ഷാഫി കുട്ടികളെയും വലയിലാക്കി; ഭഗവൽസിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തു
Mail This Article
കൊച്ചി∙ ഇലന്തൂർ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷാഫിയുടെ വലയിൽ കുട്ടികളും കുടുങ്ങി. വിദ്യാർഥി, വിദ്യാർഥിനികളെ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിച്ച് ദുരുപയോഗം ചെയ്തതായാണ് വിവരം. ഷാഫി ലൈംഗിക വൈകൃതമുള്ളയാളാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം സിറ്റി കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കിയിരുന്നു.
പതിനാറാം വയസ്സ് മുതൽ കുറ്റകൃത്യങ്ങളിലേർപ്പെട്ട ഷാഫി ആദ്യമായി കേസിൽ കുടുങ്ങുന്നത് 2006ൽ മാത്രമാണ്. നരബലിക്ക് മുൻപെടുത്തത് എട്ടു കേസുകളാണ്. ഷാഫിക്ക് കാർ വാങ്ങിനൽകിയത് ഭഗവൽ സിങ്ങാണ്. ഈ കാറിലാണ് പത്മയെ ഷാഫി ഇലന്തൂരിലെത്തിച്ചത്.
ഇരയായി ലഭിക്കുന്ന സ്ത്രീകളുടെ സ്വകാര്യ ഭാഗത്തു മുറിവേല്‍പിച്ചു ലൈംഗിക സുഖം കണ്ടെത്തുന്ന മനോനിലയുള്ള ആളാണ്. ഇതിനു വേണ്ടി എന്തു കഥയും ഉണ്ടാക്കി ലക്ഷ്യത്തിലേക്കെത്തും. അടുത്തുള്ളവരുമായി ബന്ധമില്ലെങ്കിലും ആവശ്യമുള്ളവരെ കണ്ടെത്തി ബന്ധം നിലനിര്‍ത്തുന്നതായിരുന്നു ഇയാളുടെ പതിവെന്നും എറണാകുളം സിറ്റി കമ്മിഷണര്‍ പറഞ്ഞു .
English Summary: Elanthoor human sacrifice accused shafi details