ന്യൂഡൽ‌ഹി∙ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകൽപന ചെയ്‌ത് വികസിപ്പിച്ച തദ്ദേശീയ പരിശീലന വിമാനമായ എച്ച്ടിടി–40 ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന 12-ാമത് ഡിഫൻസ് എക്സ്പോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽ‌ഹി∙ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) രൂപകൽപന ചെയ്‌ത് വികസിപ്പിച്ച തദ്ദേശീയ പരിശീലന വിമാനമായ എച്ച്ടിടി–40 ഗുജറാത്തിലെ ഗാന്ധിനഗറിൽ നടക്കുന്ന 12-ാമത് ഡിഫൻസ് എക്സ്പോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാവരണം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര  പട്ടേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അത്യാധുനികവും സമകാലികവുമായ സംവിധാനങ്ങളുള്ള വിമാനം പൈലറ്റ് സൗഹൃദ സവിശേഷതകളോടെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 60 ശതമാനത്തിലധികം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്തിയും സ്വകാര്യ വ്യവസായ പങ്കാളിത്തത്തോടെയും വികസിപ്പിച്ചിരിക്കുന്ന വിമാനം ‘ആത്മനിർഭർ ഭാരത്’ ആശയത്തിന്റെ ഉജ്ജ്വല ഉദാഹരണമാണ്.

ADVERTISEMENT

അടിസ്ഥാന വിമാന പരിശീലനം, വിദഗ്‌ധ വൈമാനിക പരിശീലനം, ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിമാനനിയന്ത്രണം, പരസ്പരം കുറഞ്ഞ അകലത്തിൽ പറക്കുന്ന വിമാന വിന്യാസം എന്നിവയ്ക്കായി എച്ച്ടിടി–40 ഉപയോഗിക്കാനാകും. ഗതിനിയന്ത്രണം, രാത്രി പറക്കൽ എന്നീ ദ്വിതീയ ചുമതലകളും നിർവഹിക്കാനാകും. ഇന്ത്യൻ സൈന്യത്തിന്റെ പ്രാഥമിക പരിശീലന ആവശ്യകതകൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്‌തിരിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയുള്ള വിമാനമാണിത്.

സൂക്ഷ്മ പരീക്ഷണത്തിന് വിധേയമാക്കിയ ടർബോ-പ്രോപ്പ് എൻജിൻ ഉപയോഗിച്ച് നിർമിച്ച ഈ വിമാനത്തിൽ അത്യാധുനിക ഏവിയോണിക്‌സ്, എയർ കണ്ടീഷൻഡ് ക്യാബിൻ, ഇജക്‌ഷൻ സീറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പൈലറ്റുമാരുടെ തത്സമയ പരിവർത്തനം, പ്രധാന എൻജിൻ പ്രവർത്തിക്കുമ്പോൾ ഇന്ധനം നിറയ്ക്കൽ, കുറഞ്ഞ തയാറെടുപ്പ് സമയം എന്നിങ്ങനെയുള്ള അതുല്യമായ സവിശേഷതകളും ഇതിനുണ്ട്.

ADVERTISEMENT

English Summary: PM Modi unveils HTT-40 - indigenous trainer aircraft for IAF