‘അറിഞ്ഞുകൊണ്ടുള്ള ക്രൂരത’; ശ്രീറാമിന്റെയും വഫയുടെയും വിടുതൽ ഹർജികളിൽ വിധി 19ന്
തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ എന്നിവരുടെ വിടുതൽ ഹർജികളിൽ വിധി 19ന്. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികളുടേത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണെന്നും

തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ എന്നിവരുടെ വിടുതൽ ഹർജികളിൽ വിധി 19ന്. തിരുവനന്തപുരം ഒന്നാം അഡി. ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതികളുടേത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണെന്നും അമിതവേഗം അപകട കാരണമായെന്നും പബ്ലിക് പ്രോസിക്യൂട്ടർ വെമ്പായം എ.എ.ഹക്കിം വാദിച്ചു.
അപകടം സംഭവിച്ചത് മുതൽ കേസിലെ തെളിവുകൾ നശിപ്പിക്കാൻ ശ്രീറാം ശ്രമിച്ചിരുന്നു. മ്യൂസിയം പൊലീസ് സംഭവസ്ഥലത്ത് എത്തിയപ്പോൾ രണ്ടാം പ്രതി വഫയാണ് വാഹനം ഓടിച്ചതെന്നു പറഞ്ഞത് ഇതിനു തെളിവാണ്. രക്ത സാംപിൾ എടുക്കാൻ പൊലീസിനു ശ്രീറാം സമ്മതം നൽകിയത് സംഭവം നടന്ന് 10 മണിക്കൂറിനു ശേഷമാണ്. ഡോക്ടറായ പ്രതി ശാസ്ത്രീയമായി തെളിവുകൾ നശിപ്പിക്കാനാണു ശ്രമിച്ചത്. മരിച്ച വ്യക്തിക്കു നീതി ലഭിക്കണമെങ്കിൽ വിചാരണ നടക്കണമെന്നും ഹക്കീം വാദിച്ചു.
സംഭവിച്ചത് അപകടമരണം മാത്രമാണെന്നു ശ്രീറാമിന്റെ അഭിഭാഷകർ വാദിച്ചു. സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ്, ശ്രീറാം മദ്യപിച്ചു എന്നു പ്രോസിക്യൂഷൻ പറയുന്നത്. ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലെന്നാണു ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട്. അത്തരമൊരു റിപ്പോർട്ട് പൊലീസ് തന്നെ സമർപ്പിച്ച സാഹചര്യത്തിൽ അറിഞ്ഞുകൊണ്ട് ശ്രീറാം അപകടമുണ്ടാക്കിയെന്നു പ്രോസിക്യൂഷനു പറയാന്‍ സാധിക്കുന്നതെങ്ങനെ എന്ന് അഭിഭാഷകൻ വാദിച്ചു.
വാഹനാപകടത്തിൽ വൈദ്യുതി പോസ്റ്റ് തകർന്നതിനാല്‍ പൊതുമുതൽ തകർത്തതിനും പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. വൈദ്യുതി പോസ്റ്റ് നശിച്ച സാഹചര്യത്തിൽ വൈദ്യുതി നിയമം അനുസരിച്ചുള്ള വകുപ്പ് കൂടി കുറ്റപത്രത്തിൽ ചേർക്കേണ്ടിയിരുന്നില്ലേ എന്ന് ജഡ്ജി കെ.സനിൽകുമാർ പ്രോസിക്യൂഷനോട് ആരാഞ്ഞു.
രണ്ടാം പ്രതി വഫയുടെ വിടുതൽ ഹർജിയിൽ വാദം നേരത്തേ പൂർത്തിയായിരുന്നു. കേസ് പരിഗണിച്ചപ്പോൾ രണ്ടു പ്രതികളും കോടതിയിൽ ഹാജരായി. 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒരു മണിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ടത്.
English Summary: KM Basheer death case: Sreeram Venkitaraman, Wafa release petition verdict on October 19