പിടിയിലാകും മുൻപ് ഫോൺ നശിപ്പിച്ചു; ‘ഷാഫി അതിബുദ്ധിമാനായ ക്രിമിനൽ’
കൊച്ചി ∙ നരബലിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി അതിബുദ്ധിമാനായ ക്രിമിനലെന്നു പൊലീസ്. പിടിയിലാകുന്നതിന് രണ്ടുദിവസം മുൻപ് ഇയാൾ മൊബൈൽഫോണ്‍ നശിപ്പിച്ചിരുന്നു. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണു ഫോൺ നശിപ്പിച്ചതെന്നാണു പൊലീസിനോടു പറഞ്ഞത്. എന്നാൽ അന്വേഷണമുണ്ടായാൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു

കൊച്ചി ∙ നരബലിക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫി അതിബുദ്ധിമാനായ ക്രിമിനലെന്നു പൊലീസ്. പിടിയിലാകുന്നതിന് രണ്ടുദിവസം മുൻപ് ഇയാൾ മൊബൈൽഫോണ്‍ നശിപ്പിച്ചിരുന്നു. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണു ഫോൺ നശിപ്പിച്ചതെന്നാണു പൊലീസിനോടു പറഞ്ഞത്. എന്നാൽ അന്വേഷണമുണ്ടായാൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണു പൊലീസിന്റെ നിഗമനം.
കൊല്ലപ്പെട്ട പത്മയെ പത്തനംതിട്ടയിലെ ഇലന്തൂരിലേക്കു കൊണ്ടുപോകുമ്പോൾ ഷാഫി ഫോൺ ഉപയോഗിക്കാതിരുന്നത് ഇത് സാധൂകരിക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ കൂടുതൽ ഇരകളുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ദുർമന്ത്രവാദത്തിനായി കൂടുതൽ കുടുംബങ്ങൾക്കു ഷാഫി സ്ത്രീകളെ എത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നു പൊലീസ് വ്യക്തമാക്കി.
ശ്രീദേവി എന്ന വ്യാജ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട ‘സാമ്പത്തിക അഭിവൃദ്ധിക്കും ഐശ്വര്യത്തിനും സമീപിക്കുക’ എന്ന പോസ്റ്റിൽ നിന്നാണു നരബലിയിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം. ഈ ഫെയ്സ്ബുക് പേജ് വഴി പോസ്റ്റിട്ടതു മുഹമ്മദ് ഷാഫിയായിരുന്നു. ശ്രീദേവിയെന്ന പെൺകുട്ടിയായി ചമഞ്ഞു ഭഗവൽ സിങ്ങിനു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു ചങ്ങാത്തം കൂടി. സമ്പൽസമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും ഒരു സിദ്ധനെ പരിചയമുണ്ടെന്നും ഭഗവൽ സിങ്ങിനെ വിശ്വസിപ്പിച്ചു. സിദ്ധനായ റഷീദിന്റേത് എന്ന പേരിൽ സ്വന്തം ഫോൺ നമ്പർ നൽകി.
ശ്രീദേവിയായി ചമഞ്ഞു ഫെയ്സ്ബുക് വഴി മന്ത്രവാദത്തിന്റെ ഫലങ്ങൾ ഭഗവൽസിങ്ങിനോടു ഷാഫി വിശദീകരിച്ചു. ഇതു വിശ്വസിച്ചാണു ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയെന്ന റഷീദിനെ പൂജയ്ക്കായി വീട്ടിലേക്കു ക്ഷണിച്ചത്. പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം വേണമെങ്കിലും മുടക്കാമെന്നു ഭഗവൽ സിങ് പറഞ്ഞതോടെ നരബലി വേണമെന്നായിരുന്നു നിർദേശം. ഇത് അംഗീകരിച്ച ദമ്പതികൾ ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തവും സിദ്ധനെ ഏൽപ്പിക്കുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി.
English Summary: Human sacrifice in Kerala key accused Muhammad Shafi is a cunning criminal says police