അഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബിയിൽ മച്ചുനദിയിലെ തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന മച്ചുനദിക്കു മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ ഗുജറാത്തിലെ മോർബിയിൽ മച്ചുനദിയിലെ തൂക്കുപാലം തകർന്നുണ്ടായ അപകടസ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. രക്ഷാപ്രവർത്തനം തുടരുന്ന മച്ചുനദിക്കു മുകളിൽ പ്രധാനമന്ത്രി വ്യോമനിരീക്ഷണം നടത്തി. അപകടത്തിൽ പരുക്കേറ്റവർ ചികിത്സയിൽ കഴിഞ്ഞ മോർബി സിവിൽ ആശുപത്രിയും മോദി സന്ദർശിച്ചു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉന്നതതല യോഗം ചേരും.

അതേസമയം, പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിന്റെ പേര് പ്രദർശിപ്പിച്ചിരുന്ന ബോർഡ് വെള്ള പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചതിന്റെ ചിത്രം പുറത്തുവന്നു. അപകടം നടന്ന് രണ്ടു ദിവസത്തിനുശേഷം പ്രധാനമന്ത്രി നടത്തുന്ന സന്ദർശനം ഇവന്റ് മാനേജ്മെന്റ് പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് ഇത്.

ADVERTISEMENT

നേരത്തെ, പ്രധാനമന്ത്രി സന്ദർശിക്കുന്ന മോർബി സിവിൽ ആശുപത്രി യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിക്ക് ആശുപത്രിയിൽ ഫോട്ടോഷൂട്ട് നടത്തുന്നതിനാണ് ഇതെന്നായിരുന്നു കോൺഗ്രസിന്റെയും എഎപിയുടെയും ആരോപണം.

അപകടത്തിൽ ഇതുവരെ 135 പേരാണ് മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് ഒൻപതു പേരെ അറസ്റ്റ് ചെയ്തു. പാലത്തിന്റെ അറ്റകുറ്റപ്പണികളുടെയും നടത്തിപ്പിന്റെയും ചുമതല വഹിച്ച ഒറിവ ഗ്രൂപ്പിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി കേസെടുത്തു.

ADVERTISEMENT

തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള മോർബിയിലുള്ള പാലം ഞായറാഴ്ച വൈകിട്ട് 6.30 നാണ് തകർന്നത്. 1877 ൽ നിർമിച്ച 233 മീറ്റർ നീളമുള്ള പാലം 7 മാസത്തെ അറ്റകുറ്റപ്പണികൾക്കു ശേഷം 26 നാണു തുറന്നത്. പാലത്തിന് മുനിസിപ്പാലിറ്റിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ലെന്നു റിപ്പോർട്ടുണ്ട്. മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പാലത്തിൽ ഞായറാഴ്ച ആയതിനാൽ നല്ല തിരക്കായിരുന്നു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഏറെയുണ്ട്.

English Summary: PM Narendra Modi Visits Morbi Bridge Collapse Site