വൻകിടക്കാർക്കെ‍ാപ്പമാണിപ്പേ‍ാൾ സർക്കാർ. അതാണ് നഷ്ടപരിഹാരത്തെക്കുറിച്ചെ‍ാന്നും പറയാത്തത്. ഞങ്ങളുടെ ജീവിതത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാൻ കഴിയാത്തതാണ്. അതിനു സമാനകളില്ല. വരുത്തിവച്ച തകർച്ചയുടെ ഫലം ഇനിയെത്ര തലമുറ പേറേണ്ടിവരുമെന്നതിനും തിട്ടമില്ല. എങ്കിലും നിയമമനുസരിച്ചുള്ള പരിഹാരം, ഇനിയെങ്കിലും അനുവദിച്ചുകൂടേ– സങ്കടത്തേ‍ാടെയും അതിലേറെ രേ‍ാഷത്തേ‍ാടെയും ആവർത്തിച്ചു ചേ‍ാദിക്കുകയാണ് പ്ലാച്ചിമടക്കാർ...

വൻകിടക്കാർക്കെ‍ാപ്പമാണിപ്പേ‍ാൾ സർക്കാർ. അതാണ് നഷ്ടപരിഹാരത്തെക്കുറിച്ചെ‍ാന്നും പറയാത്തത്. ഞങ്ങളുടെ ജീവിതത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാൻ കഴിയാത്തതാണ്. അതിനു സമാനകളില്ല. വരുത്തിവച്ച തകർച്ചയുടെ ഫലം ഇനിയെത്ര തലമുറ പേറേണ്ടിവരുമെന്നതിനും തിട്ടമില്ല. എങ്കിലും നിയമമനുസരിച്ചുള്ള പരിഹാരം, ഇനിയെങ്കിലും അനുവദിച്ചുകൂടേ– സങ്കടത്തേ‍ാടെയും അതിലേറെ രേ‍ാഷത്തേ‍ാടെയും ആവർത്തിച്ചു ചേ‍ാദിക്കുകയാണ് പ്ലാച്ചിമടക്കാർ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൻകിടക്കാർക്കെ‍ാപ്പമാണിപ്പേ‍ാൾ സർക്കാർ. അതാണ് നഷ്ടപരിഹാരത്തെക്കുറിച്ചെ‍ാന്നും പറയാത്തത്. ഞങ്ങളുടെ ജീവിതത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാൻ കഴിയാത്തതാണ്. അതിനു സമാനകളില്ല. വരുത്തിവച്ച തകർച്ചയുടെ ഫലം ഇനിയെത്ര തലമുറ പേറേണ്ടിവരുമെന്നതിനും തിട്ടമില്ല. എങ്കിലും നിയമമനുസരിച്ചുള്ള പരിഹാരം, ഇനിയെങ്കിലും അനുവദിച്ചുകൂടേ– സങ്കടത്തേ‍ാടെയും അതിലേറെ രേ‍ാഷത്തേ‍ാടെയും ആവർത്തിച്ചു ചേ‍ാദിക്കുകയാണ് പ്ലാച്ചിമടക്കാർ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേ‍ാക്ക കേ‍ാള വിരുദ്ധ സമരത്തിലൂടെ ലേ‍ാകശ്രദ്ധ നേടിയ പാലക്കാട്ടെ പ്ലാച്ചിമട ഗ്രാമം വീണ്ടും സമരച്ചൂടിൽ അമരുകയാണ്. താമസിയാതെ സമരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സെക്രട്ടറിയേറ്റിലേക്കും വ്യാപിക്കും. 20 വർഷം മുൻപ് ആരംഭിച്ച അതിശക്തമായ സമരങ്ങളുടെയും ഇടപെടലുകളുടെയും കേ‍ാടതി നിർദേശങ്ങളുടെയും ഫലമായി അന്ന് സർക്കാർ‌ പല തീരുമാനങ്ങളുമെടുത്തിരുന്നു. പക്ഷേ അതെല്ലാം നടപ്പാക്കിക്കിട്ടാന്‍ പ്ലാച്ചിമടക്കാർ ഇപ്പോഴും തെരുവിലും ഒ‍ാഫിസുകളിലും കയറിയിറങ്ങിക്കെ‍ാണ്ടിരിക്കുകയാണ്. വാഗ്ദാനങ്ങളുടെയും ഉറപ്പുകളുടെയും ലംഘനങ്ങൾ തുടർക്കഥയായപ്പേ‍ാൾ അവർ വീണ്ടും സമരത്തിന് തുടക്കമിട്ടു. ആ സമരം അൻപതിലേറെ ദിവസം പിന്നിട്ടിരിക്കുന്നു. സമരനായികയും സാമൂഹികപ്രവർത്തകയുമായ മേധാപട്ക്കർ അടക്കമുള്ള ദേശീയ നേതാക്കൾ സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു മടങ്ങിക്കഴിഞ്ഞു. ‘കേരളം പ്ലാച്ചിമടയിലേക്ക്’ എന്ന മുദ്രാവാക്യവുമായുളള, ഇപ്പേ‍ാഴത്തെ സമരം പടരുമെന്നുതന്നെയാണ് സമര നേതാക്കളുടെ പ്രതീക്ഷയും കണക്കുകൂട്ടലും. പെ‍ാതുസമൂഹം തങ്ങളെ കൈവിടില്ലെന്നും അവർ വിശ്വസിക്കുന്നു. നീതിയുടെ നിഷേധമാണ് പ്ലാച്ചിമട വിഷയത്തിൽ ജീവിതം ദുരിതമായവർ അനുഭവിക്കുന്നത്. സ്ഥലത്ത് അനധികൃതമായി വെള്ളമൂറ്റിയും മാലിന്യം കലർത്തിയും ശീതളപാനീയം നിർമിച്ചുവിൽക്കാൻ കെ‍ാമ്പുകുലുക്കിയെത്തിയ കോക്ക കേ‍ാള കമ്പനിയെ സമരത്തിലൂടെ മുട്ടുകുത്തിച്ച് കെട്ടുകെട്ടിച്ച സമരഗാഥയാണ് ഇവിടുത്തെ ആദിവാസികൾക്കും ഗ്രാമത്തിലെ മറ്റുള്ളവർക്കും പറയാനുളളത്. അതിന്റെ വീര്യം ഇപ്പേ‍ാഴും അവരുടെ  മുഖങ്ങളിലും മുദ്രാവാക്യങ്ങളിലും പ്രകടമാണ്.

പ്ലാച്ചിമടയിലെ കോക്ക കോള പ്ലാന്റിന്റെ കവാടം (ഫയൽ ചിത്രം)

 

ADVERTISEMENT

മയിലമ്മയടക്കം അന്ന് സമരത്തിൽ നിറഞ്ഞുനിന്നവരും നേതൃത്വം നൽകിയവരും ഇപ്പോഴില്ല. പക്ഷേ അവരുണ്ടാക്കിയ ആവേശം അണയാതെ നിൽക്കുന്നു. അന്നുണ്ടായിരുന്നവരും രണ്ടാംനിരക്കാരും സമരത്തിൽ സജീവമാണ്. പ്ലാച്ചിമടയിൽ കേ‍ാളക്കമ്പനി വരുത്തിവച്ച നാശനഷ്ടങ്ങൾക്ക് വിദഗ്ധസമിതി നിർദേശിച്ച നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ നാളിതുവരെ നടത്തിയ കള്ളക്കളികളും കണ്ണിൽപ്പെ‍ാടിയിടുന്ന സർക്കാർ നടപടികളും ഇനി പറ്റില്ലെന്ന് സമരക്കാർ വ്യക്തമാക്കുന്നു. നഷ്ടപരിഹാരത്തിനായി തയാറാക്കിയ ബിൽ കേന്ദ്രസർക്കാർ തിരിച്ചയച്ചിട്ട് വർഷം ആറു കഴിഞ്ഞെങ്കിലും തുടർ നടപടിക്ക് സംസ്ഥാന സർക്കാർ തയാറാകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് ആരേ‍ാപണം. ‘‘വൻകിടക്കാർക്കെ‍ാപ്പമാണിപ്പേ‍ാൾ സർക്കാർ. അതാണ് നഷ്ടപരിഹാരത്തെക്കുറിച്ചെ‍ാന്നും പറയാത്തത്.  ഞങ്ങളുടെ ജീവിതത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാൻ കഴിയാത്തതാണ്. അതിനു സമാനകളില്ല. വരുത്തിവച്ച തകർച്ചയുടെ ഫലം ഇനിയെത്ര തലമുറ പേറേണ്ടിവരുമെന്നതിനും തിട്ടമില്ല. എങ്കിലും നിയമമനുസരിച്ചുള്ള പരിഹാരം, ഇനിയെങ്കിലും അനുവദിച്ചുകൂടേ’’– സങ്കടത്തേ‍ാടെയും അതിലേറെ രേ‍ാഷത്തേ‍ാടെയും ആവർത്തിച്ചു ചേ‍ാദിക്കുകയാണ് പ്ലാച്ചിമടക്കാർ. പ്ലാച്ചിമട സമരം വീണ്ടും ചർച്ചയാകുമ്പോൾ, അതിന്റെ ചരിത്രത്തിലൂടെയും വർത്തമാനത്തിലൂടെയും വിശദമായ ഒരു യാത്ര...

