതും തുച്ഛമായ തുക മാത്രം. വീടു നഷ്ടപ്പെട്ടവർക്ക് ഒരു ലക്ഷം രൂപയിൽ താഴെ മാത്രം ലഭിച്ചാൽ വീടു വയ്ക്കാനാകില്ല. ഇവർ ഇപ്പോൾ വാടക വീടുകളിലോ കുടിൽ കെട്ടിയോ ഒക്കെയാണ് ജീവിക്കുന്നത്.

കണിച്ചാർ കാളയാട് പഞ്ചായത്തുകളിൽ ഉണ്ടായ ഉരുൾപാട്ടൽ

2019ലെ ദുരന്ത നിവാരണ നിയമമാണ് നിലനിൽക്കുന്നത് എന്നതിനാൽ ഏറെ പേരുടെയും അപേക്ഷകൾ തള്ളിപ്പോയതായി ജിമ്മി പറയുന്നു. വെള്ളപ്പൊക്കം മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ മണ്ണിടിച്ചിലോ ഉരുൾപൊട്ടലിനോ ധനസഹായം നൽകാൻ സാധിച്ചിട്ടില്ല. ഏക്കർ കണക്കിനു കൃഷി നഷ്ടമായവരെയും കെടുതിയുടെ അനന്തര ഫലം അനുഭവിക്കുന്നവരെയും സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരാൻ സർക്കാർ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നാണ് കണിച്ചാർ, കോളയാട് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം.

English Summary: Report on Landslides at Kanichal, Kolayad Panchayaths in Kannur

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT