പാക്കിസ്ഥാനിൽനിന്ന് കശ്മീരിനെ കാക്കാൻ ഇന്ത്യൻ സൈന്യം ഇറങ്ങിയിട്ട് 75 വർഷങ്ങൾ!
ശ്രീനഗർ∙ ജമ്മു കശ്മീരിനെ പാക്കിസ്ഥാൻ സൈന്യത്തിന്റെഅധിനിവേശത്തിൽനിന്ന് മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം ആദ്യമായി കശ്മീരിൽ കാലുകുത്തിയിട്ട് ഇന്ന് 75 വര്‍ഷം. ഡക്കോട്ട വിമാനത്തിൽ 1 സിഖ് റെജിമെന്റിലെ സൈനികരാണ് ശ്രീനഗറിലെ പഴയ എയർഫീൽഡിലെത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക നടപടിയായിരുന്നു അത്. ആ നടപടിയാണ്

ശ്രീനഗർ∙ ജമ്മു കശ്മീരിനെ പാക്കിസ്ഥാൻ സൈന്യത്തിന്റെ അധിനിവേശത്തിൽനിന്ന് മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം ആദ്യമായി കശ്മീരിൽ കാലുകുത്തിയിട്ട് ഇന്ന് 75 വര്‍ഷം. ഡക്കോട്ട വിമാനത്തിൽ 1 സിഖ് റെജിമെന്റിലെ സൈനികരാണ് ശ്രീനഗറിലെ പഴയ എയർഫീൽഡിലെത്തിയത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക നടപടിയായിരുന്നു അത്. ആ നടപടിയാണ് 1947–48ലെ ഇന്ത്യ – പാക്ക് യുദ്ധത്തിന്റെ ഗതി നിർണയിച്ചത്.
ജമ്മു കശ്മീരിലേക്ക് അധിനിവേശം നടത്തിയ പാക്ക് സൈന്യത്തെ തുരത്താൻ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ ബാച്ച് ആ എയർഫീൽഡിൽ ഇറങ്ങിയത് 1947 ഒക്ടോബർ 27നായിരുന്നു. ആ ദിവസമാണ് സൈന്യം ഇൻഫൻട്രി ദിനമായി ആചരിക്കുന്നത്. കശ്മീർ രാജാവ് ഹരി സിങ്ങും ഇന്ത്യയും തമ്മിലുള്ള കരാർ ഒപ്പിട്ട ദിവസമാണ് സൈന്യം ശ്രീനഗറിൽ എത്തിയത്. ഈ ദിവസം ആഘോഷിക്കുന്നതിന്റെ ഭാഗമായി ശ്രീനഗറിലെ ബുദ്ഗാമിലുള്ള പഴയ എയർഫീൽഡിൽ ഇന്ത്യൻ സൈന്യം ‘ശൗര്യ ദിവസ്’ ആചരിക്കുകയാണ്. ഇതിനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ജമ്മു കശ്മീരിന്റെ ലഫ്. ഗവർണർ മനോജ് സിൻഹ എന്നിവർ ശ്രീനഗറിലെ വ്യോമസേനാ സ്റ്റേഷനിൽ എത്തി.
അന്നത്തെ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗേഡിയർ രാജീന്ദർ സിങ്, ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ, മേജർ സോംനാഥ് ശർമ, മഖ്ബൂൽ ഷെർവാണി എന്നിവരുടെ വലിയ കട്ടൗട്ടുകൾ പരിപാടി നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.
English Summary: Infantry Day: 75 years of historic Indian Army landing at Srinagar airfield