 

കാലപ്പഴക്കംകെ‍ാണ്ട് പ്ലാച്ചിമട വിഷയം ഇല്ലാതാകുമെന്ന് അധികാരകേന്ദ്രങ്ങൾക്ക് വിചാരമുണ്ടെങ്കിൽ അതു തെ‍റ്റാണെന്ന് താമസിയാതെ ബേ‍ാധ്യപ്പെടും. സമരങ്ങൾ സ്വയം ഇല്ലാതാകുമെന്നാണ് പലരും കരുതുന്നത്. പ്ലാച്ചിമട സമരം തുടങ്ങിയപ്പേ‍ാഴും അതായിരുന്നു നിലപാട്. അതിനെ ഒരു പ്രാദേശിക സമരമായി പ്രചരിപ്പിച്ചു. കമ്പനിയെയും അങ്ങനെയാണ് ധരിപ്പിച്ചത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്.

∙ തദ്ദേശ അധികാരം വിളിച്ചേ‍ാതിയ സമരം

 

ADVERTISEMENT

കേരള നിയമസഭ 11 വർഷം മുൻപാണ് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ പാസാക്കിയത്. അതിനിയും നിയമമായി മാറിയിട്ടില്ല. കേന്ദ്രസർക്കാരിന് അയച്ച ആ ബിൽ അപാകതകളെത്തുടർന്ന് 6 വർഷം മുൻപ് സംസ്ഥാനത്തിന് തിരിച്ചയ്ക്കുകയായിരുന്നു. കേരള നിയമസഭയുടെ നിയമനിർമാണ അവകാശത്തിൽ കേന്ദ്ര സർക്കാർ നടത്തിയ കയ്യേറ്റമായി തിരിച്ചറിഞ്ഞ് നടപടിയെ പ്രതിരേ‍ാധിക്കണമെന്നാണ് പ്ലാച്ചിമടക്കാരുടെ നിലപാടും ആവശ്യവും. നിയമസഭയുടെ നിയമ നിർമാണാവകാശവും അന്തസ്സും ഉയർത്തിപ്പിടിക്കാനുളള ചങ്കൂറ്റവും സത്യസന്ധതയും ഭരണാധികാരികൾ കാണിക്കണമെന്നും അവർ ആവശ്യപ്പടുന്നു. മറ്റു രാഷ്ട്രീയ പാർട്ടികളും അതിന് തയാറാകണം. 

പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മ.

 

മലിനീകരണ നിയന്ത്രണ ബോർഡ് കോക്ക കോള കമ്പനിക്കെതിരെ ജലസംരക്ഷണ നിയമത്തിന്റെ  43 ,47 വകുപ്പുകൾ പ്രകാരം കേസെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ കമ്പനി അധികൃതർക്കെതിരെയും നടപടി സ്വീകരിക്കണം. കോക്ക കോളയുടെ പ്ലാച്ചിമടയിലെ ആസ്തികൾ കണ്ടുകെട്ടി ട്രൈബ്യൂണൽ നഷ്ടപരിഹാരം നൽകുന്നതു വരെ സർക്കാർ താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് പ്ലാച്ചിമട സമരസമ്മേളന പ്രമേയവും ആവശ്യപ്പെടുന്നു. ഭൂഗർഭജല സംരക്ഷണത്തിന് ഗ്രാമസഭയ്ക്ക് അധികാരം നൽകുന്ന വിധത്തിൽ ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തണം. പഞ്ചായത്തീരാജ് നിയമനുസരിച്ച് ഒരു ഗ്രാമസഭയ്ക്ക്, പഞ്ചായത്തിന് എത്രത്തേ‍ാളം അധികാരമുണ്ടെന്ന് വിളിച്ചേ‍ാതിയ സംഭവം കൂടിയായിരുന്നു പ്ലാച്ചിമടയിലെ വിജയം.

 

ADVERTISEMENT

∙ വെള്ളം തേടി കിലോമീറ്ററുകളോളം...

 

പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ മേധ പട്കർ (ഫയൽ ചിത്രം)

വിദഗ്ദ്ധ സമിതിയുടെ വിശദമായ പഠനത്തിനു പിന്നാലെയാണ് നഷ്ട പരിഹാര ട്രൈബ്യൂണൽ നിയമനിർമാണത്തിന് ശുപാർശ നൽകിയത്. പാരിസ്ഥിതിക നശീകരണം, മണ്ണിന്റെ തകർച്ച,  ജലമലിനീകരണം, കാർഷിക ഉൽപാദനത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, തുടർന്നുണ്ടായ സാമൂഹികപ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമാണ് സമിതി നിർദേശങ്ങളും വിശദ റിപ്പോർട്ടും പുറത്തുവിട്ടത്. 

 

കമ്പനിയുടെ പ്രവർത്തനം മൂലം പ്ലാച്ചിമടയിൽ ഭൂഗർഭ ജലവിതാനം വലിയതേ‍ാതിൽ കുറഞ്ഞു. നിയമവ്യവസ്ഥകൾ ലംഘിച്ചുള്ള പ്രവർത്തനം ജലസ്രോതസ്സുകളെ ദോഷകരമായി ബാധിച്ചു, മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി. ക്ഷീരകർഷകർക്കും കോഴിയെ വളർത്തുന്നവർക്കും ഭീമമായ നഷ്ടമുണ്ടായി,  പൊതുജനാരോഗ്യത്തെ ദോഷകരമായി  ബാധിച്ചു, ജനിക്കുന്ന കുട്ടികൾക്ക് ഭാരക്കുറവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായി,  കുടിവെളളത്തിനായി സ്ത്രീകൾ കിലോമീറ്ററുകളോളം നടക്കേണ്ട തരത്തിൽ ജലലഭ്യത കുറഞ്ഞു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തിയാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതെന്നും സമരക്കാർ വിശദീകരിക്കുന്നു. മെ‍ാത്തം. 216.26 കോടി രൂപയുടെ  നഷ്ടമാണ് സമിതി കണക്കാക്കിയത്. .     

പ്ലാച്ചിമട സമരവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിൽ സംസാരിക്കുന്ന മേധ പട്കർ (ഫയൽ ചിത്രം)

   

∙ വാക്കു മറന്നോ ഇടതുമുന്നണി?

.

പ്ലാച്ചിമടയിലെ കോക്ക കോള ഫാക്ടറി (ഫയൽ ചിത്രം)

കേന്ദ്രം തിരിച്ചയച്ച ബില്ലിന് അനുമതി ലഭിക്കാനോ തുടർ നടപടിക്കേ‍ാ സംസ്ഥാന സർക്കാർ ആത്മാർഥമായ സമീപനം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് പ്ലാച്ചിമടക്കാരുടെ പരാതി. ബില്ലിൽ ഭേദഗതി വരുത്തി സംസ്ഥാനംതന്നെ നിയമം നിർമിച്ച് ഗവർണറുടെ അംഗീകാരത്തോടെ അതു നടപ്പിൽ വരുത്താനാകും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനപത്രികയിൽ, പ്ലാച്ചിമടക്കാർക്കു നഷ്ടപരിഹാരം ലഭിക്കാൻ ഇടപെടുമെന്ന്  ഇടതു മുന്നണി വാഗ്ദാനം നൽകിയതാണ്. പ്രചാരണത്തിലും അവരത് ആവർത്തിച്ചു. എന്നാൽ 7 വർഷമാകുമ്പേ‍ാൾ, അത് വേ‍ാട്ടിനുളള പതിവ് വാഗ്ദാനങ്ങളിലെ‍ാന്നായിരുന്നുവെന്ന് ജനം തിരിച്ചറിയുന്നു. 

 

ബിൽ അവതരിപ്പിച്ച് രാഷ്ട്രപതിയുടെ അനുമതി തേടാൻ ഇനിയും സംസ്ഥാനത്തിന് സാധിക്കും. ട്രൈബ്യൂണൽ സ്ഥാപിച്ച് നഷ്ടപരിഹാരം നൽകാനുള്ള ബില്ലിന് വീണ്ടും കേന്ദ്രം അനുമതി നിഷേധിക്കുന്ന സാഹചര്യമുണ്ടായാൽ, സംസ്ഥാനത്തിന് മറുവഴിതേ‍ടാം. അതിന് നിയമത്തിൽ വ്യവസ്ഥയുണ്ടെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അതല്ലെങ്കിൽ മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ അധ്യക്ഷനായി സംസ്ഥാന സർക്കാർ നിയമിച്ച വിദഗ്ധ സമിതിയുടെ നിർദേശനുസരിച്ചുളള നഷ്ടപരിഹാരം പ്ലാച്ചിമടക്കാർക്ക് ഘട്ടംഘട്ടമായി നൽകുകയാണ് വേണ്ടത്.

മേധാ പട്കർ പ്ലാച്ചിമട സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ..

 

∙ എന്തിനു വീണ്ടും സമരം?

 

ജലംകൊണ്ടു മുറിവേറ്റ പ്ലാച്ചിമടക്കാരുടെ ഐതിഹാസിക സമരം രണ്ടുപതിറ്റാണ്ട് പിന്നിടുമ്പോഴാണ് അവർ വീണ്ടുമെ‍ാരു സമരത്തിന് നിർബന്ധിതരായിരിക്കുന്നത്. ഗ്രാമത്തിലെത്തിയ കോക്ക കോള കമ്പനിക്കെതിരെ 2002 ഏപ്രിൽ 22നായിരുന്നു പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരത്തിന്റെ തുടക്കം. ആദിവാസി നേതാവ് സി.കെ.ജാനുവായിരുന്നു, പിന്നീട് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ആ സമരത്തിന്റെ ഉദ്ഘാടക. 2000 മാർച്ചിൽ 56 കോടി രൂപ മുതൽമുടക്കിലാണ് പ്ലാച്ചിമടയിൽ കോള കമ്പനി പ്രവർത്തനം ആരംഭിക്കുന്നത്. തുടങ്ങി അധികം വൈകാതെ തന്നെ പ്രദേശത്ത് വിവിധ തരം പാരിസ്ഥിതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടുതുടങ്ങി.

 

ചുറ്റുപാടുമുള്ള കിണറുകളിലെ വെള്ളം മലിനമാകുന്നതായിരുന്നു ഇതിൽ പ്രധാനം. ഒരു ഗ്ലാസ് വെള്ളംപേ‍ാലും ശുദ്ധമായി കിട്ടാത്ത സാഹചര്യമുണ്ടായി. തുടർന്ന്  പ്രദേശവാസികളുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചെങ്കിലും ശുദ്ധജലം എത്തിക്കാമെന്ന് കമ്പനി ഉറപ്പു നൽകിയപ്പേ‍ാൾ സമരം നിർ‌ത്തി. പല രാഷ്ട്രീയ നീക്കുപേ‍ാക്കുകളും പിറുപിറുക്കലുകളും പരദൂഷണങ്ങളും പരസ്പരം തെറ്റിദ്ധരിപ്പിക്കലുമെല്ലാം ഇക്കാലത്ത് ഇടവിട്ട് അരങ്ങേറി. എന്നാൽ പ്ലാച്ചിമട, വിജയനഗർ, കമ്പാലത്തറ, മാധവൻ നായർ കോളനി, രാജീവ് നഗർ, തൊട്ടിച്ചിപ്പതി, കൊച്ചിക്കാട്, കന്നിമാരി, വേലൂർ എന്നീ എട്ട് കോളനികളിലായി താമസിക്കുന്നവർക്ക് ശാരീരിക പ്രശ്നങ്ങൾ കണ്ടുതുടങ്ങിയതോടെ പ്രശ്നം കൈവിട്ടുപോയി. അപകടം തിരിച്ചറിഞ്ഞതേ‍ാടെ ഗ്രാമീണർ വീണ്ടും സമരം തുടങ്ങി. കുഞ്ഞുങ്ങളുൾപ്പെടെ അൽപാൽപമായി ഇല്ലാതാകുന്നത് അനുവദിക്കാനാകില്ലെന്ന് പ്രഖ്യാപിച്ച് അവർ സമരത്തീയിലേക്കിറങ്ങി. 

