കേന്ദ്രത്തിന്റെ നിർദേശം; നാദാപുരത്ത് റൂട്ട് മാർച്ച് നടത്തി കേന്ദ്ര ദ്രുതകർമ സേന
കോഴിക്കോട് ∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. കർണാടകയിലെ ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാംപിലെ ആർഎഎഫ് 97 ബറ്റാലിയൻ ഡിവൈഎസ്പി വി.ആദർശിന്റെ നേതൃത്വത്തിലെ 60 അംഗ സേനയാണു റൂട്ട് മാർച്ച് നടത്തിയത്. മത സാമുദായിക സ്പർധകളും,

കോഴിക്കോട് ∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം നാദാപുരത്ത് കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി. കർണാടകയിലെ ഷിമോഗ ജില്ലയിലെ ഭദ്രാവതി ക്യാംപിലെ ആർഎഎഫ് 97 ബറ്റാലിയൻ ഡിവൈഎസ്പി വി.ആദർശിന്റെ നേതൃത്വത്തിലെ 60 അംഗ സേനയാണു റൂട്ട് മാർച്ച് നടത്തിയത്. മത – സാമുദായിക സ്പർധകളും, രാഷ്ട്രീയ സംഘർഷ സാധ്യതയും ഏറിയ പ്രദേശങ്ങളിൽ നിയമവ്യവസ്ഥ ഉറപ്പ് വരുത്തുക, പൊതുജനങ്ങളുടെ ഭീതി അകറ്റുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു റൂട്ട് മാർച്ച്.
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് കോഴിക്കോട് റൂറൽ ജില്ലയിലെ പ്രശ്നസാധ്യതാ മേഖലകളായ കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര ഉൾപ്പെടെ 10 പൊലീസ് സ്റ്റേഷൻ പരിധിയിലാണു കേന്ദ്ര സേനാംഗങ്ങൾ എത്തിയത്. നാദാപുരം ഉൾപ്പെടെ മൂന്ന് സ്റ്റേഷൻ പരിധിയിൽ റൂട്ട് മാർച്ച് നടത്തി. ഈ സ്റ്റേഷൻ പരിധിയിലെ രാഷ്ട്രീയവും മതപരവും ആയതും മുൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചതായി ആർഎഎഫ് അധികൃതർ പറഞ്ഞു.
സംസ്ഥാനത്തെ സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണെന്നും അധികൃതർ പറഞ്ഞു. ശേഖരിച്ച ഡേറ്റകൾ അടങ്ങുന്ന റിപ്പോർട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനു കൈമാറുമെന്നു ഡിവൈഎസ്പി പറഞ്ഞു. നാദാപുരം സിഐ ഇ.വി.ഫായിസ് അലി, എസ്ഐ എസ്.ശ്രീജിത്ത് എന്നിവരും റൂട്ട് മാർച്ചിൽ പങ്കെടുത്തു. ഈ മാസം 20 വരെ സേനാംഗങ്ങൾ കേരളത്തിൽ ക്യാംപ് ചെയ്യും.
English Summary: Centre RAF members conducted route march in Nadapuram