അസിസ്റ്റന്റ്, ക്ലർക്ക് പ്രബേഷൻ: മലയാളം, ഇംഗ്ലിഷ് ടൈപ്പിങ് നിർബന്ധമാക്കി സർക്കാർ
തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിലെ ഓഫിസ് അസിസ്റ്റന്റ്, ക്ലർക്ക് തുടങ്ങിയ തസ്തികകളിൽ പ്രബേഷൻ പ്രഖ്യാപിക്കാൻ മലയാളവും ഇംഗ്ലിഷും കംപ്യൂട്ടറിൽ നിശ്ചിത വേഗത്തിൽ

തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിലെ ഓഫിസ് അസിസ്റ്റന്റ്, ക്ലർക്ക് തുടങ്ങിയ തസ്തികകളിൽ പ്രബേഷൻ പ്രഖ്യാപിക്കാൻ മലയാളവും ഇംഗ്ലിഷും കംപ്യൂട്ടറിൽ നിശ്ചിത വേഗത്തിൽ ടൈപ്പ് ചെയ്യാനുള്ള പ്രാവീണ്യം നിർബന്ധമാക്കി. ഇതുസംബന്ധിച്ച പരീക്ഷാക്രമവും സിലബസും പിഎസ്‌സിയുമായി ആലോചിച്ച് തയാറാക്കാൻ ഭരണപരിഷ്കാര വകുപ്പിനു ചീഫ് സെക്രട്ടറി നിർദേശം നൽകി.
പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ മലയാളത്തിലും ഇംഗ്ലിഷിലും മിനിറ്റിൽ 15 മുതൽ 20 വരെ വാക്കുകൾ ടൈപ്പ് ചെയ്യാന്‍ കഴിയണം. ടൈപ്പ് റൈറ്റിങ് (ലോവർ) പരീക്ഷ പാസായവർക്ക് ഈ നിബന്ധന ബാധകമല്ല. പ്രബേഷൻ പ്രഖ്യാപിക്കുന്നതിനു മുൻപ് മേലധികാരികൾ ഇത് ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ് നിർദേശിച്ചു.
English Summary: Type speed test for clerk probation declaration