ആ ചോദ്യം കേട്ടപ്പോൾ വിഎസിന്റെ മുഖം വല്ലാതെ വിളറി. മുൻപിലെ മേശയിൽ രോഷത്തോടെ ആഞ്ഞടിച്ച അദ്ദേഹം ‘‘അങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല’’ എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. സതീശൻ പാച്ചേനിയെന്ന ‘കെഎസ്‍യു പയ്യന്’ സാക്ഷാൽ വിഎസ് നൽകിയ മെഡലായിരുന്നു ആ കനത്തിലുള്ള മേശയടി. അന്ന് സതീശൻ വിഎസിനെ തോൽപിച്ചിരുന്നെങ്കിൽ രണ്ടു പേരുടെയും രാഷ്ട്രീയഭാവി മറ്റൊന്നാകുമായിരുന്നു. എന്തായിരുന്നു മലമ്പുഴയിൽ അന്ന് സംഭവിച്ചത്?

ആ ചോദ്യം കേട്ടപ്പോൾ വിഎസിന്റെ മുഖം വല്ലാതെ വിളറി. മുൻപിലെ മേശയിൽ രോഷത്തോടെ ആഞ്ഞടിച്ച അദ്ദേഹം ‘‘അങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല’’ എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. സതീശൻ പാച്ചേനിയെന്ന ‘കെഎസ്‍യു പയ്യന്’ സാക്ഷാൽ വിഎസ് നൽകിയ മെഡലായിരുന്നു ആ കനത്തിലുള്ള മേശയടി. അന്ന് സതീശൻ വിഎസിനെ തോൽപിച്ചിരുന്നെങ്കിൽ രണ്ടു പേരുടെയും രാഷ്ട്രീയഭാവി മറ്റൊന്നാകുമായിരുന്നു. എന്തായിരുന്നു മലമ്പുഴയിൽ അന്ന് സംഭവിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ ചോദ്യം കേട്ടപ്പോൾ വിഎസിന്റെ മുഖം വല്ലാതെ വിളറി. മുൻപിലെ മേശയിൽ രോഷത്തോടെ ആഞ്ഞടിച്ച അദ്ദേഹം ‘‘അങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല’’ എന്നു പറഞ്ഞ് ഇറങ്ങിപ്പോയി. സതീശൻ പാച്ചേനിയെന്ന ‘കെഎസ്‍യു പയ്യന്’ സാക്ഷാൽ വിഎസ് നൽകിയ മെഡലായിരുന്നു ആ കനത്തിലുള്ള മേശയടി. അന്ന് സതീശൻ വിഎസിനെ തോൽപിച്ചിരുന്നെങ്കിൽ രണ്ടു പേരുടെയും രാഷ്ട്രീയഭാവി മറ്റൊന്നാകുമായിരുന്നു. എന്തായിരുന്നു മലമ്പുഴയിൽ അന്ന് സംഭവിച്ചത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ ചോദ്യം കേട്ടപ്പോൾ വി.എസ്. അച്യുതാനന്ദന്റെ മുഖം വല്ലാതെ വിളറി. മുൻപിലെ മേശയിൽ രോഷത്തോടെ ആഞ്ഞടിച്ച അദ്ദേഹം ‘‘അങ്ങനെയൊന്നും എനിക്ക് തോന്നിയിട്ടില്ല’’ എന്നു പറഞ്ഞ്  ഇറങ്ങിപ്പോയി. സതീശൻ പാച്ചേനിയെന്ന ‘കെഎസ്‍‌യു’ പയ്യന് സാക്ഷാൽ വിഎസ് നൽകിയ മെഡലായിരുന്നു ആ കനത്തിലുള്ള മേശയടി. എം.പി.കുഞ്ഞിരാമൻ, വി. കൃഷ്‌ണദാസ്, ഇ.കെ.നായനാർ, ടി.ശിവദാസമേനോൻ അടക്കമുള്ള പേരെടുത്ത സഖാക്കൾക്ക് അഞ്ചക്ക ഭൂരിപക്ഷം നൽകിയ മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെ  2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 4703 വോട്ടുകൾക്കു തളച്ച ‘ചെക്കന്’ കിട്ടിയ അംഗീകാരം. അന്ന് സതീശൻ വി.എസ്.അച്യുതാനന്ദനെ തോൽപിച്ചിരുന്നെങ്കിൽ വിഎസിന്റെയും പാച്ചേനിയുടെ രാഷ്ട്രീയഭാവിയും മറ്റൊന്നാകുമായിരുന്നു. അതുമാത്രമല്ല കേരളത്തിന്റെ രാഷ്ട്രീയ ചിത്രം വേറൊന്നാകുമായിരുന്നു. മാരാരിക്കുളത്തുനിന്ന് പരാജയത്തിന്റെ കയ്പറിഞ്ഞ വന്ന വിഎസ് മലമ്പുഴയിലും തോറ്റിരുന്നെങ്കിൽ പിന്നീട് അച്യുതാനന്ദൻ എന്ന മുഖ്യമന്ത്രി തന്നെ ഉണ്ടാകുമായിരുന്നില്ല. പാർട്ടിയിലും അദ്ദേഹത്തിന്റെ ചിറകരിയപ്പെടുമായിരുന്നു. സതീശൻ പാച്ചേനി എന്ന കെഎസ്‌‌‌യു നേതാവിനെ ഒത്തൊരു രാഷ്ട്രീയ പോരാളിയാക്കി മാറ്റിയത് മലമ്പുഴയിലെ ആ പോരാട്ടമായിരുന്നു. മലമ്പുഴയിൽ കുറിച്ച യുദ്ധം മരണം വരെയും പാച്ചേനി തുടർന്നു. കോൺഗ്രസിൽ പോരാളിയുടെ പര്യായമായി പാച്ചേനി എന്ന മൂന്നക്ഷരണം. എന്തായിരുന്നു മലമ്പുഴയിൽ അന്ന് നടന്നത്..? വിശദമായറിയാം

