കണ്ണൂർ ∙ പാനൂരിൽ പ്രണയപ്പകയെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ആഴമേറിയ മുറിവുകളാണ് മരണകാരണം. കഴുത്ത് 75 ശതമാനം അറ്റ

കണ്ണൂർ ∙ പാനൂരിൽ പ്രണയപ്പകയെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ആഴമേറിയ മുറിവുകളാണ് മരണകാരണം. കഴുത്ത് 75 ശതമാനം അറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ പാനൂരിൽ പ്രണയപ്പകയെ തുടർന്ന് കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടത്തിന്റെ  പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. ആഴമേറിയ മുറിവുകളാണ് മരണകാരണം. കഴുത്ത് 75 ശതമാനം അറ്റ നിലയിലായിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് മാരകമായ ക്ഷതമേറ്റിട്ടുണ്ട്. നെഞ്ചിലും കാലിലും കയ്യിലുമേറ്റ മുറിവുകളും ആഴമേറിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. നടമ്മല്‍ ജംക്‌ഷനിലും വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്കരിച്ചു.

ഞായറാഴ്ച 11.30ന് ആയിരുന്നു കൊലപാതകം. അച്ഛമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സമീപത്തെ ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാൻ വീട്ടിലെത്തിയപ്പോഴാണു സംഭവം. ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ, ബന്ധുവായ യുവതി വന്നു നോക്കിയപ്പോഴാണു വിവരമറിഞ്ഞത്. കിടക്കയിൽ കഴുത്തറ്റു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രണ്ടു കൈകളിലും കാലിന്റെ പിൻഭാഗത്തും വെട്ടേറ്റിട്ടുണ്ട്.

ADVERTISEMENT

തറയിൽ രക്തം തളം കെട്ടിയിരുന്നു. വീടിന്റെ പിൻവാതിൽ വഴി അകത്തുകടന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ കുറ്റസമ്മതമെന്നു പൊലീസ് പറഞ്ഞു. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തിനെ കൊല്ലാനും ശ്യംജിത്ത് പദ്ധതിയിട്ടിരുന്നു. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്നു ശ്യാംജിത്ത് സംശയിച്ചു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനു വേണ്ടിയായിരുന്നുവെന്നും അതിനുശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു.

കൊലയ്ക്കായി ശ്യാംജിത്ത് ഇരുതല മൂർച്ചയുള്ള കത്തി സ്വയം നിർമിക്കുകയായിരുന്നു. ആക്രമണം പാളിയാലും ഗുരുതര മുറിവുകളോടെ അല്ലാതെ വിഷ്‌ണുപ്രിയ രക്ഷപ്പെടരുതെന്ന് പ്രതിക്ക് നിർബന്ധമുണ്ടായിരുന്നു. ആഴമേറിയ മുറിവുണ്ടാക്കി കൊലപ്പെടുത്താനായി ഓൺലൈൻ വഴി കട്ടിങ് മെഷീൻ ദിവസങ്ങൾക്ക് മുൻപേതന്നെ ശ്യാംജിത്ത് വാങ്ങി. യുട്യൂബ് നോക്കി ഇവയുടെ പ്രവർത്തനം എങ്ങനെയെന്നു പ്രതി മനസ്സിലാക്കി. ഈ ഉപകരണം പ്രവർത്തിക്കുന്നതിന് ആവശ്യമായ ബാറ്ററി, പവർ ബാങ്ക് എന്നിവ നേരത്തെതന്നെ വാങ്ങി സൂക്ഷിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: Vishnu priya murder: Postmortem report