മുംബൈ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഡോ. അനഹിത പണ്ഡോളയ്ക്കെതിരെ പൊലീസ് കേസെടുത്തു. മിസ്ത്രി മരിച്ച് രണ്ടു മാസങ്ങൾക്ക് ശേഷമാണ് മുംബൈയിലെ പ്രശസ്ത ഗൈനകോളജിസ്റ്റായ അനഹിതയ്ക്കെതിരെ കേസെടുക്കുന്നത്. അഹമ്മദാബാദിൽ നിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഓടിച്ച ഡോ.അനഹിത പണ്ഡോളയ്ക്കെതിരെ പൊലീസ് കേസെടുത്തു. മിസ്ത്രി മരിച്ച് രണ്ടു മാസങ്ങൾക്ക് ശേഷമാണ് മുംബൈയിലെ പ്രശസ്ത ഗൈനകോളജിസ്റ്റായ അനഹിതയ്ക്കെതിരെ കേസെടുക്കുന്നത്. അഹമ്മദാബാദിൽനിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത് അതിർത്തിയിലെ പാൽഘർ ജില്ലയിൽ സെപ്റ്റംബർ അഞ്ചിനായിരുന്നു മിസ്ത്രിയുടെ മരണത്തിനു കാരണമായ അപകടം. 

മിസ്ത്രിക്കു പുറമേ കാറിലുണ്ടായിരുന്ന ജഹാംഗീർ ദിൻഷ് പണ്ഡോളയും മരിച്ചിരുന്നു. ജഹാംഗീറിന്റെ സഹോദരൻ ഡാരിയസ് പണ്ഡോളെ, ആ സമയം കാറോടിച്ചിരുന്ന ഭാര്യ ഡോ. അനാഹിത പണ്ഡോളെ എന്നിവർക്കു പരുക്കേൽക്കുകയും ചെയ്തു. അപകടം നടക്കുമ്പോൾ കാറിന്റെ പിൻസീറ്റിലാണ് മിസ്ത്രി ഇരുന്നത്. 

ADVERTISEMENT

അശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്നാണ് റിപ്പോർട്ടുകൾ. അതിനാലാണ് അനിഹിതയ്ക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ അനഹിതയുടെ ഭർത്താവ് ഡാരിയസിന്റെ മൊഴിയും പൊലീസെടുത്തിട്ടുണ്ട്. അപകടത്തിൽ പരുക്കേറ്റ ഡാരിയസ് കഴിഞ്ഞ മാസമാണ് ആശുപത്രി വിട്ടത്. 

മുംബൈയിലേക്കുള്ള യാത്രയിൽ അനഹിതയാണ് കാറോടിച്ചത്. മുന്നിലുണ്ടായിരുന്ന കാർ മൂന്നാം ലെയ്നിൽനിന്ന് രണ്ടാം ലെയ്നിലേക്കു നീങ്ങിയപ്പോൾ അനഹിതയും അത് പിന്തുടർന്നു എന്നാണ് ഡാരിയസ് പൊലീസിനു നൽകിയ മൊഴിയെന്ന് പിടിഐ റിപ്പോർട്ടു ചെയ്തു. പരുക്കിൽനിന്ന് മോചിതയാകാത്തതിനാൽ അനഹിതയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനായിട്ടില്ല. 

ADVERTISEMENT

English Summary: In Cyrus Mistry Car Crash, Police Case Against Doctor Who Was Driving