സതീശൻ പാച്ചേനിക്ക് വിട; പയ്യാമ്പലത്ത് അന്ത്യവിശ്രമം
കണ്ണൂർ ∙ കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ മൃതദേഹം പയ്യാമ്പലത്തു സംസ്കരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല

കണ്ണൂർ ∙ കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനിയുടെ മൃതദേഹം പയ്യാമ്പലത്തു സംസ്കരിച്ചു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുടെയും നൂറുകണക്കിനു പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സതീശൻ പാച്ചേനിയുടെ മകൻ ജവഹർ ചിതയ്ക്കു തീ കൊളുത്തി.
സതീശൻ പാച്ചേനിക്കു വീട് നിർമിച്ചു നൽകുമെന്നു കെപിസിസി പ്രസിഡന്റ് സർവകക്ഷി അനുശോചന യോഗത്തിൽ പ്രഖ്യാപിച്ചു. പക്ഷാഘാതം മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് 19നു രാത്രി മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാച്ചേനി ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അന്തരിച്ചത്.
English Summary: KPCC member Satheesan Pacheni's cremation