 

∙ ‘ചുവപ്പു പരവതാനി’യിലെത്തിയ കമ്പനി 

 

സംസ്ഥാനത്ത് കൂടുതൽ വിദേശനിക്ഷേപം എത്തിക്കുക, അതുവഴി കൂടുതൽ തൊഴിലും വികസനവും ഉണ്ടാക്കുക എന്ന സർക്കാർ താൽപര്യത്തിന്റെ പുറത്താണ് കോക്ക കേ‍ാള ഇവിടെ എത്തിയത്. ഇടതുസർക്കാരിന്റെ കാലത്ത് ചുവപ്പ് പരവതാനി വിരിച്ച് കമ്പനിയെ സ്വീകരിച്ചിരുത്തി. 34 ഏക്കർ സ്ഥലത്തായിരുന്നു സ്ഥാപനത്തിന്റെ തുടക്കം. വികസനകാര്യങ്ങളിൽ, വ്യവസായ നേട്ടങ്ങളിൽ സംസ്ഥാനത്തിനുള്ള ചീത്തപ്പേര് ഭയന്ന് ആദ്യ ഘട്ടത്തിൽ കമ്പനിയെ എതിർക്കാൻ സർക്കാരും മടിച്ചു. എന്നാൽ പ്ലാച്ചിമട സമരം ദേശീയശ്രദ്ധ പിടിച്ചുപറ്റിയതോടെ സർക്കാരിനും ഒഴിഞ്ഞുമാറാനും ഒളിച്ചുകളിക്കാനും വയ്യാതായി. അധികാരവികേന്ദ്രീകരണത്തിന്റെ പ്രയേ‍ാഗവും ശക്തമായി; കമ്പനിയുടെ ലൈസൻസ് പുതുക്കി നൽകേണ്ടെന്നു പെരുമാട്ടി പഞ്ചായത്ത് തീരുമാനിച്ചു. പക്ഷേ, ഈ നടപടി പിന്നീട് സ്റ്റേ ചെയ്യപ്പെട്ടു. 

 

തുടർന്ന് നിരവധി നിയമ പോരാട്ടങ്ങളുമായി സമരസമിതി മുന്നോട്ടു നീങ്ങി. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന്, അറിയപ്പെടുന്നവരും അല്ലാത്തവരുമായ സമരനേതാക്കൾ സ്ഥലത്തെത്തി. പോരാട്ടങ്ങളുടെ തുടർച്ചയായി 2004 ജനുവരിയിൽ ലോക ജല സമ്മേളനം പ്ലാച്ചിമടയിൽ നടന്നു. അന്തരിച്ച മുൻ കേന്ദ്രമന്ത്രി എം.പി.വീരേന്ദ്രകുമാർ ഉൾപ്പെടെയുള്ളവരായിരുന്നു ഇതിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നത്. മേധാ പട്കർ, വന്ദന ശിവ തുടങ്ങി ഒട്ടേറെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരും സമരമുഖത്തെത്തി. സംസ്ഥാന രാഷ്ട്രീയം ഇളകി മറിഞ്ഞു. ഒടുവിൽ, 2004 മാർച്ച് 9നാണ് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവായത്. എന്നാൽ പ്രവർത്തനം തുടരാനുള്ള അനുമതി കേരള ഹൈക്കോടതിയിൽനിന്ന് കോളക്കമ്പനി നേടിയെടുത്തു. അതോടെ പെരുമാട്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ സമര സമിതി തീരുമാനിച്ചു.

