തിരുവനന്തപുരം ∙ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് കഷായവും ജൂസും കുടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾതന്നെ ഷാരോൺ രാജ് ഛർദിച്ച് അവശനായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെജിൻ. എന്തിനാണ് കഷായം കുടിച്ചതെന്ന് ചോദിച്ചെങ്കിലും ‘പറയാം’ എന്നു മാത്രമേ ഷാരോൺ പ്രതികരിച്ചുള്ളൂ. പിന്നീട് സംസാരിക്കാൻ കഴിയാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കൂട്ടുകാരിയുടെ വീട്ടിൽനിന്ന് കഷായവും ജൂസും കുടിച്ച് പുറത്തേക്ക് ഇറങ്ങുമ്പോൾതന്നെ ഷാരോൺ രാജ് ഛർദിച്ച് അവശനായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റെജിൻ. എന്തിനാണ് കഷായം കുടിച്ചതെന്ന് ചോദിച്ചെങ്കിലും ‘പറയാം’ എന്നു മാത്രമേ ഷാരോൺ പ്രതികരിച്ചുള്ളൂ. പിന്നീട് സംസാരിക്കാൻ കഴിയാതെ അവശനായെന്നും റെജിൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് കഷായവും ജൂസും കുടിച്ച് അവശനായ ഷാരോൺ ചികിത്സയ്ക്കിടെ ഈ മാസം 25നാണ് മരിച്ചത്. പെൺകുട്ടിയുടെ കുടുംബം ആസിഡ് കലർന്ന പാനീയം നൽകിയെന്നാണ് യുവാവിന്റെ ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം പെൺ‌കുട്ടി നിഷേധിച്ചു. 

റെക്കോർ‌ഡ് ബുക്ക് വാങ്ങാൻ കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകാൻ 14ന് രാവിലെയാണ് ഷാരോൺ തന്നെ വിളിച്ചതെന്നു റെജിൻ പറഞ്ഞു. ഷാരോണുമായി പള്ളിയില്‍വച്ചുള്ള പരിചയമാണ്. പിന്നീട് കാറ്ററിങ് ജോലിക്കിടെ സൗഹൃദം വർധിച്ചു. ഈ പെൺകുട്ടിയുമായുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ കാര്യങ്ങൾ പങ്കുവച്ചിരുന്നില്ല. ബൈക്കുമായി മുര്യങ്കരയിലെ ഷാരോണിന്റെ വീട്ടിലെത്തിയശേഷം ഇരുവരും രാമവർമൻചിറയിലുള്ള പെൺകുട്ടിയുടെ വീടിനടുത്തെത്തി. പെൺകുട്ടിയുടെ മാതാപിതാക്കൾ ആ സമയം വീട്ടിലില്ലായിരുന്നു.

ADVERTISEMENT

ഷാരോണിനെ പെൺകുട്ടിയുടെ വീടിന്റെ അഞ്ചു വീടുകൾക്ക് അപ്പുറം ഇറക്കിയശേഷം റെജിൻ ബൈക്ക് മുന്നോട്ടു ഓടിച്ചു കുറച്ചുദൂരം പോയശേഷം റോഡരികിൽ കാത്തുനിന്നു. ഷാരോൺ നടന്ന് പെൺകുട്ടിയുടെ വീട്ടിലേക്കു പോയി. 15 മിനിറ്റിനുശേഷം റെജിനെ ഷാരോൺ ഫോണിൽ വിളിച്ചു. ഫോണില്‍ സംസാരിക്കുമ്പോൾ ഷാരോൺ ഛർദിക്കുന്നുണ്ടായിരുന്നെന്ന് റെജിൻ പറയുന്നു. ബൈക്കുമായി പെൺകുട്ടിയുടെ വീടിനു മുന്നിലെത്തിയപ്പോൾ ഷാരോൺ ഛർദിച്ച് അവശനായിരുന്നു.

എന്താണ് ഛർദിക്കുന്നതെന്ന് റെജിൻ ചോദിച്ചപ്പോൾ കഷായം കഴിച്ചെന്നായിരുന്നു മറുപടി. എന്തിനു കഷായം കുടിച്ചെന്നു ചോദിച്ചപ്പോൾ പിന്നീട് പറയാമെന്നും പറഞ്ഞു. യാത്രയ്ക്കിടെ പലതവണ നീലനിറത്തിൽ ഛർദിച്ചു. തിരികെ മുര്യങ്കരയിലെ വീടിനടുത്ത് എത്താറായപ്പോൾ ഷാരോൺ ബൈക്കിൽനിന്ന് ഇറങ്ങി. വീടിനു മുന്നിലാക്കാമെന്നു പറഞ്ഞെങ്കിലും നടന്നു പോകാമെന്നു ഷാരോൺ പറഞ്ഞു. പിന്നീട് വൈകിട്ട് ഫോണിൽ സന്ദേശം അയച്ച് ഛർദിൽ കുറഞ്ഞോ എന്നു ചോദിച്ചു. കുറവുണ്ടെന്നായിരുന്നു മറുപടി.

ADVERTISEMENT

രണ്ടു ദിവസത്തിനുശേഷമാണ് ആരോഗ്യനില വഷളായതായി അറിയുന്നത്. പിന്നീട് ഷാരോണുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും റെജിൻ പറഞ്ഞു. ഒക്ടോബർ 14ന് നടത്തിയ രക്ത പരിശോധനയിൽ കുഴപ്പങ്ങൾ കണ്ടെത്താനായിട്ടില്ലെന്ന് ചികിത്സാരേഖകൾ ചൂണ്ടിക്കാട്ടി കുടുംബം പറയുന്നു. എന്നാൽ, ഒക്ടോബർ 17ന് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ രക്തത്തിലെ ചില ഘടകങ്ങളിൽ വലിയ മാറ്റം കണ്ടെത്തുകയും ആന്തരികാവയവങ്ങൾ തകരാറിലാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു. 25നാണ് മെഡിക്കൽ കോളജിൽ മരണം സംഭവിച്ചത്.

പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നാലേ കാര്യങ്ങൾക്കു വ്യക്തത വരൂ. സാധാരണ നിലയിൽ മൂന്നാഴ്ചയ്ക്കം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കും. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം ലഭിക്കാൻ കൂടുതൽ സമയമെടുക്കും. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ, മരണത്തിലേക്കു നയിച്ച കാരണങ്ങളെ സംബന്ധിച്ച നിഗമനങ്ങൾ സ്റ്റേറ്റ്മെന്റായി ഫൊറൻസിക് സർജൻ നൽകും. ആമാശയത്തിന്റെ ഭാഗങ്ങൾ, അതിലെ ഭക്ഷണാവശിഷ്ടങ്ങൾ, രണ്ട് വൃക്കകളുടെയും ഭാഗങ്ങൾ, കരൾ തുടങ്ങിയവയാണു രാസ പരിശോധനയ്ക്കായി കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയയ്ക്കുന്നത്.

ADVERTISEMENT

English Summary: Friend Rejin reveals about Sharon Raj's suspicious death at Thiruvananthapuram

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT