അഹമ്മദാബാദ്∙ മോർബിയിൽ തൂക്കുപാലം തകർന്ന് അപകടത്തിൽപ്പെട്ടവരെ ഇനിയും കണ്ടെത്താനുണ്ടെന്ന് സംസ്ഥാന അഗ്നിരക്ഷാ സേന. ഏറ്റവും കുറഞ്ഞത് രണ്ടു പേരെയെങ്കിലും കണ്ടെത്താനുണ്ടെന്ന് അഗ്നിരക്ഷാ സേനാ സംസ്ഥാന മേധാവി എൻ.കെ. ബിഷ്ണോയ് പറ‍ഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ഒരുപക്ഷേ കൂടുതലുണ്ടാകാം. ഇതുവരെ കൃത്യമായ കണക്ക് ശേഖരിക്കാനായില്ല. ബന്ധുക്കളെ കാണാനില്ലെന്നറിയിച്ചു നിരവധിപ്പേർ എത്തുന്നുണ്ട്. കൂടുതൽ സ്കൂബ ഡൈവേഴ്സിനെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. മച്ചു നദിയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെയും പരിശോധന നടത്തുന്നുണ്ട്. ദിവസവും പലതവണ യോഗം ചേർന്നാണ് തിരച്ചിൽ ഉൾപ്പെടയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്’’– അദ്ദേഹം പറഞ്ഞു. 150 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണി കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തുറന്നത്. പാലം തകർന്നുണ്ടായ അപകടത്തിൽ 135 പേരാണ് ഇതുവരെ മരിച്ചത്. 170 പേർക്ക് പരുക്കേറ്റു. അപകടം നടന്ന് നാല് ദിവസത്തിനുശേഷവും കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.      

ADVERTISEMENT

അതേസമയം, തൂക്കുപാലത്തിലെ കേബിള്‍ തുരുമ്പിച്ചിരുന്നുവെന്നും അത് നന്നാക്കിയിരുന്നെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. പാലത്തിലെ കേബിളില്‍ ഗ്രീസോ മറ്റോ ഇട്ടിരുന്നില്ല. കേബിള്‍ പൊട്ടുന്ന സമയത്ത് അത് തുരുമ്പിച്ചിരിക്കുകയായിരുന്നു. പാലം ബലപ്പെടുത്തുന്നതിന് എന്ത് പണി ചെയ്‌തെന്നോ എങ്ങനെ പരിപാലിച്ചുവെന്നോ കൃത്യമായ രേഖകളില്ല. ഒക്ടോബർ 23നാണ് പാലം അറ്റകുറ്റപ്പണി പൂർത്തിയാക്കി തുറന്നത്. എന്നാൽ സർക്കാർ പരിശോധനകൾ പൂർത്തിയാക്കാതെയാണ് പാലം തുറന്നതെന്നും ഡിവൈഎസ്പി പി.എ.സല കോടതിയെ അറിയിച്ചു.

English Summary: Gujarat Bridge Collapse searching operation