1951ൽ കന്നി വോട്ട്; 2 ദിവസം മുൻപ് അവസാന വോട്ട്; ഓർമകളുടെ ബൂത്തിലേക്ക് നേഗി (106)!
Mail This Article
കൂട്ടക്കുഴപ്പങ്ങളുടേയും പരാധീനതകളുടെയും എല്ലാം നടുവിലായിരുന്നെങ്കിലും സ്വതന്ത്ര ഇന്ത്യ പിറന്ന് വീണ് അധികം കഴിയും മുമ്പ് തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ മാർഗത്തിലൂടെ സഞ്ചരിച്ചു തുടങ്ങി. ആ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത, അതും സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ടു ചെയ്ത മനുഷ്യൻ ശനിയാഴ്ച (നവംബർ 5) രാവിലെ കടന്നു പോയിരിക്കുന്നു. അതും, നവംബർ 12ന് നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഈ മാസം രണ്ടിനു പോസ്റ്റൽ വോട്ടു കൂടി ചെയ്തിട്ടാണ് ശ്യാം സരൺ നേഗി എന്ന 106 വയസുകാരൻ അന്തരിച്ചത്. സ്വതന്ത്ര, ജനാധിപത്യ ഇന്ത്യയിൽ ഓരോരുത്തരുടെയും സമ്മതിദാനം എത്രത്തോളം മൂല്യമേറിയതാണ് എന്ന് രാജ്യത്തെ പഠിപ്പിച്ച മഹാവൃദ്ധനാണ് ജീവൻ വെടിഞ്ഞിരിക്കുന്നത്. ഇത്തവണയും പോളിങ് ബൂത്തിലെത്തുമെന്ന് നേരത്തെ തന്നെ പ്രസ്താവിച്ചിരുന്നെങ്കിലും ആരോഗ്യസ്ഥിതി വളരെ മോശമായതോടെ പോസ്റ്റൽ വോട്ടിന് അധികൃതർ സൗകര്യമൊരുക്കുകയായിരുന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന്റെ ശവസംസ്കാരം. നേഗിയുടെ ജീവിതം എന്താണ് ഇന്ത്യൻ ജനാധിപത്യത്തെ പഠിപ്പിക്കുന്നത്? അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ...