തൃശൂര്‍ ∙ കലക്ടറേറ്റ് പടിക്കല്‍ സമരം മുന്നേറുമ്പോൾ പൊലീസും സമരക്കാരും ഭയപ്പെടുന്ന ഒരു ശത്രുവുണ്ട്. പക്ഷികാഷ്ഠം. കലക്ടറേറ്റ് കവാടത്തിലെ കൂറ്റന്‍ മരം പക്ഷികളുടെ കൂടാണ്. കോണ്‍ഗ്രസിന്റെ കലക്ടറേറ്റ്

തൃശൂര്‍ ∙ കലക്ടറേറ്റ് പടിക്കല്‍ സമരം മുന്നേറുമ്പോൾ പൊലീസും സമരക്കാരും ഭയപ്പെടുന്ന ഒരു ശത്രുവുണ്ട്. പക്ഷികാഷ്ഠം. കലക്ടറേറ്റ് കവാടത്തിലെ കൂറ്റന്‍ മരം പക്ഷികളുടെ കൂടാണ്. കോണ്‍ഗ്രസിന്റെ കലക്ടറേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂര്‍ ∙ കലക്ടറേറ്റ് പടിക്കല്‍ സമരം മുന്നേറുമ്പോൾ പൊലീസും സമരക്കാരും ഭയപ്പെടുന്ന ഒരു ശത്രുവുണ്ട്. പക്ഷികാഷ്ഠം. കലക്ടറേറ്റ് കവാടത്തിലെ കൂറ്റന്‍ മരം പക്ഷികളുടെ കൂടാണ്. കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചിനിടെ കല്ലേറ് പ്രതിരോധിക്കേണ്ട ഷീല്‍ഡ് പൊലീസുകാര്‍ പക്ഷികാഷ്ഠത്തെ പ്രതിരോധിക്കാനായി ആദ്യം ഉപയോഗിച്ചു. കവാടത്തിനു സമീപത്തെ മതിലില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ക്യാമറാമാന്‍മാരും മരത്തിനു മുകളിൽ ഒരു കണ്ണുവച്ചു.

സമരക്കാര്‍ക്ക് കാഷ്ഠം ഏറ്റുവാങ്ങാതെ നിവൃത്തിയില്ലാതായി. അരമണിക്കൂര്‍ സമരം നീണ്ടപ്പോള്‍ പക്ഷികാഷ്ഠം ദേഹത്താകാതിരുന്ന പ്രവര്‍ത്തകര്‍ കുറവായിരുന്നു. ബാരിക്കേഡ് നിരന്തരം തള്ളിമറിച്ചിടാന്‍ സമരക്കാര്‍ ശ്രമിച്ചു. പിന്നാലെ, അനുഗ്രഹമായി പൊലീസിന്റെ ജലപീരങ്കിയെത്തി. ജലപീരങ്കിയില്‍ കാഷ്ഠം പോയി. പക്ഷേ, ചെളി വെള്ളമായതിനാല്‍ വസ്ത്രം മഞ്ഞനിറമായിരുന്നു.

ADVERTISEMENT

കലക്ടറേറ്റ് വളപ്പില്‍ മരങ്ങളുള്ള ഭാഗത്തേക്ക് ആരും പോകാറില്ല. നടപ്പാതയുടെയും സമീപപ്രദേശങ്ങളിലെയും നിറം പക്ഷികാഷ്ഠത്തിന്റേതായി മാറി. അയ്യന്തോള്‍ പാര്‍ക്കില്‍ ആളുകള്‍ നടക്കാന്‍ പോകാറില്ല. കുട്ടികള്‍ക്കും അവിടെ പോകാന്‍ പ്രയാസമാണ്. പക്ഷികളുടെ ആവാസയിടം ശല്യപ്പെടുത്തേണ്ടെന്നോര്‍ത്ത് ആരും ഇതിനെതിരെ പ്രതികരിക്കാറുമില്ല.

English Summary: Dung problem in Thrissur collectorate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT