ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഞാൻ തുടങ്ങിവച്ച കാര്യങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ ഇപ്പോഴത്തെ എംഎൽഎ രാജയുടെ പേരും ഫോട്ടോയും പതിപ്പിക്കുന്നു എന്നു മാത്രം. ഈ സർക്കാർ വന്നിട്ട് പുതിയ പദ്ധതികൾ ഒന്നും വന്നിട്ടില്ല. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളെയും എന്റെ ജീവിതത്തിൽ മറ്റു പാർട്ടികളിൽ പോലും ഞാൻ കണ്ടിട്ടില്ല. നിലനിൽപ്പിനു വേണ്ടി കള്ളം പറയുന്ന ആളുകൾ... എസ്.രാജേന്ദ്രൻ മനസ്സു തുറക്കുന്നു...

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഞാൻ തുടങ്ങിവച്ച കാര്യങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ ഇപ്പോഴത്തെ എംഎൽഎ രാജയുടെ പേരും ഫോട്ടോയും പതിപ്പിക്കുന്നു എന്നു മാത്രം. ഈ സർക്കാർ വന്നിട്ട് പുതിയ പദ്ധതികൾ ഒന്നും വന്നിട്ടില്ല. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളെയും എന്റെ ജീവിതത്തിൽ മറ്റു പാർട്ടികളിൽ പോലും ഞാൻ കണ്ടിട്ടില്ല. നിലനിൽപ്പിനു വേണ്ടി കള്ളം പറയുന്ന ആളുകൾ... എസ്.രാജേന്ദ്രൻ മനസ്സു തുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഞാൻ തുടങ്ങിവച്ച കാര്യങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ ഇപ്പോഴത്തെ എംഎൽഎ രാജയുടെ പേരും ഫോട്ടോയും പതിപ്പിക്കുന്നു എന്നു മാത്രം. ഈ സർക്കാർ വന്നിട്ട് പുതിയ പദ്ധതികൾ ഒന്നും വന്നിട്ടില്ല. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളെയും എന്റെ ജീവിതത്തിൽ മറ്റു പാർട്ടികളിൽ പോലും ഞാൻ കണ്ടിട്ടില്ല. നിലനിൽപ്പിനു വേണ്ടി കള്ളം പറയുന്ന ആളുകൾ... എസ്.രാജേന്ദ്രൻ മനസ്സു തുറക്കുന്നു...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ച്, സിപിഎം നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രനെ കഴിഞ്ഞ ജനുവരിയിലാണ് ഒരു വർഷത്തേക്കു പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തത്. രാജേന്ദ്രന്റെ സസ്പെൻഷൻ കാലാവധി ജനുവരിയിൽ അവസാനിക്കാനിരിക്കെയാണു കഴിഞ്ഞദിവസം മുൻ മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എം.എം.മണി, ‘രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന്’ തൊഴിലാളികളോട് ആഹ്വാനം ചെയ്തത്. ‘‘15 വർഷം എംഎൽഎ സ്ഥാനമടക്കം എല്ലാ സൗകര്യങ്ങളും (എസ്.രാജേന്ദ്രൻ) അനുഭവിച്ചു. ഇതിനു ശേഷം വീണ്ടും എംഎൽഎ സ്ഥാനം ലഭിക്കാതെ വന്നതോടെ, പാർട്ടി സ്ഥാനാർഥി എ.രാജയെ തോൽപിക്കാൻ കളികൾ നടത്തി. ഒരു നന്ദിയുമില്ലാത്ത ജന്മമാണ്. പാർട്ടിവിരുദ്ധ നടപടികളുടെ ഭാഗമായി സസ്പെൻഡ് ചെയ്തു. എന്നിട്ടും ഒളിഞ്ഞിരുന്ന് പാർട്ടിക്കെതിരെ പണിയുകയാണ്. രാജേന്ദ്രനെ വെറുതെ വിടരുത്, തൊഴിലാളികൾ ഇയാളെ കൈകാര്യം ചെയ്യണം.’’– ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) വാർഷിക സമ്മേളനത്തിലായിരുന്നു മണിയുടെ ഈ വിവാദ പ്രസ്താവന. എക്കാലവും വിവാദങ്ങൾ നീറുന്ന ഇടുക്കിയിലെ ഇടതുരാഷ്ട്രീയത്തിൽ വീണ്ടും ഒരു പൊട്ടിത്തെറിയിലാണ് ഇതു കലാശിച്ചത്. ‘‘തോട്ടം മേഖലയിൽ ജനിച്ചു വളർന്ന എന്നെ കൈകാര്യം ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ നേരിടും. ഭീഷണിക്കു വഴങ്ങി നാടുവിടില്ല.’’ എന്നായിരുന്ന മണിക്ക് രാജേന്ദ്രന്റെ മറുപടി. മാത്രമല്ല, സസ്പെൻഷൻ കാലാവധി തീരുന്നതിനു മുൻപേ പാർട്ടിയിലേക്കു തന്നെ തിരിച്ചെടുക്കാനുള്ള സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദേശം എം.എം.മണിയുടെ നേതൃത്വത്തിൽ അട്ടിമറിച്ചെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ വിശദീകരണങ്ങളുമായി എസ്.രാജേന്ദ്രൻ ‘മനോരമ ഓൺലൈനിനോട്’ മനസ്സുതുറക്കുകയാണ്. 

 

ADVERTISEMENT

∙ നേരിട്ടുതന്നെ ചോദിക്കട്ടെ, എന്താണ് എം.എം. മണിക്ക് താങ്കളോടുള്ള വിരോധത്തിനു കാരണം? 

എസ്. രാജേന്ദ്രൻ. ഫയൽ ചിത്രം: ജോസ്‌കുട്ടി പനയ്ക്കൽ∙ മനോരമ

 

മലയോര മേഖലയിൽ ഇപ്പോൾ പാർട്ടിയുടെ സ്വാധീനം കുറയുകയാണ്. ചിന്നക്കനാൽ, വട്ടവട, മറയൂർ, കാന്തല്ലൂർ, മൂന്നാർ, ഇടമലക്കൊടി, പള്ളിവാസൽ, അടിമാലി, ബൈസൻവാലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആളുകൾ പാർട്ടി വിടുകയാണ്.

കേരളത്തിൽ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപത്തെ ആഴ്ചയാണ്, പ്രായപരിധിയടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് യോഗം ചേരണമെന്നു പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ നിർദേശം വരുന്നത്. അതിനുശേഷം തയാറായ ഒരു തിരക്കഥയാണ് എന്റെ സസ്പെൻഷൻ വരെയെത്തിയത്. മൂന്നാറിൽനിന്നുള്ള ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ.വി.ശശിയെ നിലനിർ‌ത്തുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ തിരക്കഥ നടപ്പാക്കിയത്. കെ.വി.ശശിയെ സംരക്ഷിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് എന്നെ ബലിയാടാക്കുകയായിരുന്നു.

 

ADVERTISEMENT

സിപിഎമ്മിൽനിന്നു തോട്ടം തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കാണ് ഇപ്പോൾ എനിക്കെതിരായ ആരോപണങ്ങൾക്ക് കാരണം. തൊഴിലാളികളുടെ പാർട്ടി അംഗത്വത്തിൽ ഗണ്യമായ കുറവുണ്ടായി. അതേസമയം സിപിഐ, കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിൽ അംഗങ്ങൾ വർധിക്കുകയും ചെയ്തു. അവരെയെല്ലാം പാർട്ടിയിൽനിന്നും സംഘടനയിൽനിന്നും ഞാനാണ് പറഞ്ഞുവിടുന്നതെന്നാണ് അവരുടെ ധാരണ. എന്നാൽ ചിലരുടെ നേതാവെന്ന് സ്വയം കരുതുന്നവർ കാരണമാണ് ഇത്. മുൻപും, നല്ലത് നടന്നാൽ കെ.വി.ശശിക്കും ഏരിയ സെക്രട്ടറിക്കും. മോശം നടക്കുന്നതിന്റെ പഴിയെല്ലാം എംഎൽഎയ്ക്കുമായിരുന്നു. 

മൂന്നാർ പ്ലാന്റേഷൻ തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രൻ നടത്തിയ സമരം (ഫയൽ ചിത്രം: അരവിന്ദ് ബാല∙ മനോരമ)

 

പ്രവർത്തനങ്ങളിലെ വീഴ്ച മൂലമാണ് തൊഴിലാളികൾ പാർട്ടി വിടുന്നത്. ഞാൻ ഉണ്ടായിരുന്നപ്പോൾ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുമായിരുന്നു. യൂണിയന്റെ കാര്യങ്ങളിൽ മാത്രമാണ് സാധാരണ ഇടപെടാത്തത്. ഇപ്പോൾ എന്നെ പഴി ചാരാതെ യഥാർഥ കാരണം പരിശോധിക്കുകയാണ് വേണ്ടത്. ഭാവിയിലും ഈ കൊഴിഞ്ഞുപോക്ക് തുടരും. അതു വോട്ടിലും പ്രതിഫലിക്കും. രാഷ്ട്രീയ അനുഭവങ്ങൾ കൊണ്ടാണ് ഇതു പറയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ആളുകൾ ചേരുന്നതും വിട്ടുപോകുന്നതും എന്തുകൊണ്ടായിരിക്കും? നേതാക്കളുടെ പെരുമാറ്റവും സമീപനവുമാണ് പ്രധാന കാരണം. കാര്യം മനസ്സിലായല്ലോ...

