കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്റെ പ്രതികാരം: ജേക്കബ് പുന്നൂസ്
തിരുവനന്തപുരം∙ കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്റെ പ്രതികാരമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിനെയും

തിരുവനന്തപുരം∙ കസ്റ്റഡിയിലുള്ളവരെ മര്‍ദിക്കുന്നത് ഭീരുവിന്റെ പ്രതികാരമെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കൊല്ലം കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐ നേതാവിനെയും സൈനികനായ സഹോദരനെയും പൊലീസ് മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണരൂപം:
നിയമം നടപ്പാക്കുമ്പോൾ, പ്രകോപനമുണ്ടായാലും, നിയമം ലംഘിക്കാതിരിക്കുന്നതാണ് നിയമപാലകന്റെ മനോവീര്യം. എന്തു നിയമവിരുദ്ധ പ്രവൃത്തിയും ചെയ്യാമെന്നുള്ള മാനസികാവസ്ഥ, മനോവീര്യമല്ല. മറിച്ച്, ഞാൻ ഒരു കൊച്ചു രാജാവാണ് എന്ന അഹങ്കാരമാണ്. കസ്റ്റഡിയിൽ ഉള്ളവരെ മർദിക്കുന്നതു ഭീരുവിന്റെ പ്രതികാരവും തിണ്ണമിടുക്കും മാത്രം. അത്, അതിഹീനമായ ഒരുകുറ്റവും ആണ്. നിയമമാണ് ജനാധിപത്യത്തിലെ രാജാവ്. അതു നിയമം നടപ്പാക്കുന്നവർക്കും ബാധകം.
English Summary: Jacob Punnoose on police custodial torture