ജനതാദൾ (യു) സംഘടനാ തിരഞ്ഞെടുപ്പ്: അധ്യക്ഷനായി ലലൻ സിങ് തുടർന്നേക്കും
പട്ന ∙ ജനതാദൾ (യു) സംഘടനാ തിരഞ്ഞെടുപ്പു നടപടികൾ നവംബർ 16ന് ആരംഭിക്കും. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് നവംബർ 20നു നടക്കും. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പു വിജ്ഞാപനം നവംബർ 26നു

പട്ന ∙ ജനതാദൾ (യു) സംഘടനാ തിരഞ്ഞെടുപ്പു നടപടികൾ നവംബർ 16ന് ആരംഭിക്കും. സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പ് നവംബർ 20നു നടക്കും. ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പു വിജ്ഞാപനം നവംബർ 26നു പുറപ്പെടുവിക്കും. നാമനിർദേശ പത്രികാ സമർപ്പണത്തിനു ഡിസംബർ മൂന്നു വരെ സമയമുണ്ടാകും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഡിസംബർ നാലാണ്.
തിരഞ്ഞെടുപ്പു വേണ്ടിവന്നാൽ ഡിസംബർ ഒൻപതിനു ഡൽഹിയിൽ നടത്തും. 10നു ദേശീയ കൗൺസിൽ യോഗം ഡൽഹിയിൽ ചേരും. നിലവിലെ ദേശീയ അധ്യക്ഷൻ ലലൻ സിങ് നേതൃസ്ഥാനത്തു തുടരുമെന്നാണു സൂചനകൾ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ആർ.സി.പി. സിങ്ങിൽനിന്നു ലലൻ സിങ് പാർട്ടി അധ്യക്ഷ സ്ഥാനമേറ്റെടുത്തത്. ആർ.സി.പി. സിങ് കേന്ദ്രമന്ത്രിയായതിനെ തുടർന്നാണ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. മുഖ്യമന്ത്രി നിതീഷ് കുമാറുമായി ഇടഞ്ഞ ആർ.സി.പി.സിങ് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടർന്നു പാർട്ടി വിട്ടു.
English Summary: Lalan Singh To Continue As JDU National Chief