 

ADVERTISEMENT

∙ അന്ന് ആലത്തൂരിൽ ഇഎംഎസിനെ വിറപ്പിച്ച ‘വി.എസ്’ 

ഇഎംഎസ് നമ്പൂതിരിപ്പാട്. ഫയൽ ചിത്രം: മനോരമ

 

ഏതു ചോദ്യം കേട്ടാണ് വിഎസ്  അസ്വസ്ഥനായി മേശയിലടിച്ചത് എന്നത് അറിയണമെങ്കിൽ മറ്റൊരു വിഎസിനെ അറിയണം. മുൻ എംപിയും കോൺഗ്രസ് നേതാവുമായ വി.എസ്.വിജയരാഘവനാണ് ഈ കഥയിലെ താരം. 1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ ഇടതുസ്ഥാനാർഥിയായി മത്സരിക്കാനെത്തിയത് സാക്ഷാൽ ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. അന്ന് ഇഎംഎസിനെതിരെ കോൺഗ്രസ് രംഗത്തിറക്കിയത് വെറും 35 വയസ്സ് മാത്രം പ്രായമുള്ള എരിമയൂരിലെ കർഷകനായ വി.എസ്.വിജയരാഘവനെ. വിഎസ് എന്ന യുവാവിന്റെ പ്രചാരണത്തിൽ ഇടതുകോട്ടകൾ ഉലഞ്ഞു. കുറഞ്ഞത് മുപ്പതിനായിരം വോട്ടുകൾക്കെങ്കിലും ഉറപ്പായും ജയിക്കുമെന്നു വിചാരിച്ച ഇഎംഎസിന്റെ വിജയം വെറും 1999 വോട്ടുകളിൽ ഒതുങ്ങി. ഇഎംഎസിന് ലഭിച്ചത് 31,424 വോട്ട്, വിജയരാഘവന് 29,425ഉം.

 

വി.എസ്.അച്യുതാനന്ദൻ
ADVERTISEMENT

വോട്ടെണ്ണലിനു ശേഷം, കന്നിക്കാരനായ വിജയരാഘവനും ഇഎംഎസും ഒരുമിച്ചിറങ്ങി. ഇഎംഎസിനെ അണിയിക്കാൻ വലിയൊരു രക്തഹാരവുമായി വന്ന ജില്ലാ സെക്രട്ടറി പി.പി.കൃഷ്ണനോട് ഇഎംഎസ് പറഞ്ഞു ‘‘എന്റെ വിജയം സാങ്കേതികം മാത്രമാണ്. യഥാർഥ വിജയം വി.എസ്.വിജയരാഘവന്റേതാണ്. ഈ മാലയ്ക്ക് ഞാൻ അർഹനല്ല’’. അന്ന് ഇഎംഎസിനെ ‘ഞെട്ടിച്ച’ വിജയരാഘവന്റെ സ്ഥാനത്തല്ലേ, ഇപ്പോൾ വി.എസ്.അച്യുതാനന്ദനെ വിറപ്പിച്ച പാച്ചേനിയുടെയും സ്ഥാനം ’ എന്ന ചോദ്യമാണ് അച്യുതാനന്ദനെ അസ്വസ്ഥനാക്കിയതെന്ന് ആ ചോദ്യം ഉന്നയിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ പട്ടത്താനം ശ്രീകണ്ഠൻ പറയുന്നു.

 

∙ കുളത്തിൽ തോറ്റ വിഎസ് പുഴയിലും മുങ്ങും

സതീശൻ പാച്ചേനി

 

ADVERTISEMENT

മാരാരിക്കുളത്തെ പരാജയത്തിനു ശേഷം മലമ്പുഴയെന്ന സുരക്ഷിത മണ്ഡലത്തിൽ മത്സരിക്കാനെത്തുമ്പോൾ, എങ്ങനെ കണക്കാക്കിയാലും വിജയം എന്നതു മാത്രമായിരുന്നു വി.എസ്.അച്യുതാനന്ദന്റെ മനസ്സിൽ. ‘മലമ്പുഴയെന്നൊരു മണ്ണുണ്ടെങ്കിൽ സഖാവ് വിഎസ് എംഎൽഎ’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ സ്വീകരിച്ചെങ്കിലും വിഎസിന്റെ ഓരോ നീക്കവും കരുതലോടെയായിരുന്നു. അതിനു കാരണവും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയോടെയാണ് 1996 ലെ തിരഞ്ഞെടുപ്പിൽ സിറ്റിങ് മണ്ഡലമായ മാരാരിക്കുളത്ത് മത്സരിക്കാൻ വി.എസ്. അച്യുതാനന്ദൻ എത്തിയത്. പതിവായി ഗൗരിയമ്മയോടു തോൽക്കാറുള്ള പി.ജെ. ഫ്രാൻസിസിനെയാണ് കോൺഗ്രസ് വീണ്ടും പരാജയം പ്രതീക്ഷിച്ച് ഇറക്കിയത്. പക്ഷേ, തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ വിഎസിനെയും സിപിഎമ്മിനെയും മാത്രമല്ല, ഫ്രാൻസിസിനെയും കോൺഗ്രസിനെയും ഞെട്ടിച്ച് പി.ജെ.ഫ്രാൻസിസ് എംഎൽഎയായി. 

 

എം.ബി.രാജേഷിനൊപ്പം സതീശൻ പാച്ചേനി. ഫയൽ ചിത്രം: മനോരമ

‘‘തോറ്റാൽ ഞാനല്ലല്ലോ തോൽക്കുക, പാർട്ടിയല്ലേ, വരട്ടെ... നോക്കാം’’ എന്നായിരുന്നു സ്ഥാനാർഥിയാകുമ്പോൾ വിഎസിന്റെ പ്രഖ്യാപനം. എന്നാൽ പാർട്ടി തന്നെ തോൽപിച്ചു. തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ ചിലരുടെ ഉദാസീനത മുതൽ, അതു പരിഹരിക്കാൻ നടപടിയെടുക്കാതിരുന്നത് തുടങ്ങി മനഃപൂർവം വരുത്തിയ വീഴ്ചകളുടെ പട്ടികതന്നെ വിഎസ് തയാറാക്കി. പാർട്ടി ചിലർക്കെതിരെ നടപടിയും സ്വീകരിച്ചു. പക്ഷേ, പരാജയം വിഎസിന്റെ ഉള്ളിൽ കനലുപോലെ നിന്നു. ഏറ്റവും സുരക്ഷിതമണ്ഡലമെന്ന നിലയിലാണ് മലമ്പുഴയെന്ന ചുവപ്പുകോട്ട വിഎസ് സ്വീകരിച്ചത്. മാരാരി‘കുളത്ത് ’ തോറ്റ വിഎസിനെ മല‘മ്പുഴയും ’ തോൽപിക്കുമെന്നു പറയുകയല്ലാതെ ആ സമയത്ത് നല്ലൊരു സ്ഥാനാർഥി പോലും കോൺഗ്രസുകാരുടെ മനസിൽ ഇല്ലായിരുന്നു. 

 

∙ ‘ചാവേറാകാൻ’ ഒരാളുവേണം മലമ്പുഴയിലേക്ക്

 

ആരായാലും വീരനോട് വെട്ടിമരിക്കാൻ സാധിക്കുന്ന ഒരു ചാവേർ മാത്രമാണ് മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ വേണ്ടത്. വിഎസിന്റെ ഭൂരിപക്ഷം ഒരെണ്ണമെങ്കിലും കുറച്ചാൽ ഭാഗ്യം. കുറഞ്ഞത് മുപ്പതിനായിരമാണ് സിപിഎം പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം. കോൺഗ്രസിലെ പലരും മത്സരിക്കാനായി മടിച്ചു. തോൽക്കാനായി ഒരു സീറ്റു വേണ്ട. എന്നാൽ, അന്ന് കെഎസ്‍‌യു സംസ്ഥാന പ്രസിഡന്റായ സതീശൻ പാച്ചേനിയുടെ പേര് എ.കെ. ആന്റണിയാണ് നിർദേശിച്ചത്. മലമ്പുഴയിൽ മത്സരിക്കാൻ സതീശനും താത്പര്യമുണ്ടായിരുന്നില്ല. എതിരാളി വിഎസ് ആയതുകൊണ്ടല്ല പരിചയമില്ലാത്ത സ്ഥലത്ത് സ്ഥാനാർഥിയാകുന്നതായിരുന്നു അദ്ദേഹത്തെ അലട്ടിയത്. സതീശന്റെ നിലപാട്  സ്‌ഥാനാർഥികളെ തീരുമാനിക്കുന്ന യോഗത്തിൽ ഉമ്മൻചാണ്ടി കൃത്യമായി പറഞ്ഞു. ഒടുവിൽ എ.കെ.ആന്റണി സതീശനെ വിളിച്ചു. കെഎസ്‍‌യു പ്രസിഡന്റായിരിക്കെ രാമചന്ദ്രൻ കടന്നപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിച്ച കാര്യം പറഞ്ഞ്, ഇതൊരു മുതൽക്കൂട്ടാകുമെന്ന് ഓർമിപ്പിച്ചു.

 

∙ മലമ്പുഴയിൽ പാച്ചേനി ഇറങ്ങി, കൊടുങ്കാറ്റായി മാറി 

 

മലമ്പുഴയിലെ കമ്യൂണിസ്‌റ്റ് വന്മതിൽ തുളച്ച് നിയമസഭയിലേക്കൊരു തുരങ്കമുണ്ടാക്കാമെന്ന അതിമോഹമൊന്നും സതീശനുണ്ടായിരുന്നില്ല. പക്ഷേ, സതീശൻ വന്നു. ഇതിനോടകം വിഎസ് പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയിരുന്നു. പ്രചാരണത്തിന് ആകെ കിട്ടിയത് 22 ദിവസം മാത്രം. മൂന്നു ജോടി വസ്‌ത്രവുമായി, മലമ്പുഴയിലെത്തിയ സതീശന് പ്രചാരണത്തിന് ആദ്യം ആളെ കിട്ടിയില്ല. പണവുമുണ്ടായിരുന്നില്ല. ഒടുവിൽ കണ്ണൂരിൽനിന്ന് ‘ഇറക്കുമതി’ ചെയ്‌ത ഉശിരന്മാരായ കെഎസ്‌‌യു കുട്ടികളുടെ പ്രസംഗപ്പടയാണ് സതീശനെ പ്രശസ്‌തനാക്കിയതും വിജയത്തിനടുത്തുവരെ എത്തിച്ചതും. ‘അച്യുതാനന്ദനെന്ന മഹാമേരുവിനോട് ഏറ്റുമുട്ടി വീരചരമം അടയാനൊന്നുമല്ല മലമ്പുഴയിലേക്കുള്ള  വരവ്. ജയിക്കും ജയിക്കാനാകും ’ എന്നത് ഓരോ പ്രസംഗത്തിലും സതീശൻ പറഞ്ഞു. ഇതോടെ ഓരോ പ്രവർത്തകർക്കും ആവേശമായി.

 

മലമ്പുഴയിലെ ഒരിക്കലും കുലുങ്ങാത്ത കമ്യൂണിസ്‌റ്റ് കോട്ട ഖദറിട്ട സ്‌ഥാനാർഥിയെ കണ്ടപ്പോൾ ഉലയുന്നത് മറ്റാരേക്കാളും വിഎസിന് മനസിലായിരുന്നു. കേരളമാകെ നടന്നു നീങ്ങി പ്രചാരണം നടത്തേണ്ട വിഎസ് മലമ്പുഴയിൽ കെട്ടിയിടപ്പെട്ടപോലെയായി. മലമ്പുഴയിൽ സതീശന്റെ കെഎസ്‍‌‌യു കുട്ടിപ്പട്ടാളം മുന്നേറുന്നതുകണ്ട വിഎസ് അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.ബി.രാജേഷിനെ വിളിച്ചു വരുത്തി. എസ്എഫ്ഐയുടെ പൂർണസഹായം തിരഞ്ഞെടുപ്പിൽ വേണമെന്നു പറഞ്ഞു. രാജേഷ് പൂർണസമയവും മലമ്പുഴയിൽ ക്യാംപ് ചെയ്തു. വയോധികനായ വിഎസും ചെറുപ്പക്കാരനായ സതീശൻ പാച്ചേനിയുമാണ് മത്സര രംഗത്തുള്ളതെങ്കിലും ഫലത്തിൽ കെഎസ്‍‌‌യു–എസ്എഫ്ഐ ശക്തിപ്രകടനമായിരുന്നു യഥാർഥത്തിൽ സംഭവിച്ചത്. 

 

തോറ്റെങ്കിലും വിഎസിനെ കുറഞ്ഞ വോട്ടിനു തളച്ച സതീശൻ മലമ്പുഴ വിട്ടില്ല. അതുവരെ ഒരു നേതാവില്ലാതിരുന്ന മലമ്പുഴക്കാർ സതീശനെ നേതാവായി കണ്ടു. തുടർന്നുള്ള  അഞ്ചുകൊല്ലവും സതീശൻ മലമ്പുഴയിൽ ഉണ്ടായിരുന്നു. കൊച്ചു കൊച്ചു യോഗങ്ങൾ ഉദ്‌ഘാടനം ചെയ്യാൻ പോലും കോൺഗ്രസുകാർ സതീശനെ കണ്ണൂരിൽനിന്നു വിളിച്ചുവരുത്തി. പക്ഷേ, 2006 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം കൂടുതൽ ജാഗ്രത കാണിച്ചു. വിഎസിന്റെ എതിരാളി സതീശനായിരുന്നെങ്കിലും വിഎസ് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ച് മുഖ്യമന്ത്രിയായി. ഇടതുതരംഗമുണ്ടായിരുന്ന ആ കൊല്ലം ഉറപ്പായും വിഎസ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയും വൻ വിജയത്തിന് കാരണമായി. 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എം.ബി.രാജേഷിനെതിരെ ‘ജയിച്ചു’ എന്ന് ഉറപ്പിച്ച ശേഷം പരാജയപ്പെടുകയായിരുന്നു സതീശൻ. കടുത്ത മത്സരത്തിനൊടുവിൽ എം.ബി. രാജേഷ് ജയിച്ചത് വെറും 1820 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു.

 

English Summary: Remembering the Iconic Fight Between Satheesan Pacheni and VS Achuthanandan at Malampuzha, 2001