തൃശൂർ∙ കുങ്കിയാനകൾ മടങ്ങുമ്പോൾ, ഒന്നരമാസത്തെ സല്ലാപവും വട്ടംകറങ്ങലും അടക്കമുള്ള ‘പൂവാലി സ്വഭാവം’ വെടിഞ്ഞു പിടിയാനകൾകാടുകയറേണ്ടി വരും. ‘ശൗര്യാരാധന’യുമായി നാട്ടിലിറങ്ങി വന്ന പിടിയാനകൾ കടുത്ത പ്രണയനൈരാശ്യത്തിലാണ്. പാലപ്പിള്ളിയിലെ അപകടം വിതച്ച കാട്ടാനകളെ ഓടിക്കാനായി കൊണ്ടുവന്ന കുങ്കി ആനകളെ വട്ടമിട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ കുങ്കിയാനകൾ മടങ്ങുമ്പോൾ, ഒന്നരമാസത്തെ സല്ലാപവും വട്ടംകറങ്ങലും അടക്കമുള്ള ‘പൂവാലി സ്വഭാവം’ വെടിഞ്ഞു പിടിയാനകൾ കാടുകയറേണ്ടി വരും. ‘ശൗര്യാരാധന’യുമായി നാട്ടിലിറങ്ങി വന്ന പിടിയാനകൾ കടുത്ത പ്രണയ നൈരാശ്യത്തിലാണ്. പാലപ്പിള്ളിയിലെ അപകടം വിതച്ച കാട്ടാനകളെ ഓടിക്കാനായി കൊണ്ടുവന്ന കുങ്കി ആനകളെ വട്ടമിട്ടു പതിവായി എത്തിയിരുന്നതാണ് 3 പിടിയാനകൾ. അവരുടെ ‘പ്രണയം’ പാതിവഴിയിലുപേക്ഷിച്ചാണു കുങ്കിയാനകൾ മടങ്ങുന്നത്.

കുങ്കി ആനയ്ക്ക് കാട്ടാനകളെല്ലാം സഹജീവി തന്നെയാണ്. അതിൽ ഇണയെ ആകർഷിക്കാൻ ഇവർക്ക് ഇവരുടേതായ രീതികളുണ്ട്. കൊമ്പൻമാരെ ഓടിക്കുമെങ്കിലും പിടിയാനകളെ കണ്ടാൽ ‘തരളിതരാകും’. കാട്ടാനകളെ തുരത്താനുള്ള വാസത്തിനിടെ പാലപ്പിള്ളി എലിക്കോട് വനം ഔട്ട്‌പോസ്റ്റിനുസമീപം കുങ്കിയാനകളെ മേയാൻ വിട്ടിരുന്നു. കുങ്കിയാനകൾക്കു ചുറ്റിലും കാട്ടിലെ പിടിയാനകൾ വലം വച്ചുകൂടി. തൊട്ടുരുമ്മിയും ആശയവിനിമയം നടത്തിയും മൂന്നു പിടിയാനകളാണ് കുങ്കിയാനയ്ക്കു ചുറ്റിലും കൂടിയത്.

ADVERTISEMENT

പാപ്പാൻമാർ പുറത്തുണ്ടെങ്കിൽ കുങ്കികൾ ‘മര്യാദക്കാരും കപട സദാചാരക്കാരും’ ആകുമായിരുന്നു.  നിർദേശങ്ങൾക്കനുസരിച്ച് കൊമ്പന്മാരെ മാത്രമല്ല, പിടിയാനകളെയും തുരത്തും. പക്ഷേ, ഒന്നരമാസത്തെ വാസത്തിൽ, ജനവാസ മേഖലയിലെ കാട്ടാനകളെ തുരത്താൻ ‘കുങ്കി ഓപ്പറേഷനു’ കഴിഞ്ഞില്ല. നാലോ അഞ്ചോ തവണ മാത്രമാണ് ദൗത്യം നടത്തിയത്. രണ്ടോ മൂന്നോ തവണ കാട്ടാനകളെ ഓടിപ്പിക്കാനും കുങ്കിയാനകൾക്കായി. ഇതിനിടെ ദൗത്യസംഘത്തിലെ ഒരംഗം കാട്ടാന ആക്രമണത്തിൽ മരിക്കുകയും ചെയ്തു. ഇതോടെ ദൗത്യം നിർത്തിവച്ചു.

വയനാട് മുത്തങ്ങ ആനസങ്കേതത്തിലെ വിക്രം, ഭരത് എന്നീ കുങ്കിയാനകളാണ് പാലപ്പിള്ളിയിലേക്ക് ദൗത്യവുമായി എത്തിയത്. ഒരുമാസത്തെ സേവനത്തിനുവേണ്ടിയാണ് കുങ്കി ദൗത്യസംഘത്തെ അയച്ചതെന്നും വയനാട്ടിൽ കടുവയെ ഓടിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാക്കാനാണു തിരിച്ചുകൊണ്ടു പോകുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ കടുവയുടെ പേരു പറഞ്ഞ് ഓപ്പറേഷൻ നിർത്തി തടിതപ്പുകയാണെന്നാണു നാട്ടുകാരുടെ ആരോപണം. അപകടമരണം നടന്ന ശേഷം കുങ്കിയാനകളെ പൂർണ ദൗത്യത്തിനായി ഉപയോഗിച്ചില്ല. ദൗത്യ സംഘത്തിലെ പലരും അപകടശേഷം നാട്ടിലേക്കു തിരിച്ചുപോയി. ബുധനാഴ്ച രാത്രി കള്ളായിമൂലയിൽനിന്ന് ലോറികളിലാണ് കുങ്കിയാനകളെ കൊണ്ടുപോയത്.

ADVERTISEMENT

English Summary: Kumki elephants returned to Wayanad