ന്യൂഡൽഹി ∙ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വരും.

ന്യൂഡൽഹി ∙ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വരും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ചട്ടത്തില്‍ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സംവിധാനം വരും. കമ്പനികളുടെ നടപടികളില്‍ തൃപ്തരല്ലെങ്കില്‍ പരാതി പരിഹാര സമിതിയെ സമീപിക്കാം.

ഐടി ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുള്ള കരട് 2021ൽ കേന്ദ്രം പുറത്തിറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലെ ഇടപെടലുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രം നിയമിക്കുന്ന, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സമിതി മൂന്നു മാസത്തിനകം നിലവിൽ വരും. ഇതിൽ ചെയർപഴ്സൻ അടക്കം മൂന്നു സ്ഥിരം അംഗങ്ങളാകും ഉണ്ടാവുക. അതോടൊപ്പം വിദഗ്ധരുടെ സഹായവും സമിതി തേടും. 

ADVERTISEMENT

സമൂഹമാധ്യമ കമ്പനികൾ സ്വന്തം നിലയ്ക്ക് രൂപീകരിച്ചിരിക്കുന്ന പരാതി പരിഹാര സംവിധാനങ്ങളുടെ തീർപ്പുകളിൽ പരാതിക്കാരന് അസംതൃപ്തിയുണ്ടെങ്കിൽ സർക്കാർ സമിതിയെ സമീപിക്കാം. പരാതി നൽകി 30 ദിവസം കൊണ്ട് നടപടി സ്വീകരിച്ചു തീരുമാനമുണ്ടാകുമെന്നും ഭേദഗതിയിൽ പറയുന്നു. 

സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, ട്വിറ്റർ, യുട്യൂബ് തുടങ്ങിയവയ്ക്ക് ഇന്ത്യയിലെ നിയമങ്ങൾ പൂർണമായും ബാധകമാണ് എന്നും പുതിയ ചട്ടം നിർദേശിക്കുന്നു. പുതിയ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ADVERTISEMENT

English Summary: For Twitter, Facebook Users' Complaints, New Panels In 3 Months