ലക്നൗ ∙ ഹോട്ടൽ മുറിയിൽ ഒളിക്യാമറ വച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങൾ കൈക്കലാക്കിയ സംഘം പണം നൽകിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഹോട്ടൽ ജീവനക്കാർക്ക് സംഭവത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലക്നൗ ∙ ഹോട്ടൽ മുറിയിൽ ഒളിക്യാമറ വച്ച് ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ നാലു പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. ദൃശ്യങ്ങൾ കൈക്കലാക്കിയ സംഘം പണം നൽകിയില്ലെങ്കിൽ വിഡിയോ പുറത്തുവിടുമെന്ന് ദമ്പതികളെ ഭീഷണിപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഒയോ റൂംസ് ലിസ്റ്റിങ്ങിൽ ഉൾപ്പെട്ട ഹോട്ടലിലാണ് സംഭവം. എന്നാൽ ഹോട്ടൽ ജീവനക്കാർക്ക് സംഭവത്തിൽ പങ്കില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.

ഒയോ റൂംസ് ലിസ്റ്റിങ്ങിലുള്ള ഹോട്ടലുകളിൽ മുറികൾ ബുക്കു ചെയ്തതിനു ശേഷം സംഘം അവിടെ ഒളിക്യാമറ സ്ഥാപിക്കും. പിന്നീട് അവിടെനിന്നും പോകും. കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും അതേ മുറികൾ ബുക്ക് ചെയ്യുകയും ക്യാമറകൾ തിരികെ എടുക്കുകയും ചെയ്യും. തുടർന്ന് ദൃശ്യങ്ങളിലുള്ള ദമ്പതികളെ ബന്ധപ്പെട്ട് പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പണം നൽകിയില്ലെങ്കിൽ വിഡിയോകൾ ഓൺലൈൻ സൈറ്റുകളിൽ പ്രദർശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു. 

ADVERTISEMENT

വിഷ്ണു സിങ്, അബ്ദുൾ വഹാബ്, പങ്കജ് കുമാർ, അനുരാഗ് സിങ് എന്നിവരാണ് അറസ്റ്റിലായത്. അനധികൃത കോൾ സെന്റർ, വ്യാജ സിം കാർഡ്, തുടങ്ങി നിരവധി കേസുകളിൽ ഇവർ പ്രതികളാണെന്നാണ് വിവരം. പതിനൊന്നു ലാപ്ടോപുകളും 21 മൊബൈൽ ഫോണുകളും 22 എടിഎം കാർഡുകളും പരിശോധനയിൽ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. രാജ്യമാകെ ഇവർക്ക് ശൃംഖലകളുണ്ടെന്ന് കരുതുന്നതായും പൊലീസ് അറിയിച്ചു. ഇവരുടെ സംഘത്തിൽ ഒരാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ഒയോ റൂംസ് വെബ്സൈറ്റ് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

English Summary: Couples At OYO Rooms Secretly Filmed, 4 Arrested In Noida