 

∙ ഇനിയും എത്രകാലം കാത്തിരിക്കണം?

 

നിരവധി നിയമ പോരാട്ടങ്ങളിലൂടെ കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്പ്പിക്കുന്നതിൽ സമര സമിതി വിജയിച്ചിരുന്നു. എന്നാൽ കമ്പനി തങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ നാശനഷ്ടത്തിന് പകരമായി 216 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന തീരുമാനം ഇപ്പേ‍ാഴും പതിവു തിരഞ്ഞെടുപ്പ് വാഗ്ദാനമായി ശേഷിക്കുകയാണ്. കമ്പനി പ്രവർത്തനം അവസാനിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞപ്പേ‍‍ാൾ, സ്ഥലത്ത് മാനേജ്മെന്റ് ഫലവർഗസംസ്കരണ പദ്ധതിക്കുള്ള നീക്കം നടത്തി. സംസ്ഥാന സർക്കാരായിരുന്നു അതിനു പിന്നിലും. പക്ഷേ ആരുടെയും വേഷം മാറിയുളള വരവ് അനുവദിക്കില്ലെന്നു പ്രദേശവാസികളും സമരസമിതിയും മുന്നറിയിപ്പു നൽകിയതോടെ അതും നിലച്ചു.

 

പ്രശ്നത്തിൽ ഇടപെടാൻ ഒരു ആത്മാർഥതയുമില്ലെന്നാണ് ഇതുവരെയുളള സർക്കാർ നടപടികൾ തെളിയിക്കുന്നതെന്നു പറയുന്നു പ്ലാച്ചിമട ഉന്നതാധികാര വിദഗ്ധ സമിതി അംഗം ഡേ‍ാ. എസ്. ഫേയ്സി. മണ്ണാർക്കാട് സ്പെഷൽ കേ‍ാടതിയിൽ എസ്‌സി, എസ്ടി നിയമനുസരിച്ച് കമ്പനിക്കെതിരെ നൽകിയ പരാതിയിൽ ആദിവാസികൾക്കെതിരെയാണ് അധികാരികൾ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അതേസമയം, നഷ്ടപരിഹാരം നൽകാൻ നിയമപരമായി ഒരു ബാധ്യതയുമില്ലെന്നാണ് കോക്ക കോളയുടെ വാദവും നിലപാടും. പട്ടികവർഗ അതിക്രമം തടയൽ നിയമമനുസരിച്ചുള്ള കേസ് റജിസ്റ്റർ ചെയ്യുന്നതും നിയമവിരുദ്ധമായി അവർ വ്യാഖ്യാനിക്കുന്നു. 

 

ഇനിയും നഷ്ടം സഹിച്ച് അവിടെ തുടരേണ്ടതില്ലെന്ന തീരുമാനത്തിൽ, കോക്ക കേ‍ാള കമ്പനി പൂർണമായും പിൻവാങ്ങിയതേ‍ാടെ സ്ഥലവും കെട്ടിടവും മാത്രം ശേഷിച്ചു. കെട്ടിടം പിന്നീട് കേ‍ാവിഡ് ചികിത്സാകേന്ദ്രമാക്കി ഉപയേ‍ാഗിക്കുകയും ചെയ്തു. ഇതിനിടെ സ്ഥാപനത്തിലെ പ്രധാനപ്പെട്ട യന്ത്രങ്ങളും കമ്പനി പല സ്ഥലങ്ങളിലേക്കു കൊണ്ടുപോയിരുന്നു. ഇതെ‍ാന്നും ഇവിടുത്തുകാരുടെ ദുരിതം പരിഹരിക്കുന്നില്ല. വരും നാളുകളിലും, കോളക്കമ്പനി അവശേഷിപ്പിച്ച ദുരിതം പിന്തുടരുമെന്ന ആശങ്കയിലാണിവർ. ഈ സാഹചര്യത്തിലാണ് പ്ലാച്ചിമട സമരസമിതിയും ഐക്യദാർഢ്യസമിതിയും സംയുക്തമായി വീണ്ടും സമരം ആരംഭിച്ചത്.

 

English Summary: Protest against Coca-Cola to Restart: Plachimada Still Waiting for Justice and Compensation