ഞാൻ ജനിച്ച സ്ഥലത്ത് രാജയ്ക്കു വോട്ടു കൂടുതലാണ്. രാജ ജനിച്ച സ്ഥലത്ത് വോട്ട് കുറവാണ്. അതിനെക്കുറിച്ച് എന്താ ഈ നേതാക്കൾക്കു പറയാനുള്ളത്.

 

മൂന്നാർ പ്ലാന്റേഷൻ തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എസ്.രാജേന്ദ്രൻ നടത്തിയ നിരാഹാര സമരം എം.എം.മണി നാരങ്ങാനീര് നൽകി അവസാനിപ്പിക്കുന്നു (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ താങ്കൾ പാർട്ടിയെ വഞ്ചിച്ചെന്നാണ് അവർ പറയുന്നത്?

 

ഞാൻ പറഞ്ഞല്ലോ, അവർക്കൊരു അജൻഡയുണ്ട്. അതുപ്രകാരം പ്രവർത്തിക്കുന്ന, ബാക്ക് സീറ്റ് ഡ്രൈവിങ്ങിനുള്ള ആളുകൾ മതി അവർക്ക്. ബാക്കിയുള്ളവരെ വേണ്ട. എംഎൽഎയായിരുന്നപ്പോഴും അവഗണനയാണ് നേരിട്ടിട്ടുള്ളത്. മൂന്നാറിൽ ജനിച്ചു വളർന്നയാളാണ് ഞാൻ. ഒരു പൊതുയോഗത്തിൽ പ്രസംഗിക്കാൻ പോലും അവർ അനുവദിച്ചിരുന്നില്ല. മലയോര മേഖലയിൽ  ഇപ്പോൾ പാർട്ടിയുടെ സ്വാധീനം കുറയുകയാണ്. ചിന്നക്കനാൽ, വട്ടവട, മറയൂർ, കാന്തല്ലൂർ, മൂന്നാർ, ഇടമലക്കൊടി, പള്ളിവാസൽ, അടിമാലി, ബൈസൻവാലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ആളുകൾ പാർട്ടി വിടുകയാണ്. ഇതെല്ലാം ആളുകൾ കണ്ടുകൊണ്ടിരിക്കുകയല്ലേ...

 

∙ തമിഴ് വികാരം താങ്കൾ ഉപയോഗിക്കുന്നതായി പാർട്ടിയിൽ ‌തന്നെ ആക്ഷേപമുണ്ടല്ലോ. ഇതു ശരിയാണോ?

 

മുല്ലപ്പെരിയാർ സമരത്തിന്റെ ഭാഗമായി നിരാഹാരം കിടക്കുന്ന എസ്.രാജേന്ദ്രൻ (ഫയൽ ചിത്രം: മനോരമ)

അത് അവരുടെ ആരോപണം മാത്രമാണ്. ഇതിനു മുൻപുള്ള ആളുകൾക്കൊന്നും ഞാൻ തമിഴ് വികാരം ഉപയോഗിച്ചാണ് വിജയിച്ചതെന്നു തോന്നിയില്ലല്ലോ. ഇവർക്ക് മാത്രമെന്താണ് ഇതു തോന്നാൻ കാരണം. പാർട്ടി ജില്ലാ സെക്രട്ടറി, ഏരിയാ സെക്രട്ടറി ഉൾപ്പെടെ പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാരവാഹികളെല്ലാം മലയാളികളാണ്. പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുന്ന തമിഴ് ജനതയ്ക്കിടയിൽ ബുദ്ധിജീവികളില്ലെന്നാണല്ലോ ഇവരുടെ കണക്ക്. ഈ തമിഴ് ജനതയെ മുതലെടുത്ത് തന്നെയല്ലേ ഇവരെല്ലാം സ്ഥാനമാനങ്ങൾ നേടിയത്. യഥാർഥത്തിൽ അവര‌ല്ലേ തമിഴ് വികാരം ഉപയോഗിക്കുന്നത്. 

 

കെ.വി.ശശിക്ക് എന്തെല്ലാം സ്ഥാനം ലഭിച്ചു? കേരള ബാങ്ക്, മൂന്നാർ സർവീസ് സഹകരണ ബാങ്ക്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം, യൂണിയന്റെ പ്രസിഡന്റ്, സിഐടിയുവിന്റെ ജില്ലാ ഭാരവാഹി... ഇങ്ങനെ പോകുകയാണ്. പാർട്ടിയുടെ ചുമതലകൾ വഹിക്കാൻ തമിഴ് ജനതയ്ക്കും അവകാശമില്ലേ? 38 വർഷത്തോളമായി ഞാൻ പ്രവർത്തനം ആരംഭിച്ചിട്ട്. എംഎൽഎ മാത്രമല്ലേ ആയുള്ളൂ. ഒന്നിനും കൊള്ളാത്തവൻ ആയിരുന്നോ? അപ്പോൾ അവരാണോ ഞാനാണോ തമിഴ് വികാരം ഉപയോഗിക്കുന്നത്?

എം.എം.മണി

 

∙ കാർഷിക മേഖലയിൽ താങ്കൾക്ക് നേരെ എതിർപ്പുണ്ടെന്നു പറയുന്നു. കൂടാതെ, സംവരണം സീറ്റായതുകൊണ്ടു മാത്രമാണ് താങ്കൾ എംഎൽഎയായതെന്നാണ് മണി പറയുന്നത്...

 

കാർഷിക മേഖലയിൽ എവിടെയാണ് എതിർപ്പെന്ന് അവർ പറയട്ടെ. ഇത്രയും കാലം ഇല്ലാതിരുന്ന എതിർപ്പ് ഇപ്പോൾ എങ്ങനെയാണ് വരുന്നത്? ആരാണ് ഈ ഭിന്നതകളൊക്കെ തുടങ്ങിവച്ചത്. മലയാളം, തമിഴ് എന്നൊക്കെ പറഞ്ഞ്... ഞാനല്ലല്ലോ. ജാതി പറഞ്ഞ് തുടങ്ങിയത് ഞാനാണോ? ബ്രാഹ്മണനാണോ എന്നു ചോദിച്ചത് ഞാനാണോ? സംവരണം സീറ്റാണെന്നു പറഞ്ഞാൽ ഏതു കുട്ടിക്കും അറിയാല്ലോ. അതിനു ജാതി പറയണോ, സംവരണ സീറ്റെന്ന് പറയണോ? രാഷ്ട്രീയത്തിലുള്ളവർക്കല്ലേ സംവരണം ഉണ്ടോ ഇല്ലയോ എന്നറിയേണ്ട കാര്യമുള്ളൂ. അവർ പറഞ്ഞതൊക്കെ എങ്ങനെ ന്യായീകരിക്കാനാണ്.

എസ്.രാജേന്ദ്രൻ

 

∙ എ.രാജയുമായി സൗഹൃദമുണ്ടോ? ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ തൃപ്തനാണോ?

 

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഞാൻ തുടങ്ങിവച്ച കാര്യങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. അതിൽ രാജയുടെ പേരും ഫോട്ടോയും പതിപ്പിക്കുന്നു എന്നു മാത്രം. ഈ സർക്കാർ വന്നിട്ട് പുതിയ പദ്ധതികൾ ഒന്നും വന്നിട്ടില്ല. ഇപ്പോൾ ഒന്നര വർഷമായില്ലേ... ഞാൻ ഒന്നിലും ഇടപെടാറില്ല. ഇടപെടരുതെന്നു താൽപര്യമുള്ളതു കൊണ്ടല്ലേ സസ്പെൻഡ് ചെയ്തത്. 

 

∙ രാഷ്ട്രീയം പൂർണമായി ഉപേക്ഷിച്ചോ? സസ്പെൻഷൻ കാലാവധി അവസാനിച്ചാൽ തിരിച്ചുവരുമോ?

 

ഞാൻ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനം ഒന്നും ചെയ്യുന്നില്ല. ഇതുപോലെയുള്ള ആളുകൾ, വിഘടനവാദികൾ, ജാതിയും ഭാഷയും കാണുന്ന ആളുകൾ ഇവരെല്ലാം പാർട്ടിയാണെന്നു പറഞ്ഞു നിൽക്കുന്നയിടത്ത് എങ്ങനെ കൂടെനിന്നു പ്രവർത്തിക്കും. ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളെ എന്റെ ജീവിതത്തിൽ മറ്റു പാർട്ടികളിൽ പോലും ഞാൻ കണ്ടിട്ടില്ല. നിലനിൽപ്പിനു വേണ്ടി കള്ളം പറയുന്ന ആളുകൾ. 

 

ഞാൻ ആരോടെങ്കിലും രാജയ്ക്കു വോട്ടു ചെയ്യരുതെന്ന് പറഞ്ഞോ? ഞാൻ ജനിച്ച സ്ഥലത്ത് രാജയ്ക്കു വോട്ടു കൂടുതലാണ്. രാജ ജനിച്ച സ്ഥലത്ത് വോട്ട് കുറവാണ്. അതിനെക്കുറിച്ച് എന്താ ഈ നേതാക്കൾക്കു പറയാനുള്ളത്. മണിയും ശശിയുമല്ലേ ഇടുക്കിയിലെ മാർക്സിസ്റ്റ് പാർട്ടി. ഞാൻ മത്സരിക്കുമ്പോൾ മറയൂർ പഞ്ചായത്തിൽ 1300 വോട്ട് പുറകിലാണ്. രാജ 800 വോട്ടിന് മാത്രമാണ് പിന്നിലായത്. അപ്പോൾ അദ്ദേഹത്തിന് വോട്ടു കൂടിയിട്ടല്ലേ ഉള്ളൂ? പിന്നെ എങ്ങനെയാണ് ഞാൻ വോട്ടു കുറച്ചെന്ന് പറയുന്നത്? ഞാൻ ഏതു രഹസ്യകേന്ദ്രത്തിലേക്കാണു പോയതെന്നും ഇവർ വ്യക്തമാക്കണം. ഇവർ എന്തു മാർക്സിസമാണ് പഠിപ്പിക്കുന്നത്? ഇതുപോലെ പച്ചക്കള്ളം പറയുന്ന നേതാക്കളുടെ കൂടെ ഇത്രയും കാലം പ്രവർത്തിച്ചല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം. 

 

∙ താങ്കൾ പാർട്ടി വിടുമെന്ന് തന്നെയല്ലേ പറഞ്ഞുവരുന്നത്?

 

അതാണല്ലോ അവരുടെ ആഗ്രഹം. അവർക്കു മുൻപിൽ ജയിക്കാനോ തോൽക്കാനോ ഒന്നും ഞാൻ ശ്രമിക്കുന്നില്ല. ഇപ്പോഴത്തെ ഈ പ്രശ്നങ്ങൾക്കും തുടക്കം കുറിച്ചത് അവരല്ലേ? ‘കൈകാര്യം’ ചെയ്യണമെന്ന തരത്തിലുള്ള വിഡ്ഢിത്തരം ഇതുപോലെയുള്ള വേദികളിൽ പറയുന്ന വേറെ ആരെങ്കിലും കാണുമോ? ഞാൻ തമിഴ് വികാരം ഉപയോഗപ്പെടുത്തിയിരുന്ന ആളായിരുന്നെങ്കിൽ എനിക്കു വേണ്ടി ചോദിക്കാൻ ആ വേദിയിൽ ആരെങ്കിലും ഉണ്ടാകുമായിരുന്നില്ലേ? ഇതുപോലെയുള്ള വർത്തമാനം മറ്റു സ്ഥലങ്ങളിൽ ആണെങ്കിൽ നടക്കുമോ?

 

∙ എം.എം.മണിയുടെ ആഹ്വാനം അനുസരിച്ച് താങ്കളെ കൈകാര്യം ചെയ്യുമെന്ന പേടിയുണ്ടോ?

 

എനിക്കോ? ഞാനൊക്കെ ചാകുമെങ്കിൽ ഇവനൊക്കെ നാലഞ്ച് വട്ടം നേരത്തേ തന്നെ ചാകേണ്ടതായിരുന്നു. ഈ പാർട്ടിയിലൂടെ ആണല്ലോ ഞാനും വന്നത്. ഭീഷണി ഒക്കെ ഞാൻ നേരിടും. കൈകാര്യം ചെയ്യാൻ വരുമ്പോൾ അറിയാല്ലോ എനിക്ക് പിന്തുണയുണ്ടോ ഇല്ലയോ എന്ന്. 

 

∙ താങ്കൾ കയ്യേറ്റക്കാരനാണെന്ന് പലരും ആരോപിക്കുന്നു. അതു ശരിയാണോ?

 

അവരൊക്കെയാണ് കയ്യേറ്റക്കാർ. ഞാൻ ഒന്നും കയ്യേറിയിട്ടില്ല. എനിക്ക് എവിടെയുണ്ട് ഭൂമി? എന്റെ എട്ടു സെന്റ് ഭൂമിയെക്കുറിച്ച് വിവാദമുണ്ടായപ്പോഴും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തന്നെയല്ലേ ഞാൻ‍‌‌ പട്ടയഭൂമിയിലാണ് താമസിക്കുന്നതെന്നു പറഞ്ഞത്. അപ്പോൾ ഇവരാരും മിണ്ടിയില്ലല്ലോ. എവിടെയാണ് ഞാൻ കയ്യേറിയതെന്ന്, അല്ലെങ്കിൽ കാശ് ഉണ്ടാക്കിയതെന്ന് ഇവരൊന്നു പറയട്ടെ. ഇവർ പല ആരോപണങ്ങൾ ഉന്നയിച്ചപ്പോഴും ഞാൻ വിശദീകരണം നൽകാതെ വിട്ടു. ഇവരെ ഞാൻ വിശ്വസിച്ചു. പക്ഷേ ഇവർ പിന്നിൽനിന്നു നിരന്തരം എനിക്കെതിരെ പ്രചാരണം നടത്തുകയായിരുന്നു. 

 

ഒരുകാര്യം മാത്രം പറയാം, മറ്റു രാഷ്ട്രീയ പാർട്ടികളോടെല്ലാം വിട്ടുവീഴ്ച ചെയ്യുകയായിരുന്നു ഇവർ. കോണ്‍ഗ്രസിനെ എതിർക്കാനോ ബിജെപിയോടു രാഷ്ട്രീയം പറയാനോ ഇത്രയും കാലമായിട്ടും ഇവർക്കു സാധിച്ചോ. യുഡിഎഫ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഇവരെല്ലാം ഒളിച്ചിരിക്കുകയായിരുന്നു. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞാനേ മുൻപിൽ നിന്നിട്ടുള്ളൂ. പെമ്പിളൈ ഒരുമൈ സമരസമയത്ത് എന്റെ കൂടെയുണ്ടായിരുന്നവരെ നോക്കിയാൽ മതി കാര്യങ്ങൾ മനസ്സിലാകാൻ. ഞാൻ പേടിച്ച ആളുമല്ല, പേടിക്കുന്ന ആളുമല്ല.

 

∙ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുമോ?

 

ഇപ്പോൾ അങ്ങനെയൊരു ചിന്തയില്ല. ഞാൻ സിപിഐയിൽ പോയി, ബിജെപിയിൽ പോയി എന്നൊക്കെ അവർ തന്നെയാണ് പറയുന്നത്. ഞാൻ സിപിഐയിൽ ചേർന്നു, കോൺഗ്രസിൽ ചേർന്നു എന്നു തന്നെ പറഞ്ഞു പരത്തിയവരില്ലേ.

 

∙ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികൾ താങ്കളെ സമീപിച്ചിരുന്നോ?

 

ഇവരുടെ ഓരോ പ്രതികരണങ്ങൾ വരുമ്പോഴും പലരും എന്നെ സമീപിക്കാറുണ്ട്. ഫോണിൽ സംസാരിക്കുന്നുണ്ട്, നേരിട്ട് കാണുന്നുണ്ട്. കോൺഗ്രസ്, സിപിഐ, ബിജെപി, എൻസിപി, എഎപി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ എല്ലാം നേരിട്ടു വന്നു സംസാരിച്ചിരുന്നു. ചില ദലിത് സംഘടനകളും സമീപിച്ചു. പല പാർട്ടികളിൽനിന്നായി വിട്ടുവന്നവർ ചേർന്ന് ഒരു എൻജിഒ പോലെ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുറച്ചുപേർ സമീപിച്ചിരുന്നു. രാഷ്ട്രീയത്തിന് അതീതമായി ഒരു കൂട്ടായ്മ രൂപീകരിക്കാമെന്നാണ് പറഞ്ഞത്. അവരുടെ പക്കൽനിന്നും നിരന്തര സമ്മർദമുണ്ട്. പക്ഷേ അതൊന്നും അത്ര ചെറിയ കാര്യമല്ല. പൊതുപ്രവർത്തനം എന്താണെങ്കിലും തുടരും.

 

English Summary: Party Politics, MM Mani's Threat, Munnar Land Grab..; Former CPM MLA S Rajendran Responds

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT