യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം: അസം ഖാന് 3 വർഷം തടവ്, 2000 രൂപ പിഴ
ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാൻ കുറ്റക്കാരനെന്ന് കോടതി. 2019ലെ കേസിൽ റാംപുർ കോടതി വൈകുന്നേരം നാലുമണിയോടെ വിധി പറയും. റാംപുരിൽനിന്നുള്ള എംഎൽഎയായ അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം

ലക്നൗ∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാന് മൂന്നുവർഷം തടവും 2000 രൂപ പിഴയും. അസം ഖാൻ കുറ്റക്കാരനെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. 2019ലെ കേസിൽ അസം ഖാനൊപ്പം മറ്റു രണ്ടുപേർക്കു കൂടി ഇതേ ശിക്ഷി റാംപുർ കോടതി വിധിച്ചിട്ടുണ്ട്.
റാംപുരിൽനിന്നുള്ള എംഎൽഎയായ അസം ഖാനെതിരെ തട്ടിക്കൊണ്ടുപോകൽ, ക്രിമിനൽ ഗൂഢാലോചന, മോഷണം തുടങ്ങി 90ൽ അധികം കേസുകളുണ്ട്. 2020ൽ അറസ്റ്റിലായ ഇദ്ദേഹം 27 മാസം ജയിലിൽ ആയിരുന്നു. ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിരിക്കുകയാണ്.
English Summary: Uttar Pradesh court convicts Azam Khan of Samajwadi Party in hate speech case